Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌ ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

അറിയിപ്പുകള്‍

കൂടുതല്‍ 

ഡിജിറ്റല്‍ മേഖലയിലേക്ക് ചുവടുവച്ച് ബാംബൂ കോര്‍പ്പറേഷന്‍

21/11/2019

തിരു: മുളയുല്‍പ്പന്നങ്ങളുടെ ആഗോളവിപണനവും പ്രചാരണവും ലക്ഷ്യമിട്ട് പുത്തന്‍ വെബ്‌ സൈറ്റുമായി കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍. സ്ഥാപനത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും കോര്‍ത്തിണക്കിയാണ് വെബ്സൈറ്റ് ആരംഭിച്ചത്. ഒപ്പം ഉപഭോക്താക്കള്‍ക്കുള്ള ഓണലൈന്‍ വ്യാപാരമായ ഇ-കാര്‍ട്ട് സേവനങ്ങളും സൈറ്റ് വഴി ലഭിക്കും. മുളയുല്‍പന്ന വിപണിയില്‍ കൂടുതല്‍ സജീവമാകാനും കോര്‍പറേഷന്റെ ഉല്‍പന്നങ്ങള്‍ ജനകീയമാക്കുന്നതിനും വെബ്സൈറ്റിലൂടെ സാധിക്കും. കോര്‍പ്പറേഷന്റെ മുഴുവന്‍ ക്രയവിക്രയങ്ങളും ഇതോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണ്. ഈ സാധ്യതകള്‍ ഫലപ്രദമായി പരമ്പരാഗത മേഖലയിലും പ്രയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. കോര്‍പ്പറേഷന്റെ മുഴുവന്‍ ഉല്‍പന്നങ്ങളെക്കുറിച്ചും ചിത്ര സഹിതം വെബ്സൈറ്റിലൂടെ അറിയാനാകും. ഒപ്പം സ്ഥാപനവുമായി ബന്ധപ്പെടാനും ഉല്‍പന്നങ്ങള്‍ വാങ്ങാനും വൈബ്സൈറ്റ് സഹായിക്കും. ഓണ്‍ലൈന്‍ വഴി ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യാനും ഓണ്‍ലൈന്‍ വഴി തന്നെ പണം അടയ്ക്കാനും സംവിധാനമുണ്ട്. അതോടെ ലോകത്തിന്റെ ഏത് ഭാഗത്തേക്കും ഈ ഉള്‍പന്നങ്ങള്‍ എത്തിക്കാനാകും. പരമ്പരാഗത ഉല്‍പന്ന ങ്ങള്‍ക്ക് വിദേശവിപണികളില്‍ നിരവധി ആവശ്യക്കാരുണ്ട്.

ഏറ്റവും നൂതനമായ സ്വതന്ത്ര സോഫ്ട്വെയര്‍ സംവിധാനം ഉപയോഗിച്ചാണ് സൈറ്റ് തയാറാക്കിയത്. ബാംബൂ കോര്‍പ്പറേഷന്‍ പൂര്‍ണ്ണതോതില്‍ കംപ്യൂട്ടറൈസ് ചെയ്യുന്നതിനുള്ള എന്റര്‍പ്രൈസസ് റിസോഴ്സ് പ്ലാനിങ്ങും (ERP) ഇതിന്റെ ഭാഗമായി തുടക്കം കുറിച്ചു. ഫിന്‍വിന്‍ ടെക്നോളജീസ് എന്ന കമ്പനിയാണ് സൈറ്റ് ഒരുക്കിയത്. പൂര്‍ണമായും ഡിജിറ്റല്‍ ആകുന്നതോടെ കോര്‍പറേഷന് ധാരാളം ഓര്‍ഡറുകള്‍ ലഭിക്കാനും ലോക കമ്പോളത്തിന്റെ ശ്രദ്ധയില്‍പ്പെടാനും കഴിയുമെന്നാണ് പ്രതീക്ഷ. നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍ സൈറ്റിന്റെ ലോഞ്ചിങ് നടത്തി. കോര്‍പ്പറേഷന്‍ വിപണിയിലിറക്കുന്ന ഉല്‍പന്നങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ക്യാറ്റലോഗും ചടങ്ങില്‍ പ്രകാശിപ്പിച്ചു. കാലത്തിന് അനുസരിച്ച മാറ്റവുമായാണ് ഇന്ന് ബാംബൂ കോര്‍പ്പറേഷന്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങളുടെ വളര്‍ച്ചയോടെ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാനും വിപണികള്‍ വലിയ രീതിയില്‍ വിപുലീകരിക്കുന്നത് കൂടുതല്‍ തൊഴിലുകള്‍ ഉണ്ടാകാന്‍ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെബ്‌സൈറ്റ് വിലാസം www.bambooworldindia.com


