Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌ ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

വിദേശം

കൂടുതല്‍ 

മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സ്വിറ്റ്‌സര്‍ലാന്റിലെ ലോകാരോഗ്യ സംഘടന വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തി

25/11/2019

തിരു: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്വിറ്റ്‌സര്‍ലാന്റിലെ ലോകാരോഗ്യ സംഘടന ആസ്ഥാനം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരളത്തി ലെ പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, ജീവിതശൈലീ രോഗ നിയന്ത്രണ പരി പാടികള്‍, സമഗ്ര അര്‍ബുദരോഗ ചികിത്സാ പദ്ധതികള്‍, ഡിജിറ്റല്‍ ഹെല്‍ത്തിലെ നൂതനആശയ ങ്ങള്‍, പരമ്പരാഗത ചികിത്സാ മേഖലയുടെ ശാക്തീകരണവും ലോക രാജ്യങ്ങളുമായിട്ടുള്ള സഹ കരണവും, ക്ഷയരോഗം പോലുള്ള പകര്‍ച്ച വ്യാധികളുടെ ഉന്മൂലനം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചയാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരുമായി നടത്തിയത്. മറ്റ് ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും കേരളവും തമ്മിലുള്ള സഹകരണവും ചര്‍ച്ച ചെയ്തു.

പരമ്പരാഗത ചികിത്സാ മേഖലയായ ആയുര്‍വേദവും അതിന്റെ ശാക്തീകരണവും സംബന്ധിച്ച് വിശദമായ ചര്‍ച്ചയ്ക്ക് ലോകാരോഗ്യ സംഘടന താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിപ പ്രതിരോധത്തി ല്‍ കേരളത്തിന്റെ പങ്ക് പ്രശംസിക്കപ്പെട്ടു. സമഗ്ര ട്രോമകെയര്‍ പദ്ധതിയെ സംബന്ധിച്ച് കേരള ത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചു. ഇതിനെ സംബന്ധിച്ചുള്ള തുടര്‍ച്ചയായ പഠനങ്ങളും നിര്‍ദേശ ങ്ങളും സമര്‍പ്പിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക വിഭാഗം താത്പര്യം പ്രകടിപ്പി ച്ചു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കേരള ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നതിന് ഡോ. ചെറിയാന്‍ വര്‍ഗീസ് അടങ്ങുന്ന ഉന്നത സംഘം തുടര്‍ ചര്‍ച്ചക്കു വേണ്ടി കേരളത്തില്‍ എത്താമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ അംബാസഡര്‍ രാജീവ് കെ.ചന്ദര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിഡോ.രാജന്‍ എന്‍.ഖോബ്രഗഡെ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, കെ.എം.എസ്. സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, ലോകാരോഗ്യ സംഘടന യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.പീറ്റര്‍ സലാമ, അസി.ഡയറക്ടര്‍ ജനറല്‍ ഡോ.റെന്‍ മിന്‍ഗൂയി, ഹെല്‍ത്ത് സിസ്റ്റം ഗവര്‍ണന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ജെറാര്‍ഡ് സ്‌കീമെറ്റ്‌സ്, ഡിജിറ്റല്‍ ഹെല്‍ത്ത് ഡയറക്ടര്‍ ബെര്‍നാഡോ മാരിയാനോ ജൂനിയര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു

ബർലിൻ :അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ റെക്കോ ഡ്‌ വർധന. അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു. ജോൺ ഹോപ്‌കിൻസ്‌ സർവകലാശാലയുടെ കണക്കുപ്രകാരം 50,700 പേർക്കാണ്‌ രോഗം സ്ഥിരീക രിച്ചത്‌. മാസ്‌ക്‌ ധ...തുട൪ന്ന് വായിക്കുക


ബഹ്‌റൈനിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും

മനാമ : കോവിഡ്‌ ഉത്തേജക നടപടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബഹ്‌റൈനിൽസ്വകാര്യസ്ഥാപ നങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും. പൗരന്മാരുടെ മൂന്നു മാസത്തെ വൈദ്യുതി, വെള്ളം ചാർജുകളും സർക്കാർ വഹിക്കും. ഇതേ കാലയളവിൽ ഏറ്റവും പ്രതികൂല...തുട൪ന്ന് വായിക്കുക


സൗദി ആരാംകോയുടെ അംഗീകാരം: അഭിമാനകരമായ നേട്ടവുമായി മിഡിൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ .

സൗദി ആരാംകോയുടെ അംഗീകാരം: അഭിമാനകരമായ നേട്ടവുമായി മിഡി ൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ . സൗദി അറേബ്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര പെട്രോളിയം, പ്രകൃതി വാതക കമ്പനിയായ സൗദി അരാംകോയുടെ അംഗീകാരം കരസ്ഥമാക്കി മിഡിൽ-ഈസ്റ്റ...തുട൪ന്ന് വായിക്കുക


സൗദി ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി സംസം വിതരണം ആരംഭിക്കുന്നു

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർകമ്പ നിയുടെ സഹ...തുട൪ന്ന് വായിക്കുക


യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീക രിച്ചു. ഇപ്പോൾ മൊത്തം രോഗബാധിതരുടെ എണ്ണം 570ആയി.ആരോഗ്യമന്ത്രാ ലയത്തിലെ വക്താവ് അബുദാബിയിൽ അറിയിച്ചു. രോഗം ബാധിച്ചവരുമാ യുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത്. ന്യൂസിലൻഡ്, സ്...തുട൪ന്ന് വായിക്കുക


യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴ

ദുബായ് : യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ നൽകേണ്ടി വരും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗ മായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് യു എ ഇ യിൽ കടുത്ത പിഴ നൽകണo. ആശുപത്രിയിൽ പ്രവേ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി: ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,171

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം 97 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. വൈറസ് ബാധിച്ച് മരിച്ച 97 പേരില്‍ 91 പേരും വൈറ സിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്...തുട൪ന്ന് വായിക്കുക


ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാഹo ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാ ഹo ഇപ്പോള്‍ വൈറലാണ്. എല്ലാവരും നാടൊട്ടാകെ വിളിച്ച്‌ ഗംഭീരമായി നട ത്തണമെന്ന് ആഗ്രഹിക്കുന്ന കല്ല്യാണം ഇവിടെ പത്ത് മിനിറ്റ് കൊണ്ടുനടത്തി. കാരണം കൊറോണ പേടിയല്ല, മറിച്ച്‌ കൊറോണബാധിതരായ രോഗികള...തുട൪ന്ന് വായിക്കുക


ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിടവാങ്ങി

മസ്‌കത്ത് : ആധുനിക അറബ് ലോകത്ത് ഏറ്റവുംകൂടുതല്‍ കാലം അധികാരത്തിലിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) വിടവാങ്ങി. ഒമാനിലെ പരമോന്നതപദവി യില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ശേഷിക്കെയാണ് വിയോ​ഗം.അര്‍ബുദബാധിതനായി രുന്നു....തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം അരിസോണ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു

(ഫോട്ടോ ക്യാപ്ക്ഷന്‍: വിദ്യാഭ്യാസ, ഗവേഷണ മേഖലകളില്‍ ലോകോത്തര പഠനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠവും അരിസോണ യൂണിവേഴ്സിറ്റിയുമായുള്ള ധാര ണാ പത്രം അമൃത വിശ്വവിദ്യാപീഠം ചാന്‍സിലര്‍ മാതാ അമൃതാനന്ദമയീ ദേവിയും അരിസോണ യൂണിവേഴ്സിറ്റി പ്രോവ...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു

(ഫോട്ടോ ക്യാപ്ഷന്‍- എത്യോപ്യയ്ക്കുള്ള ആസ്റ്റര്‍ വോളണ്ടിയേര്‍സിന്റെ മൊബൈല്‍ ക്ലിനിക് സര്‍വീസ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, എഫ്.ഡി.ആര്‍ ഓഫ് എത്യോ പ്...തുട൪ന്ന് വായിക്കുക


അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

തിരു: അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള സാധ്യതകള്‍, അയര്‍ലണ്ടില്‍ സേവനം അനുഷ്ഠിക്കുന്നനഴ്‌സ്മാരുടെ ...തുട൪ന്ന് വായിക്കുക


കേരളത്തിലെ നിക്ഷേപ സൗഹൃദ നയങ്ങൾക്ക് ജപ്പാനിലെ വ്യവസായികളുടെ വാഗ്ദാനം: ജപ്പാനിൽ നിന്ന് പുതിയ നിക്ഷേപമെത്തും

ഒസാക്ക : ജപ്പാനിലെ ഒസാക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപസെമി നാറിൽ ജപ്പാനിൽ നിന്ന് കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം. നീറ്റ ജലാറ്റിൻ കേരളത്തിലെ സംരംഭങ്ങളിൽ 200 കോടി രൂപ അധിക നിക്ഷേപം വാഗ്ദാനം ചെയ്തു. എട്ട് ജാപ്പനീസ് ക...തുട൪ന്ന് വായിക്കുക


എഡിജിപി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം: (ചൈല്‍ഡ് സെക്‌സില്‍ നിന്നും കുട്ടികളെ രക്ഷിച്ചതിനാണ് പുരസ്‌കാരം)

(ഫോട്ടോ കാപ്ഷന്‍; ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ഇന്റര്‍ പോളിന്റെ നേതൃത്വ ത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന വിഷയത്തി ല്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ എഡിജിപി മനോജ് എബ്രഹാം സംസാരിക്കുന്നു) തിരു: സംസ്ഥാന പൊലീസ് ആസ്...തുട൪ന്ന് വായിക്കുക


ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേദ്രമോദിയുടെ ബഹുമാനാർത്ഥം സൗദി ഭാരണാധികാരി സൽമാൻ രാജാവ് നൽകിയ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി....തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.