Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും ഗാർഹിക പീഡന പരാതികൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ

സിനിമ

കൂടുതല്‍ 

24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച (ഡിസം.6 ) തിരിതെളിയും : ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി എ.കെ.ബാലൻ

4/12/2019

തിരു:ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും. ചലച്ചിത്ര മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. മേളയുടെ മുഖ്യവേദിയായ ടാഗോർ തീയറ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അദ്ദേഹം. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തല സ്ഥാന നഗരിയിലെ 14 തിയേറ്ററുകൾ പ്രദർശനത്തിന് സജ്ജമായി. വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണുള്ളത്. 3500 സീറ്റുകൾ ഉള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി.

സിനിമകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈൽ അപ്ളിക്കേഷനും ഓൺലൈൻ സൗക ര്യവും ഒരുക്കിയിട്ടുണ്ട്. സിനിമ പ്രദർശനത്തിന്റെ തലേ ദിവസം 12 മണി മുതൽ അർധരാത്രി 12 മണിവരെ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും.ക്യൂ നിൽക്കാതെ ഭിന്നശേഷിക്കാർക്കുംഎഴു പതു കഴിഞ്ഞവർക്കും തിയേറ്ററുകളിൽ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാർക്കായി തിയേറ്ററു കളിൽ റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക സുരക്ഷയൊ രുlക്കുന്നതിന്റെ ഭാഗമായി വനിതാ വോളന്റിയർമാരുടെ സേവനം ലഭ്യമാക്കും. പരാതികൾ പരി ഹരിക്കാൻ പ്രത്യേക സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

ചലച്ചിത്ര മേളയ്ക്ക് ഡിസംബർ ആറിന് തിരശ്ശീല ഉയരും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹി ക്കും. ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. മികച്ച നടിക്കു ള്ള ദേശീയപുരസ്‌കാരം മൂന്നു തവണ നേടിയ ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. സെർഹ ത്ത് കരാസ്ളാൻ സംവിധാനംചെയ്ത പാസ്സ്ഡ് ബൈ സെൻസർ ആണ് ഉദ്ഘാടനചിത്രം.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം കൂടിയാണിത്.

മൂന്നാംലോക സിനിമ എന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർ ഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സൊളാനസിന്റെ അഞ്ച് ചിത്രങ്ങ ൾ മേളയിൽ പ്രദർശിപ്പിക്കും.

എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കും. രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൺട്രി ഫോക്കസ് വിഭാഗത്തിൽ സമകാലിക ചൈനീസ് ജീവിതത്തിന്റെ നേർക്കാഴ്ചയുമായി നാല് ചൈനീസ് ചിത്രങ്ങൾ പ്രദർശിപ്പിക്കും. കാലിഡോസ്‌കോപ്പ് വിഭാഗത്തിൽ മൂത്തോൻ, കാന്തൻ എന്നീ മലയാള ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു സിനിമകളാണുള്ളത്. എക്സ്പിരിമെന്റാ ഇന്ത്യ എന്ന വിഭാഗത്തിൽ 10 പരീക്ഷണ ചിത്ര ങ്ങളാണുള്ളത്. വിഭജനാനന്തര യുഗോസ്ളാവിയൻ ചിത്രങ്ങളുടെ പാക്കേജാണ് മേളയുടെ മറ്റൊരു ആകർഷണം. യുഗോസ്ളാവിയ, സെർബിയ, ക്രൊയേഷ്യ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങ ളായി വിഭജിച്ച ശേഷം നിർമ്മിക്കപ്പെട്ട ഏഴു സിനിമകൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. കണ്ടമ്പററി മാസ്റ്റേഴ്സ് ഇൻ ഫോക്കസ് എന്ന വിഭാഗത്തിൽ സമകാലിക ലോക ചലച്ചിത്രാചാര്യൻ മാരായ ടോണി ഗാറ്റ്ലിഫിന്റെയും റോയ് ആൻഡേഴ്സന്റെയും സിനിമകൾ പ്രദർശിപ്പിക്കും. മലയാ ളം റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ശാരദയുടെ 7 സിനിമകൾ പ്രദർശിപ്പിക്കും.

ചലച്ചിത്രപ്രതിഭകളായ ലെനിൻ രാജേന്ദ്രൻ, എം.ജെ രാധാകൃഷ്ണൻ, മൃണാൾസെൻ, ഗിരീഷ് കർണാട് എന്നിവർക്ക് മേള സ്മരണാഞ്ജലിയർപ്പിക്കും. മിസ് കുമാരിയുടെയും ടി.കെ പരീക്കുട്ടി യുടെയും അമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് നീലക്കുയിൽ പ്രദർശിപ്പിക്കും.

മലയാള സിനിമയ്ക്ക് അന്താരാഷ്ട്രതലത്തിൽ പ്രദർശന, വിപണന സൗകര്യമൊരുക്കുന്നതിനായി ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ഫിലിം മാർക്കറ്റ് സംഘടിപ്പിക്കും. ദേശീയ, അന്തർ ദേശീ യതലങ്ങളിൽ സേവനം നടത്തുന്ന ഓൺലൈൻ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവൽ പ്രോഗ്രാമർ മാരും സെയിൽസ് ഏജൻസികളും പങ്കെടുക്കും. 2018 സെപ്റ്റംബർ ഒന്നു മുതൽ 2019 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ പൂർത്തിയായ മലയാള സിനിമകൾക്ക് ഫിലിംമാർക്കറ്റിൽപങ്കെടുക്കാം. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍; സംഘാടക സമിതി ഓഫിസ് സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കുമരത്ത് ആരംഭിക്കുന്ന രണ്ടാമത് റെയിന്‍ നേച്ചര്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റി വലിന്റെ സംഘാടക സമിതി ഓഫിസ് സംവിധായകനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്...തുട൪ന്ന് വായിക്കുക


