Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌ ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

അറിയിപ്പുകള്‍

കൂടുതല്‍ 

58.7 കോടി രൂപയുടെ നിർമാണം മണ്ഡല മകരവിളക്ക് സീസൺ കഴിഞ്ഞാൽ ഉടൻ ആരംഭിക്കുo: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

20/11/2019

ലോക്സഭയിൽ ഒരു യുഡിഎഫ് എംപിക്ക് മറുപടിയായി കേന്ദ്ര ടൂറിസം മന്ത്രി കേരളം ശബരിമല മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടില്ല എന്ന് പറഞ്ഞതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. ഇത് തിക ച്ചും അവാസ്തവം ആണ്. തെറ്റിദ്ധാരണ കൊണ്ടുള്ള പരാമര്‍ശമാകാം അത്.മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ശബരിമലയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുള്ളതും അതിന് 2007ൽ LDF സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളതുമാണ്. ഈ മാസ്റ്റർ പ്ലാൻ 2050 വരെയുള്ള ശബരിമല വികസനം ലക്ഷ്യമാക്കിക്കിയുള്ളതാണ്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്ന തിനായി കഴിഞ്ഞ UDF സര്‍ക്കാരിന്റെ കാലത്ത് 115 കോടി രൂപ അനുവദിക്കുകയും അതില്‍ 77.5 കോടി രൂപ ചെലവഴിച്ചിട്ടുള്ളതുമാണ്. LDF സര്‍ക്കാരിന്റെ കാലത്ത് മൂന്നര വര്‍ഷത്തില്‍ 106 കോടി രൂപ അനുവദിക്കുകയും അതില്‍ 81 കോടി രൂപ ചെലവഴിച്ചിട്ടുള്ളതുമാണ്. മാസ്റ്റർ പ്ലാന്‍ പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാകുന്നത്. ഹൈക്കോടതി നിയമിച്ചിട്ടുള്ള ഉന്നതാധികാര സമിതിയാണ് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണ പ്രവര്‍ത്തന ങ്ങള്‍ നടപ്പാക്കുന്നത്.

ഹൈപവര്‍ കമ്മിറ്റി അംഗീകരിച്ച പദ്ധതികള്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേറ്റീവ് അതോറിറ്റി യുടേയും പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെയും ശബരിമലയുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി നിയമിച്ച എംപവേഡ് കമ്മിറ്റിയുടെയും അനുമതിയോടെ മാത്രമാണ് നടത്തി വരുന്നത്.

പ്രളയ ദുരന്തത്തിന് ശേഷം പമ്പയില്‍ പുതിയ നിര്‍മ്മാണങ്ങള്‍ വേണ്ടെന്നു തീരുമാനിക്കുകയും നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി മാറ്റുകയും ചെയ്തു. അതിനാല്‍ പമ്പയില്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നേരത്തെ തീരുമാനിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ പുന:ക്രമീകരിക്കേണ്ട സാഹചര്യവുമുണ്ടായി.

ശബരിമലയുമായി ബന്ധപ്പെട്ട സ്വദേശി ദർശൻ പദ്ധതിയായ ശബരിമല-പമ്പ-എരുമേലി സ്‌പിരി ച്വല്‍ സര്‍ക്യൂട്ട് പ്രോജക്‌ടിനു 99.98 കോടി രൂപ 2016 ല്‍ കോടി രൂപ കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിക്കുകയുണ്ടായി. ശബരിമലക്കും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അനുവദിച്ച ഈ പദ്ധതിക്ക് ശബരിമല മാസ്റ്റർ പ്ലാനുമായി യാതൊരുവിധ ബന്ധവുമില്ല. ശബരി മല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച ഹൈപ്പവര്‍ കമ്മിറ്റിയാണ് സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ടത്. മാസ്റ്റർ പ്ലാൻ നട പ്പിലാക്കുന്നതിൽ വരുന്ന അതേ തടസങ്ങളും കാലതാമസവും സ്വദേശി ദർശൻ പദ്ധതി നടപ്പിലാ ക്കുന്നതിലുമുണ്ട്. ഇതിൽ അനുമതി കിട്ടിയ ഇൻഫർമേഷൻ സെന്റർ, 3 ഹെൽത്ത് കിയോസ്‌കു കൾ, പമ്പയില്‍ 523 മീറ്റര്‍ നീളത്തില്‍ കുളിപ്പടവുകള്‍, കുടിവെള്ള സംഭരണിയും അനുബന്ധ സൗകര്യങ്ങള്‍ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ 58.7 കോടി രൂപയുടെ നിർമാണം മണ്ഡല മകര വിളക്ക് സീസൺ കഴിഞ്ഞാൽ ഉടൻ ആരംഭിക്കുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടി വി നല്‍കി

മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ടെലിവിഷന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് റെജി ശാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധിക...തുട൪ന്ന് വായിക്കുക


ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:202 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2088 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 2638

തിരു: കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ല യില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍...തുട൪ന്ന് വായിക്കുക


