Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു. ജില്ല സമ്പൂര്‍ണ ഇ-ഹെല്‍ത്തിലേക്ക് : മാര്‍ച്ചോടെ ആശുപത്രികളില്‍ അതിവേഗ ഇ-ഹെല്‍ത്ത് സേവനങ്ങള്‍

5/12/2019

തിരു: തിരുവനന്തപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ യുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും 2020 മാര്‍ച്ച് മാസത്തോടെ ഇ-ഹെല്‍ത്ത് സംവിധാ നം പ്രവര്‍ത്തന സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തലസ്ഥാന ജില്ലയില്‍ ഇതുവരെ 29 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനംപ്രവര്‍ത്തനസജ്ജ മാക്കിയിട്ടുണ്ട്. ഇതില്‍ 20 ആശുപത്രികളില്‍ പൂര്‍ണമായും കടലാസ് രഹിത സേവനങ്ങള്‍ ലഭ്യ മാക്കി. ഈ ആശുപത്രികളില്‍ ഒ.പി.യില്‍ ഒരു രോഗിയെത്തി എല്ലാ ചികിത്സകളും പരിശോധന കളും കഴിഞ്ഞ് മടങ്ങി പോകുന്നത് വരെ കടലാസ് രഹിത സേവനം ലഭ്യമാണ്. ശേഷിക്കുന്ന 83 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ളപ്രവര്‍ത്തനങ്ങള്‍ദ്രുതഗതിയില്‍ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ ചെറുന്നിയൂര്‍, ഉഴമലയ്ക്കല്‍, വേളി, കുടുംബാരോഗ്യ കേന്ദ്രങ്ങ ളായ വാമനപുരം, വട്ടിയൂര്‍ക്കാവ്, അരുവിക്കര,ബാലരാമപുരം,കടകംപള്ളി,കരകുളം,ആമച്ചല്‍, കീഴാറ്റിങ്ങല്‍, കിളിമാനൂര്‍,കോട്ടുകാല്‍,കുറ്റിച്ചല്‍,പള്ളിച്ചല്‍,പരണിയം,പൂഴനാട്,തോന്നയ്ക്കല്‍, മണമ്പൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം, ജഗതി ഡിസ്‌പെന്‍സറി എന്നീ ആശുപത്രികളിലാണ് പൂര്‍ണ മായും പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയത്. തിരു. മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, പുലയനാര്‍കോട്ട നെഞ്ച് രോഗാശുപത്രി,തൈക്കാട് സ്ത്രീകളുടേ യും കുട്ടികളുടേയും ആശുപത്രി,ഫോര്‍ട്ട് താലൂക്ക് ആശുപത്രി,ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാ ര്‍ട്ടേഴ് ആശുപത്രി, പേരൂര്‍ക്കട ജില്ലാ ആശുപത്രി, പബ്ലിക് ഹെല്‍ത്ത് ലാബ്, ചെമ്മരുതികുടുംബാ രോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. ഇതില്‍ പൂഴ നാട് കുടുംബാരോഗ്യ കേന്ദ്രം 99 സ്‌കോറോടെ രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്ര മായി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ഇനി ഇ-ഹെല്‍ത്ത് പൂര്‍ത്തിയാകനുള്ള 83 ആശുപത്രികളില്‍ 28 എണ്ണത്തില്‍ ലോക്കല്‍ ഏരിയ നെറ്റുവര്‍ക്കിംഗ്, യു.പി.എസ്. വയറിംഗ്, ഡെഡിക്കേറ്റഡ് ബ്രോഡ്ബാന്റ് കണക്ടിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശേഷിക്കുന്ന 55 ആശുപത്രികളില്‍ വിവിധ ഘട്ടങ്ങ ളിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതോടൊപ്പം ജീവനക്കാര്‍ക്കുള്ള പരിശീലനങ്ങളും നടന്നു വരുന്നു.

കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായ നീതി ആയോഗ് അടുത്തിടെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 86 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിച്ചു വരുന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായി 80 ആശുപത്രികളില്‍ ഉടന്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തനസജ്ജമാകുന്ന താണ്. ഇതിനകം തന്നെ 2.58 കോടി ജനങ്ങളുടെ ആരോഗ്യ രേഖ ഇ-ഹെല്‍ത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇ-ഹെല്‍ത്തിന്റെ സഹായത്തോടെ ഇത്രയും സമഗ്രമായ ആരോഗ്യ വിവര ശേഖരണം അടിസ്ഥാനപ്പെടുത്തി പദ്ധതിയാസൂത്രണവും രോഗനിര്‍ ണയവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാരീതികളും നടപ്പിലാക്കുന്നത്.

ഒ.പി.രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സാക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളുടേയും പ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രീകൃതസോഫ്റ്റുവെയറിന് കീഴില്‍ ക്രോഡീകരിക്കുന്നതാണ് ഇ-ഹെല്‍ത്ത് സംവിധാനം. ഇതിലൂടെ ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റിപ്പബ്‌ളിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിൽ ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 8.30ന് പതാക ഉയർത്തും. തുടർന്ന് പരേഡ് ആയുധാഭിവാദ നം നൽകും. ദേശീയഗാനാലാപനത്തിനു ശേഷം ഗവർണർ പരേഡ് പരിശോധിക്കും. ഇതിനുശേഷം മാർച്ച് പാസ്റ്റ് നടക്...തുട൪ന്ന് വായിക്കുക


