|
ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി |
18/11/2019 |
 തിരു: ആര്‍ദ്രം ജനകീയ കാമ്പയനിലൂടെ പൊതുജനാരോഗ്യ രംഗത്ത് ഒരു ബദല്‍ കേരള മാതൃക യാകാന്‍ പോകുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. വ്യത്യ സ്ഥ വകുപ്പുകളുടെ ഏകോപനത്തിലൂടെയുള്ള ആര്‍ദ്രം കാമ്പയിന് വലിയവിജയം കൈവരിക്കും. ആരോഗ്യമുള്ള ജനതയെ ജനപങ്കാളിത്തത്തോടെ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ശക്തമായ ഇടപെടലാണ് ആരോഗ്യമേഖല നടത്തി വരുന്നത്. നവകേരള സൃഷ്ടിയില്‍ പ്രധാന പങ്കാണ് ആരോഗ്യ മേഖലയ്ക്കുള്ളതെന്നും മന്ത്രി എ.സി. മൊയ്തീന് വ്യക്തമാക്കി. സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന് കൂടുതല്‍ ജനകീയമായും വിപുലമായ പരിപാടികളോടെയും ബഹുജനങ്ങളിലെ ത്തിക്കാന് ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച ആര്‍ദ്രം ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക പരിമിതിയുണ്ടെങ്കിലും വലിയ പ്രയത്നമാണ് ആരോഗ്യ മേഖല നടത്തുന്നത്.ആരോ ഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണവകുപ്പ് വലിയ പിന്തുണയാണ് നല്‍കുന്നത്. മാലിന്യ നിര്‍മ്മാര്‍ജനത്തിനും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഏകോപനത്തോടെ യുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി എ.സി.മൊയ്തീന് വ്യക്തമാക്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി രോഗികളുടെ എണ്ണം കുറയ്ക്കുകയാണ് ആര്‍ദ്രം ജനകീയ കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ അത്ഭുതകരമായ മാറ്റo ഉണ്ടാ യിക്കൊണ്ടിരിക്കുന്നു. തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരിച്ചാണ് ആരോഗ്യവകുപ്പ് ആര്‍ദ്രം പദ്ധതി യാഥാര്‍ത്ഥ്യമാക്കി വരുന്നത്. ജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ മികച്ച ചികിത്സാ സൗകര്യങ്ങ ളാണ് ഒരുക്കി വരുന്നത്. ജീവിതശൈലീ രോഗങ്ങളാണ് ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ഇത് തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ വലിയ പ്രയോജനം ചെയ്യും. ജീവിതശൈലീ രോഗങ്ങള്‍ കണ്ടുപിടിച്ച് ചികിത്സിക്കാനുള്ള സംവിധാന ങ്ങള് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം ഫലപ്രാപ്തിയിലെത്തുമ്പോള്‍ ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കാനാകുമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ആശുപത്രികളെ രോഗീസൗഹൃദമാക്കുക, സര്‍ക്കാര്‍ ആശുപത്രികളെ ആധുനികവത്ക്കരിക്കുക, ചികിത്സാ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആര്‍ദ്രം മിഷന് രൂപീകരിച്ചത്. ജി.ഡി.പി.യുടെ ഒരു ശതമാനമാണ് ആരോഗ്യ മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. എങ്കിലും ജനകീയ പങ്കാളിത്തത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ 55 ആരോഗ്യ സ്ഥാപനങ്ങള്‍ ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങ ളില്‍ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിലാണെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
ആരോഗ്യമേഖലയിലെ വളര്‍ച്ചയിലൂടെ പാവപ്പെട്ട ആളുകള്‍ക്ക് വളരെയധികംപ്രയോജനംലഭിക്കു ന്നതായി മുഖ്യാതിഥിയായ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
നല്ല ഭക്ഷണം നല്ല മരുന്നാണെന്നും പുതിയ തലമുറ ഇത് മനസിലാക്കണമെന്നും മുഖ്യാതിഥിയായ ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി പി.തിലോത്തമന് വ്യക്തമാക്കി.
വിദ്യാസ രംഗത്തേയും ആരോഗ്യ രംഗത്തേയും ജനകീയതയിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും ഇത് ലോകത്തിന് തന്നെ മാതൃകയാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
ആര്‍ദ്രം ജനകീയ കാമ്പയിന്റെ ലോഗോ പ്രകാശനം മന്ത്രി എ.സി. മൊയ്തീന് മന്ത്രി കെ.കെ.ശൈ ലജ ടീച്ചര്‍ക്ക് നല്കി നിര്‍വഹിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത് സംസ്ഥാനതല വിജയിയായകണ്ണൂര് പയ്യന്നൂര്‍ അല്‍ഫോണ്‍സാ സെന്‍ട്രല്‍ സ്കൂളിലെ നടക്കല്‍ ഭദ്രന്, 25,000 രൂപയും ഫലകവും നല്കി ആദരിച്ചു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ സ്വാഗതവും എന്‍. എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ നന്ദിയും രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് ഡോ.പി.വിശ്വംഭര പണിക്കര്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. ബി.ഇക്ബാല്‍, നവകേരള കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ്, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, മുഖ്യമന്ത്രിയുടെ വികസനകാര്യ ഉപദേഷ്ടാവ് രഞ്ജിത്ത്, കെ.എം.എസ്.സി.എല്‍. എം.ഡി. നവജോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ.എ.റംലാബീവി,ഐ. എസ്.എം.ഡയറക്ടര്‍ ഡോ.കെ.എസ്.പ്രിയ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.ജമുന കെ. എന്നി വര് പങ്കെടുത്തു.
