Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോ പ്രതിരോധ മരുന്ന് പത്തനംതിട്ട ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

അറിയിപ്പുകള്‍

കൂടുതല്‍ 

വോള്‍ട്ടാസ് ബെക്കോ സര്‍വെ: ഞായറാഴ്ചകള്‍ കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞതെന്ന് തെക്കേയിന്ത്യയിലെ 46 ശതമാനം അമ്മമാര്‍

19/11/2019

കൊച്ചി: ഓഫീസ് ജോലിയുടെ തിരക്കില്‍നിന്ന് ഒഴിഞ്ഞ് ഉല്ലാസഭരിതമാണ് ഞായറാഴ്ചകള്‍എന്നാണ് പൊതുവെയുള്ള ചിന്ത. എന്നാല്‍, കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അമ്മമാര്‍ക്ക് ഞായറാഴ്ചകള്‍ മറ്റ് ദിവസങ്ങളേക്കാള്‍ പിരിമുറുക്കം കൂടിയതാണ്. വോള്‍ട്ടാസും ആഴ്സ്ലിക്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ വോള്‍ട്ട്ബെക്ക് ഹോം അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് മോംസ്പ്രെസോയുമായി ചേര്‍ന്ന് നടത്തിയ സണ്‍ണ്ടേ പാരഡോക്സ് സര്‍വെയില്‍ 46 ശതമാനം അമ്മമാരും പിരിമുറുക്കം കൂടിയത് ഞായറാഴ്ചകളാണെന്ന് അഭിപ്രായപ്പെട്ടു.

വീട്ടുജോലികള്‍ അധികമായി ചെയ്യേണ്ടി വരുന്നതും വരുന്ന ആഴ്ചകളിലേയ്ക്കുള്ള തയാറെടു പ്പുകളുമാണ് ഞായറാഴ്ചകളെ സംഘര്‍ഷഭരിതമാക്കുന്നത്. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുള്ള സമയം ഞായറാഴ്ചകളില്‍ കുറവാണെന്ന് അമ്മമാര്‍ ചൂണ്ടിക്കാട്ടി. രാവിലെ അഞ്ചുമുതല്‍ എട്ടുമണി വരെയുള്ള സമയത്ത് എഴുന്നേല്‍ക്കുന്ന അമ്മമാര്‍ക്ക് രാത്രി പതിനൊന്നിനും പന്ത്രണ്ടിനും മാത്രമേ ഞായറാഴ്ചകളില്‍ ഉറങ്ങാന്‍ സാധിക്കാറുള്ളൂവെന്ന് 47 ശതമാനം പേരും അഭിപ്രായപ്പെട്ടു. അഞ്ചു ശതമാനം അമ്മമാര്‍ക്കു മാത്രമാണ് ഞായറാഴ്ചകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ അവസരം ലഭിക്കുന്നത്.

കൊച്ചി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ 25 മുതല്‍ 55 വരെ പ്രായമുള്ള അമ്മമാരാണ് സര്‍വെയില്‍ പങ്കെടുത്തത്.

വോള്‍ട്ടാസ് ബെക്കോ 31 എസ്കെയു റഫ്രിജറേറ്ററുകളും 5 എസ്കെയു ഫ്രന്‍റ് ലോഡ് വാഷിംഗ് മെഷീനുകളും 12 എസ്കെയു ടോപ് ലോഡ് വാഷിംഗ് മെഷീനുകളും 9 എസ്കെയു സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളും 3 എസ്കെയു ഡിഷ് വാഷറുകളും 9 എസ്കെയു കണ്‍വെക്ഷന്‍ മൈക്രോവേവുകളും ഈ വര്‍ഷം പുറത്തിറക്കിയിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

തിരു: സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ പറഞ്ഞു. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തിൽ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച 193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 167 പേർക്ക് രോഗമുക്തി: ചികിത്സയിലുള്ളത് 2252 പേർ;10 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരു : കേരളത്തിൽ തിങ്കളാഴ്ച 193 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 35 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 26 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 25 പേർക്കും, ആലപ്പുഴ, കോഴിക്കോട...തുട൪ന്ന് വായിക്കുക


വന മഹോത്സവം: മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു

മൂന്നാര്‍ : വന മഹോത്സവത്തിനൊപ്പം മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു.വനം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നടീല്‍ പദ്ധതിയുടെ ഉദ്ഘാ ടനം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മന്ത്രി കെ.രാജു നിര്‍വ്വഹിച്ചു. വന സംരക്ഷണത്തിനൊപ...തുട൪ന്ന് വായിക്കുക


എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ക്ക് ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ഇടുക്കി: കോവിഡ് - 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ - ആഗസ്റ്റ് മാസങ്ങ ളിലെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുളള സേവ നങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫ...തുട൪ന്ന് വായിക്കുക


