Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി 70 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836 ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു

ആരോഗ്യം

കൂടുതല്‍ 

മിഠായി പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: മുഴുവന്‍ പ്രമേഹ രോഗികളായ കുട്ടികളേയും കണ്ടെത്തി ചികിത്സിക്കും:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

19/11/2019

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരളസാമൂ ഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കു മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായി എല്ലാ ജില്ലകളിലും മിഠായി സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നതാണ്. നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജു കളിലാണ് മിഠായി സെന്ററുകളുള്ളത്. ഇത് വ്യാപിപ്പിച്ച് കണ്ണൂര്‍, എറണാകുളം മെഡിക്കല്‍ കോ ളേജുകളിലും കൊല്ലം കൊട്ടാരക്കര ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, പാല ക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, വയനാട് കല്‍പ്പറ്റ ജില്ലാ ആശുപത്രി, കാസര്‍ ഗോഡ് കഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കുമാണ് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടലിന്റേയും ഇന്‍സുലിന്‍ പമ്പ് വിതരണത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍.

പ്രമേഹത്തിന്റെ പിടിയില്‍പ്പെട്ട് വലഞ്ഞ നിരവധി കുട്ടികള്‍ക്കാണ് സര്‍ക്കാരിന്റെ മിഠായി പദ്ധതി ആശ്വാസമായത്. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ്, തുടങ്ങിവ ഉപയോഗിച്ചുള്ള ആധു നിക ചികിത്സയും ഭക്ഷണകാര്യ ഉപദേശങ്ങളും പരിചയവും നല്‍കുന്ന പദ്ധതിയാണ് മിഠായി. ആറ് ഘട്ടമായി കുട്ടികള്‍ക്ക് കൗണ്‍സിലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റും ഈ പദ്ധതിയിലൂടെ നല്‍കി വരുന്നു.

തുടക്കത്തില്‍ തന്നെ കണ്ടെത്തി പ്രമേഹ രോഗം ചികിത്സിക്കണം. ചിലതിന് ജീവിതകാലം മരുന്ന് കഴിക്കേണ്ടി വരും. സാമ്പത്തിക പ്രശ്‌നം കാരണം ആരും മരുന്ന് മുടക്കരുത്. ഇതിനാ യാണ് മിഠായി പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശമനു സരിച്ച് കൃത്യമായി മരുന്ന് കഴിക്കണം. പഞ്ചസാര കലര്‍ന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. സംസ്ഥാനത്തെ പ്രമേഹബാധിതരായ മുഴുവന്‍ കുട്ടികളേയും കണ്ടെത്തി ചികിത്സ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രക്ഷിതാക്കളും കൃത്യമായ ശീലങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

മിഠായി പദ്ധതിയിലൂടെ ജീവിതത്തിലേക്ക് കളിചിരിയുമായി തിരികെയെത്തിയ 400ഓളം കുട്ടികളാണ് ഒത്തുകൂടിയത്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. മിഠായി പുസ്തക പ്രകാശനം മന്ത്രി നിര്‍വഹിച്ചു. എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. വിപിന്‍ ഗോപാല്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഡോ. റിയാസ്, ഡോ. വിജയകുമാര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ സ്വാഗതവും അസി. ഡയറക്ടര്‍ കെ. ജയചന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836

തിരു: കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മല പ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 13...തുട൪ന്ന് വായിക്കുക


വ്യാജ പ്രചരണങ്ങളിലൂടെ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കരുത്

തിരു: കോവിഡ് പ്രതിസന്ധി മറികടക്കാൻ ആരോഗ്യ പ്രവർത്തകർ ഒന്നടങ്കം നടത്തുന്ന പരിശ്രമ ങ്ങൾ ലക്ഷ്യത്തിലേയ്ക്ക് അടുക്കുമ്പോഴും അവരുടെ മനോവീര്യം തകർക്കുന്ന പ്രചരണങ്ങൾക്കെ തിരെ ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ. കോവിഡ് വാർഡുകളിൽ ഡോക്ടർ...തുട൪ന്ന് വായിക്കുക


പെരിന്തല്‍മണ്ണ താലൂക്കില്‍ 81 കുടുംബങ്ങളെ കൂടി മാറ്റി പാര്‍പ്പിച്ചു

പെരിന്തല്‍മണ്ണ: താലൂക്കില്‍ വിവിധ വില്ലേജുകളിലായി 81 കുടുംബങ്ങളെ കൂടി മാറ്റി പാര്‍പ്പിച്ചു. 81 കുടുംബങ്ങളിലെ 392 പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. പുലാമന്തോള്‍ വില്ലേജില്‍ 32 കുടുംബങ്ങ ളിലെ 138 പേരെയും കോഡൂര്‍ വില്ലേജില്‍ നാല് കുടുംബങ്ങളിലെ 16 പേരെയുമാ...തുട൪ന്ന് വായിക്കുക


