Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 132 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 3743 പേര്‍ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം: ക്രമീകരണം ഏർപ്പെടുത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

യു എസ് ടി ഗ്ലോബൽ കോഗ്നിഫൈ ടെക്‌നോളജീസിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി

20/11/2019

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഗ്നിറ്റീവ് ടെക്‌നോളജി മേഖലയിലെ പ്രമുഖ സ്റ്റാർട്ടപ്പായ കോഗ്നിഫൈ ടെക്‌നോളജീസിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി.

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പാണ് കോഗ്നിഫൈ. ആർട്ടിഫിഷ്യൽ ഇന്റലി ജൻസ് ആൻഡ് വിഷൻ (എ ഐ വി ഐ ) സാങ്കേതികവിദ്യയുടെ വികാസവും നൂതന ഗവേഷ ണവും ത്വരിതപ്പെടുത്തുന്നതോടൊപ്പം വിപണിയിൽ ഒന്നിച്ച് മുന്നേറാൻ ഇരുകമ്പനികൾക്കുംവഴി യൊരുക്കുന്നതാണ് പുതിയ നീക്കം. എ ഐ വി ഐ സാങ്കേതിക വിദ്യയിൽ രാജ്യത്തിനകത്തും ആഗോളതലത്തിലും മേൽക്കൈയുള്ള കോഗ്നിഫൈയ്ക്ക് പുതിയ നിക്ഷേപം വളർച്ചയുടെ പുതു വഴികൾ തുറന്നു നല്കും. മാനുഫാക്ച്ചറിങ്, റീറ്റെയ്ൽ, സർവീലൻസ്, പൊതുമേഖല, ആരോഗ്യരക്ഷ, ലോജിസ്റ്റിക്സ് തുട ങ്ങി നിരവധി മേഖലകളിൽ കോഗ്നിഫൈയുടെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സൊല്യൂഷനുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. സാങ്കേതിക വിദ്യയും വ്യാപാര ഇടപാടുകളും ദൈനംദിന ജീവിത ത്തെ സ്വാധീനിക്കുന്ന ഇടങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. സി സി ടി വി കാമറകൾ, ഹീറ്റ് കാമറകൾ, ടെലിമെട്രിക് സെൻസറുകൾ, മൈക്രോഫോണുകൾ തുടങ്ങി വിവരശേഖര മേഖല യിലെ വ്യത്യസ്ത തലങ്ങളിൽ ഈ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നുണ്ട്.പാറ്റേണുകൾ, വ്യതിചലനങ്ങൾ, ഇൻസൈറ്റ് ഡിറ്റക്ഷനുകൾ എന്നിവയിൽ ഊന്നുന്നതാണ് പുതിയതായി അവതരിപ്പിച്ച എ ഐ വി ഐ പ്ലാറ്റ്ഫോം. ലഭ്യത, അനുയോജ്യത, ഉപയോഗക്ഷമത, കാര്യക്ഷമത, സുരക്ഷിതത്വം തുടങ്ങി അഞ്ച് മണ്ഡലങ്ങളിൽ ഉപയോക്തൃ അനുഭവം കൃത്യതയോടെ രേഖപ്പെടുത്തുകയും അവയ്ക്ക് പ്രായോഗികമായ അളവുകോലുകൾ നിർണയിക്കുകയും ചെയ്യുന്ന വിധത്തിലാണ് എ ഐ വി ഐ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് തന്ത്രപ്രധാനമായ ഈ നിക്ഷേപത്തിന് പിന്നിലെന്ന് യു എസ് ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്‌സാണ്ടർ വർഗീസ് അഭിപ്രായപ്പെട്ടു.

ഉല്പ്പന്നം, ഡിസൈൻ, എൻജിനീയറിംഗ് രംഗങ്ങളിലെ വിദഗ്‌ധരുടെ കൂട്ടായ്മയാണ് കോഗ്നിഫൈ. ലോകത്തിന്റെ പുരോഗതിക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നിവ പ്രയോജനപ്പെടുത്തുന്നതിനൊപ്പം ശരിയായ മൂല്യവും സങ്കീർണമായ സാങ്കേ തിക സേവനങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്ന പ്രതിബദ്ധതയാണ് യു എസ് ടി ഗ്ലോ ബലിനെപ്പോലെ കോഗ്നിഫൈയെയും മുന്നോട്ടു നയിക്കുന്നത്. പരസ്പരം പിന്തുണച്ചും കൂട്ടായി യത്നിച്ചും മുന്നോട്ട് നീങ്ങാനാണ് ശ്രമം,- അലക്‌സാണ്ടർ വർഗീസ് കൂട്ടിച്ചേർത്തു.