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅന്തർദേശീയ സഹകരണ ദിനാഘോഷം: ഒരു ലക്ഷം സഹകാരികളുടെ ഓൺലൈൻ സംഗമ വുമായി സഹകരണ വകുപ്പ്

തിരു: അന്തർദേശീയ സഹകരണ ദിനത്തോട് അനുബന്ധിച്ച് വിപുലവും നൂതനവുമായ ആഘോ ഷപരിപാടികളുമായി സഹകരണ വകുപ്പ്. കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോ ട്ടോ ക്കോൾ പാലിച്ച് നടത്തുന്ന ഒരു ലക്ഷം സഹകാരികളുടെ ഓൺലൈൻ സംഗമം ഇത്തവണ ത്തെ അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ പ...തുട൪ന്ന് വായിക്കുക


കെയര്‍ ഹോം പദ്ധതിയില്‍ പൂര്‍ത്തിയാക്കിയത് രണ്ടായിരം വീടുകള്‍ :രണ്ടായിരാമത് വീടിന്റെ താക്കോല്‍ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും

(ഫോട്ടോ - കെയര്‍ ഹോം പദ്ധതി പ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് താക്കോല്‍ദാനം നടത്തുന്ന രണ്ടായിരാമത്തെ വീട്. തിരു.കുമാരപുരം പടിഞ്ഞാറ്റില്‍ ലെയിനില്‍ സിദ്ധാര്‍ത്ഥന്റെ വീട്) തിരു : പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്കര...തുട൪ന്ന് വായിക്കുക


വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വന്‍ വിജയം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് :എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

തിരു: കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രവര്‍ത്തനസജ്ജമായി രണ്ടാഴ്ച കൊണ്ടാണ് ഇ സഞ്ജ...തുട൪ന്ന് വായിക്കുക


വിദേശ വിപണിയിലേക്ക് നൂലുമായി മാല്‍ക്കോടെക്സും

കുറ്റിപ്പുറം: വ്യവസായ വകുപ്പിന് കീഴില്‍ വിദേശരാജ്യങ്ങളിലേക്ക് നൂല്‍ കയറ്റി അയക്കുന്ന സ്ഥാപ നങ്ങളുടെ നിരയില്‍ ഇനി മലബാര്‍ കോ ഓപറേറ്റീവ് ടെക്സ്റ്റൈല്‍സ് ലിമിറ്റഡും(മാല്‍ക്കോടെക്‌സ്) ആദ്യ ലോഡ് നൂല്‍ ശ്രീലങ്കയിലേക്ക് കയറ്റി അയച്ചാണ് മലപ്പുറം കുറ്റിപ്പുറ...തുട൪ന്ന് വായിക്കുക


പ്രതിമാസം 2000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയ്ക്ക് 2.35 കോടി

തിരു: സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കി വരുന്ന സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ നടത്തിപ്പിനായി വനിത ശിശു വികസന വകുപ്പ...തുട൪ന്ന് വായിക്കുക


രാജ്യത്ത്‌ ഒരുദിവസത്തെ കോവിഡ്‌ ബാധിതർ വീണ്ടും ഇരുപതിനായിരം കടന്നു. മരണം 18,000 ത്തിലേറെയായി

