|
കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന് |
2/12/2019 |
 കണ്ണൂർ : കേരളം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്. വിദ്യാഭ്യാസരംഗത്തിന് പ്രാധാന്യം കൽപിക്കുന്ന സമൂഹ മാണ് കേരളമെന്നത് ലോകം മുഴുവൻ അംഗീകരിക്കുന്ന കാര്യമാണെന്നും ലോകത്തെവിടെയും പ്രസരിപ്പിക്കാൻ ശേഷിയുള്ള ബുദ്ധികൂർമ്മതയുള്ള യൗവ്വനമാണ് നമ്മുടെ സമ്പത്തെന്നുംഅദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേ ക്കുയര്ത്തുന്ന കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെപുതിയഅക്കാദ മിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് തലപൊക്കാനാകത്തവിധം തളർന്നു പോയ കേരളത്തിന്റെ പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ പാതയിലാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ വിദ്യാലയങ്ങൾ മെല്ലെ കുതിക്കുകയാണ്. പാഠപുസ്തകങ്ങൾ പഠിക്കലല്ല ഓരോ കുട്ടിക്കും അറിവിന്റെ ആകാശങ്ങൾ തേടിപ്പിടിക്കാൻ പറ്റുന്ന വലിയ സാധ്യതകളിലേക്കാണ് പൊതുവിദ്യാഭ്യാസ യജ്ഞം മുന്നോട്ട് പോകുന്നത്. കേരളത്തിന്റെ വികസനം കേന്ദ്രീകരിക്കേണ്ടത് നമ്മുടെ മനുഷ്യ വിഭവത്തെ ഭംഗിയായി ക്രമപ്പെടു ത്തുക എന്നതിലാണ്. അതാണ് സ്കൂളുകളിൽ നടത്തേണ്ടതും - സ്പീക്കർ പറഞ്ഞു.
സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട കുറുമാത്തൂര്‍ ജിവിഎച്ച്എസ്എസ്സിലെ ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ച ബ്ലോക്കിന്റെ ഉദ്ഘാടനമാണ് സ്പീക്കർ നിർവഹിച്ചത്. അഞ്ച് കോടി രൂപ കിഫ്ബി ഫണ്ടും പൊതുജനങ്ങളില്‍ നിന്നും പൂര്‍വ്വ വിദ്യാര്‍ഥികളില്‍ നിന്നും സമാ ഹരിച്ച 32 ലക്ഷം രൂപയും ഉപയോഗിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തീകരിച്ചത്.13 ഹൈടെക് ക്ലാസ്മുറികള്, കംമ്പ്യൂട്ടര്‍ ലാബ്, ഷീ റൂം, കൗണ്‍സലിംഗ് റൂം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള റിസോഴ്സ് റൂം, സ്റ്റാഫ് റൂം, ഓഫീസ് മുറി, പ്രിന്‍സിപ്പല്‍- വൈസ് പ്രിന്‍സിപ്പല്‍ മുറി, ടോയ് ലെറ്റ് ബ്ലോക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ബ്ലോക്ക്. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കെട്ടിടത്തില്‍ മുഴുവന്‍ ക്ലാസ്മുറികളിലും പ്രൊജക്ടറും ഇന്റര്‍നെറ്റ് സൗകര്യവും സജ്ജീ കരിച്ചിട്ടുണ്ട്. സ്കൂളിന്റെ സമഗ്ര വികസനത്തിനായി 21 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് സര്ക്കാ രിന് സമര്‍പ്പിച്ചിട്ടുള്ളത്.
ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഐ വി നാരായണൻ, എ രാജേഷ്, അഡ്വ. കെ കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ മാസ്റ്റർ, തളിപ്പറമ്പ് ഡിഇഒ എം കെ ഉഷ, എസ്എസ്കെ ജില്ലാ പ്രൊജക്ട് കോ- ഓർഡി നേറ്റർ ടി പി വേണുഗോപാലൻ, ഡി പി ഒ കണ്ണൂർ എസ് പി രമേശൻ, പ്രിൻസിപ്പൽ പി ടി രാജി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഫിലൈറ്റ് സ്റ്റീഫൻ, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സമയബന്ധിതമായി കെട്ടിടം പണി പൂർത്തീ കരിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെയും സ്കൂളിന്റെ സ്ഥാപക വികസന സമിതി കൺവീനർ, പ്രഥമ അധ്യാപകൻ തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.
