Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

ദുബൈ ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിച്ചു

2/12/2019

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിച്ച ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹിസ് എക്സലന്‍സി ഹുമൈദ് അല്‍ ഖുത്തമിയുടെ നേതൃത്വത്തിലുളള പ്രതിനിധി സംഘ ത്തോടൊപ്പം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ആസ്റ്റര്‍ മെഡ്‌സിറ്റി അധികൃതരും)

കൊച്ചി : ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച.എ) ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി ഹുമൈദ് അല്‍ ഖുത്തമിയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രതിനിധി സംഘം ആസ്റ്റര്‍ മെഡ്‌ സിറ്റി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ എത്തിയ സംഘത്തെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട്, ആസ്റ്റര്‍ മെഡ്‌സിറ്റി ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മികച്ച സഹകരണ സാധ്യതകള്‍ ആരായുന്നതിനായി ഇന്ത്യയില്‍ നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം. ദുബൈ ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ സിഇഒ ഡോ. യൂനസ് കാസിം, ദുബൈ ഹോസ്പിറ്റല്‍ സിഇഒ ഡോ. മറിയം അല്‍ റഹീസി, ലത്തീഫ ഹോസ്പിറ്റല്‍ സിഇഒ ഡോ. മോന തഹ്‌ലക്ക്, റാഷിദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മന്‍സൂര്‍ നത്താരി, യുഎഇ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് സ്മാര്‍ട്ട് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ റെദാ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റംഗങ്ങള്‍.

സെന്റേഴ്‌സ്് ഓഫ് എക്‌സലന്‍സ് ആശയം, സാങ്കേതിക മുന്നേറ്റങ്ങള്‍, അടിയന്തര സേവനം, ഒപിഡി, രോഗികളുടെ മുറികള്‍, റോബോട്ടിക് ചികിത്സ ഓപ്പറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെയുള്ള ആശുപത്രിയിലെ സവിശേഷതകളും പ്രത്യേകതകളും ഡോ. ആസാദ് മൂപ്പനും സംഘവും പ്രതി നിധികള്‍ക്ക് വിശദീകരിച്ചു നല്‍കി. ഒന്നര വയസുള്ള കുട്ടിയില്‍ നടത്തിയ വൃക്ക, കരള്‍ മാറ്റി വയ്ക്കല്‍ പ്രക്രിയ ഉള്‍പ്പെടെ ആശുപത്രിയില്‍ നടന്ന നിരവധി അപൂര്‍വ പ്രക്രിയകളെ കുറിച്ചും ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകളില്‍ 50 ശതമാനത്തിലധികം റോബോട്ടിന്റെ സഹായ ത്തോടെ ആയതിനാല്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന പ്രക്രിയകളെക്കുറിച്ചും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിശദീകരിച്ചു.

ലോകോത്തര നിലവാരമുള്ള ആരോഗ്യസംരക്ഷണ സംവിധാനം പ്രദാനം ചെയ്യുകയെന്ന എമി റേറ്റിന്റെ കാഴ്ചപ്പാട് കൈവരിക്കുന്നതിനായി ദുബായിലെ ആരോഗ്യസംരക്ഷണ സംവിധാനം കൂടു തല്‍ മെച്ചപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുകയാണെന്ന് ഹുമൈദ് അല്‍ ഖുത്തമി പറഞ്ഞു. ഇന്ത്യ യിലെ സന്ദര്‍ശനത്തിലുടനീളം, തങ്ങളുടെ ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഈ രംഗത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സഹകരണ അവസരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിജ്ഞാന കൈമാറ്റം സുഗമമാക്കുന്നതിനുമായി സുപ്രധാനമായ ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രധാന പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കൂടാതെ ആരോഗ്യ സേവനങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ദുബായി യുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് പതിറ്റാണ്ട് മുമ്പ് യുഎഇയില്‍ യാത്ര ആരംഭിച്ച തങ്ങളുടെ ഇന്ത്യയിലെ സുപ്രധാന സ്ഥാപന ത്തിലേക്ക് വളരെ അഭിമാനത്തോടെയാണ് ഹിസ് എക്‌സലന്‍സി ഹുമൈദ് അല്‍ ഖുത്തമിയെ സ്വാഗതം ചെയ്യുന്നതെന്ന് ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. യുഎഇയുടെയും ആ രാജ്യത്തിന്റെ നേതാക്കളുടെയും പ്രചോദനം ഉള്‍ക്കൊണ്ട്, ആരോഗ്യ പരിപാലന രംഗത്ത് മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനും തങ്ങളുടെ എല്ലാ ആശുപത്രികളിലും ചികിത്സയിലും രോഗീപരിചരണത്തിലും ആഗോള നിലവാരം പുലര്‍ത്താനും നിരന്തരം പരിശ്രമിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച ഡോ. ആസാദ് മൂപ്പന്‍ ഹുമൈദ് അല്‍ ഖുത്തമിയുടെയും പ്രതിനിധി സംഘത്തിന്റെയും സന്ദര്‍ശനം ഫലപ്രദമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅതുല്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അടിമാലി : രാവിലെ നടന്ന വി.എച്ച് .എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാര്‍ത്ഥി യെ പോലിസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ് .എന്‍ .ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ ഇ. ഇ.ടി വിദ്യാര്‍ത്ഥിയായപണിക്കന്‍കുടികൊ...തുട൪ന്ന് വായിക്കുക


കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

തിരു: സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍...തുട൪ന്ന് വായിക്കുക


കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം

തിരുവനന്തപുരം: മരുന്ന് നിര്‍മ്മാണരംഗത്തെ ഏക പൊതുമേഖലാസ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) കഴിഞ്ഞ സാമ്പത്തികവര്‍ഷം 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. 66.25 കോടി രൂപയുടെ ഉല്‍പ്പാദനവും 53.76 കോടിരൂപയുടെ വിറ്റുവര വു...തുട൪ന്ന് വായിക്കുക


വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന

തിരു:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയ ന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാപോലീ സ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (26.05.20) ഇന്ന് 718 കേസുകള്‍; 857 അറസ്റ്റ്; പിടിച്ചെടു ത്തത് 292 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 718 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 857 പേരാണ്. 292 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3154 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ്

ഫോട്ടോക്യാപ്ഷന്‍ : മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വനിതാ ശുചീകരണത്തൊഴിലാളിക്ക് ഗം ബൂട്ട് സമ്മാനിക്കുന്നു) തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ശുചീകരണ തൊഴി ലാളികളെ ...തുട൪ന്ന് വായിക്കുക


സന്നദ്ധപ്രവര്‍ത്തകരെ പോലീസ് വോളന്‍റിയര്‍മാരായി നിയോഗിക്കും

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ തിരഞ്ഞെടുക്ക പ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഇനി മുതല്‍ പോലീസിനും ലഭിക്കുമെന്ന് സംസ്ഥാന പോ ലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് വോളന്‍റിയര്‍മാര്‍ എന്നാണ് ഇവ...തുട൪ന്ന് വായിക്കുക


പരീക്ഷ : സ്കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി

തിരു: ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോമ്പൌണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൌകര്യമില്ലാ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം:പത്തനംതിട്ട നഗരത്തിലെ ഓട്ടോറിക്ഷകളില്‍ ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചു

(പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായഅജയ കുമാറിന്റെ ഓട്ടോയിലാണ് ആദ്യത്തെ ഷീല്‍ഡും പോസ്റ്ററും മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വീണാ ജോര്‍ജ് എം.എല്‍.എ ഘടിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആര്‍.ടി.ഒ...തുട൪ന്ന് വായിക്കുക


മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി : മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായ ത്തില്‍ പകല്‍വീട് വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ള വ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയിലെത്തി

അടിമാലി: വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്‌ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരി...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു

കുമളി: കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭ ത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാന ത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും: മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയാണ് കേരള ബാങ്ക്. കേരള ബാങ്ക് അസാധ്യമാണെന്ന് പറഞ്ഞവരുടെ മോഹം അപ്രസക്തമാക്കിയാണ് നിലവിൽ വന്നത്. കോവിഡ് പ്രതിസന്ധ...തുട൪ന്ന് വായിക്കുക


കോവിഡ് 19: അറസ്റ്റിലാകുന്നവരെ കൊണ്ടുവരാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജാ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 754 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 288 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 754 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 288 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3576 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.