പുളിമാത്ത് പഞ്ചായത്തില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ്

തിരു: ദേശീയ-സംസ്ഥാന പാതയോര ശുചികരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഹരിതകേരളം മിഷനുമായി ചേര്‍ന്ന് മെഗാ ക്ലീനിങ് ഡ്രൈവ് സംഘ ടിപ്പിച്ചു. കാരേറ്റ്,പുളിമാത്ത് ഇരട്ടച്ചിറ,പൊരുന്തമണ്‍ എന്നീ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്...തുട൪ന്ന് വായിക്കുക


ഡോ മാർട്ടി മണിയാലിച്ചും ജിയാങ് വെൻഷിയും മുഖ്യമന്ത്രിയെ സന്ദർശിച്ചു

(ചിത്രം: ഡോ മാർട്ടി മണിയാലിച്ചും ജിയാങ് വെൻഷിയും മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ) തിരു: ബാഴ്സലോണയിലെ ഡൊണേഷൻ ആന്റ് ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ മാർട്ടി മണിയാലിച്ച്, ചൈന ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ സൊസൈറ്റിയിലെ ഓർഗൻ ട്രാൻസ്‌ പ്ലാന്...തുട൪ന്ന് വായിക്കുക


ദേശീയ സമ്മതിദായക ദിനം ആചരിച്ചു

തിരു: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ പ്രതിജ്ഞാ ചടങ്ങ് സംഘ ടിപ്പിച്ചു. ദർബാർ ഹാളിൽ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്യോഗ സ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മ ത...തുട൪ന്ന് വായിക്കുക


ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുവനന്തപുരത്തു നിന്നും ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റ ഡിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകുന്ന കവചിത വാഹനങ്ങളെ അനുഗ മിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് ടെംപോ ട്രാവലര...തുട൪ന്ന് വായിക്കുക


200 ഓളം ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ആവശ്യമുണ്ട്

തിരു:കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ 200 ഓളം ബൂത്തുകളി ല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യ മുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, റിട്ടയേര്‍ഡ് ജീവ...തുട൪ന്ന് വായിക്കുക


ബൈ ബൈ ഈഡിസ് പരിപാടിക്കു തിരു.ജില്ലയില്‍ തുടക്കം

തിരു: ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈ ബൈ ഈഡിസ് പരിപാടി യുടെ ജില്ലാതല ഉദ്ഘാടനം ബീമാപള്ളി അങ്കണത്തില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വ ഹിച്ചു. ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിപ്പിച്ച് ഡെങ്കിപ്പനി ചിക്കന്‍ഗുനി...തുട൪ന്ന് വായിക്കുക


പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം:തിരു.മേയര്‍ കെ. ശ്രീകുമാര്‍

തിരു: കുടിവെള്ളം, മാലിന്യ സംസ്‌കരണം, ഭക്ഷ്യസുരക്ഷാ രംഗങ്ങളില്‍ മാതൃകാ പദ്ധതികളു മായി തിരുവനന്തപുരം നഗരസഭ. നഗരസഭാ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ദുരുപയോഗം തടയുന്നതിനും സുജലം സുഭലം പദ്ധതി നടപ്പാക്കും. ഇതോ...തുട൪ന്ന് വായിക്കുക


പ്രവീണിന്റേയും കുടുംബത്തി ന്റെയും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

തിരു: നേപ്പാളിലെ ദാമനിൽ ഹോട്ടൽമുറിയിൽ ശ്വാസംമുട്ടി മരിച്ച പ്രവീണിന്റേയും കുടുംബത്തി ന്റെയും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ജില്ലാ കളക്ടർ, മേയര്‍ ശ്രീകുമാര്‍, എം.എൽ.എ വിൻസെന്റ്, നോർക്ക റൂട്സ് ഉദ്യോഗസ്ഥർ ബന്ധുക്കൾ നാട്ടുകാർ തുടങ്ങിയവർ വിമാനത്താവളത്ത...തുട൪ന്ന് വായിക്കുക


വിഴിഞ്ഞം തുറമുഖം വേഗം പൂർത്തിയാക്കണമെന്ന് നിയമസഭാ സമിതി

തിരു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം വേഗം പൂർത്തിയാക്കണമെന്ന് നിയമ സഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി. നിർമ്മാണ പുരോഗതി വിലയിരു ത്തുന്നതിന് സമിതി തുറമുഖ സന്ദർശനം നടത്തി. വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തി...തുട൪ന്ന് വായിക്കുക


ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരു: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് ജനുവരി 27 ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും അവധി ബാധകമാണ്....തുട൪ന്ന് വായിക്കുക


മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാല

തിരു: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനു വരി 29,30 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്...തുട൪ന്ന് വായിക്കുക


റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു

തിരു: പള്ളിക്കല്‍ പഞ്ചായത്തിലെ ആറയില്‍ -കല്ലുവിള- വെള്ളൂര്‍-കുറ്റിക്കാട് റോഡിന്റെ നിര്‍മാ ണോദ്ഘാടനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മാണത്...തുട൪ന്ന് വായിക്കുക


വിവിധ ധനസഹായ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരു: ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ ധനസഹായ പദ്ധതി കളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം, പട്ടം പാലസ് പി.ഒ എന്ന വിലാസത്തില്‍ ജനുവരി 30 ന് മുന...തുട൪ന്ന് വായിക്കുക


തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി.

തിരു: ബെവ്കോയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബു കൾ ഉദ്ഘാടനം ചെയ്തു. തൈക്കട് സർക്കാർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.