ന്യൂഡൽഹി:രാജ്യത്ത്‌ ഒരുദിവസത്തെ കോവിഡ്‌ ബാധിതർ വീണ്ടും ഇരുപതിനായിരം കടന്നു. മരണം 18,000 ത്തിലേറെയായി. ആകെ രോഗികൾ 6.25 ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ വീണ്ടും ആറായിരത്തിലേറെയായി രോഗികൾ. തമിഴ്‌നാട്ടിൽ ആദ്യമായി രോഗികൾ നാലായിരം കടന്ന പ്പോൾ കർണാടകയിൽ ആദ്യമായ...തുട൪ന്ന് വായിക്കുക


സേനാ ക്യാമ്പുകളില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ഉറപ്പാക്കണം:കണ്ണൂര്‍ കലക്ടര്‍ ടി വി സുഭാഷ്

കണ്ണൂര്‍ : ജില്ലയിലെ വിവിധ സേനാ ക്യാമ്പുകളില്‍ കൊവിഡ് പ്രതിരോധത്തിനുള്ള ആരോഗ്യ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണം. ജില്ലയില...തുട൪ന്ന് വായിക്കുക


കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റി ആയിരം മാസ്‌കുകള്‍ വിതരണം ചെയ്തു

കാസര്‍കോട് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റിയു ടെ ആഭിമുഖ്യത്തില്‍ ആയിരം മാസ്‌കുകള്‍ വിതരണം ചെയ്തു. ആരോഗ്യമേഖലയിലെ ശുചീകരണ തൊഴിലാളികള്‍, പൊലീസുകാര്‍, ഓട്ടോ തൊഴിലാളികള്‍, കെ.എസ്.ആര്‍.ടി.സി. ബസ് ജീവന ക്കാര്‍, കളക്ടറേറ്റ...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടി വി നല്‍കി

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ടെലിവിഷന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് റെജി ശാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധിക...തുട൪ന്ന് വായിക്കുക


ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:202 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2088 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 2638

തിരു: കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ല യില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍...തുട൪ന്ന് വായിക്കുക


റോട്ടറി ഇന്‍റെര്‍നാഷണല്‍ 5000 പി.പി.ഇ കിറ്റുകള്‍ പോലീസിന് ലഭ്യമാക്കും

തിരു : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റോട്ടറി ഇന്‍റെര്‍നാഷണല്‍ 5000 പി.പി.ഇ കിറ്റുകള്‍ നല്‍കും. ഫെയ്സ് ഷീല്‍ഡ് ഉള്‍പ്പെടെയുള്ള കിറ്റു കള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് വിതരണം ചെയ്യുക. ഇതിന്‍റെ ആദ്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത്(2.7.20) ഇന്ന് 1037 കേസുകള്‍; 1142 അറസ്റ്റ്; പിടിച്ചെടുത്തത് 273 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1037 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1142 പേരാണ്. 273 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5004 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടുകളില്‍ തുടരുന്നുവെന്ന് വാര്‍ഡ്തല സമിതി ഉറപ്പാക്കും

തിരു : കോവിഡ് രോഗം ഭേദമായശേഷം വീട്ടിലെത്തുന്നവര്‍ പുറത്തുപോകാതെ ഏഴ് ദിവസം വീട്ടില്‍തന്നെ കഴിയുന്നുവെന്ന് ഉറപ്പാക്കാന്‍ വാര്‍ഡ്തല സമിതികളിലെ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് മേധാ...തുട൪ന്ന് വായിക്കുക


കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും പുതുമകളുമായി സൂം.

കൊച്ചി- കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഉപഭോക്താക്കളിലുള്ള ക്രമാതീതമായ വര്‍ദ്ധനവു മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ സൂം വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് ഏര്‍പ്പെടുത്തി സുരക്ഷയും സ്വകാര്യതയും പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏപ...തുട൪ന്ന് വായിക്കുക


ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും മാക്‌സ് ബുപയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിക്കുന്നു

(ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ സഹായവു മായി മാക്‌സ് ബുപ) കൊച്ചി; പുതുതലമുറ ഡിജിറ്റല്‍ ബാങ്കായ ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും പ്രമുഖ ആരോഗ്യ പരിരക്ഷ സേവനദാതാവായ മാക്‌സ് ബുപ ആരോഗ്യ ഇന്‍ഷുറന്‍സുമായി സ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.