അരുവികുഴി ചെക്ക് ഡാം അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി നാടിന് സമര്‍പ്പിച്ചു

കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 2017-18, 2018-19 വാര്‍ഷിക പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചിലവഴിച്ച് ചെല്ലാര്‍കോവില്‍ അരുവികുഴികണ്ട ത്തില്‍ പടി ഭാഗത്തു പണി പൂര്‍ത്തിയാക്കിയ ചെക്ക് ഡാം അഡ്വ. ഡീന്‍ കുര്യാക്ക...തുട൪ന്ന് വായിക്കുക


പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം: ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ ജില്ലയിലെ കള ക്ട്രേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അന്വേഷണങ്ങള്‍ ഫോണ്‍ മുഖേന നടത്തണം. അത്യാവശ്യ കാര്യങ...തുട൪ന്ന് വായിക്കുക


ഇടുക്കി ബ്ലോക്കില്‍ നടത്തുന്ന സ്നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് ടാക്സി വാഹനങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി: ബ്ലോക്കില്‍ നടത്തുന്ന സ്നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തിന്‍ ബൊലീ റോ, ടാറ്റാ സുമോ, ടവേര, എന്‍ജോയ് (മോഡല്‍ 2015 അതിന് ശേഷമോ) എന്നീ വാഹ നങ്ങള്‍ ഇന്ധനം, ഡ്രൈവര്‍ എന്നിവ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ടാക്സി വാഹനങ്ങളുടെ ടെണ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1290 കേസുകള്‍; 1422 അറസ്റ്റ്; പിടിച്ചെടുത്തത് 463 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1290 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1422 പേരാണ്. 463 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4537 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


ഹോമിയോ പ്രതിരോധ മരുന്ന് പത്തനംതിട്ട ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു: ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍

പത്തനംതിട്ട : ജില്ലയിലെ പതിനൊന്നര ലക്ഷത്തോളം പേര്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പി ക്കാനുള്ള ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്തതായി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ തുടക്...തുട൪ന്ന് വായിക്കുക


ഒരു വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സൗജന്യ മാസ്‌ക്ക് എത്തിച്ച് കുടുംബശ്രീ

ഏറത്ത്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ ക്കും മാസ്‌ക്ക് നല്‍കി കിളിവയല്‍ വാര്‍ഡിലെ കുടുംബശ്രീ മാതൃകയായി. ഏറത്ത് പഞ്ചായത്ത് കിളിവയല്‍ ആറാം വാര്‍ഡില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡിലെ ...തുട൪ന്ന് വായിക്കുക


സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കുടകളും സ്റ്റിക്കറുകളും നല്‍കി സിയറ്റ്

കൊച്ചി: സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സര്‍ക്കിള്‍ ഓഫ് സേഫ്റ്റി സംരംഭവുമായി ടയര്‍ നിര്‍മാതാക്കളായ സിയറ്റ്. എറണാകുളത്തും കേരളത്തിലെ മറ്റ് നഗരങ്ങളിലുംസാമൂഹികഅകലം പാലിക്കാനുള്ള ഒരു പുതിയ പദ്ധതിയാണ് ഇത്. കേരളത്തിലുടനീളമുള്ള വിവിധചെറുകിടസ്റ്റോറു കള്‍ക്കും...തുട൪ന്ന് വായിക്കുക


നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ: ബോംബ് ഭീഷണി വ്യാജo

ചെന്നൈ : നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിര ച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തു ടർന്നുള്ള...തുട൪ന്ന് വായിക്കുക


വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് ആക്ഷൻ പ്ലാൻ

ബത്തേരി :വയനാട് ജില്ല നേരിടുന്ന രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്ന തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കൽപ്പറ്റ-ബത്തേരി എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ബത്തേരി ഫോറസ്റ്റ് ഐ.ബിയിൽ ചേർന്ന ഉന്നതതല വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. വന്യമൃ...തുട൪ന്ന് വായിക്കുക


രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

കട്ടപ്പന : പഴവർഗ മൊത്തവിപണന കേന്ദ്രത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ച കട്ടപ്പന പൊതുചന്ത തുറന്നു. രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കടുത്ത നിയന്ത്രണങ്ങ ളോടെ ചന്ത തുറന്നത്‌. ജൂൺ 20നാണ്‌ പച്ചക്കറി, -മീൻ ചന്തകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾ പ്പ...തുട൪ന്ന് വായിക്കുക


നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു

കട്ടപ്പന : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ സഫല ബുക്ക്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു. കവിതകൾ അയക്കുന്നവർ അവരുടെ ഏറ്റവും മികച്ച സൃഷ്ടികൾക്കൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും വ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.