|
|
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് സിറ്റിങ്: 4.36 ലക്ഷം കടാശ്വാസം അനുവദിച്ചു |
കാസര്‍കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ജില്ലയില്‍ നടത്തിയ സിറ്റി ങ്ങില്‍ 4,36,977 രൂപ കടാശ്വാസം അനുവദിച്ചു. കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ഗോപിനാഥന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സിറ്റിങ്ങിലാണ് മത്സ്യത്തൊഴി...തുട൪ന്ന് വായിക്കുക |
|
തൊഴില്‍ പ്രാവീണ്യത്തിലൂടെ കേരളത്തിലെ യുവാക്കളെ ശാക്തീകരിക്കാന്‍ ടിസിഎസ് ഇയോണ്‍ |
(ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും അസാപുമായുള്ള പങ്കാളിത്തത്തിലൂടെ സംസ്ഥാനത്തെ 100 ലധികം എന്‍ജിനീയറിംഗ്, പോളിടെക്നിക് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോമുകള് ലഭ്യമാകും)
തിരു: പ്രമുഖ ആഗോള ഐടി സര്‍വീസസ് ക...തുട൪ന്ന് വായിക്കുക |
|
കെ.എ.എസ് പരീക്ഷയ്ക്കുള്ള പുസ്തകങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കും |
തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കെ.എ.എസ് പരീക്ഷാ സിലബസ് പ്രകാരമുള്ള മികച്ച പുസ്തകങ്ങള്‍ വില്‍പ്പനശാലകളില്‍ ലഭ്യമാണ്. ഇന്ത്യാ ചരിത്രം, കേരള ചരിത്രം, കേരളത്തി ന്റെ സാംസ്കാരിക ചരിത്രം, ഇന്ത്യന്‍ ഭരണഘടന, ഭൂമിശാസ്ത്രം, മലയാള ഭാഷാ പ്...തുട൪ന്ന് വായിക്കുക |
|
കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് ഡിസംബർ മൂന്നിന് പാലോട് |
തിരു:കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ് ഡിസംബർ മൂന്നിന് പാലോട് ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ഉച്ചയ്ക്ക് 2.30 തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡി.കെ. മുരളി എം.എൽ...തുട൪ന്ന് വായിക്കുക |
|
അമൃത ഹട്ട് ലാബ്സിന്റെ റോബോഫസ് 2020 ജനുവരിയില്‍ |
തിരു: അമൃത വിശ്വവിദ്യാപീഠത്തിന്റെ എന്‍ജിനീയറിംഗ് ഗവേഷണ ലാബായ അമൃത ഹ്യുമാനി റ്റേറിയന്‍ ടെക്നോളജി ലാബ്സിന്റെ (ഹട്ട് ലാബ്സ്) വാര്‍ഷിക പരിപാടിയായ റോബോഫസ് 2020 ജനു വരി 10, 11 തീയതികളില്‍ സംഘടിപ്പിക്കുന്നു. 9 മുതല്‍ 12 വരെ ക്ലാസുകളില്പഠിക്കുന്നവിദ്യാര്...തുട൪ന്ന് വായിക്കുക |
|
അമൃത വിശ്വവിദ്യാപീഠം കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു |
തിരു: അമൃത വിശ്വവിദ്യാപീഠത്തില്‍ 2019 ഡിസംബറില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ലേ കൗണ് സിലിംഗ്, യോഗ, ആയുര്‍വേദ ജീവിത രീതി, ഭാരതീയ പൈതൃകവും സംസ്ക്കാരവും, സനാതന ...തുട൪ന്ന് വായിക്കുക |
|
അമൃത വിശ്വ വിദ്യപീഠം ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്സിറ്റി |
തിരു: അമൃത വിശ്വ വിദ്യാപീഠത്തിന് ലോക സര്‍വകലാശാല റാങ്കിങില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ യൂണിവേഴ്സിറ്റിയായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ലണ്ടനിലെ ടൈംസ് ഉന്നത വിദ്യാ ഭ്യാസ ചീഫ് ഡാറ്റാ ഓഫീസര്‍ ഡങ്കണ്‍ റോസാണ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്.
