Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം ശബരിമല നടവരവ് 66.11 കോടി ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ലഹരിക്കെതിരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം

അറിയിപ്പുകള്‍

കൂടുതല്‍ 

സർഫാസി ആക്ട്: അഡ്‌ഹോക് കമ്മിറ്റി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിച്ചു

21/11/2019

തിരു: സർഫാസി ആക്ട് പ്രകാരമുള്ള നടപടികൾ മൂലം സംസ്ഥാനത്തുളവായ അവസ്ഥാവിശേഷ ത്തെക്കുറിച്ച് അഡ്‌ഹോക് കമ്മിറ്റി പഠിച്ച് നിർദേശങ്ങൾ നിയമസഭയിൽ സമർപ്പിച്ചു. പ്രധാന ശിപാർശകൾ ചുവടെ.

സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും സഹകരണബാങ്കുകളെ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തു. ഒരു വർഷത്തെ കാലയളവിനു ശേഷവും തിരിച്ചടവ് നടത്താതെ കുടിശ്ശിക വരുത്തുന്ന വായ്പക്കാർക്ക് എതിരെ മാത്രമേ സർഫാസി നിയമപ്രകാരമുളള നടപടി ആരംഭിക്കാവൂ എന്ന രീതിയിൽ നിയമഭേദഗതി വരുത്താനും ഒരുലക്ഷം രൂപയ്ക്ക് മുകളിലുളള എന്നതുമാറ്റി പത്തുലക്ഷം രൂപയ്ക്കുമുകളിലുളള വായ്പയ്ക്ക് മാത്രമേ നിയമം ബാധകമാവുകയുളളൂ എന്ന് നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടണം.

കർഷകർ എടുക്കുന്ന എല്ലാത്തരം കടങ്ങളും കാർഷിക കടമായി കണ്ട് സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണം. വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം നിശ്ചിത കാലയളവിനുള്ളിൽ ജോലി ലഭിക്കാത്തതിനാൽ തിരിച്ചടവ് മുടങ്ങിയവരെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനോ തിരിച്ചടവിനു കാലാവധി നീട്ടി നൽകാനോ ഉതകുന്ന നിയമഭേദഗതി കൊണ്ടുവരണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ശിപാർശ ചെയ്തു.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ തോട്ടവിളകൾ ഉൾപ്പെടെയുളള എല്ലാത്തരം കൃഷിയും ചെയ്യുന്ന ഭൂമി കൃഷിഭൂമിയായിത്തന്നെ കണക്കാക്കി വായ്പ നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം.

ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തവർ തിരിച്ചടവിൽ മൂന്നിൽ രണ്ട് ഗഡുക്കൾ അടച്ചിട്ടുണ്ടെങ്കിൽ ബാക്കി തുകയെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ടുവരുന്ന പരാതികളിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാൻ പ്രത്യേകമായ പരിഗണന നൽകുന്നതിനും ഉതകുന്ന തരത്തിൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം.

ബാങ്കുകൾ/ ധനകാര്യസ്ഥാപനങ്ങൾ വായ്പ നൽകുമ്പോൾ വായ്പയെടുക്കുന്നതിനുളള അപേക്ഷാഫോറത്തിൽ മലയാളം ഉൾപ്പെടെയുളള തദ്ദേശീയ ഭാഷകൾ കൂടി ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണം.

മുഴുവൻ കടക്കാരുടെയും വായ്പാ കുടിശ്ശിക സംബന്ധിച്ച് പത്രപ്പരസ്യം നൽകുന്നതിന് ഓരോ വായ്പാക്കാരിൽ നിന്നും ഭീമമായ തുക ഈടാക്കുന്ന പ്രവണത ഇല്ലാതാക്കണം. അപ്രകാരമുളള പരസ്യങ്ങൾക്ക് ബാങ്കുകൾ മിതമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് നിർദ്ദേശം നൽകാൻ നടപടി സ്വീകരിക്കണമെന്നും ശിപാർശ ചെയ്തു.

വായ്പയെടുത്ത് തിരിച്ചടവിൽ വീഴ്ച വരുത്തിയവരെ സർഫാസി നിയമത്തിന്റെ മറവിൽ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ ഗുണ്ടാസംഘങ്ങളെ നിയോഗിക്കുന്നതുൾപ്പെടെ സർഫാസി ആക്ടിൽ പ്രതിപാദിച്ചിട്ടില്ലാത്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ബാങ്കിംഗ് മേഖലയ്ക്ക് മാത്രമല്ല, പണമിടപാട് നടത്തുന്നവർക്കെല്ലാം ബാധകമാക്കുന്ന വിധത്തിൽ സമഗ്ര നിയമനിർമ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണം.

