Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020:നുവാല്‍സ് ടീം വിജയികള്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത അവാർഡ് പ്രഖ്യാപിച്ചു

6/12/2019

തിരു: ഹരിതകേരളമിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രി യുടെ ഹരിത അവാർഡ് പ്രഖ്യാപിച്ചു. തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഫലപ്രഖ്യാപനം നടത്തി. ശുചിത്വ-മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്ഷണം, എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്‌കാരം നൽകുന്നത്.

സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. ഫലകവും സാക്ഷ്യപത്രവും പത്ത് ലക്ഷം രൂപയുമാണ് പുരസ്‌കാരമായി നൽകുക. രണ്ടാം സ്ഥാനം കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. രണ്ടാം സ്ഥാനക്കാർക്ക് ഏഴ് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും ലഭിക്കും. ജില്ലാതലത്തിൽ വിജയിച്ചവർക്ക് ഫലകവും സാക്ഷ്യപത്രവും മൂന്ന് ലക്ഷം രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക. ജില്ലാതലത്തിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് (കാസർഗോഡ്), ചെറുതാഴം ഗ്രാമപഞ്ചായത്ത്(കണ്ണൂർ), മീനങ്ങാടി ഗ്രാമപഞ്ചായത്ത് (വയനാട്), ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് (കോഴിക്കോട്), മാറഞ്ചേരി ഗ്രാമപഞ്ചായത്ത് (മലപ്പുറം),അകത്തേത്തറ ഗ്രാമപഞ്ചായത്ത് (പാലക്കാട്), പഴയന്നൂർ ഗ്രാമപഞ്ചായത്ത് (തൃശ്ശൂർ), രായമംഗലം ഗ്രാമപഞ്ചായത്ത് (എറണാകുളം), കുമിളി ഗ്രാമപഞ്ചായത്ത് (ഇടുക്കി) കൂരോപ്പട ഗ്രാമപഞ്ചായത്ത്(കോട്ടയം), ആര്യാട് ഗ്രാമപഞ്ചായത്ത് (ആലപ്പുഴ), ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് (പത്തനംതിട്ട), കുലശേഖരപുരം ഗ്രാമപഞ്ചായത്ത് (കൊല്ലം), ചെങ്കൽ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം) എന്നിവ ഒന്നാം സ്ഥാനത്തിനർഹരായി.

ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് (തൃശ്ശൂർ) ഒന്നാം സ്ഥാനവും, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് (കണ്ണൂർ) രണ്ടും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) മൂന്നും സ്ഥാനവും നേടി. മുനിസിപ്പാലിറ്റി വിഭാഗത്തിൽ പൊന്നാനി (മലപ്പുറം) ഒന്നാം സ്ഥാനവും വടകര(കോഴിക്കോട്) രണ്ടാം സ്ഥാനവും ആന്തൂർ(കണ്ണൂർ), കുന്നംകുളം(തൃശ്ശൂർ) മുനിസിപ്പിലാറ്റികൾ മൂന്നും സ്ഥാനം നേടി. കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്തിനർഹമായി. തദ്ദേശസ്വയഭരണ സ്ഥപനങ്ങളിൽ 2019-19 കാലയളവിൽ നടത്തിയ ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളാണ് പുരസ്‌കാരങ്ങൾക്കായി വിലയിരുത്തിയത്. അവസാന റൗണ്ടിൽ 69 ഗ്രാമപഞ്ചായത്തുകളും 17 ബ്ലോക്ക് പഞ്ചായത്തുകളും 23 മുനിസിപ്പാലിറ്റികളും മൂന്ന് കോർപ്പറേഷനുകളും മത്സരിച്ചു. അതത് മേഖലകളെ മാലിന്യമുക്തമാക്കുന്നതിലും ജലസ്രോതസുകൾ സംരക്ഷിക്കുന്നതിലും കാർഷികമേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രവർത്തനങ്ങളിലെല്ലാമുണ്ടായ ജനകീയ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വമികവ് സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം വിതരണം ചെയ്യും. പ്രൊഫ. പി.കെ. രവീന്ദ്രൻ, പ്രൊഫ. ഇ.കുഞ്ഞികൃഷ്ണൻ, ഡോ. സി. ഭാസ്‌കരൻ, വി. എൻ. ജിതേന്ദ്രൻ, ശ്രീലേഖ കെ. എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. പത്രസമ്മേളനത്തിൽ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനോർക്ക റൂട്ട്‌സിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

തിരു:നാളത്തെ കേരളം ലഹരിമുക്ത നവകേരളം ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌സിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷണൻ നമ്പൂതിരി ജീവനക്കാർക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌...തുട൪ന്ന് വായിക്കുക


അടിയന്തര സാഹചര്യങ്ങളിൽ വിവരമറിയിക്കാൻ അനൗൺസ്‌മെന്റ് സംവിധാനം

തിരു: ജില്ലയിലെ താലൂക്കുകൾ കേന്ദ്രീകരിച്ച് അടിയന്തര സാഹചര്യങ്ങളിൽ പൊതു ജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. അനൗൺസെമെന്റ് സിസ്റ്റം ബന്ധപ്പെട്ട തഹസിൽദാർമാർക്ക് കൈമാറിയിട്ടുണ്ട്. വേഗ ത്തിൽ അ...തുട൪ന്ന് വായിക്കുക


