Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദേശീയ സ‌്കൂൾ അത‌്‌ലറ്റിക‌് മീറ്റിൽ കേരളത്തിന‌് ഓവറോൾ കിരീടം മുഖത്ത് മയക്ക് സ്‌പ്രേ അടിച്ചശേഷം ജ്വല്ലറിയിൽനിന്ന് 140 പവൻ കവർന്നു കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയo ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

അറിയിപ്പുകള്‍

കൂടുതല്‍ 

ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ

18/11/2019

ശബരിമല : ശബരിമലയില്‍ മണ്ഡല ഉത്സവത്തിന് നടതുറന്ന് ആദ്യദിനത്തിലെ മൊത്ത വരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. മൊത്തവരുമാനത്തില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് അമ്പതു ശതമാനത്തില്‍ അധികമാണെന്ന് പ്രസിഡന്റ് പറഞ്ഞു. നടവരവ് ആദ്യദിനം 1,00,10900 രൂപ ലഭിച്ചു. 2018ല്‍ 7588950 രൂപയും 2017ല്‍ 7585185 രൂപയും നടവരവ് ലഭിച്ചു. അപ്പം വില്‍പ്പനയിലൂടെ 13,98110 രൂപ ലഭിച്ചു(2018ല്‍ 582715 രൂപ, 2017ല്‍ 1100295 രൂപ). അരവണ വില്‍പ്പനയിലൂടെ ഈവര്‍ഷം ആദ്യദിനം 1,19,50,050 രൂപ ലഭിച്ചു(2018ല്‍ 7245070 രൂപ, 2017ല്‍ 12621280 രൂപ). കഴിഞ്ഞ വര്‍ഷം മണ്ഡല ഉത്സവത്തിനു നട തുറന്ന് ആദ്യദിനം ലഭിച്ച മൊത്തവരുമാനം 2,04,23533 രൂപയായിരുന്നു(2017ല്‍ 4,34,33048 രൂപ). 2017ല്‍ കരാര്‍ ഇനത്തില്‍ 1,48,10454 രൂപ ലഭിച്ചു. 2018ല്‍ കരാര്‍ ഇനത്തില്‍ 2,84,3375 രൂപ ലഭിച്ചു. ഈവര്‍ഷം ആദ്യദിന കണക്ക് അനുസരിച്ച് കരാര്‍ ഇനത്തില്‍ 1,83,5503 രൂപ ലഭിച്ചു. അന്നദാന സംഭാവന ഇനത്തില്‍ ആദ്യദിനം 510320 രൂപയും കഴിഞ്ഞവര്‍ഷം 68987 രൂപയും 2017ല്‍ 360879 രൂപയും ലഭിച്ചു. വളരെ സുഗമമായിട്ട് തീര്‍ഥാടനം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഭക്തര്‍ അയ്യപ്പദര്‍ശനത്തിനു ശേഷം സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് മടങ്ങുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

40000 പേര്‍ക്ക് വരെ അന്നദാനത്തിനുള്ള സൗകര്യം ഇപ്പോഴുണ്ട്. അപ്പം, അരവണ എന്നിവയും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്ത മഴ മൂലം ശര്‍ക്കര കൃത്യ സമയത്ത് എത്തിക്കാന്‍ അവിടെ നിന്ന് കരാറെടുത്ത സ്ഥാപനത്തിന് കഴിഞ്ഞില്ല . ഇക്കാര്യം അവര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് തന്നെ ശര്‍ക്കരയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ളം ഉള്‍പ്പടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പൂര്‍ണ തോതില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കിയുള്ള തീര്‍ഥാടനമാണ് ലക്ഷ്യം. എത്രയൊക്കെയാണേലും പ്ലാസ്റ്റിക് ഇപ്പോഴും ഭീഷണിയാണ്. അത് പൂര്‍ണമായും ഒഴിവാക്കാനായിട്ടില്ല. ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് കൂടുകള്‍ ഒഴിവാക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തി വരുന്നുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ അഞ്ച് ബസും നിരവധി വാഹനങ്ങളും കത്തി

ന്യൂഡൽഹി : പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ അഞ്ച് ബസും നിരവധി വാഹനങ്ങളും കത്തിച്ചു. ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസിലേക്ക്‌ കയറി പൊലീസ്‌ വെടി വച്ചു. വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റതായുo ക്യാമ്പസിലെ പള്ളിക്കുള്ളിൽ കടന്ന്‌ മർദിച്ചെന്നുo വിദ്...തുട൪ന്ന് വായിക്കുക


