Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 132 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 3743 പേര്‍ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം: ക്രമീകരണം ഏർപ്പെടുത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെത്തി

19/11/2019

കണ്ണൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെത്തി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, എഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ്, ജില്ലാ കള ക്ടര്‍ ടി വി സുഭാഷ്, ഡിഎസ്സി കമാന്റന്റ് കേണല്‍ പുഷ്പേന്ദ്ര ജിന്‍ക്വാന്‍, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, കിയാല്‍ എംഡി വി തുളസീദാസ് എന്നിവരും രാഷ്ട്രപതിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു.

സ്വീകരണത്തിന് ശേഷം 4.40ഓടെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിലേക്ക് തിരിച്ചത്. 5.05ഓടെ ഏഴിമല നാവിക അക്കാദമി ഹെലിപ്പാഡിലിറങ്ങി. നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, കൊച്ചി സതേണ്‍ നേവല്‍ കമാന്റ് ഫ്ളാഗ് ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എ കെ ചൗള, ഏഴിമല നാവിക അക്കാദമി കമാന്റന്റ് വൈസ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, സി കൃഷ്ണന്‍ എം എല്‍ എ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം വി ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ നാവിക അക്കാദമിയിലേക്ക് സ്വീകരിച്ചു.

മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതി യായ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി എത്തിയത്. ബുധനാഴ്ച രാവിലെ എട്ടു മണിക്ക് അവാര്‍ഡ് ദാനച്ചടങ്ങിന് തുടക്കമാവും. ഏഴിമലയില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്ര പതി 11.35ഓടെ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിക്ക് യാത്ര തിരിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 274 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (12.07.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24)...തുട൪ന്ന് വായിക്കുക


തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍

വയനാട് : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡു കളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ...തുട൪ന്ന് വായിക്കുക


തീരദേശ വികസനത്തിന് പ്രഥമ പരിഗണന – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പെരിനാട് : മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിനായിതീരദേശവികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറ ഞ്ഞു. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാ ടന...തുട൪ന്ന് വായിക്കുക


പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍

പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31,32 വാര്‍ഡുകളില്‍സമ്പര്‍ക്കത്തിലൂടെകോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍:പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും. തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചാ യത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13. മല...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രമായി ഏറ്റെടുത്തു

കണ്ണൂര്‍: കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കല ക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. കണ്‍ടോണ്‍മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസു കള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയ...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിലെ എല്ലാ പി.എച്ച്.സികളിലേക്കും അധ്യാപകരെ നിയോഗിച്ച് കളക്ടര്‍ ഉത്തരവായി

ആലപ്പുഴ: കൊവിഡ് 19 രോഗവ്യാപന നിയന്ത്രണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമായി ജില്ലയില്‍ നടപ്പാക്കുന്നതിന്‍രെ ഭാഗമായി ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കൂടാതെ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരെ കൂടി നിയോഗിക്കാൻ ജില്ലാ കളക...തുട൪ന്ന് വായിക്കുക


ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു.ഇന്നലെ രാത്രി അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം പരിശോധനയ...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ ഐഎ കോടതി റിമാന്‍ഡ് ചെയ്തു.ബംഗളൂരുവില്‍ നിന്നു പിടികൂടിയ ഇരുവരെയും ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയിലെത്തിച്ചത്. എന്‍ഐഎ പ്രത്യേക ജഡ്ജി പി. കൃഷ്ണകുമാറാണു...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു. ബംഗളൂരുവില്‍നിന്നും കൊച്ചിയിലെ എന്‍ഐഎഓഫീ സിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷo പ്രതികളെ കോടതിയില്‍ എത്തിച്ചു. ഹൈദരാബാ...തുട൪ന്ന് വായിക്കുക


നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിലായി

മലപ്പുറം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിലായി. മലപ്പുറംപെരിന്തൽമണ്ണക്കടുത്തവെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെയാണ്‌ കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്‌. മലപ്പുറത്ത് നി...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കോർപ്പറേഷനു കീഴിൽ ഒരാഴ്ചകൂടി ലോക്ക് ഡൗൺ

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പ്രദേശങ്ങളിൽ 13 ജൂലൈ രാവിലെ ആറുമണിമുതൽ ഒരാഴ്ചകൂടി കർശന ലോക്ക് ഡൗൺ തുടരുമെന്ന് ജില്ലാകളക്ടർ ഡോ.നവജ്യോത് ഖോസഅറിയിച്ചു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകൾ കളക്ടർ സന്ദർശിച്ചു

തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകളായ പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലെ പ്രതി രോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ സന്ദർശനം നടത്തി. പൂന്തുറയിലെ കോവിഡ് ഐസൊലേഷൻ സെന്റർ, ബീമാപള്ളി വി.എംആശു പത്രി, പൂന്തുറ സെന്റ...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 435 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 132 പേർക്ക് രോഗമുക്തി ചികിത്സയിലുള്ളത് 3743 പേർ; 30 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരു: കേരളത്തിൽ ഞായറാഴ്ച 435 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 59പേർക്കും,ആലപ്പുഴ ജില്ലയിൽ നിന്നുള്ള 57 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 56 പേർക്കും, എറണാകുളം ജില...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.