Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി 70 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836 ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു

ആരോഗ്യം

കൂടുതല്‍ 

തിരു.മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ രണ്ട് സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി

4/12/2019

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ബുധനാഴ്ച ആരംഭിച്ച രണ്ടു സ്പെഷ്യാലിറ്റി ക്ലിനി ക്കുകളുടെ ഉദ്ഘാടനം തിരു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു)

തിരു: മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ പുതുതായി രണ്ട് സ്പെഷ്യാ ലിറ്റി ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു. സര്‍ജറി വിഭാഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഓരോ രോഗിയ്ക്കും കാലതാമസമില്ലാതെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ക്ലിനിക്കുകള്‍ ആരംഭിച്ചത്. അന്നനാളം, ആമാശയം, കരള്‍, പാന്‍ക്രിയാസ്, പിത്താശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കായി ഹെപ്പറ്റോബിലിയറി ആന്‍റ് അപ്പര്‍ ഗ്യാസ്ട്രോ ഇന്‍റസ്റ്റിനല്‍ ട്രാക്ട് ക്ലിനിക്കും വന്‍കുടല്‍, മലദ്വാരം എന്നീ അവയവങ്ങളുടെ രോഗങ്ങള്‍ ചികിത്സിക്കുന്നതിനായി കൊളോറെക്ടല്‍ സര്‍ജറി ആന്‍റ് ഹെമറോയിഡ്സ് ക്ലിനിക്കുമാണ് പുതുതായി ആരംഭിച്ചത്. ഹെപ്പറ്റോബിലിയറി ആന്‍റ് അപ്പര്‍ ഗ്യാസ്ട്രോ ഇന്‍റസ്റ്റിനല്‍ ട്രാക്ട് ക്ലിനിക്ക് എല്ലാ ചൊവ്വാഴ്ചകളിലും സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ നിസാറുദീന്‍റെ നേതൃത്വത്തിലും കൊളോറെക്ടല്‍ സര്‍ജറി ആന്‍റ് ഹെമറോയിഡ്സ് ക്ലിനിക്ക് അതേ വിഭാഗത്തിലെ തന്നെ പ്രൊഫസര്‍ ഡോ വിശ്വനാഥന്‍റെ നേതൃത്വത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ടു ഒപികളുടെയും പ്രവര്‍ത്തനസമയം അതാത് ദിവസങ്ങളില്‍ പകല്‍ 12 മുതല്‍ രണ്ടുമണി വരെയാണ്. പുതിയ രണ്ട് ക്ലിനിക്കുകളുടെയും ഉദ്ഘാടനം ബുധനാഴ്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം കെ അജയകുമാര്‍ നിര്‍വഹിച്ചു. പുതിയ ഒപിയിലെത്തുന്ന രോഗികള്‍ക്ക് വേഗത്തില്‍ രോഗനിര്‍ണ്ണയം നടത്തുന്നതിനായി ഏഴരലക്ഷം രൂപ ചെലവഴിച്ച് പുതിയ അള്‍ട്രാസൗണ്ട് സ്കാനറും സ്ഥാപിച്ചു. സ്കാനറിന്‍റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് നിര്‍വഹിച്ചു. ഒപിയിലെത്തുന്ന രോഗിയ്ക്ക് അവിടെ വച്ചുതന്നെ രോഗനിര്‍ണ്ണയം നടത്താന്‍ പുതിയ സ്കാനര്‍ സ്ഥാപിച്ചതിലൂടെ കഴിയും. മെഡിക്കല്‍ കോളേജ് ആശുപത്രിയെ രോഗീസൗഹൃദമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന വികസന പദ്ധതികള്‍ക്ക് ആക്കം കൂട്ടാന്‍ പുതിയ ക്ലിനിക്കുകള്‍ ആരംഭിച്ചതിലൂടെ കഴിയുമെന്ന് ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ അബ്ദുള്‍ ലത്തീഫ് പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ജോബിജോണ്‍, ഡോ വിശ്വനാഥന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ നേരത്തേ തൈറോയിഡും അനുബന്ധ അസുഖങ്ങളുടെയും സ്തനങ്ങളെ സംബന്ധിക്കുന്ന രോഗങ്ങളുടെയും ചികിത്സയ്ക്കായി മറ്റൊരു സ്പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിച്ചിരുന്നു. ഇതോടെ ജനറല്‍ സര്‍ജറിയ്ക്കു കീഴില്‍ പുതിയ മൂന്നു സ്പെഷ്യാലിറ്റി ക്ലിനിക്കുകളാണ് പ്രവര്‍ത്തിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836

തിരു: കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മല പ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 13...തുട൪ന്ന് വായിക്കുക


വ്യാജ പ്രചരണങ്ങളിലൂടെ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കരുത്

തിരു: കോവിഡ് പ്രതിസന്ധി മറികടക്കാൻ ആരോഗ്യ പ്രവർത്തകർ ഒന്നടങ്കം നടത്തുന്ന പരിശ്രമ ങ്ങൾ ലക്ഷ്യത്തിലേയ്ക്ക് അടുക്കുമ്പോഴും അവരുടെ മനോവീര്യം തകർക്കുന്ന പ്രചരണങ്ങൾക്കെ തിരെ ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. കോവിഡ് വാർഡുകളിൽ ഡോക്ടർ...തുട൪ന്ന് വായിക്കുക