വിമോചനത്തിന്റെ പാട്ടുകാര്‍: ആദ്യ പ്രദര്‍ശനം നടന്നു

തിരു: നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാകൂ വെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍. മനുഷ്യ സമൂഹം പല ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ആദിമ മനുഷ്യനില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല...തുട൪ന്ന് വായിക്കുക


സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്

ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേ ശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്. പൂജ ഹെഗ്‌ഡേ-പ്രഭാസ്എന്നിവര്‍ താരജോഡികളായി അഭി നയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ സോഷ്യല്‍ മീഡി...തുട൪ന്ന് വായിക്കുക


ദി പ്രീസ്റ്റ്; മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി ചിത്രത്തില്‍ മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്നു എന്ന സവി ശേഷതയുള്ള ചിത്രത്തില്‍ വലിയ താരനിരയാണ്. നിഖില വിമലും, സാനിയ ഇയ്യപ്പനും , ശ്ര...തുട൪ന്ന് വായിക്കുക


ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും. നേരത്തെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി കേരളത്തില്‍ നിന്നുള്ള അവസാന ഷെഡ്യൂളിലായിരുന്നു ചിത്രം. കൊച്ചിയിലായിരുന്നു അവസാന ഷെഡ്യൂള്‍. കേരളത്ത...തുട൪ന്ന് വായിക്കുക


മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചതുര്‍ മുഖം

മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍,സലില്‍ വി എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്- ചതുര്‍ മുഖം-എന്നു പേരിട്ടു.തിരു വനന്തപുരത്ത് ഷൂട്ടിംങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ...തുട൪ന്ന് വായിക്കുക


അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട്

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട് . സംവിധായകരായ മേജര്‍ ര...തുട൪ന്ന് വായിക്കുക


സോഹൻ റോയ്ക്ക് ഗാന്ധിഭവന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ്

മലയാളത്തിന്റെ മഹാനടൻ സത്യന്റെ പേരിലുള്ള ഗാന്ധിഭവൻ ട്രസ്റ്റിന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ് ഹോളിവുഡ് സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയിക്ക് സമർപ്പിക്കും. ലോക ചലചിത്രമേളയ്ക്ക് സോഹൻ റോയ് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് ...തുട൪ന്ന് വായിക്കുക


സുവർണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന് :ജെല്ലിക്കെട്ടിന് പ്രേക്ഷകപുരസ്‌കാരം

തിരു : 24-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജോ ഒഡാ ഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി. കാലത്തി ന്റെ മാറ്റം ഉൾക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ മ്യൂസിക് ആല്‍ബം മറുപിറന്താള്‍ യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി

തിരു: നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച മ്യൂസിക് വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട മറുപിറന്താള്‍( അവളുടെ പുനര്‍ജന്മം) എന്ന തമിഴ് ആല്‍ബം ഡിസംബര്‍ പത്തിന് റിലീസ് ചെയ്തു. പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജയുടെ യുട്യൂബ് ചാനല്‍...തുട൪ന്ന് വായിക്കുക


പ്രേക്ഷക പ്രശംസ നേടി അശ്വിന്‍ കുമാറിന്‍റെ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍

തിരു: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ ഇരു പത്തിനാലാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ഡിസംബർ 7 നും, 9 നും കൈരളി , നിള തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്...തുട൪ന്ന് വായിക്കുക


നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരു:പുതിയ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി നല്ല സിനിമകളെടുക്കാൻ പുതുതലമുറ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിക്കണമെന്നും നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നിശാ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി: ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും മന്ത്രി എ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു

തിരു: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ടാഗോർ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലി ഗേറ്റ് സെല്ലും പ്രവർത്തിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകി ഡെലിഗ...തുട൪ന്ന് വായിക്കുക


ഒരു രൂപയ്ക്ക് ഫിലിം ഫെസ്റ്റിവൽ കാണാം ഒപ്പം പുലരും വരെ സിനിമ ചർച്ചയുമാവാം

തിരു: മൂന്നാമത് കാഴ്ച്ച നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവൽ ആറാം തീയ്യതി മുതൽ ഒൻപത് വരെ ടാഗോർ തീയ്യറ്ററിന് സമീപത്തുള്ള ലെനിൻ ബാലവാടിയിൽ തുടക്കം കുറിക്കുന്നു. ഒരു രൂപ മുടക്കി ഡെലിഗേറ്റായ് രജിസ്റ്റർ ചെയ്‌താൽ മുഴുവൻ ചിത്രങ്ങളും കാണാം. പന്ത്രണ്ട് ചിത്രങ്ങളാണ് മ...തുട൪ന്ന് വായിക്കുക


കെ.എസ്.ഫഫ്.ഡി.സി വനിതകളുടെ സംവിധാനത്തിൽ രണ്ട് ചലച്ചിത്രങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി

കെ.എസ്.എഫ്.ഡി.സിയുടെ വനിതാചലച്ചിത്ര സംരംഭങ്ങൾ: തിരക്കഥകൾ തിരഞ്ഞെടുത്തു സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ 2019-20 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കെ.എസ്.ഫഫ്.ഡി.സിയുടെ നേതൃത്വത്തിൽ വനിതകളുടെ സംവിധാന ത്തിൽ രണ്ട് ചലച്ചിത്രങ്ങൾ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.