കുട്ടനാട് താലൂക്കിലെ 25 കിടപ്പു രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി

കുട്ടനാട് : താലൂക്കിലെ 25 കിടപ്പു രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി.മഴ ശക്തിപ്രാപി ക്കുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 25 രോഗി കളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി പാർപ്പിച്ചു. മെഡിക്കൽ ടീം, സെക്യൂരിറ്റി അടക്കമു...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ ഇത് വരെ തുറന്നത് 24 ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ : കാലാവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലായി ഇത് വരെ തുറന്നത് 24ക്യാമ്പുകൾ. കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതോടെ പമ്പാ - അച്ചൻ കോവിൽ ആറു കളുടെ തീരത്തുള്ള ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകൾ ഉള്ളത്. ചെങ്ങന...തുട൪ന്ന് വായിക്കുക


ചികിത്സയിലിരിക്കെ മരിച്ച കരിച്ചാറ സ്വദേശിനിയ്ക്ക് കോവിഡ് ബാധിച്ചിട്ടില്ല - സൂപ്രണ്ട്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണിയാപുരം കരിച്ചാറ സ്വദേശിനി വിജയമ്മ(51)യുടെ കോവിഡ് പരിശോധനാ ഫലം ഒരു തവണ പോലും പോസിറ്റീവായി ട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ:എം.എസ്.ഷർമ്മദ് അറിയിച്ചു. മോർച്ചറിയിൽ നിന്നും മൃത ദേഹം വിട്ടുകൊട...തുട൪ന്ന് വായിക്കുക


കോവിഡ് രോഗബാധിതർക്ക് ആംബുലൻസ് സേവനത്തിനായി ഇനി കോവിഡ് പോർട്ടലിൽ അപേക്ഷിക്കാം

തൃശൂർ : കോവിഡ് രോഗബാധിതർക്ക് ആംബുലൻസ് സേവനത്തിനായി ഇനി കോവിഡ് പോർട്ട ലിൽ അപേക്ഷിക്കാം. covid19 jagratha.kerala.nic.in എന്ന വെബ്സൈറ്റിൽആംബുലൻസ് മെനുവിൽ ആംബുലൻസ് റിക്വസ്റ്റ് ഓപ്ഷൻ നൽകാം. ഇതോടൊപ്പം രോഗിയുടെമൊബൈൽനമ്പറുംരോഗിയെ സഹായിക്കുന്ന വ്യക്തിയുടെ പേര...തുട൪ന്ന് വായിക്കുക


കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാകേന്ദ്രമൊരുങ്ങുന്നു

കൊണ്ടോട്ടി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളുംഒരുങ്ങുന്നു.എം.എല്‍.എയുടെആസ്തി വികസ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോ ...തുട൪ന്ന് വായിക്കുക


ഇടുക്കി മണ്ണിടിച്ചില്‍: മൊബൈല്‍ മെഡിക്കല്‍ സംഘത്തേയും ആംബുലന്‍സുകളേയും അയച്ചു

തിരു: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊ ബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവ...തുട൪ന്ന് വായിക്കുക


ഇടുക്കി മണ്ണിടിച്ചില്‍: പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു

തിരു: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാ കുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യവകു പ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ മൊബൈല്‍ ...തുട൪ന്ന് വായിക്കുക


ജീവനം പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയംതൊഴില്‍ പദ്ധതിയായ ജീവനം പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് ആരോ ഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് പത്തനംതിട്ട ...തുട൪ന്ന് വായിക്കുക


ഹൃദയവാൽവ് ദാനത്തിലൂടെ ശ്രീകാന്തിന് ആഗ്രഹസാഫല്യം

തിരു: ശ്രീകാന്ത് ആഗ്രഹിച്ച വിധമുള്ള അവയവദാനം യാഥാർത്ഥ്യമാക്കാനായില്ലെങ്കിലും ഹൃദയ വാൽവിലൂടെ മറ്റൊരാൾക്ക് ജീവിതം തിരിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സമാധാനത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെഅവയവങ്ങൾമാത്രമേസംസ്ഥാന സർക്കാരിന്റെ അവ...തുട൪ന്ന് വായിക്കുക


കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി

മാനന്തവാടി : ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി. ബെഡ്ഷീറ്റ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം എം.എല്‍.എ ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു. മാനന്തവാടി ജില്ലാ കോവിഡ് ആശുപത്രി...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി ജില്ലാശുപത്രി: ഡോക്ടറെ കണ്ടവർ വിവരം അറിയിക്കണം

വടക്കാഞ്ചേരി: ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജൂലൈ 24, 27, 28, 29 ആഗസ്റ്റ് രണ്ട്, നാല് എന്നീ തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ചികിത്സക്കായി ഡോക്ടറെ കണ്ടവരായ രോഗികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 7025550009 (ഡോ....തുട൪ന്ന് വായിക്കുക


മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

കൊല്ലം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാ ടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.