പടാകുളം-അഴീക്കോട് റോഡിന്റെ പുനരുദ്ധാരണ നിർമ്മാണോദ്ഘാടനം 16 ന്

തൃശൂർ : കയ്പമംഗലം നിയോജകമണ്ഡലത്തിലെ പടാകുളം-അഴീക്കോട് റോഡ് ഒഎസ് മിൽമുതൽ പേബസാർ വരെ ഒരു കോടി 50 ലക്ഷം രൂപ ചെലവഴിച്ച് ബിഎംബിസി നിർമ്മാണ രീതിയിൽ പുന രുദ്ധാരണം പ്രവൃത്തികൾ ആരംഭിക്കുന്നു. ഇതിന്റെ നിർമ്മാണോദ്ഘാടനം ഡിസംബർ 16 വൈകീട്ട് അഞ്ചിന് പേബസാർ ജംഗ്ഷനി...തുട൪ന്ന് വായിക്കുക


ഉടമയുടെ മുഖത്ത് മയക്ക് സ്‌പ്രേ അടിച്ചശേഷം ജ്വല്ലറിയിൽനിന്ന് 140 പവൻ കവർന്നു

പാറശാല : ഉടമയുടെ മുഖത്ത് മയക്ക് സ്‌പ്രേ അടിച്ചശേഷം ജ്വല്ലറിയിൽനിന്ന് 140 പവൻ കവർന്നു. മാർത്താണ്ഡം ദേശീയപാതയ്‌ക്കടുത്ത്‌ ഞായറാഴ്ച പുലർച്ചെ 4.30നാണ്‌ സംഭവം. മാർത്താണ്ഡം സ്വദേശി ജോൺക്രിസ്റ്റഫറിന്റെ (48) ചിലങ്ക എന്ന ജ്വല്ലറിയിലാണ് മോഷണം. ജോൺ ക്രിസ്റ്റഫർ...തുട൪ന്ന് വായിക്കുക


സന്നിധാനത്തും പമ്പയിലും പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു

മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ചുമതലയേറ്റു. സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍ ആദിത്യയുടെ നേതൃത്വത്തിലാണ് ഫേസ് സി ബാച്ച് ചുമതല ഏറ്റെടുത്തത്. ആര്‍ വിശ്വനാഥ അഡീഷണല്‍ സ്‌പെഷ്യല്‍ ഓഫീസറും പൃഥ്വി ര...തുട൪ന്ന് വായിക്കുക


ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ കാര്യക്ഷമമായ മാറ്റം വരുത്താൻ കഴിഞ്ഞതായി മന്ത്രി എം എം മണി

താനൂർ; സംസ്ഥാനത്തെ ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ കാര്യക്ഷമമായ മാറ്റം വരുത്താൻ എൽഡിഎഫ് സർക്കാറിന് കഴിഞ്ഞതായി വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. താനാളൂർ പഞ്ചായത്തിലെ 14-ാം വാർഡ് മീനടത്തൂരിൽ സി പി നാരായണൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും...തുട൪ന്ന് വായിക്കുക


ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും 55 വീടുകളുടെ താക്കോൽ ദാനവും

താനൂർ; ഭവന രഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ലൈഫ് പദ്ധതി ആരംഭിച്ചത്.പ്രളയവും നിപയും ഓഖിയു മൊക്കെ നമുക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെങ്കിലും നാം അതിൽനിന്നും കരകയറുകയാണ്.മന്ത്രി എം എം മണി പറഞ്ഞു. ഒഴൂർ പഞ്ചായത്ത് ലൈഫ് മിഷൻ...തുട൪ന്ന് വായിക്കുക


പഠന നിലവാരം ഉയർത്തുന്നതിനായി കോളനി കളിൽ പഠന വീടുകൾ ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലൻ

തിരു: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി കോളനി കളിൽ പഠന വീടുകൾ ആരംഭിക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. സംസ്ഥാന പട്ടികവര്‍ഗ്ഗ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വര...തുട൪ന്ന് വായിക്കുക


ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം

തിരു: ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളാ ടീമിനെ കായിക മന്ത്രി ഇ പി ജയരാജന്‍ അഭിനന്ദിച്ചു. നാല് സ്വര്‍ണം നേടി മീറ്റിലെ താരമായ ആന്‍സി സോജനെ യും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കൊടുംതണുപ്പിനെ അതിജീവിച്ചാണ് കേരളത്തിന്റെ താരങ്ങള...തുട൪ന്ന് വായിക്കുക


