Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുറജപം-ലക്ഷദീപം: മുന്നൊരുക്കങ്ങൾ ദേവസ്വംമന്ത്രി വിലയിരുത്തി വിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാർത്ഥികൾ പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ് ഗുരുവായൂർ നഗരസഭ റോഡ് പുനർനിർമ്മാണത്തിന് അരക്കോടിയിലേറെ രൂപ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

സഹകരണം - നിയമസഭ അംഗീകരിച്ച പ്രമേയം

21/11/2019

(ആദായനികുതി ആനുകൂല്യം എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അനുവദിക്കുക, കൂട്ടിച്ചേര്‍ത്ത 194 N വകുപ്പിന്റെ പരിധിയില്‍നിന്നുംപ്രാഥമിക സഹകരണസംഘങ്ങളെ ഒഴിവാക്കുക: കേരള നിയമസഭ പ്രമേയം വഴി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു)

റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത എല്ലാ സഹകരണ സംഘങ്ങള്‍ക്കും 1961-ലെ ഇന്‍കം ടാക്സ് ആക്ടിലെ വകുപ്പ് 80 (P) (2) പ്രകാരം ആദായനികുതി ഇളവ് അനുവദനീയമായി രുന്നു. 01.04.2007 ല്‍ പ്രാബല്യത്തില്‍ വന്ന 2006-ലെ ഫിനാന്‍സ് ആക്ട് ഭേദഗതിയിലൂടെ ആദായ നികുതി നിയമത്തിലെ വകുപ്പ് 80 (P) ഭേദഗതി വരുത്തി ഉപവകുപ്പ് 4 കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ 2007-08 സാമ്പത്തിക വര്‍ഷം മുതല്‍ ആദായനികുതി വകുപ്പ് മേല്‍ നിയമത്തിലെ 80 (P) (2) പ്രകാരമുള്ള ആനുകൂല്യം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍, പ്രാഥമിക സഹ കരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവയൊഴികെയുള്ള സഹകരണസംഘങ്ങള്‍ക്ക് നിഷേധിക്കുകയുണ്ടായി. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് (PACS) ആദായനികുതി നിയമം വകുപ്പ് 80 (P)(2) പ്രകാരമുള്ള ആദായനികുതി കിഴിവിന് (deduction) തുടര്‍ന്നും അര്‍ഹ തയുണ്ടെന്നിരിക്കെ ഇതിന് വിരുദ്ധമായി ആദായനികുതി വകുപ്പ് കേരളത്തിലെ PACS-കള്‍ ബാങ്കു കള്‍ക്ക് സമാനമായ പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നും, കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ നട ത്തി ലാഭമുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി വലിയ തോതില്‍ ആദായനികുതി ചുമത്തിക്കൊ ണ്ടുള്ള അസസ്സ്മെന്റ് ഉത്തരവുകള്‍ നല്‍കി വരുകയും ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് പലതവണ പരിഹാരത്തിന് ശ്രമിക്കുകയുണ്ടായെങ്കി ലും അനുകൂലമായ നടപടി ഉണ്ടായില്ല.

കൂടാതെ, കേന്ദ്ര ആദായനികുതി നിയമത്തില്‍ പുതുതായി കൂട്ടിചേര്‍ത്ത വകുപ്പ് 194N 01.04.2019 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ ഒരു സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപ കറന്‍ സിയായി ബാങ്കുകളില്‍ നിന്നും പിന്‍വലിക്കുന്നപക്ഷം 2% സ്രോതസില്‍ നികുതി (TDS) ഈടാക്ക ണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ബാങ്കിംഗ് ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങളെ ടി വകുപ്പിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എങ്കിലും സംസ്ഥാനത്തെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്കിംഗ് ബിസിനസ് അല്ല നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളടക്കമുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നടക്കമുള്ള ബാങ്കുകളില്‍ നിന്നും ഒരു കോടി രൂപയിലധികം ഒരു സാമ്പത്തിക വര്‍ഷം പണമായി പിന്‍വലിക്കുമ്പോള്‍ സ്രോതസില്‍ നികുതി ഈടാക്കണമെന്ന് കാട്ടി ബാങ്കു കള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേരള സഹകരണ നിയമം 1969 പ്രകാരം നിയന്ത്രിമായി നിക്ഷേപ-വായ്പാ പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ (PACS) ബിസിനസിന്റെ ഭാഗമായി ഒരു സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപയുടെ പണമിടപാടുകള്‍ നടത്തി വരുന്നുണ്ട്. അപ്രകാരമുള്ള ഇടപാടുകള്‍ ക്ക് 2% ടി.ഡി.എസ് ഈടാക്കുന്നത് സംഘങ്ങളുടെ പ്രവര്‍ത്തനമൂലധനത്തെ സാരമായി ബാധിക്കു ന്നതും വായ്പേതര സംഘങ്ങള്‍ക്ക് ഈ നിയമം അവരുടെ ദൈനംദിന ഇടപാടുകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതുമാണ്.