അമൃ...തുട൪ന്ന് വായിക്കുക |
|
സ്കൂള്‍ പ്രവര്‍ത്തിപരിചയമേള; അനാമികയ്ക്ക് ഒന്നാം സ്ഥാനം |
പത്തനംതിട്ട : കുന്നംകുളത്തു നടന്ന സംസ്ഥാന സ്കൂള്‍ പ്രവര്‍ത്തിപരിചയമേളയില്‍ കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഡി. അനാമിക ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഫുഡ് പ്രസന്റേഷന് വിഭാഗത്തില്‍ ചെ...തുട൪ന്ന് വായിക്കുക |
|
എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി: വിജ്ഞാപനം പ്രസിദ്ധീകരിച്ചു |
തിരു: 2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവം ബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീക രിക്...തുട൪ന്ന് വായിക്കുക |
|
പരീക്ഷകളില്‍ തോറ്റവര്‍ക്ക് ഹോപ്പ് പദ്ധതിയിലൂടെ വിജയത്തിലെത്താം |
പത്തനംതിട്ട : കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി/പ്ലസ്ടു പരീക്ഷയില്‍ തുടര്‍ വിദ്യാഭ്യാസത്തി
ന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഹോപ്പ് പദ്ധതിയിലൂടെ വിജയിലെത്താം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍, ര...തുട൪ന്ന് വായിക്കുക |
|
അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്റ്സിലെ ട്വെന്റെ സര്‍വകലാശാലയും സഹകരണത്തിനുള്ള ധാരണയില്‍ |
(ഫോട്ടോ ക്യാപ്ക്ഷന്‍: എഞ്ചിനീയറിങ് രംഗത്തെ മികവു വര്‍ധിപ്പിക്കുന്നതിനായി അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്റ്സിലെ ട്വെന്റെ സര്‍വകലാശാലയും സഹകരിക്കുന്നതിനുള്ള ധാരണാ പത്രം അമൃതവിശ്വവിദ്യാപീഠം ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവിയും ട്വെന്റെ സര്‍വ...തുട൪ന്ന് വായിക്കുക |
|
അമൃത വിശ്വവിദ്യാപീഠം അഞ്ച് ക്യാംപസുകളിലേയ്ക്ക് ബിടെക്കിന് അപേക്ഷ ക്ഷണിച്ചു |
തിരു: കേന്ദ്ര മനുഷ്യവിഭവശേഷി വകുപ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച എട്ടാമത്തെ സര്‍വകലാ ശാലയായി തെരഞ്ഞെടുത്ത അമൃത വിശ്വവിദ്യാപീഠം 2020-ല്‍ അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗിന്റെ അമൃതപുരി, ബംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍, അമരാവതി ക്യാംപസുകളില്‍ ആരംഭിക്കുന്ന ...തുട൪ന്ന് വായിക്കുക |
|
അമൃത വിശ്വവിദ്യാപീഠത്തിലെ പതിനാറാമത് ബിരുദദാന ചടങ്ങ് നടത്തി |
തിരു: അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ പതിനാറാമത് ബിരുദദാന ചടങ്ങിനെ ചാന്‍സിലര്‍ ശ്രീ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്തു. ക്ഷമയും വിവേകവു മാണ് വിജയം നേടുന്നതിനാവശ്യമായ ഘടകങ്ങളെന്ന് അമ്മ വിദ്യാത്ഥികളെ ഓര്‍മ്മിപ്പിച്ചു. ക്ഷമ യോടും വിവേക...തുട൪ന്ന് വായിക്കുക |
|
മാതൃക അദ്ധ്യാപകനുളള അവാർഡ് ശ്രീനാരായണപുരം സ്വദേശി ഹരീഷിന് |
തൃശൂർ :മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡിനർഹനായ ഹരീഷ് മാഷെ തേടിയെത്തി യത് അർഹതയ്ക്കുള്ള അംഗീകാരം. കയ്പമംഗലം ഫിഷ റീസ് വൊക്കേഷണൽ ഹയർ സെക്കൻ ഡറി സ്കൂളിലെ പ്രധാനാധ്യാപക നായ ശ്രീനാരായണപുരം സ്വദേശി കെ കെ ഹരീഷ്കുമാറിനാണ് ഈ വർഷ ത്തെ മാതൃക അധ്യാപകനുള്ള അവാർ...തുട൪ന്ന് വായിക്കുക |
|
ആരോഗ്യ സർവകലാശാലയിൽ 5403 വിദ്യാർഥികളുടെ ബിരുദദാനം നടത്തി |
തൃശൂർ : കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ സർവകലാശാലക്ക് കീഴിലെ 5403 വിദ്യാർഥികൾക്ക് ബിരുദദാനം നടത്തി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ കോളജുകളിൽനിന്ന് മെഡിസിനിൽ 2500, ഡെൻറൽ സയൻസിൽ 525, ആയുർവേദത്തിൽ 279, ഹോമിയോപ്പതിയിൽ ...തുട൪ന്ന് വായിക്കുക |
|