തൃശൂരിന് രാവുത്സവം ഹാപ്പി ഡേയ്‌സ് ഷോപ്പിംഗ് ഫെസറ്റിവെൽ നാടിന്റെ സമ്പത്ത് ഘടനയ്ക്ക് ഉണർവ് പകരും : മുഖ്യമന്ത്രി

തൃശൂർ : തൃശൂരിന്റെ വ്യാപാരമേഖലയ്‌ക്കൊപ്പം സംസ്ഥാനത്തിന്റെ പൊതു സമ്പദ് ഘടനയ്ക്കും ഉണർവ് പകരാനും ചെറുകിട വ്യവസായ കച്ചവട മേഖല പരിപോഷിപ്പിക്കാനും തൃശൂരിലെ രാത്രികാല ഷോപ്പിംഗ് മേള ഹാപ്പി ഡേയ്‌സ് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ കോർ...തുട൪ന്ന് വായിക്കുക


വിദ്യാലയമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല; കെട്ടിടത്തിനകത്ത് നടക്കുന്ന സര്‍ഗാത്മകതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി : വിദ്യാലയമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല; കെട്ടിടത്തിനകത്ത് നടക്കുന്ന സര്‍ഗാത്മ കതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പൊന്നാനി തെയ്യങ്ങാട് ഗവ. എല്‍.പി.സ്‌കൂളിലെ പുതിയ കെട്ടിട ശിലാസ്ഥാപന ചടങ്ങിന്റെ പൊതുസമ്മേളനം ഉ...തുട൪ന്ന് വായിക്കുക


പ്രവാസി ഡിവിഡന്റ് പദ്ധതി നിലവിൽ വന്നു: പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി

തൃശൂര്‍ : പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോ ടൊപ്...തുട൪ന്ന് വായിക്കുക


ജലസ്രോതസുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ചു നിർത്തും: മന്ത്രി എ സി മൊയ്തീൻ

തൃശൂര്‍ : ജില്ലയിലെ ജലസ്രോതസുകളെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിച്ച് നിലനിർത്തു മെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. നീർച്ചാൽ പുനരുജ്ജീവന യജ്ഞമായ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോളൂർ ഗ്രാമപഞ്ചായത്തി ലെ കാളിപ്പാടം...തുട൪ന്ന് വായിക്കുക


വിശ്വസ്തരും ജനകീയ പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പാണ് മുറ്റത്തെ മുല്ല: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

നാട്ടിക:ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം സഹകരണ മേഖലയാണെന്നും വിശ്വാ സ്യതയുള്ള കൂട്ടായ്മ കുടുംബശ്രീയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഈ പ്രസ്ഥാനങ്ങളുടെ ഒത്തുചേരലാണ് മുറ്റത്തെ മുല്ല പദ്ധതിയെന്നും അദ്ദേഹം അഭി പ്രായപ്പെ...തുട൪ന്ന് വായിക്കുക


കാൻ തൃശൂർ സ്‌ക്രിനിങ് ക്യാമ്പ്: പ്രാഥമികാരോഗ്യകേന്ദ്രതല ഉദ്ഘാടനം 16 ന്

തൃശൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായ കാൻ തൃശൂർ സ്‌ക്രിനിങ് ക്യാമ്പിന്റെ പ്രാഥമികാരോഗ്യകേന്ദ്രതല ഉദ്ഘാടനം ഡിസം ബർ 16 രാവിലെ ഒൻപതിന് കോർപ്പറേഷൻ മേയർ അജിത വിജയൻ കൂർക്കഞ്ചേരി പ്രാഥമികാരോ ഗ്യ കേന്ദ്രത്...തുട൪ന്ന് വായിക്കുക


കുടുംബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി

തൃശൂര്‍ : കൊടുങ്ങല്ലൂർ നഗരസഭയിലെ ഒന്ന്, രണ്ട് സി ഡി എസ്സുകളുടെ ആഭിമുഖ്യത്തിൽ കുടും ബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി. നഗരസഭ ടൗൺ ഹാളിലും ഗവ. ഹയർ സെക്കന്ററി സ്‌കൂളി ലുമായി നടത്തിയ പരീക്ഷകളിൽ 1124 അയൽക്കൂട്ടം അംഗങ്ങൾ പങ്കെടുത്തു. കുടുംബശ്രീ രൂപീക രിച്ചതു മുത...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.