റോട്ടറി ഇന്‍റെര്‍നാഷണല്‍ 5000 പി.പി.ഇ കിറ്റുകള്‍ പോലീസിന് ലഭ്യമാക്കും

തിരു : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റോട്ടറി ഇന്‍റെര്‍നാഷണല്‍ 5000 പി.പി.ഇ കിറ്റുകള്‍ നല്‍കും. ഫെയ്സ് ഷീല്‍ഡ് ഉള്‍പ്പെടെയുള്ള കിറ്റു കള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് വിതരണം ചെയ്യുക. ഇതിന്‍റെ ആദ്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത്(2.7.20) ഇന്ന് 1037 കേസുകള്‍; 1142 അറസ്റ്റ്; പിടിച്ചെടുത്തത് 273 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1037 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1142 പേരാണ്. 273 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5004 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടുകളില്‍ തുടരുന്നുവെന്ന് വാര്‍ഡ്തല സമിതി ഉറപ്പാക്കും

തിരു : കോവിഡ് രോഗം ഭേദമായശേഷം വീട്ടിലെത്തുന്നവര്‍ പുറത്തുപോകാതെ ഏഴ് ദിവസം വീട്ടില്‍തന്നെ കഴിയുന്നുവെന്ന് ഉറപ്പാക്കാന്‍ വാര്‍ഡ്തല സമിതികളിലെ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് മേധാ...തുട൪ന്ന് വായിക്കുക


കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും പുതുമകളുമായി സൂം.

കൊച്ചി- കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഉപഭോക്താക്കളിലുള്ള ക്രമാതീതമായ വര്‍ദ്ധനവു മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ സൂം വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് ഏര്‍പ്പെടുത്തി സുരക്ഷയും സ്വകാര്യതയും പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏപ...തുട൪ന്ന് വായിക്കുക


ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും മാക്‌സ് ബുപയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിക്കുന്നു

(ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ സഹായവു മായി മാക്‌സ് ബുപ) കൊച്ചി; പുതുതലമുറ ഡിജിറ്റല്‍ ബാങ്കായ ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും പ്രമുഖ ആരോഗ്യ പരിരക്ഷ സേവനദാതാവായ മാക്‌സ് ബുപ ആരോഗ്യ ഇന്‍ഷുറന്‍സുമായി സ...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി: ഹോപ്പ് പദ്ധതിപ്രകാരം പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം

(ഫോട്ടോ ക്യാപ്ഷന്‍ : ഹോപ്പ് പദ്ധതിപ്രകാരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു) തിരു: പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തി വരുന്ന ഹോപ്പ് എന്ന പദ്ധതിപ്രകാരം പരിശീലനം ലഭിച്...തുട൪ന്ന് വായിക്കുക


അക്രമം തടയാൻ പോലീസിന്റെ പൊൽ-ആപ്പ്

തൃശൂർ : അക്രമം തടയുന്നതിനും അക്രമിയെ അറസ്റ്റ് ചെയ്യുന്നതിനും പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ പൊൽ-ആപ്പ്. അക്രമികളുടേയും സാമൂഹ്യദ്രോഹികളുടേയും അക്രമത്തിനിരയാ കുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരുടെയും സുരക്ഷയ്ക്കായി പൊൽ ആപ്പിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സംവ...തുട൪ന്ന് വായിക്കുക


തൃശൂർ ജില്ലയിൽ രണ്ടാംഘട്ട പാഠപുസ്തക വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും

തൃശൂർ : ജില്ലയിൽ ഒന്നാംതരം മുതൽ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. വിതരണത്തിന്റെ ആദ്യഘട്ടം ജൂൺ 30ന് പൂർത്തി യാക്കിയിരുന്നു. വെളിയന്നൂർ പാഠപുസ്തക ഡിപ്പോ, ചേറൂർ ഗവ. എൻജിനീയറിങ് കോളേജ് ഓഡി റ്റോറിയം എന...തുട൪ന്ന് വായിക്കുക


അധിക യാത്രക്കാര്‍: 29 വാഹന ഉടമകള്‍ക്കെതിരേ കേസ്

ഇടുക്കി : അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി കൊവിഡ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഇടുക്കി ജില്ലയില്‍ 29 വാഹന ഉടമകള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാ വിയുടെ നിര്‍ദേശപ്രകാരം ഇന്നലെ (30) 2699 വാഹനങ്ങള്‍ പരിശോധിച്ചു. ബസുകളും മറ്റ് ...തുട൪ന്ന് വായിക്കുക


അടിമാലി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും

അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പുതിയ ഡയാലിസിസ് യൂണി റ്റിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക അവലോകന യോഗം ചേര്‍ന്നു. എസ് രാജേന്ദ്രന്‍ എം എല്‍ എ,ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോ...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനത്തിനായി ടി വി വിതരണം ചെയ്ത് സ്പൈസ് സൊസൈറ്റി

പീരുമേട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്പൈസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പീരു മേട് നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാ ത്ത കുട്ടികള്‍ക്ക് ടിവി യും മൊബൈല്‍ ഫോണും വിതരണം ചെയ്തു. ഇന്നലെ ( ജൂണ്‍ 30) മാത്രം വി...തുട൪ന്ന് വായിക്കുക


പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി

തിരു: മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കേരളത...തുട൪ന്ന് വായിക്കുക


തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

ചെന്നൈ : തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ രഘു ഗണേഷിനെ സിബി സിഐഡി കൊലക്കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌തു. നേരത്തെ ലോക്കൽ പൊലീസ്‌ ദുരൂഹമരണ ത്തിനാണ്‌ കേസെടുത്തിരുന്നത്‌. കോടതി ഉത്തരവിനെ തുടർന്നാണ്‌ അന്വേഷണം സിബിസിഐ ഡി ഏറ്റെടുത്തത്‌.വ്യാപാരി പ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.