Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 132 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 3743 പേര്‍ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം: ക്രമീകരണം ഏർപ്പെടുത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

സെറിബ്രല്‍ പാള്‍സി ഓട്ടിസം ബാധിതരായ കുട്ടികള്‍ മാജിക് പ്രകടനത്തിനായിഅബുദാബിയിലേക്ക് പറന്നു

20/11/2019

തിരു: അബുദാബിയില്‍ മാജിക് പ്രകടനത്തിനായി യാത്ര തിരിക്കുന്ന സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയുടെ അംബാസഡര്‍മാരും എം പവര്‍ ടീം അംഗ ങ്ങളുമായ സെറിബ്രല്‍ പാള്‍സി ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ യാത്രയയപ്പ് നല്‍കി. കുട്ടികള്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടെ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് യാത്രയ യപ്പ് നല്‍കിയത്. കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വളരെ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തമായി അത് മാറി. സന്തോഷം പങ്കുവയ്ക്കാന്‍ കുട്ടികള്‍ക്ക് മന്ത്രിതന്നെ കേക്ക് മുറിച്ച് ബൊക്കെ നല്‍കി യാത്രയാക്കി. മറ്റുള്ളവരെക്കാളും തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് കാണിച്ച് അവര്‍ ടീച്ചറിന്റെ കാല്‍ തൊട്ടു വന്ദിച്ചു. സ്‌നേഹത്തോടെ ടീച്ചര്‍ അവരെ അനുഗ്രഹിച്ച് ഒപ്പം നിര്‍ത്തി.

അബുദാബിയില്‍ നവംബര്‍ 21 നാണ് ഈ കുട്ടികള്‍ മാജിക് പരിപാടി അവതരിപ്പിക്കുന്നത്.അബു ദാബിയിലെ ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സം ഘടിപ്പിക്കുന്നത്. വിഷ്ണു, പി.ആര്‍. രാഹുല്‍, രാഹുല്‍, ശരണ്യ സതീഷ്, ശ്രീലക്ഷ്മി എന്നീ കുട്ടി കളാണ് മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ അബുദാബിയിലേയ്ക്ക് യാത്ര തിരിക്കുന്നത്. ശ്രീലക്ഷ്മിയുടേയും ശരണ്യയുടേയും അമ്മമാരും സഹായിക്കാനായി ചിന്നുവും കൂടെയുണ്ട്. മാജിക് പ്ലാനറ്റില്‍ ആയിരത്തിലധികം വേദികള്‍ പിന്നിട്ടവരാണ് ഈ കുട്ടികള്‍. മാത്രമല്ല ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മാജിക് അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

ആയിരക്കണക്കിന് ആള്‍ക്കാരുടെ മുമ്പില്‍ മാജിക്കപതരിപ്പിക്കാന്‍ കുട്ടികള്‍ പറക്കുന്നത് കാണുമ്പോള്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഒന്നിനും പറ്റാത്തവരെന്ന് വിധിയെഴുതുന്നസമൂഹത്തിനുള്ള തക്കതായ മറുപടിയാണ് ഈ കുട്ടികള്‍. സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ വികസനത്തിനായി അനുയാത്ര ഉള്‍പ്പെടെ സമഗ്രപദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഭിന്നശേഷി ശാക്തീകരണത്തിനുള്ള ദേശീയ അവാര്‍ഡ്. ഈ കുട്ടികളുടെ രക്ഷിതാക്കളുടെ സന്തോഷം മാത്രം മതി ഇതിനുള്ള ഉദാഹരണ മെന്നും മന്ത്രി വ്യക്തമാക്കി.സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 274 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (12.07.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24)...തുട൪ന്ന് വായിക്കുക


തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍

വയനാട് : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡു കളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ...തുട൪ന്ന് വായിക്കുക


തീരദേശ വികസനത്തിന് പ്രഥമ പരിഗണന – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പെരിനാട് : മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിനായിതീരദേശവികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറ ഞ്ഞു. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാ ടന...തുട൪ന്ന് വായിക്കുക


പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍

പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31,32 വാര്‍ഡുകളില്‍സമ്പര്‍ക്കത്തിലൂടെകോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍:പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും. തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചാ യത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13. മല...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രമായി ഏറ്റെടുത്തു

കണ്ണൂര്‍: കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കല ക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. കണ്‍ടോണ്‍മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസു കള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയ...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിലെ എല്ലാ പി.എച്ച്.സികളിലേക്കും അധ്യാപകരെ നിയോഗിച്ച് കളക്ടര്‍ ഉത്തരവായി

ആലപ്പുഴ: കൊവിഡ് 19 രോഗവ്യാപന നിയന്ത്രണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമായി ജില്ലയില്‍ നടപ്പാക്കുന്നതിന്‍രെ ഭാഗമായി ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കൂടാതെ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരെ കൂടി നിയോഗിക്കാൻ ജില്ലാ കളക...തുട൪ന്ന് വായിക്കുക


ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു.ഇന്നലെ രാത്രി അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം പരിശോധനയ...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ ഐഎ കോടതി റിമാന്‍ഡ് ചെയ്തു.ബംഗളൂരുവില്‍ നിന്നു പിടികൂടിയ ഇരുവരെയും ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയിലെത്തിച്ചത്. എന്‍ഐഎ പ്രത്യേക ജഡ്ജി പി. കൃഷ്ണകുമാറാണു...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു. ബംഗളൂരുവില്‍നിന്നും കൊച്ചിയിലെ എന്‍ഐഎഓഫീ സിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷo പ്രതികളെ കോടതിയില്‍ എത്തിച്ചു. ഹൈദരാബാ...തുട൪ന്ന് വായിക്കുക


നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിലായി

മലപ്പുറം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിലായി. മലപ്പുറംപെരിന്തൽമണ്ണക്കടുത്തവെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെയാണ്‌ കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്‌. മലപ്പുറത്ത് നി...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കോർപ്പറേഷനു കീഴിൽ ഒരാഴ്ചകൂടി ലോക്ക് ഡൗൺ

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പ്രദേശങ്ങളിൽ 13 ജൂലൈ രാവിലെ ആറുമണിമുതൽ ഒരാഴ്ചകൂടി കർശന ലോക്ക് ഡൗൺ തുടരുമെന്ന് ജില്ലാകളക്ടർ ഡോ.നവജ്യോത് ഖോസഅറിയിച്ചു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകൾ കളക്ടർ സന്ദർശിച്ചു

തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകളായ പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലെ പ്രതി രോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ സന്ദർശനം നടത്തി. പൂന്തുറയിലെ കോവിഡ് ഐസൊലേഷൻ സെന്റർ, ബീമാപള്ളി വി.എംആശു പത്രി, പൂന്തുറ സെന്റ...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 435 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 132 പേർക്ക് രോഗമുക്തി ചികിത്സയിലുള്ളത് 3743 പേർ; 30 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരു: കേരളത്തിൽ ഞായറാഴ്ച 435 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 59പേർക്കും,ആലപ്പുഴ ജില്ലയിൽ നിന്നുള്ള 57 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 56 പേർക്കും, എറണാകുളം ജില...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.