Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുറജപം-ലക്ഷദീപം: മുന്നൊരുക്കങ്ങൾ ദേവസ്വംമന്ത്രി വിലയിരുത്തി വിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാർത്ഥികൾ പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ് ഗുരുവായൂർ നഗരസഭ റോഡ് പുനർനിർമ്മാണത്തിന് അരക്കോടിയിലേറെ രൂപ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ഒ.ഇ.ടി. ഹെല്‍ത്ത്‌കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം വിജയകരമായി സംഘടിപ്പിച്ചു

21/11/2019

(സുരക്ഷിതമായും കാര്യക്ഷമമായും ആരോഗ്യ മേഖലയിൽ സേവനങ്ങൾ അനുഷ്ഠിക്കാൻ ആവശ്യമായ മുഴുവൻ സഹായവും ഈ രംഗത്തെ പ്രൊഫഷണലുകൾക്ക് വാഗ്ദാനം ചെയ്ത് കേംബ്രിഡ്ജ് ബോക്‌സ്ഹില്‍ ലാംഗ്വേജ് അസെസ്സ്‌മെന്റ് സി.ഇ.ഒ.സുജാത സ്റ്റെഡ്)

കൊച്ചി: ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കായിപ്രത്യേകം രൂപകല്പന ചെയ്ത ഒരേയൊരു അന്താരാഷ്ട്ര ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി.) കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച ഹെല്‍ത്ത്‌കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറത്തിന് വിജയകരമായ സമാപനം. കേംബ്രിഡ്ജ് ബോക്‌സ്ഹില്‍ ലാംഗ്വേജ് അസെസ്സ്‌മെന്റ് സി.ഇ.ഒ. സുജാത സ്റ്റെഡ് ആമുഖ പ്രഭാഷണം നടത്തി.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറിലേറെ പ്രതിനിധികൾ പങ്കാളികളായി.യുകെ, ആസ്‌ത്രേലിയ തുടങ്ങി വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ സംബന്ധിച്ചു. ആരോ ഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സംവാദങ്ങൾ നടന്നു. ആരോഗ്യ പരിചര ണ വ്യവസായം, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹെൽത്ത്കെയർ ജോബ് റിക്രൂട്ട്മെന്റ് എന്നിവ യ്ക്കൊപ്പം വിദ്യാഭ്യാസ-അക്കാദമിക മേഖലകളിൽ നിന്നുള്ളവരും സമ്മേളനത്തിൽ പങ്കെടുത്തു.

സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സേവനമികവും നൂതന സംരംഭങ്ങളും പരിഗണിച്ചാണ് ഒ.ഇ.ടി അതിന്റെ രണ്ടാമത് ഹെൽത്ത് കെയർ കമ്മ്യൂണിക്കേഷൻ ഫോറം കൊച്ചിയിൽ സംഘടി പ്പിച്ചത്. ഇന്ത്യയിലും ആഗോള തലത്തിലും ആരോഗ്യപരിചരണ പ്രൊഫഷൻ നേരിടുന്ന വെല്ലു വിളികൾ, സാധ്യതകൾ, സമകാലീന പ്രവണതകൾ എന്നിവ ഫോറത്തിൽ ചർച്ചാവിഷയമായി.

ആരോഗ്യരക്ഷയിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ കേംബ്രിഡ്ജ് ബോക്‌സ്ഹില്‍ ലാംഗ്വേജ് അസെസ്സ്‌മെന്റ് സി.ഇ.ഒ. സുജാത സ്റ്റെഡ് അധ്യക്ഷത വഹിച്ചു. ജോലിസ്ഥലത്തെ വിജയത്തിന് ഇംഗ്ലീഷ് ഭാഷാ വൈദഗ്‌ധ്യം വികസിപ്പി ക്കൽ; ആരോഗ്യപരിചരണ പ്രൊഫഷണലുകളെ ഭാവിയിലേക്ക് സജ്ജമാക്കൽ ; ആരോഗ്യ പരി ചരണ രംഗത്തെ വർക്ക്‌ഫോഴ്‌സ്‌ പ്രതിസന്ധി പരിഹരിക്കൽ; ആരോഗ്യപരിചരണ മേഖലയിലെ ക്ലിനിക്കൽ ആശയവിനിമയത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് തുടങ്ങി നിരവധി വിഷയങ്ങളാണ് ഫോറത്തിൽ ചർച്ച ചെയ്യപ്പെട്ടത്.

ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപരിചരണ പ്രൊഫഷണലുകൾ വിദേശ രാജ്യങ്ങളിൽ ജോലിചെയ്യു മ്പോൾ അവിടെ വിജയം കൈവരിക്കാനുള്ള ഇംഗ്ലീഷ് ഭാഷാ ശേഷി ഉണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഒ.ഇ.ടി നിർണായക പങ്കാണ് വഹിക്കുന്നതെന്ന് കേംബ്രിഡ്ജ് ബോക്‌സ്ഹില്‍ ലാംഗ്വേജ് അസെ സ്സ്‌മെന്റ് സി.ഇ.ഒ. സുജാത സ്റ്റെഡ് അഭിപ്രായപ്പെട്ടു. വിദേശത്തുനിന്നും കൈവരിച്ച ഇത്തരം അറിവും അനുഭവങ്ങളുമായി അവർ നാട്ടിൽ തിരികെയെത്തുമ്പോൾ മുഴുവൻ ഇന്ത്യക്കാർക്കും അത് പ്രയോജനകരമായി മാറുന്നു. സുരക്ഷിതമായും കാര്യക്ഷമമായും ആരോഗ്യ മേഖലയിൽ സേവനങ്ങൾ അനുഷ്ഠിക്കാൻ ആവശ്യമായ മുഴുവൻ സഹായവും ഈ രംഗത്തെ പ്രൊഫഷണലു കൾക്ക് വാഗ്ദാനം ചെയ്യുന്നതായി അവർ അറിയിച്ചു.

ശശിധരന്‍ നായര്‍, ചെയര്‍മാന്‍, ഓവര്‍സീസ് ഡെവലപ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ഒഡേപെക്, കേരള സര്‍ക്കാര്‍); എലിന്‍ സാന്‍ഡ്‌ബെര്‍ഗ്, ഹെഡ് ഓഫ് പ്രോഗ്രാംസ് - ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ്, ഹെല്‍ത്ത് എജൂക്കേഷന്‍ ഇംഗ്ലണ്ട്, യു കെ; ഡോ. ഇന്ദു അര്‍ണേജ, സ്ഥാപക, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത്‌കെയര്‍ കമ്മ്യൂണിക്കേഷൻ, ന്യൂ ഡൽഹി; ഡോ. ബാലകൃഷ്ണ ഷെട്ടി, വൈസ് ചാൻസലർ, സിദ്ധാർഥ യൂണിവേഴ്സിറ്റി, ബാംഗ്ളൂർ; പ്രൊഫ. റോയ് കെ. ജോര്‍ജ്, പ്രസിഡന്റ്, ട്രെയിന്‍ഡ് നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടി.എന്‍.എ.ഐ.), ന്യൂ ഡൽഹി എന്നിവരും ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഹെൽത്ത്കെയർ ആശയവിനിമയ രംഗത്ത് ലോകമെങ്ങും അറിയപ്പെടുന്നതാണ് ഒ.ഇ.ടി ഹെൽത്ത് കെയർ കമ്മ്യൂണിക്കേഷൻ ഫോറം. ആരോഗ്യവ്യവസായ മേഖലയിൽ നിന്നുള്ളവരും സർക്കാർ പ്രതിനിധികളും തൊഴിലുടമകളും അക്കാദമിക്കുകളും ആശയവിനിമയ പഠന രംഗത്തെ വിദഗ്ധരുമെല്ലാം ഇതിൽ ഭാഗഭാക്കാവുന്നു.

വിവര സാങ്കേതിക വിദ്യയുടെ കാലത്ത് വിവരങ്ങളുടെ കുത്തൊഴുക്കാണ് സംഭവിക്കുന്നത്. ചുരുങ്ങിയ നേരത്തേക്കു മാത്രമുള്ള ശ്രദ്ധയും ഏകാഗ്രതയ്ക്ക് ഭംഗം വരുത്തുന്ന വ്യതിചലനങ്ങളുമെല്ലാം ഈ കാലഘട്ടത്തിന്റെ സവിശേഷതകളാണ്. ആരോഗ്യപരിചരണ പ്രൊഫഷണലുകളെ സംബന്ധിച്ച് കാര്യക്ഷമായ ആശയവിനിമയം അനിവാര്യമാണ്. രോഗികളുമായി അവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റി ചോദിച്ചറിയുന്നതിനു മുന്നോടിയായി നടത്തുന്ന ചെറിയ സംഭാഷണങ്ങളും ഗുണകരമായ കൊച്ചുകൊച്ചു നിർദേശങ്ങളും ഉപദേശങ്ങളുമെല്ലാം വലിയ മാറ്റങ്ങൾക്ക് ഇടവരുത്തും. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോൾ തദ്ദേശീയ ജനതയുടെ സാമൂഹിക, സാംസ്‌കാരിക സവിശേഷതകൾ അറിഞ്ഞിരിക്കുന്നതും വലിയതോതിൽ പ്രയോജനം ചെയ്യും.

