Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച: ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു ഷീല തോമസ്

18/11/2019

തിരു: പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടി ക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീർഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ അഭിപ്രായം തേടിയത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറിമാർ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, മുൻ സംസ്ഥാന പോലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി. കെ. എ നായർ, സി. പി. നായർ, ജെയിംസ് വർഗീസ്, ജോൺ മത്തായി, ബാബു ജേക്കബ്, കെ. ജയകുമാർ, എസ്. എം. വിജയാനന്ദ്, ഷീല തോമസ്, പോൾ ആന്റണി, ടി. ബാലകൃഷ്ണൻ, കെ. എം. എബ്രഹാം, പി. എച്ച്. കുര്യൻ, രമൺശ്രീവാസ്തവ, അബ്ദുൾ സത്താർകുഞ്ഞ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. മികച്ച നിർദ്ദേശങ്ങളാണ് യോഗത്തിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്.

പ്രായോഗികമായ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ ഇനിയുള്ള കാലയളവിലേക്ക് തീവ്രയജ്ഞ പരിപാടി തയ്യാറാക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി സി. പി നായർ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവർക്ക് എത്രയും വേഗം സേവനം ലഭ്യമാക്കാനാവണം. സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിലെ വിടവ് പരിഹരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഭരണതീരുമാനങ്ങൾ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ടി. കെ. എ നായർ പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം. സർക്കാരിന്റെ പ്രധാന പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടത്തണം. ആഴ്ചയിൽ ഒരു ദിവസം വകുപ്പ് സെക്രട്ടറിമാരുംവകുപ്പ് തലവൻമാരുംപൊതു ജനങ്ങളെ നേരിൽ കാണുന്നതിന് സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് ഒരു സർവീസ് ഡെലിവറി പ്ലാൻ ഉണ്ടാവണമെന്ന് എസ്.എം. വിജയാനന്ദ് പറഞ്ഞു. എസ്. സി, എസ്. ടി വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമായി ഒരു മിഷൻ രൂപീകരി ക്കാവുന്നതാണ്. കൂടുതെ കരുതൽ, മികച്ച ഭരണം എന്നിവയ്ക്കും മിഷനുകൾ രൂപീകരിക്കണ മെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയിൽ സ്വകാര്യ മേഖലയെക്കൂടി സജീവമാക്കണ മെന്ന് പോൾ ആന്റണി നിർദ്ദേശിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ ബോർഡുകളെ ശക്തിപ്പെടു ത്തുകയും വേണം. മാലിന്യ സംസ്‌കരണത്തിൽ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ പദ്ധതി കൾ നടപ്പാക്കണമെന്ന് ജെയിംസ് വർഗീസ് പറഞ്ഞു.

വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരുടെ പ്രകടനവും വിലയിരുത്തണം. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. സേവനാവകാശ നിയമം കർശനമായി നടപ്പാക്കണമെന്ന് കെ. ജയകുമാർ, ടി. ബാലകൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. പ്രധാന പദ്ധതികൾ പുരോഗമിക്കുമ്പോൾ തന്നെ വിലയിരുത്തൽ നടക്കണമെന്നും ആദിവാസി മേഖലയുടെ വികസനത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്സ് ഉണ്ടാവണമെന്നും കെ. ജയകുമാർപറഞ്ഞു. പാസ്പോർട്ട് സേവനം വളരെ വേഗത്തിൽ ഇപ്പോൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും ഇതേ മാതൃക പരീക്ഷണാടിസ്ഥാനത്തിൽ പരിഗണിക്കാവുന്നതാണെന്നും ടി. ബാലകൃഷ്ണൻ നിർദ്ദേശിച്ചു.

സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിയിൽ ചേരുമ്പോൾ തന്നെ അതിന്റെ ഭാഗമായി നിർബന്ധമായും പരിശീലനം നൽകിയിരിക്കണമെന്ന് ഷീല തോമസ് പറഞ്ഞു. ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നും പറഞ്ഞു. ഇ ഗവേണൻസ് സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്ന് പി. എച്ച്. കുര്യൻ പറഞ്ഞു. ഒരാവശ്യത്തിനായി ഒരാളെ പലതവണ ഓഫീസിൽ വരുത്തുന്നത് ഒഴിവാക്കാനുള്ള സംവിധാനം ഇ ഗവേണൻസിലൂടെ നടപ്പാക്കണമെന്നും വിവിധ വകുപ്പുകളുടെ പക്കലുള്ള വിവരം ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ ഗവേണൻസ് സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കണമെന്ന് ജോൺ മത്തായി പറഞ്ഞു. ജില്ലാ കളക്ടർമാർ താലൂക്ക് തലത്തിൽ അദാലത്തുകൾ നടത്തി ജനങ്ങളുടെ പരാതി കൾ പരിഹരിക്കണം. ഒരാൾ അവധിയിലാണെങ്കിൽ ഫയൽ അവിടെ കിടക്കുന്ന സ്ഥിതിക്കും മാറ്റമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തി അയയ്ക്കുന്ന തപാൽ സംബന്ധിച്ച പൂർണമായ വിവരം അയാൾക്ക് ലഭിക്കുന്നതിനും ഫയൽ വായിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് കെ.എം.എബ്രഹാം പറഞ്ഞു. ഒരു ഉദ്യോഗസ്ഥൻ ചെയ്യുന്ന ജോലിയുടെ എഫിഷ്യൻസി ഇൻഡക്സ് പരിശോധിക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ലാൻഡ് റീകൺസ്ട്രക്ടിംഗ് പ്ലാൻ നടപ്പാക്കണമെന്നും നഗര മേഖലയ്ക്ക് മാസ്റ്റർ പ്ലാൻ ഉണ്ടാവണമെന്നും ബാബു ജേക്കബ് നിർദ്ദേശിച്ചു. ഫയൽ നീക്കം കാര്യക്ഷമമാകണമെന്ന് രമൺ ശ്രീവാസ്തവ പറഞ്ഞു. പോലീസിന്റേത് എപ്പോഴും സേവന മുഖമായിരിക്കണമെന്ന് അബ്ദുൾ സത്താർ കുഞ്ഞ്് നിർദ്ദേശിച്ചു.

സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി. കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, ഐ. ടി. സെക്രട്ടറി ശിവശങ്കർ എന്നിവർ സന്നിഹിതരായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ക്ക് ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ഇടുക്കി: കോവിഡ് - 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ - ആഗസ്റ്റ് മാസങ്ങ ളിലെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുളള സേവ നങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫ...തുട൪ന്ന് വായിക്കുക


അരുവികുഴി ചെക്ക് ഡാം അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി നാടിന് സമര്‍പ്പിച്ചു

കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 2017-18, 2018-19 വാര്‍ഷിക പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചിലവഴിച്ച് ചെല്ലാര്‍കോവില്‍ അരുവികുഴികണ്ട ത്തില്‍ പടി ഭാഗത്തു പണി പൂര്‍ത്തിയാക്കിയ ചെക്ക് ഡാം അഡ്വ. ഡീന്‍ കുര്യാക്ക...തുട൪ന്ന് വായിക്കുക


പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം: ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ ജില്ലയിലെ കള ക്ട്രേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അന്വേഷണങ്ങള്‍ ഫോണ്‍ മുഖേന നടത്തണം. അത്യാവശ്യ കാര്യങ...തുട൪ന്ന് വായിക്കുക


ഇടുക്കി ബ്ലോക്കില്‍ നടത്തുന്ന സ്നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് ടാക്സി വാഹനങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി: ബ്ലോക്കില്‍ നടത്തുന്ന സ്നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തിന്‍ ബൊലീ റോ, ടാറ്റാ സുമോ, ടവേര, എന്‍ജോയ് (മോഡല്‍ 2015 അതിന് ശേഷമോ) എന്നീ വാഹ നങ്ങള്‍ ഇന്ധനം, ഡ്രൈവര്‍ എന്നിവ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ടാക്സി വാഹനങ്ങളുടെ ടെണ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1290 കേസുകള്‍; 1422 അറസ്റ്റ്; പിടിച്ചെടുത്തത് 463 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1290 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1422 പേരാണ്. 463 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4537 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


ഹോമിയോ പ്രതിരോധ മരുന്ന് പത്തനംതിട്ട ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു: ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍

പത്തനംതിട്ട : ജില്ലയിലെ പതിനൊന്നര ലക്ഷത്തോളം പേര്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പി ക്കാനുള്ള ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്തതായി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ തുടക്...തുട൪ന്ന് വായിക്കുക


ഒരു വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സൗജന്യ മാസ്‌ക്ക് എത്തിച്ച് കുടുംബശ്രീ

ഏറത്ത്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ ക്കും മാസ്‌ക്ക് നല്‍കി കിളിവയല്‍ വാര്‍ഡിലെ കുടുംബശ്രീ മാതൃകയായി. ഏറത്ത് പഞ്ചായത്ത് കിളിവയല്‍ ആറാം വാര്‍ഡില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡിലെ ...തുട൪ന്ന് വായിക്കുക


സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കുടകളും സ്റ്റിക്കറുകളും നല്‍കി സിയറ്റ്

കൊച്ചി: സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സര്‍ക്കിള്‍ ഓഫ് സേഫ്റ്റി സംരംഭവുമായി ടയര്‍ നിര്‍മാതാക്കളായ സിയറ്റ്. എറണാകുളത്തും കേരളത്തിലെ മറ്റ് നഗരങ്ങളിലുംസാമൂഹികഅകലം പാലിക്കാനുള്ള ഒരു പുതിയ പദ്ധതിയാണ് ഇത്. കേരളത്തിലുടനീളമുള്ള വിവിധചെറുകിടസ്റ്റോറു കള്‍ക്കും...തുട൪ന്ന് വായിക്കുക


നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ: ബോംബ് ഭീഷണി വ്യാജo

ചെന്നൈ : നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിര ച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തു ടർന്നുള്ള...തുട൪ന്ന് വായിക്കുക


വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് ആക്ഷൻ പ്ലാൻ

ബത്തേരി :വയനാട് ജില്ല നേരിടുന്ന രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്ന തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കൽപ്പറ്റ-ബത്തേരി എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ബത്തേരി ഫോറസ്റ്റ് ഐ.ബിയിൽ ചേർന്ന ഉന്നതതല വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. വന്യമൃ...തുട൪ന്ന് വായിക്കുക


രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

കട്ടപ്പന : പഴവർഗ മൊത്തവിപണന കേന്ദ്രത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ച കട്ടപ്പന പൊതുചന്ത തുറന്നു. രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കടുത്ത നിയന്ത്രണങ്ങ ളോടെ ചന്ത തുറന്നത്‌. ജൂൺ 20നാണ്‌ പച്ചക്കറി, -മീൻ ചന്തകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾ പ്പ...തുട൪ന്ന് വായിക്കുക


നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു

കട്ടപ്പന : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ സഫല ബുക്ക്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു. കവിതകൾ അയക്കുന്നവർ അവരുടെ ഏറ്റവും മികച്ച സൃഷ്ടികൾക്കൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും വ...തുട൪ന്ന് വായിക്കുക


ആരവമില്ലാതെ മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു

മങ്കൊമ്പ് : വള്ളംകളിയുടെ ആവേശവും വഞ്ചിപ്പാട്ടിന്റെ താളവും ഇല്ലാതെ മൂലംജലോത്സവംആചാ രം നടത്തിപിരിഞ്ഞു. ചരിത്രപ്രസിദ്ധമായ മൂലം ജലോത്സവം കോവിഡ് 19 പശ്ചാത്തലത്തിൽ ആചാരം മാത്രമായി. അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കാനുള്ള വിഗ്രഹം കുറിച്ചി കരിങ്കുള...തുട൪ന്ന് വായിക്കുക


ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

അടൂർ : ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മരുതിമൂട് സെന്റ്‌ ജോർജ് കാത്തലിക്ക് പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ അജയ് ( 32), കുട്ടിയുടെ മാതാവ് മാരൂർ ഒഴുക്കു പാറ കിഴക്കേതിൽ ലിജ (33)...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1453 കേസുകള്‍; 1582 അറസ്റ്റ്; പിടിച്ചെടുത്തത് 398 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1453 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1582 പേരാണ്. 398 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5193 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.