Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ

സിനിമ

കൂടുതല്‍ 

നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

6/12/2019

തിരു:പുതിയ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി നല്ല സിനിമകളെടുക്കാൻ പുതുതലമുറ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിക്കണമെന്നും നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമേയത്തിലുംസാങ്കേ തികതയിലും മലയാള സിനിമ ഇപ്പോൾ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. നല്ല സിനിമകൾ പ്രദർശന വിജയം നേടുന്നത് ഉന്നത ആസ്വാദന നിലവാരത്തെയാണ് വെളിവാക്കുന്നത്. പ്രേക്ഷ കന്റെ രാഷ്ട്രീയ ബോധത്തെ പുരോഗമനപരമായി മുന്നോട്ടു നയിക്കാൻ സിനിമയ്ക്കാവും. സഹജീവികളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിൽ കണ്ടറിയാനുള്ള അവസരമാണ് ചലച്ചിത്രമേള. ഇതൊരു സാംസ്‌കാരിക പ്രതിരോധ പരിപാടി കൂടിയാണ്. കേരള രാജ്യാന്തര ചലച്ചിത്രമേള വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയാണെന്ന പ്രത്യേകതയുണ്ട്. ഇവിടെ മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള സിനിമകൾക്കാണ് പ്രാധാന്യം. ആസ്വാദന, വിനോദ മൂല്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുകയും രാഷ്ട്രീയത്തെ പൂർണമായി അവഗണി ക്കുകയും ചെയ്യുന്ന മറ്റു മേളകളിൽ നിന്ന് കേരളത്തിലെ ചലച്ചിത്രമേള വ്യത്യസ്തമാവുന്നത് ഈ നിലപാടു കൊണ്ടാണ്. വിദേശങ്ങളിലെ മുൻനിര ചലച്ചിത്ര മേളകളിൽ മലയാള സിനിമകൾ അംഗീകാരം നേടുന്നുണ്ട്. ഗോവ ചലച്ചിത്ര മേളയിൽ കഴിഞ്ഞ മൂന്നു തവണയായി മലയാള സിനിമകൾ ഉന്നത പുരസ്‌കാരങ്ങൾ നേടുന്നു. ഐ. എഫ്. എഫ്. കെയിലെ ഗുണപരമായ മാറ്റങ്ങൾ മലയാള സിനിമയെ അടിമുടി മാറ്റിയിട്ടുണ്ട്. വ്യത്യസ്ത പ്രമേയങ്ങളിലുള്ള നിരവധി സിനിമകൾ തിയേറ്ററുകളിൽ ഇപ്പോൾ പ്രദർശന വിജയം നേടുന്നു. അറുപതുകളിലെയും എഴുപതുകളിലെയും കേരളീയ സ്ത്രീയുടെ ജീവിത അവസ്ഥ സവിശേഷമായ ഭാവാദികളോടെ തിരശീലയിൽ അവതരിപ്പിച്ച നടിയാണ് മുഖ്യാതിഥിയായെത്തിയ ശാരദയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമയുടെ നാൾവഴികൾ എന്ന ഗ്രന്ഥത്തിന്റെ ആദ്യ വോള്യം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. ടി. ഡി. എഫ്. സി ചെയർമാൻ ഷാജി എൻ. കരുൺ ഏറ്റുവാങ്ങി.

സിനിമ വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയതായി ചടങ്ങിൽ അധ്യ ക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ അഭിപ്രായപ്പെട്ടു. പുതിയ അഞ്ച് തിയേറ്റ റുകളുടെ നിർമാണം കെ. ടി. ഡി. എഫ്. സി ആരംഭിച്ചിട്ടുണ്ട്. വനിതാ സംവിധായകർക്ക് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നു. സിനിമ മേഖലയിലെ സമഗ്ര നിയമനിർമാണത്തിന് സർക്കാർ തുടക്കമിട്ടതായി അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി. കെ. പ്രശാന്ത് എം. എൽ. എ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, കെ. ടി. ഡി. സി ചെയർമാൻ എം. വിജയകുമാർ, കൗൺസിലർ പാളയം രാജൻ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, ജൂറി ചെയർമാൻ ഖൈരി ബഷാര എന്നിവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കെ.ഭുവനചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഉരിയാട്ട് ജനുവരി 31ന് തിയേറ്ററിലെത്തുന്നു

കെ.ഭുവനചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഉരിയാട്ട് ജനുവരി 31ന് തിയേറ്ററിലെത്തുന്നു.ആശിഷ് വിദ്യാര്‍ത്ഥി, സന്തോഷ് വിഷ്ണു,ഐശ്വര്യ അനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാണ്.ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, മനോജ് സൂര്യനാരായണന്‍,ശ...തുട൪ന്ന് വായിക്കുക


റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍; സംഘാടക സമിതി ഓഫിസ് സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കുമരത്ത് ആരംഭിക്കുന്ന രണ്ടാമത് റെയിന്‍ നേച്ചര്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റി വലിന്റെ സംഘാടക സമിതി ഓഫിസ് സംവിധായകനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്...തുട൪ന്ന് വായിക്കുക


വിമോചനത്തിന്റെ പാട്ടുകാര്‍: ആദ്യ പ്രദര്‍ശനം നടന്നു

തിരു: നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാകൂ വെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍. മനുഷ്യ സമൂഹം പല ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ആദിമ മനുഷ്യനില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല...തുട൪ന്ന് വായിക്കുക


സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്

ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേ ശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്. പൂജ ഹെഗ്‌ഡേ-പ്രഭാസ്എന്നിവര്‍ താരജോഡികളായി അഭി നയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ സോഷ്യല്‍ മീഡി...തുട൪ന്ന് വായിക്കുക


ദി പ്രീസ്റ്റ്; മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി ചിത്രത്തില്‍ മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്നു എന്ന സവി ശേഷതയുള്ള ചിത്രത്തില്‍ വലിയ താരനിരയാണ്. നിഖില വിമലും, സാനിയ ഇയ്യപ്പനും , ശ്ര...തുട൪ന്ന് വായിക്കുക


ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും. നേരത്തെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി കേരളത്തില്‍ നിന്നുള്ള അവസാന ഷെഡ്യൂളിലായിരുന്നു ചിത്രം. കൊച്ചിയിലായിരുന്നു അവസാന ഷെഡ്യൂള്‍. കേരളത്ത...തുട൪ന്ന് വായിക്കുക


മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചതുര്‍ മുഖം

മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍,സലില്‍ വി എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്- ചതുര്‍ മുഖം-എന്നു പേരിട്ടു.തിരു വനന്തപുരത്ത് ഷൂട്ടിംങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ...തുട൪ന്ന് വായിക്കുക


അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട്

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട് . സംവിധായകരായ മേജര്‍ ര...തുട൪ന്ന് വായിക്കുക


സോഹൻ റോയ്ക്ക് ഗാന്ധിഭവന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ്

മലയാളത്തിന്റെ മഹാനടൻ സത്യന്റെ പേരിലുള്ള ഗാന്ധിഭവൻ ട്രസ്റ്റിന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ് ഹോളിവുഡ് സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയിക്ക് സമർപ്പിക്കും. ലോക ചലചിത്രമേളയ്ക്ക് സോഹൻ റോയ് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് ...തുട൪ന്ന് വായിക്കുക


സുവർണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന് :ജെല്ലിക്കെട്ടിന് പ്രേക്ഷകപുരസ്‌കാരം

തിരു : 24-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജോ ഒഡാ ഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി. കാലത്തി ന്റെ മാറ്റം ഉൾക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ മ്യൂസിക് ആല്‍ബം മറുപിറന്താള്‍ യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി

തിരു: നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച മ്യൂസിക് വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട മറുപിറന്താള്‍( അവളുടെ പുനര്‍ജന്മം) എന്ന തമിഴ് ആല്‍ബം ഡിസംബര്‍ പത്തിന് റിലീസ് ചെയ്തു. പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജയുടെ യുട്യൂബ് ചാനല്‍...തുട൪ന്ന് വായിക്കുക


പ്രേക്ഷക പ്രശംസ നേടി അശ്വിന്‍ കുമാറിന്‍റെ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍

തിരു: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ ഇരു പത്തിനാലാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ഡിസംബർ 7 നും, 9 നും കൈരളി , നിള തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി: ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും മന്ത്രി എ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു

തിരു: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ടാഗോർ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലി ഗേറ്റ് സെല്ലും പ്രവർത്തിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകി ഡെലിഗ...തുട൪ന്ന് വായിക്കുക


24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച (ഡിസം.6 ) തിരിതെളിയും : ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി എ.കെ.ബാലൻ

തിരു:ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും. ചലച്ചിത്ര മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. മേളയുടെ മുഖ്യവേദിയായ ടാഗോർ തീയറ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അദ്...തുട൪ന്ന് വായിക്കുക


ഒരു രൂപയ്ക്ക് ഫിലിം ഫെസ്റ്റിവൽ കാണാം ഒപ്പം പുലരും വരെ സിനിമ ചർച്ചയുമാവാം

തിരു: മൂന്നാമത് കാഴ്ച്ച നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവൽ ആറാം തീയ്യതി മുതൽ ഒൻപത് വരെ ടാഗോർ തീയ്യറ്ററിന് സമീപത്തുള്ള ലെനിൻ ബാലവാടിയിൽ തുടക്കം കുറിക്കുന്നു. ഒരു രൂപ മുടക്കി ഡെലിഗേറ്റായ് രജിസ്റ്റർ ചെയ്‌താൽ മുഴുവൻ ചിത്രങ്ങളും കാണാം. പന്ത്രണ്ട് ചിത്രങ്ങളാണ് മ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.