രോഗീസുരക്ഷയിൽ ആശയവിനിമയത്തിന്റെ പ്രാധാന്യത്തെപ്പറ്റി കൂടുതലറിയാനായി ഒ.ഇ.ടിയുടെ സൗജന്യ വൈറ്റ്‌പേപ്പർ ഡൗൺലോഡ് ചെയ്യാവുന്നതാണ്. Download a free OET whitepaper on the role of communication in patient safety.

യു.കെ., അയര്‍ലന്‍ഡ്, ആസ്‌ത്രേലിയ, ന്യൂസിലൻഡ്, ദുബായ്, സിംഗപ്പൂര്‍, മാള്‍ട്ട, നമീബിയ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ പ്രധാന ആരോഗ്യപരിചരണ ബോര്‍ഡുകളും കൗണ്‍സിലുകളും രജിസ്‌ട്രേഷന്‍ ആവശ്യത്തിനുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ രേഖയായി ഒ.ഇ.ടി.യെ അംഗീകരിച്ചിട്ടുണ്ട്. ആസ്‌ത്രേലിയയിലൂം ന്യൂസിലൻഡിലും വിസ, എമിഗ്രേഷന്‍ ആവശ്യങ്ങൾക്കും ഒ.ഇ.ടി സ്വീകരിക്കപ്പെടുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാർത്ഥികൾ

കൊച്ചി: കാർഷികവൃത്തിയുടെ മഹത്വമറിഞ്ഞ് എറണാകുളം ജില്ലയിലെ വടക്കേക്കര കൊട്ടു വള്ളിക്കാട് ഗവ. എസ്.എൻ.എം എൽ .പി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികൾ. കൃഷി വകുപ്പ്, പൊതു വിദ്യാഭാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന പദ്ധതിയുടെ...തുട൪ന്ന് വായിക്കുക


ഹാപ്പി ഡേയ്‌സ് രാത്രികാല ഷോപ്പിംഗ് മേളയ്ക്ക് ശനിയാഴ്ച തുടക്കം

തൃശൂർ കോർപ്പറേഷന്റെയും തൃശൂർ പട്ടണത്തിലെ വ്യാപാരി സമൂഹത്തിന്റെ സംയുക്താഭിമുഖ്യ ത്തിൽ സർക്കാർ വിവിധ വകുപ്പുകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന രാത്രികാല ഷോപ്പിംഗ് ഉൽസവം ഹാപ്പി ഡേയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിന് ശനിയാഴ്ച (ഡിസംബർ 14) തിരി തെളിയും. അന്ന് വൈകീട്...തുട൪ന്ന് വായിക്കുക


നെടുപുഴ ഗവ വനിത പോളിടെക്‌നിക്കിന്റെ പടിപ്പുര ഉദ്ഘാടനം ചെയ്തു

തൃശൂർ നെടുപുഴ ഗവ വനിതാ പോളി ടെക്‌നിക്കിലെ നവീകരിച്ച പടിപ്പുരയുടെ ഉദ്ഘാടനം ഗവ ചീഫ് വിപ് അഡ്വ കെ രാജൻ നിർവഹിച്ചു. വനിത പോളി ടെക്‌നിക് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോർപറേഷൻ മേയർ അജിതാ വിജയൻ അധ്യക്ഷത വഹിച്ചു. ഒല്ലൂർ എം എൽ എ യും ഗവ ചീഫ് വിപ്പുമായ അഡ്വ ...തുട൪ന്ന് വായിക്കുക


ഗുരുവായൂർ നഗരസഭ റോഡ് പുനർനിർമ്മാണത്തിന് അരക്കോടിയിലേറെ രൂപ

ഗുരുവായൂർ: നഗരസഭ 16, 17 വാർഡുകളിലെ ശ്രീകൃഷ്ണ സ്‌കൂൾ റോഡ്, പെരുമ്പിലാവിൽ റോഡ്, അഗതിമന്ദിരം റോഡ് എന്നിവയുടെ പുനർനിർമ്മാണത്തിന് അമ്പത്തിമൂന്ന് ലക്ഷത്തി എഴുപതിനാ യിരം രൂപ പാസായി. തൃശൂർ ജില്ലയിലെ ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ.എ കെ. വി. അബ്ദുൽഖാദറിന്റെ 201...തുട൪ന്ന് വായിക്കുക


പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

കാക്കനാട് - പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവ ത്തില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. പൊതു...തുട൪ന്ന് വായിക്കുക


സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

തിരു: വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ ആരം ഭിച്ചു. സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുടെ യോഗം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോ ത്തമന്റെ സാന്നിധ്യത്തിൽ നടന്നു. കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതിചെയ്തതും, ആഭ്യന്തര ക...തുട൪ന്ന് വായിക്കുക


ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയിലേക്ക്: മുഖ്യമന്ത്രി

സംസ്ഥാന ഭിന്നശേഷി അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു തിരു: ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് അര...തുട൪ന്ന് വായിക്കുക


ഭിന്നശേഷി ശാക്തീകരണം: എല്ലാ വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുത്തു

തിരു: ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാ ലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ...തുട൪ന്ന് വായിക്കുക


സ്പാറ്റോ സംസ്ഥാനസമ്മേളനം 15, 16 തീയതികളില്‍ തിരുവനന്തപുരത്ത്

തിരു: സംസ്ഥാനത്തെ പൊതുമേഖലാ-സ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘട നയായ സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്‍ഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷ (സ്പാറ്റോ) ന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 15, 16 തീയതികളിലായി തിരുവന ന്തപുരത്ത് നടക്കുമെന്ന് സംഘട...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയിലെ 45 നീര്‍ച്ചാലുകള്‍ക്ക് പുതുജീവന്‍

കാസര്‍കോട്:നാടിന്റെ ജലസ്രോതസുകളായ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായുള്ള ജനകീയ പരി പാടിയുമായി ഹരിതകേരളം മിഷന്‍. ഹരിതകേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇനി ഞാനൊഴുകട്ടെ പദ്ധതിയില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ 45 നീര്‍ ച്ചാലുകള്...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലാ ക്ഷീരസംഗമത്തില്‍ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

പത്തനംതിട്ട: ഇലവുംതിട്ടയില്‍ നടന്ന ജില്ലാ ക്ഷീരസംഗമവും മെഴുവേലി ക്ഷീരഗ്രാമം ഉദ്ഘാടന ത്തോടനുബന്ധിച്ച് 2018-2019 വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണവും സമ്മാനദാനവും നടത്തി. 2018-19 കാലയളവില്‍ 64125.5 ലിറ്റര്‍ പാലളന്ന ക്ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2019-ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.വൻകിടഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തി കൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ. കേരളത്തിൽ ഊർജ്ജ സംരക്ഷണ ...തുട൪ന്ന് വായിക്കുക


വ്യാജ കുറിപ്പടികളിൽ മരുന്നുകൾ നൽകരുത്

തിരു: വ്യാജ മരുന്നു കുറിപ്പടികൾക്കെതിരെ ചില്ലറ മരുന്നു വ്യാപാരികൾ അതീവ ജാഗ്രത പാലി ക്കണമെന്നും, സംശയാസ്പദമായ രീതിയിലുളള കുറിപ്പടികളിൽ മരുന്നുകൾ വിൽക്കരുതെന്നും, ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ആവശ്യമെങ്കിൽ കുറിപ്പടികൾ വാസ്തവമാണോ എന്ന് ആശുപത്രി/ ഡോക്ടറു...തുട൪ന്ന് വായിക്കുക


പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം: താലൂക്ക് അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കൽ നടപ്പാക്കണമെന്നും മുഖ്യമന്ത്രി

പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കണം. ജില്ലാ കളക്ടർ മാർ മുമ്പ് നടത്തിയ രീതിയിൽ പൊതുജന സമ്പർക്ക പരിപാടികൾ നടത്തണം. മന്ത്രിമാർ പങ്കെടുക്കേണ്ടതുണ്ടെങ്കിൽ അവരെക്കൂടി സഹകരിപ്പിച്ച് പരാതി പരിഹാരം നടത്തണം. താലൂക്ക് അടിസ്ഥാനത്തിൽ ഫയ...തുട൪ന്ന് വായിക്കുക


ഏലിയറമല ഖനനം: വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

പ്രിയപ്പെട്ട മുഖ്യമന്ത്രി, കോഴിക്കോട് ജില്ലയിൽ തലക്കുളത്തൂർ പഞ്ചായത്തിലെ ഏലിയറ മല സംരക്ഷണസമിതിയുടെ നിവേദനം ഇതോടൊപ്പം അയക്കുന്നു. ഏലിയറ മലയിൽ യാതൊരു പഠനവും പരിശോധനയും നടത്താതെ ഒരു സ്വകാര്യ വ്യക്തിക്ക് ചെങ്കൽ ഖനനത്തിന് അനുമതി നൽകിയ ജിയോളജി ഉദ്യോഗ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.