കുളത്തുമ്മൽ തോടിന്റെ നവീകരണം തുടങ്ങി

തിരു: കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളത്തു മ്മൽ തോട് നവീകരിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വ ഹിച്ചു. മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിലൂടെ ഭൂഗർഭ ജല വിതാനം ഉയ...തുട൪ന്ന് വായിക്കുക


പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി

തിരു:കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളി ച്ചൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു. കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ് വിദ്യാർത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. പള്ളിച്ചൽസൗപർണിക ഓഡിറ...തുട൪ന്ന് വായിക്കുക


വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി

തിരു : സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്ത പുരം സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. തിയറിയുംപ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു

തിരു: എല്ലാ മേഖലയിലെയും പോലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും കേരളം രാജ്യത്ത് ഒന്നാ മതായിരിക്കണമെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീ ഷൻ സംസ...തുട൪ന്ന് വായിക്കുക


ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ 25 ലേക്ക് മാറ്റി

തിരു:ജനുവരി 17, 18, 19 തിയതികളിൽ സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളിൽ ഗണിതോത്സവം നടക്കുന്നതിനാൽ ജനുവരി 18നു നടത്താനിരുന്ന ന്യൂമാറ്റ്‌സ് സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 25 ലേക്ക് മാറ്റി. പരീക്ഷാസമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. 18നു തീരുമാ നിച്ച...തുട൪ന്ന് വായിക്കുക


അമിത വണ്ണം കുറയ്ക്കാം: ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രത്യേക ക്ലിനിക്

ചാവക്കാട് : ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടികളുടെ ഭാഗമായി അമിത വണ്ണം കുറക്കു ന്നതിന് പ്രത്യേക ക്ലിനിക്ക് ചാവക്കാട് താലൂക്കാശുപത്രിയിൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ 2019 -20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നിന്നും 1.25 ലക്ഷം ചിലവഴിച്ച് വാങ്ങിയ ഉപകരണ ങ്ങൾ ...തുട൪ന്ന് വായിക്കുക


കാലടി ഗവണ്മെന്റ് ഹൈസ്‌ക്കൂൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക്

തിരു: വിദ്യാഭ്യാസം ജനങ്ങളുടെ നേതൃത്വത്തിലാണ് നയിക്കപ്പെടേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കാലടി ഗവണ്മെന്റ് ഹൈസ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച ഹൈടെക് ബഹുനില മന്ദിരം ഉദ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിന്റെ പുതിയ ബസ് മന്ത്രി ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു

(ചിത്രം: മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കായി പി ടി എ വാങ്ങി നൽകിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് പി ടി എ വിദ്യാർത്ഥികൾക്കായി വാങ്ങിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർ...തുട൪ന്ന് വായിക്കുക


ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കുന്ന നിക്ഷേപകരുടെ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഒരു മാസത്തിലധികം സമയമെടുക്കരുതെന്ന് മന്ത്രി

തിരു: ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജില്ലാ വ്യവസായ കേന്ദ്രം (ഡി ഐ സി) ജനറല്‍ മാനേജര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. വ്യവസായ ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്...തുട൪ന്ന് വായിക്കുക


വാമനപുരത്ത് ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും നടന്നു

തിരു: വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമം, അദാലത്ത് എന്നിവയുടെ ഉദ്ഘാടനം പാലോട് വൃന്ദാവന്‍ കണ്‍വെന്‍ഷന്‍സെന്ററില്‍ ഡി.കെ.മുരളി എം.എല്‍.എ നിര്‍വഹിച്ചു. ഭവന രഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കാണ് നാം മുന്നേ ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍: വര്‍ക്കല നഗരസഭ കുടുംബസംഗമം

തിരു: സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടു കളുടെ താക്കോല്‍ദാനം വര്‍ക്കല ഗവ. എല്‍.പി .ജി.എസ് സ്‌കൂള്‍ അങ്കണത്തില്‍ വി.ജോയ് എം. എല്‍.എ നിര്‍വഹിച്ചു. വര്‍ക്കല നഗരസഭയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജോളിക്കുട്ടി ഈപ്പന്‍ നിര്‍വഹിച്ചു

തിരു:ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പിന്റെ ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഗവ. ആയുര്‍വേദ കോളേജിന്റെ പൂജപ്പുരയുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജോളിക്കുട്ടി ഈപ്പന്‍ നിര്‍വ...തുട൪ന്ന് വായിക്കുക


ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്ലില്‍ യാണ്‍ബാങ്ക് പ്രവർത്തനം ആരംഭിച്ചു

തിരു: കൈത്തറി മേഖലയ്ക്ക് സഹായഹസ്തമായി നെയ്ത്ത് സംഘങ്ങള്‍ക്ക് യഥേഷ്ടം നൂലെത്തി ക്കുന്നതിന് ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്ലില്‍ യാണ്‍ബാങ്ക് പ്രവർത്തനം ആരംഭിച്ചു. വ്യവസായമന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. കൈത്തറി സഹകരണസംഘങ്ങള്‍ക്കും നെയ്ത്ത് തൊഴി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.