സഹകരണമേഖലയുടെ പ്രവര്‍ത്തനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ജനങ്ങളുടെവരുമാനം, തൊഴില്‍, അടിസ്ഥാന സൗകര്യവികസനം, കൃഷി-വിപണനം തുടങ്ങി സമൂഹത്തിലെ സമസ്ത മേഖലകളെയും ശക്തിപ്പെടുത്തുന്നതിനുള്ള ചാലക ശക്തിയായി മാറിയിട്ടുള്ളതിനാല്‍ കേന്ദ്ര ആദായനികുതി നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള മേല്‍ നിയമഭേദഗതികളും നിയമ നിഷേധ നടപടികളും സംസ്ഥാന താല്‍പര്യങ്ങളെ ഹനിക്കുന്നതാണ്.

ഈ പശ്ചാത്തലത്തില്‍, പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ലഭിച്ചു വന്നിരുന്ന ആദായനികുതി ആനുകൂല്യം എടുത്ത് കളഞ്ഞതും, PACS കള്‍ക്ക് ആദായ നികുതി നിയമപ്രകാരം അനുവദനീയമായ 80 (P) ആനുകൂല്യം നിഷേധിക്കുന്നതും ആദായ നികുതി നിയമത്തിലെ 194N എന്ന വകുപ്പിന്റെ പരിധിയില്‍ പ്രാഥമിക സഹകരണസംഘങ്ങളെ കൊണ്ടുവന്നിട്ടുള്ളതും കേരളത്തിലെ സഹകരണമേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നതാണ് എന്ന് ഈ സഭ വിലയിരുത്തുന്നു.

ആയതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും (കാര്‍ഷിക, കാര്‍ഷികേതര വ്യത്യാസം കൂടാതെ) ആദായനികുതി ഇളവ് ലഭ്യമാക്കാന്‍ കഴിയുന്ന വിധം കേന്ദ്രആദായ നികുതി നിയമത്തില്‍ മതിയായ മാറ്റം കൊണ്ടുവരണമെന്നും PACS കള്‍ക്ക് ആദായനികുതി 80 (P) പ്രകാരം അനുവദനീയമായ നികുതി കിഴിവ് ഉപാധിരഹിതമായി അനുവദിക്കണമെന്നും ആദായനികുതി നിയമത്തിലെ 194N എന്ന വകുപ്പിന്റെ പരിധിയില്‍ പ്രാഥമിക സഹകരണസംഘങ്ങളെ ഒഴിവാക്കണമെന്നും കേരള നിയമസഭ ഏകകണ്ഠമായി ഒരു പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാർത്ഥികൾ

കൊച്ചി: കാർഷികവൃത്തിയുടെ മഹത്വമറിഞ്ഞ് എറണാകുളം ജില്ലയിലെ വടക്കേക്കര കൊട്ടു വള്ളിക്കാട് ഗവ. എസ്.എൻ.എം എൽ .പി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികൾ. കൃഷി വകുപ്പ്, പൊതു വിദ്യാഭാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന പദ്ധതിയുടെ...തുട൪ന്ന് വായിക്കുക


ഹാപ്പി ഡേയ്‌സ് രാത്രികാല ഷോപ്പിംഗ് മേളയ്ക്ക് ശനിയാഴ്ച തുടക്കം

തൃശൂർ കോർപ്പറേഷന്റെയും തൃശൂർ പട്ടണത്തിലെ വ്യാപാരി സമൂഹത്തിന്റെ സംയുക്താഭിമുഖ്യ ത്തിൽ സർക്കാർ വിവിധ വകുപ്പുകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന രാത്രികാല ഷോപ്പിംഗ് ഉൽസവം ഹാപ്പി ഡേയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിന് ശനിയാഴ്ച (ഡിസംബർ 14) തിരി തെളിയും. അന്ന് വൈകീട്...തുട൪ന്ന് വായിക്കുക


നെടുപുഴ ഗവ വനിത പോളിടെക്‌നിക്കിന്റെ പടിപ്പുര ഉദ്ഘാടനം ചെയ്തു

തൃശൂർ നെടുപുഴ ഗവ വനിതാ പോളി ടെക്‌നിക്കിലെ നവീകരിച്ച പടിപ്പുരയുടെ ഉദ്ഘാടനം ഗവ ചീഫ് വിപ് അഡ്വ കെ രാജൻ നിർവഹിച്ചു. വനിത പോളി ടെക്‌നിക് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോർപറേഷൻ മേയർ അജിതാ വിജയൻ അധ്യക്ഷത വഹിച്ചു. ഒല്ലൂർ എം എൽ എ യും ഗവ ചീഫ് വിപ്പുമായ അഡ്വ ...തുട൪ന്ന് വായിക്കുക


ഗുരുവായൂർ നഗരസഭ റോഡ് പുനർനിർമ്മാണത്തിന് അരക്കോടിയിലേറെ രൂപ

ഗുരുവായൂർ: നഗരസഭ 16, 17 വാർഡുകളിലെ ശ്രീകൃഷ്ണ സ്‌കൂൾ റോഡ്, പെരുമ്പിലാവിൽ റോഡ്, അഗതിമന്ദിരം റോഡ് എന്നിവയുടെ പുനർനിർമ്മാണത്തിന് അമ്പത്തിമൂന്ന് ലക്ഷത്തി എഴുപതിനാ യിരം രൂപ പാസായി. തൃശൂർ ജില്ലയിലെ ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ.എ കെ. വി. അബ്ദുൽഖാദറിന്റെ 201...തുട൪ന്ന് വായിക്കുക


പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

കാക്കനാട് - പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവ ത്തില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. പൊതു...തുട൪ന്ന് വായിക്കുക


സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

തിരു: വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ ആരം ഭിച്ചു. സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുടെ യോഗം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോ ത്തമന്റെ സാന്നിധ്യത്തിൽ നടന്നു. കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതിചെയ്തതും, ആഭ്യന്തര ക...തുട൪ന്ന് വായിക്കുക


ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയിലേക്ക്: മുഖ്യമന്ത്രി

സംസ്ഥാന ഭിന്നശേഷി അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു തിരു: ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് അര...തുട൪ന്ന് വായിക്കുക


ഭിന്നശേഷി ശാക്തീകരണം: എല്ലാ വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുത്തു

തിരു: ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാ ലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ...തുട൪ന്ന് വായിക്കുക


സ്പാറ്റോ സംസ്ഥാനസമ്മേളനം 15, 16 തീയതികളില്‍ തിരുവനന്തപുരത്ത്

തിരു: സംസ്ഥാനത്തെ പൊതുമേഖലാ-സ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘട നയായ സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്‍ഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷ (സ്പാറ്റോ) ന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 15, 16 തീയതികളിലായി തിരുവന ന്തപുരത്ത് നടക്കുമെന്ന് സംഘട...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയിലെ 45 നീര്‍ച്ചാലുകള്‍ക്ക് പുതുജീവന്‍

കാസര്‍കോട്:നാടിന്റെ ജലസ്രോതസുകളായ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായുള്ള ജനകീയ പരി പാടിയുമായി ഹരിതകേരളം മിഷന്‍. ഹരിതകേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇനി ഞാനൊഴുകട്ടെ പദ്ധതിയില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ 45 നീര്‍ ച്ചാലുകള്...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലാ ക്ഷീരസംഗമത്തില്‍ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

പത്തനംതിട്ട: ഇലവുംതിട്ടയില്‍ നടന്ന ജില്ലാ ക്ഷീരസംഗമവും മെഴുവേലി ക്ഷീരഗ്രാമം ഉദ്ഘാടന ത്തോടനുബന്ധിച്ച് 2018-2019 വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണവും സമ്മാനദാനവും നടത്തി. 2018-19 കാലയളവില്‍ 64125.5 ലിറ്റര്‍ പാലളന്ന ക്ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2019-ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.വൻകിടഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തി കൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ. കേരളത്തിൽ ഊർജ്ജ സംരക്ഷണ ...തുട൪ന്ന് വായിക്കുക


വ്യാജ കുറിപ്പടികളിൽ മരുന്നുകൾ നൽകരുത്

തിരു: വ്യാജ മരുന്നു കുറിപ്പടികൾക്കെതിരെ ചില്ലറ മരുന്നു വ്യാപാരികൾ അതീവ ജാഗ്രത പാലി ക്കണമെന്നും, സംശയാസ്പദമായ രീതിയിലുളള കുറിപ്പടികളിൽ മരുന്നുകൾ വിൽക്കരുതെന്നും, ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ആവശ്യമെങ്കിൽ കുറിപ്പടികൾ വാസ്തവമാണോ എന്ന് ആശുപത്രി/ ഡോക്ടറു...തുട൪ന്ന് വായിക്കുക


പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം: താലൂക്ക് അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കൽ നടപ്പാക്കണമെന്നും മുഖ്യമന്ത്രി

പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം. ജില്ലാ കളക്ടർ മാർ മുമ്പ് നടത്തിയ രീതിയിൽ പൊതുജന സമ്പർക്ക പരിപാടികൾ നടത്തണം. മന്ത്രിമാർ പങ്കെടുക്കേണ്ടതുണ്ടെങ്കിൽ അവരെക്കൂടി സഹകരിപ്പിച്ച് പരാതി പരിഹാരം നടത്തണം. താലൂക്ക് അടിസ്ഥാനത്തിൽ ഫയ...തുട൪ന്ന് വായിക്കുക


ഏലിയറമല ഖനനം: വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

പ്രിയപ്പെട്ട മുഖ്യമന്ത്രി, കോഴിക്കോട് ജില്ലയിൽ തലക്കുളത്തൂർ പഞ്ചായത്തിലെ ഏലിയറ മല സംരക്ഷണസമിതിയുടെ നിവേദനം ഇതോടൊപ്പം അയക്കുന്നു. ഏലിയറ മലയിൽ യാതൊരു പഠനവും പരിശോധനയും നടത്താതെ ഒരു സ്വകാര്യ വ്യക്തിക്ക് ചെങ്കൽ ഖനനത്തിന് അനുമതി നൽകിയ ജിയോളജി ഉദ്യോഗ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.