സർഫാസി കടക്കെണിയിൽപ്പെട്ടവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിന് കഴിവും താൽപര്യവും ഉളള സീനിയർ അഭിഭാഷകർ ഉൾപ്പെടെയുളളവരുടെ പ്രത്യേക പാനൽ തയ്യാറാക്കി തുടർനടപടി കൈക്കൊള്ളണം. ലീഗൽ സർവീസസ് അതോറിറ്റിയോട് ആവശ്യപ്പെട്ട് ഇക്കാര്യത്തിൽ സത്വര നടപടി കൈക്കൊള്ളണം.

ചെറിയ തുക വായ്പയെടുത്ത പട്ടികവിഭാഗങ്ങളിലുളള പലരും ഇടനിലക്കാരുടെ ഇടപെടലുകൾ മൂലം വായ്പയെക്കുറിച്ചും തിരിച്ചടവിനെക്കുറിച്ചും കൃത്യമായ അറിയിപ്പുകൾ ശ്രദ്ധയിൽപ്പെടാതെ ചതിക്കുഴിയിൽപ്പെടാതിരിക്കാൻ വായ്പയെടുക്കുന്നതിന് മുമ്പ് അവർക്ക് ഉപദേശം നൽകാൻ സംസ്ഥാന സർക്കാർ ക്രെഡിറ്റ് കൗൺസിലിംഗ് സെന്ററുകൾ ആരംഭിക്കണം. ഒരു നിശ്ചിത തുക വായ്പയെടുത്തതും സർഫാസി നിയമത്തിന്റെ വ്യവസ്ഥപ്രകാരം ഭൂമി നഷ്ടപ്പെടുമെന്ന ഭീഷണിയിലായതുമായ അർഹരായ പാവപ്പെട്ട പട്ടികവിഭാഗങ്ങളിലുളളവരുടെ കടം സർക്കാർ തന്നെ തിരിച്ചടച്ച് ജപ്തി നടപടികൾ ഒഴിവാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും ക്രമവിരുദ്ധ പ്രവർത്തനങ്ങളിലുടെ തട്ടിയെടുത്ത ആധാരങ്ങൾ അവർക്ക് തിരികെ ലഭിക്കാനുമുളള ബൃഹദ്പദ്ധതി സംസ്ഥാന സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി തയ്യാറാക്കി നടപ്പാക്കണം.

വായ്പാ കുടിശ്ശിക വരുത്തുന്നവർക്കെതിരെയുളള നടപടിയുടെ ഭാഗമായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വായ്പക്കാരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ഫോട്ടോ/ മേൽവിലാസം സഹിതം പരസ്യങ്ങൾ നൽകുന്നതും ബോർഡുകൾ വയ്ക്കുന്നതും വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമായി കണ്ട് അപ്രകാരം ചെയ്യുന്ന ബാങ്കുകൾ/ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ നിയമ വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കണം. ഈ ശിപാർശകളിൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുളളത് അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന സർക്കാർ ചെയ്യുമെന്നും സർഫാസി നിയമത്തിന്റെ മറവിൽ നടക്കുന്ന ജനദ്രോഹനടപടികൾക്കെതിരെ ശക്തവും സമഗ്രവുമായ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാർ മുൻകൈയെടുക്കുമെന്നും കമ്മിറ്റി പ്രത്യാശിക്കുന്നതായി ചെയർമാൻ എസ്.ശർമ എം.എൽ.എ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും:യു.വി ജോസ്

കോഴിക്കോട് : സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്കായി 1.51 ലക്ഷം വീടുകളുടെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായതായും 2020 ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ലൈഫ് മിഷന്‍ ചീഫ് എക്‌സിക...തുട൪ന്ന് വായിക്കുക


അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക വ്യവസായ യൂണിറ്റ് ഉദ്ഘാടനം ഞായറാഴ്ച

അങ്കമാലി: കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിനും കാര്‍ഷികരംഗത്ത് പുത്തനു ണര്‍വ്വ് പ്രദാനം ചെയ്യുന്നതിനുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്വയാശ്രയ കാര്‍ഷിക വിപ ണികളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ...തുട൪ന്ന് വായിക്കുക


ഇനി ഞാനൊഴുകട്ടെ: നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ഈ മാസം 14 മുതൽ 22 വരെ

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സംഘടിപ്പി ക്കുന്ന നീർച്ചാൽ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ- നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ഈ മാസം 14 മുതൽ 22 വരെ നടക്കും. സംസ്ഥാനത്തുടനീളം നടപ്പാക്കുന്നശുചീകരണ യജ്ഞത്തിലൂടെ ആയിര...തുട൪ന്ന് വായിക്കുക