പെരിന്തല്‍മണ്ണ താലൂക്കില്‍ 81 കുടുംബങ്ങളെ കൂടി മാറ്റി പാര്‍പ്പിച്ചു

പെരിന്തല്‍മണ്ണ: താലൂക്കില്‍ വിവിധ വില്ലേജുകളിലായി 81 കുടുംബങ്ങളെ കൂടി മാറ്റി പാര്‍പ്പിച്ചു. 81 കുടുംബങ്ങളിലെ 392 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. പുലാമന്തോള്‍ വില്ലേജില്‍ 32 കുടുംബങ്ങ ളിലെ 138 പേരെയും കോഡൂര്‍ വില്ലേജില്‍ നാല് കുടുംബങ്ങളിലെ 16 പേരെയുമാ...തുട൪ന്ന് വായിക്കുക


കുട്ടനാട് താലൂക്കിലെ 25 കിടപ്പു രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി

കുട്ടനാട് : താലൂക്കിലെ 25 കിടപ്പു രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി.മഴ ശക്തിപ്രാപി ക്കുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 25 രോഗി കളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി പാർപ്പിച്ചു. മെഡിക്കൽ ടീം, സെക്യൂരിറ്റി അടക്കമു...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ ഇത് വരെ തുറന്നത് 24 ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ : കാലാവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി ഇത് വരെ തുറന്നത് 24ക്യാമ്പുകൾ. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ പമ്പാ - അച്ചൻ കോവിൽ ആറു കളുടെ തീരത്തുള്ള ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകൾ ഉള്ളത്. ചെങ്ങന...തുട൪ന്ന് വായിക്കുക


ചികിത്സയിലിരിക്കെ മരിച്ച കരിച്ചാറ സ്വദേശിനിയ്ക്ക് കോവിഡ് ബാധിച്ചിട്ടില്ല - സൂപ്രണ്ട്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണിയാപുരം കരിച്ചാറ സ്വദേശിനി വിജയമ്മ(51)യുടെ കോവിഡ് പരിശോധനാ ഫലം ഒരു തവണ പോലും പോസിറ്റീവായി ട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ:എം.എസ്.ഷർമ്മദ് അറിയിച്ചു. മോർച്ചറിയിൽ നിന്നും മൃത ദേഹം വിട്ടുകൊട...തുട൪ന്ന് വായിക്കുക


കോവിഡ് രോഗബാധിതർക്ക് ആംബുലൻസ് സേവനത്തിനായി ഇനി കോവിഡ് പോർട്ടലിൽ അപേക്ഷിക്കാം

തൃശൂർ : കോവിഡ് രോഗബാധിതർക്ക് ആംബുലൻസ് സേവനത്തിനായി ഇനി കോവിഡ് പോർട്ട ലിൽ അപേക്ഷിക്കാം. covid19 jagratha.kerala.nic.in എന്ന വെബ്സൈറ്റിൽആംബുലൻസ് മെനുവിൽ ആംബുലൻസ് റിക്വസ്റ്റ് ഓപ്ഷൻ നൽകാം. ഇതോടൊപ്പം രോഗിയുടെമൊബൈൽനമ്പറുംരോഗിയെ സഹായിക്കുന്ന വ്യക്തിയുടെ പേര...തുട൪ന്ന് വായിക്കുക


കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാകേന്ദ്രമൊരുങ്ങുന്നു

കൊണ്ടോട്ടി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളുംഒരുങ്ങുന്നു.എം.എല്‍.എയുടെആസ്തി വികസ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോ ...തുട൪ന്ന് വായിക്കുക


ഇടുക്കി മണ്ണിടിച്ചില്‍: മൊബൈല്‍ മെഡിക്കല്‍ സംഘത്തേയും ആംബുലന്‍സുകളേയും അയച്ചു

തിരു: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊ ബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവ...തുട൪ന്ന് വായിക്കുക


ഇടുക്കി മണ്ണിടിച്ചില്‍: പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു

തിരു: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാ കുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യവകു പ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ മൊബൈല്‍ ...തുട൪ന്ന് വായിക്കുക


ജീവനം പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയംതൊഴില്‍ പദ്ധതിയായ ജീവനം പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് ആരോ ഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് പത്തനംതിട്ട ...തുട൪ന്ന് വായിക്കുക


ഹൃദയവാൽവ് ദാനത്തിലൂടെ ശ്രീകാന്തിന് ആഗ്രഹസാഫല്യം

തിരു: ശ്രീകാന്ത് ആഗ്രഹിച്ച വിധമുള്ള അവയവദാനം യാഥാർത്ഥ്യമാക്കാനായില്ലെങ്കിലും ഹൃദയ വാൽവിലൂടെ മറ്റൊരാൾക്ക് ജീവിതം തിരിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സമാധാനത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെഅവയവങ്ങൾമാത്രമേസംസ്ഥാന സർക്കാരിന്റെ അവ...തുട൪ന്ന് വായിക്കുക


കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി

മാനന്തവാടി : ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി. ബെഡ്ഷീറ്റ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം എം.എല്‍.എ ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു. മാനന്തവാടി ജില്ലാ കോവിഡ് ആശുപത്രി...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി ജില്ലാശുപത്രി: ഡോക്ടറെ കണ്ടവർ വിവരം അറിയിക്കണം

വടക്കാഞ്ചേരി: ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജൂലൈ 24, 27, 28, 29 ആഗസ്റ്റ് രണ്ട്, നാല് എന്നീ തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ചികിത്സക്കായി ഡോക്ടറെ കണ്ടവരായ രോഗികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 7025550009 (ഡോ....തുട൪ന്ന് വായിക്കുക


മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

കൊല്ലം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാ ടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.