Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ

അറിയിപ്പുകള്‍

കൂടുതല്‍ 

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ - ഓപ്പറേഷൻ പ്യുവർ വാട്ടർ പദ്ധതി- രൂപീകരിക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു

5/12/2019

കാക്കനാട്: ജില്ലയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഓപ്പ റേഷൻ പ്യുവർ വാട്ടർ കർമ്മപദ്ധതി രൂപീകരിക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു. പാറമട കളിലെ മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആർ.രാമചന്ദ്രൻ എം എൽ എ സമർപ്പിച്ച ഹർജിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കാനെത്തിയ, ഹരജികൾ സംബന്ധിച്ച സമിതിയുടേതാണ് തീരുമാനം. കെ.ബി.ഗണേഷ് കുമാർ എംഎൽഎ അധ്യക്ഷനായ സമിതി കളക്ടറേറ്റിൽ പൊതുപ്രവർത്തകരിൽ നിന്നും പരിസ്ഥിതി- സന്നദ്ധസംഘ ടന പ്രവർത്തകരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുത്തു. എറണാകുളം ജില്ലാ കള ക്ടർക്കാണ് നിർവഹണച്ചുമതല. പോലീസ്, മോട്ടോർ വാഹനം, ഭക്ഷ്യ സുരക്ഷ, ലീഗൽ മെട്രോ ളജി, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുo.പാറമട കളിൽ നിന്നും ടാങ്കർലോറികളിൽ മലിനജലം വിതരണം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് സമിതി അറിയിച്ചു. വാട്ടർ അതോറിറ്റി യുടെ ഹൈഡ്രൻറുകളിൽ നിന്നു മാത്രമേ വിതരണത്തിനുള്ള കുടിവെള്ളം ശേഖരിക്കാവൂ. ഇത് പ്രാബല്യത്തിൽ വരുന്നതുവരെ 15 ദിവസം കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കാൻ സമിതി അനുമതി നൽകി.

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ:

ടാങ്കർ അല്ലെങ്കിൽ മിനി ലോറികളിൽ കൊണ്ടു പോകുന്ന ശുദ്ധജലം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ പോലീസോ തടയാൻ പാടില്ലെന്ന നില വിലെ ഉത്തരവ് പിൻവലിക്കും.

ഉപഭോക്താക്കൾക്ക് ആവശ്യമായ ജലം വാട്ടർ അതോറിറ്റി തന്നെ വിതരണം ചെയ്യണം.

ടാങ്കറുകളിൽ കുടിവെള്ളം കൊണ്ടു പോകുന്നതിനുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രകാരമുള്ള ലൈസൻസ് എടുക്കാത്ത വാഹന ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ലൈസൻസുള്ള വാഹനങ്ങളിൽ മാത്രം കുടിവെള്ള വിതരണം നടത്തണം.

ജലവിതരണത്തിനുള്ള ടാങ്കർ ലോറികൾ കളക്ടറേറ്റിൽ രജിസ്റ്റർ ചെയ്യണം.

കുടിവെള്ള വിതരണ ടാങ്കറുകളിൽ കുടിവെള്ളമെന്നും മറ്റാവശ്യങ്ങൾക്കുള്ള ടാങ്കറുകളിൽ അക്കാര്യവും രേഖപ്പെടുത്തുകയും ടാങ്കറുകൾക്ക് പ്രത്യേക നിറം നൽകുകയും വേണം. കുടിവെള്ള ടാങ്കറിന് ഉൾവശത്ത് ഇ.പി.ഐ കോട്ടിംഗ് നിർബന്ധമാണ്.

നിർവ്വഹണ ഉദ്യോഗസ്ഥരടങ്ങിയ സംഘം ജലവിതരണം നിരീക്ഷിക്കുകയും കളക്ടർക്ക് മാസം തോറും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം. പരിശോധന നടത്തുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതും സംബന്ധിച്ച് ജില്ലാ കളക്ടർ ജാഗ്രത പുലർത്തണം. ലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കണം.

വിതരണം ചെയ്യുന്ന ജലം സർക്കാർ അംഗീകൃത ലാബുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ശുദ്ധി ഉറപ്പാക്കണം.

വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് കൃത്യമാണോയെന്ന് ലീഗൽ മെട്രോളജി വകുപ്പ് പരിശോധിക്കുകയും ജല അതോറിറ്റിയിൽ നിന്നും കുടിവെള്ളം ശേഖരിച്ച് കൂടിയ വിലക്ക് മറിച്ചുവിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ള ടാങ്കറുകളിൽ ജി.പി.എസ് നിർബന്ധമാക്കണം.

പാറമടകളിൽ നിന്ന് ശേഖരിക്കുന്ന വെള്ളം കുടിവെള്ളമായി വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും മലിനജലം വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും ഫുഡ് സേഫ്റ്റി സ്ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്തണം.

കുടിവെള്ളം നിർമ്മാണ ആവശ്യത്തിന് വിതരണം ചെയ്യാൻ പാടില്ല.

കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ കളക്ടർക്ക് നേരിട്ട് സമർപ്പിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരം നൽകണം.

സ്വകാര്യ ടാങ്കർ ലോറികൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജലചൂഷണം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കണം.

കുടിവെള്ളം നിറച്ച ശേഷം വാട്ടർ അതോറിറ്റി സീൽ ചെയ്ത് ബില്ലു നൽകിയ ശേഷമേ ടാങ്കറുകൾ അയക്കാവൂ. ഇത് ഗുണഭോക്താവിന് പരിശോധനക്ക് വിധേയമാക്കാവുന്നതാണ്.

വെള്ളം കൊണ്ടു പോകുന്ന ടാങ്കറുകളുടെ നിറം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് കൃത്യ മായി പാലിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. മലിനജലം കൊണ്ടു പോകുന്ന ടാങ്കറുകൾക്ക് ബ്രൗൺ നിറവും ശുചിമുറി മാലിന്യം കൊണ്ടു പോകുന്ന ടാങ്കറുകൾക്ക് മഞ്ഞ നിറവുംശുദ്ധജലം കൊണ്ടു പോകുന്ന ടാങ്കറുകൾക്ക് നീല നിറവുമാണ് നൽകേണ്ടത്. വെള്ളം നിറച്ചു കൊടുക്കുന്ന തിനായി കൂടുതൽ ഹൈഡ്രൻെറുകൾ സ്ഥാപിക്കാനുള്ള സംവിധാനം വാട്ടർ അതോറിറ്റി തയാ റാക്കണമെന്നും സമിതി നിർദ്ദേശിച്ചു. നിയമസഭാ സമിതി അംഗങ്ങളുംഎംഎൽഎമാരുമായ പി.ഉബൈദുള്ള, വി.പി.സജീന്ദ്രൻ, ഒ.രാജ ഗോപാൽ, സി.മമ്മൂട്ടി, ആർ.രാമചന്ദ്രൻ, ജില്ലാ കളക്ടർ എസ്.സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, ഐ.ജി.വിജയ് സാക്കറേ,ഡി സി പി ജി.പൂങ്കുഴലി,എഡിഎം കെ.ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഭരണഘടനാ സംരക്ഷണ റാലി നടത്തി

അടൂര്‍ : ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സംഘപരിവാര ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ ദലിതര്‍ അനുവദിച്ചുകൊടുക്കില്ലെന്ന് ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സജി കൊല്ലം അഭിപ്രായപ്പെട്ടു. ജനുവരി 26 ന് റിപബ്ലിക് ദിനത്തില്‍ ഡി എച്ച് ആര്...തുട൪ന്ന് വായിക്കുക


ജയസൂര്യ നായകനായ അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo

ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo.ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത,എ.വി.അനൂപ്,സി.വി.സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്...തുട൪ന്ന് വായിക്കുക


അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ

അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും

ആലപ്പുഴ: സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സുരക്ഷിതമായി താമസിക്കു ന്നതിന് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുന്നു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ...തുട൪ന്ന് വായിക്കുക


തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം ആവേശമായി

ആലപ്പുഴ: പരിമിതിയുടെ ലോകത്തെ ചെറുത്ത് തോൽപ്പിച്ച് അവർ നിറഞ്ഞാടിയപ്പോൾ കണ്ടു നിന്ന വർക്കും പങ്കെടുത്തവർക്കും ഒരുപോലെ ആവേശമായി മഴവില്ല് 2019 ഭിന്നശേഷിക്കാരുടെ കലോത്സവം. തിരുവൻവണ്ടൂർ ഗ്രാപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന കലോത്സവം സജി ചെറിയാൻ എം.എൽ.എ ഉ...തുട൪ന്ന് വായിക്കുക


വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

തൃശൂർ : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ വരുമാനമുള്ളവർക്ക് 20 രൂപ സബ്‌സിഡി നിരക്കിൽ ജില്ലയിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. ഇതിനായുളള തുക പൊതുവിതരണ വകുപ്പ് വകയിരുത്തും. ആദ്യ ഘട്ടത്തിൽ കുന്നംകുളത്താണ് പദ്ധതി നടപ്പാക്കുക. കുന്നംകുളം നഗരസഭയിൽ പരി...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍

തിരു: ഉത്തരവാദിത്വ ടൂറിസം രംഗത്ത്‌ ലോകത്ത് തന്നെ നേതൃത്വപരമായ സ്ഥാനമാണ് കേരളത്തിനെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍ സിബിള്‍ ടൂറിസം സ്ഥാപകനും ഡയറക്റ്ററുമായ ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ന...തുട൪ന്ന് വായിക്കുക


എമർജൻസി മെഡിസിനിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സീനിയർ റസിഡന്റ് :ഒഴിവുകളുടെ എണ്ണം മൂന്ന്. വിദ്യാഭ്യാസ യോഗ്യത: (1 എംഡി റേഡിയോ ഡയഗ്നോസിസ് (2) ടി സി എം ...തുട൪ന്ന് വായിക്കുക


വിഷ്ണുനാരായണൻ നമ്പൂതിരിക്ക് സംസ്ക്കാരവേദിയുടെ ആദരം

തിരു: അശീതിപിന്നിട്ട അനുഗൃഹീത കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കേരള സംസ്ക്കാര വേദിയുടെ ആദരം. കവിയുടെ വസതിയിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർ മാൻ ജോസ് കെ മാണി എം.പി അദ്ദേഹത്തെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. സംസ്ക്കാരവേദി സംസ്ഥാനപ്രസി...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷണല്‍ ക്ലാസുമായി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം : സ്വന്തം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസു മായി എംഎല്‍എ. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


പാതയോര ശുചീകരണവും സൗന്ദര്യവല്‍ക്കരണവും ആരംഭിച്ചു

തിരു: ദേശീയ സംസ്ഥാന പാതയോരങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ അമ്പലനഗര്‍ റോഡിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമാ...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ എറണാകുളം ജില്ലാ അദാലത്ത് :12 കേസുകള്‍ തീര്‍പ്പാക്കി

കൊച്ചി:സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിൽ 20കേസുകള്‍ പരിഗണിച്ചതില്‍ 12 കേസുകള്‍ തീര്‍പ്പാക്കി. 8 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു. നിയമനത്തിനായി അധ്യാപകരില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ സെക്യൂരിറ്റി ഡെപോ ...തുട൪ന്ന് വായിക്കുക


ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ

കാക്കനാട്: ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം.സി.ജോസഫൈൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പുരുഷന്മാർ തമ്മിലുള്ള തർക്ക ത്തിൽ സ്ത്രീകളെ കരുവാക്കുന്ന സംഭവ...തുട൪ന്ന് വായിക്കുക


ആവശ്യങ്ങൾ കണക്കിലെടുത്താൽ പോലീസ് സേനയുടെ ആളുകളുടെ എണ്ണം വളരെ കുറവണെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ

ആലപ്പുഴ : രാജ്യത്ത് ജനസംഖ്യ വർദ്ധനവിന് അനുസരിച്ച് ക്രിമിനലുകളുടെ എണ്ണവും വർധിക്കുക യാണ്. ആവശ്യമായ നിയമങ്ങളും പോലീസ് സേവനവും ലഭിക്കുന്നുണ്ടെങ്കിലും ആവശ്യങ്ങൾ കണ ക്കിലെടുത്താൽ പോലീസ് സേനയുടെ ആളുകളുടെ എണ്ണം വളരെ കുറവണെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജ...തുട൪ന്ന് വായിക്കുക


കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സമ്മതിദായകർക്ക് മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരു: കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സമ്മതിദായകർ ക്ക് മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരഞ്ഞെടുപ്പിലെ സമ്മതിദായ കരുടെ ശതമാനത്തിലുള്ള വർധനയ്ക്ക് സംസ്ഥാനത്തെ ഉയർന്ന സാക്ഷരതപങ്ക് വഹിച്ചിട്ടുണ്ട്. ജനാ ധിപത്യത...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.