ചരക്കുസേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഉയര്‍ത്തുo

ന്യൂഡൽഹി : ചരക്കുസേവന നികുതി (ജിഎസ്‌ടി) നിരക്കുകൾ ഉയര്‍ത്തുo. 2017 ജൂലൈയിൽ ജിഎസ്‌ടി നടപ്പാക്കിയശേഷം പലതവണ നിരക്ക് കുറച്ചു. വ്യവസായ–വാണിജ്യ മേഖലയിലെ മാന്ദ്യം നീക്കാനെന്ന പേരിലായിരുന്നു ഇത്. എന്നാല്‍, മാന്ദ്യം തീവ്രമാകവെയാണ് ഇപ്പോള്‍ നിരക്ക് ഉയർത്തുന്ന...തുട൪ന്ന് വായിക്കുക


ശബരിമല നടവരവ് 66.11 കോടി

ശബരിമല : വൃശ്ചിക മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ 66, 11,07,840 രൂപയുടെ വരവുണ്ടായതായി തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.എന്‍.വിജയകുമാര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ 39,49,...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

എറണാകുളം : കൂറുമാറ്റ നിരോധന നിയമപ്രകാരം എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് അംഗം കെ.എം.അമീറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക്...തുട൪ന്ന് വായിക്കുക


കുപ്രസിദ്ധ മോഷ്ടാവും സംഘവും ആറന്മുള പോലീസിന്റെ പിടിയില്‍

ആറന്മുള : കുപ്രസിദ്ധ മോഷ്ടാവും നിരവധി മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചി ട്ടുള്ളയാളുമായ ചിറ്റാര്‍ തോമ എന്ന തോമസിനെയും കൂട്ടാളികളായ മറ്റു മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.നവംബര്‍ 17 ന് ജയില്‍ മോചിതനായ തോമസ്,ഇടയാറന്മുള സ്വദേശി ഉല്ലാസ്,കല്ലന്‍...തുട൪ന്ന് വായിക്കുക


അശ്വിന്‍ കുമാറിന്‍റെ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ പ്രദര്‍ശനത്തിന് ശശി തരൂര്‍ എത്തി

തിരു: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ ആദ്യ പ്രദര്‍ശനത്തിന് ഡോ.ശശി തരൂര്‍ എംപി മുഖ്യാഥിതിയായി. ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ എഫ് എഫ് കെ) രണ്ടാം ദിനമായ ശനിയാഴ്ച കൈരളി തിയറ്ററിലാണ് ചിത്രം പ...തുട൪ന്ന് വായിക്കുക


ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി: ആരോഗ്യ വകുപ്പ് ഇതുവരെ സേവനം നല്‍കിയത് 61,991 പേര്‍ക്ക്

തിരു: ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ അതില്‍ 67 പേരേയും രക്ഷപ്പെടുത്താ നായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹൃദയാഘാതം വന്ന വരില്‍ 20 വയസുമുതല്‍ ...തുട൪ന്ന് വായിക്കുക


രജത ജൂബിലി വര്‍ഷത്തില്‍ ഓണ്‍ലൈന്‍ -ക്ലിക്ക് ടു ബൈ- ഹോം എക്‌സ്‌പോയുമായി ശോഭ

കൊച്ചി: ഭവനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന് ക്ലിക്ക് ടു ബൈ ഹോം എക്‌സ്‌പോയുമായി രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളില്‍ പ്രമുഖരായ ശോഭ ലിമിറ്റഡ്. കമ്പനിയുടെ രജത ജൂബി ലിയുടെ ഭാഗമായാണ് ക്ലിക്ക് ടു ബൈ ഹോം എക്‌സ്‌പോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രാജ്...തുട൪ന്ന് വായിക്കുക


ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം

തിരു: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരു. ശ്രീചിത്ര ഹോമിലെ ജീവന ക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവി ച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായി:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻ ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 90 ശതമാന ത്തിലധികം ടിക്ക...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു

തിരു: കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാ പനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബലമായ ...തുട൪ന്ന് വായിക്കുക


കേരളം കരിയർ നയം രൂപീകരിക്കുന്നു:കരട് നയത്തിൽ ഒൻപതിന് ചർച്ച

തിരു: ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയുംആർജ്ജി ക്കുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കരിയർ നയം രൂപീ കരിക്കാൻ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്...തുട൪ന്ന് വായിക്കുക


ഉന്നാവിൽ പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ പ്രതികൾ തീകൊളു ത്തിയ യുവതി വെള്ളിയാഴ്‌ച അർധരാത്രി 11.40 ഓടെ മരിച്ചു. രാത്രി 11.10ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ്‌ യുവതി ബലാത്സംഗത്തിന് ഇരയായത്‌. കേസിന്റെ വാദത്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.