കോഗ്നിറ്റീവ് സാങ്കേതിക മേഖലയിൽ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് രംഗത്ത് നിര ന്തരമായ ആശയ രുപീകരണവും ഇന്നൊവേഷനും കാര്യക്ഷമമായ നിർവഹണവുമായി തങ്ങൾ മുന്നേറുകയാണെന്ന് കോഗ്നിഫൈ ടെക്‌നോളജീസ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറു മായ രോഹിത് രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. യു എസ് ടി ഗ്ലോബലിനെപ്പോലെ സാങ്കേതിക രംഗ ത്തെ ഒരു മുൻനിര കമ്പനി കോഗ്നിഫൈയിൽ നിക്ഷേപം നടത്തുമ്പോൾ ഉപയോക്താക്കൾക്ക് കമ്പനിയിലുള്ള വിശ്വാസ്യത വർധിക്കുകയാണ്. അതുവഴി ഞങ്ങളുടെ വീക്ഷണങ്ങളും ബലപ്പെ ടുന്നു. ഈ പങ്കാളിത്തത്തിൽ അത്യധികം സന്തോഷവാനാണെന്നും പങ്കാളിത്തം യാഥാർഥ്യമാക്കു ന്ന അധിക മൂല്യവും അവസരങ്ങളും സംബന്ധിച്ച് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. കേവലമായ നിക്ഷേപത്തിനപ്പുറം ആഗോള തലത്തിൽ യു എസ് ടി ഗ്ലോബലിനുള്ള കസ്റ്റമർ റീച്ചും സാങ്കേതിക വൈദഗ്‌ധ്യവും വിപണിയിലെ കരുത്തും കോഗ്നിഫൈയെപ്പോലെ ഒരു സ്റ്റാർ ട്ടപ്പിന് പിന്തുണയും കരുത്തും പകർന്നു നൽകും, - രോഹിത് രവീന്ദ്രനാഥ് കൂട്ടിച്ചേർത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവ്യാജ ചിത്രം: മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി

തിരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ചിത്രത്തിൽ കൃത്രിമം കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഡിജിപിയ്ക്ക് പരാതി നൽകി. 2020 ജൂൺ 15 ന് ക്ലിഫ്ഹൗസിൽ വെച്ചാണ് വിവാഹം നടന്നത്....തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 274 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (12.07.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24)...തുട൪ന്ന് വായിക്കുക


തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍

വയനാട് : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡു കളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ...തുട൪ന്ന് വായിക്കുക


തീരദേശ വികസനത്തിന് പ്രഥമ പരിഗണന – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പെരിനാട് : മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിനായിതീരദേശവികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറ ഞ്ഞു. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാ ടന...തുട൪ന്ന് വായിക്കുക


പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍

പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31,32 വാര്‍ഡുകളില്‍സമ്പര്‍ക്കത്തിലൂടെകോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍:പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും. തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചാ യത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13. മല...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രമായി ഏറ്റെടുത്തു

കണ്ണൂര്‍: കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കല ക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. കണ്‍ടോണ്‍മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസു കള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയ...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിലെ എല്ലാ പി.എച്ച്.സികളിലേക്കും അധ്യാപകരെ നിയോഗിച്ച് കളക്ടര്‍ ഉത്തരവായി

ആലപ്പുഴ: കൊവിഡ് 19 രോഗവ്യാപന നിയന്ത്രണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമായി ജില്ലയില്‍ നടപ്പാക്കുന്നതിന്‍രെ ഭാഗമായി ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കൂടാതെ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരെ കൂടി നിയോഗിക്കാൻ ജില്ലാ കളക...തുട൪ന്ന് വായിക്കുക


ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു.ഇന്നലെ രാത്രി അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം പരിശോധനയ...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ ഐഎ കോടതി റിമാന്‍ഡ് ചെയ്തു.ബംഗളൂരുവില്‍ നിന്നു പിടികൂടിയ ഇരുവരെയും ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയിലെത്തിച്ചത്. എന്‍ഐഎ പ്രത്യേക ജഡ്ജി പി. കൃഷ്ണകുമാറാണു...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു. ബംഗളൂരുവില്‍നിന്നും കൊച്ചിയിലെ എന്‍ഐഎഓഫീ സിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷo പ്രതികളെ കോടതിയില്‍ എത്തിച്ചു. ഹൈദരാബാ...തുട൪ന്ന് വായിക്കുക


നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിലായി

മലപ്പുറം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിലായി. മലപ്പുറംപെരിന്തൽമണ്ണക്കടുത്തവെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെയാണ്‌ കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്‌. മലപ്പുറത്ത് നി...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കോർപ്പറേഷനു കീഴിൽ ഒരാഴ്ചകൂടി ലോക്ക് ഡൗൺ

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പ്രദേശങ്ങളിൽ 13 ജൂലൈ രാവിലെ ആറുമണിമുതൽ ഒരാഴ്ചകൂടി കർശന ലോക്ക് ഡൗൺ തുടരുമെന്ന് ജില്ലാകളക്ടർ ഡോ.നവജ്യോത് ഖോസഅറിയിച്ചു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകൾ കളക്ടർ സന്ദർശിച്ചു

തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകളായ പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലെ പ്രതി രോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ സന്ദർശനം നടത്തി. പൂന്തുറയിലെ കോവിഡ് ഐസൊലേഷൻ സെന്റർ, ബീമാപള്ളി വി.എംആശു പത്രി, പൂന്തുറ സെന്റ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.