|
|
ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു |
ഇടുക്കി : കട്ടപ്പന നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാ ഭ്യാസം, തൊഴിൽ, എക്സൈസ്, പോലീസ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹ കരണ ത്തോടെ ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ക്ഷയരോഗമില്ലാത്ത ഇടുക്കി നമ്മുടെ ലക്ഷ്യം എന്ന മുദ്രാവാക...തുട൪ന്ന് വായിക്കുക |
|
തിരു.മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ രണ്ട് സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി |
(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ബുധനാഴ്ച ആരംഭിച്ച രണ്ടു സ്പെഷ്യാലിറ്റി ക്ലിനി ക്കുകളുടെ ഉദ്ഘാടനം തിരു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു)
തിരു: മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ പ...തുട൪ന്ന് വായിക്കുക |
|
ശ്രീചിത്രയില്‍ അര്‍ഹരായവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആവശ്യപ്പെടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍,പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും |
തിരു: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ ചികിത്സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ആവശ്യപ്പെട...തുട൪ന്ന് വായിക്കുക |
|
ഭക്ഷ്യസുരക്ഷാ പരിശോധന: ഇതുവരെ 1176 ഭക്ഷണശാലകള്‍ പരിശോധിച്ചു; 451 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി |
തിരു: ശബരിമല സീസണ് പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ രണ്ടാംഘട്ട പരിശോധനകള്‍ നടത്തി. നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 30...തുട൪ന്ന് വായിക്കുക |
|
വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം;80,000 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം;ഇനി സ്കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും |
തിരു: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പി ന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി ആര്‍ദ്ര വിദ്യാലയ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ...തുട൪ന്ന് വായിക്കുക |
|
കേരളത്തിന്റെ ഇ-ഹെല്‍ത്തിനെ അഭിനന്ദിച്ച് നീതി ആയോഗ് : 2.58 കോടി ജനങ്ങളുടേയും ചികിത്സാ വിവരങ്ങള്‍ ഇ ഹെല്‍ത്തില്‍ |
തിരു: കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധോപദേശക സമിതിയായനീതിആയോഗ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിനും ഇ-ഹെല്‍ത്ത് കിയോസ്കുംഫോട്ടോ സഹ...തുട൪ന്ന് വായിക്കുക |
|
5 ലക്ഷത്തിലധികം നവജാത ശിശുക്കളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കി |
തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷന് ആരോഗ്യ വകുപ്പിന്റെ സഹകണത്തോടെ നടപ്പിലാക്കുന്ന കാതോരം പദ്ധതിയിലൂടെ 5,44,497-ലധികം നവജാത ശിശുക്ക ളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈല...തുട൪ന്ന് വായിക്കുക |
|
ഹൃദയാഘാതം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ജീവന് രക്ഷിക്കാം |
തിരു: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പു തന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1...തുട൪ന്ന് വായിക്കുക |
|
സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടി |
തിരു: സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡി ക്കല്‍ കോളേജിന് ...തുട൪ന്ന് വായിക്കുക |
|
അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു |
തിരു: ഗുരുതര രോഗമായ സൈലോതൊറാക്സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാല ക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയി ലൂടെ അന...തുട൪ന്ന് വായിക്കുക |
|
ശബരിമല: എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ സ്ക്വാഡുകളുടെ പരിശോധന: 385 ഭക്ഷണശാലകള്‍ പരിശോധിച്ചു; 143 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് |
തിരു: ശബരിമല സീസണ് പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 143 സ്ഥാപ...തുട൪ന്ന് വായിക്കുക |
|
ടൂറിന് പോയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍ദേശം നല്കി |
തിരു: കണ്ണൂരിലെ ഒരു കോളേജില്‍ നിന്നും ചിക്മംഗലുരുവിലേക്കും ബംഗലരുവിലേക്കും ടൂറിന് പോയി തിരികെയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ആശങ്കപ്...തുട൪ന്ന് വായിക്കുക |
|
മിഠായി പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: മുഴുവന്‍ പ്രമേഹ രോഗികളായ കുട്ടികളേയും കണ്ടെത്തി ചികിത്സിക്കും:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ |
തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരളസാമൂ ഹ്യ സുരക്ഷാ മിഷന് വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കു മെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായ...തുട൪ന്ന് വായിക്കുക |
|
തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശുചീകരണത്തിന് പുത്തൻ ഉപകരണങ്ങളെത്തി |
(ചിത്രം: ആശുപത്രി ശുചീകരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാങ്ങിയ പുതിയ ഉപകരണങ്ങൾ)
തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെയും എസ് എ ടിയിലെയും ശുചീകരണ പ്രവർത്ത നങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായി പുത്തൻ ഉപകരണങ്ങളെത്തി. സർക്കാർ ആശുപത്രി കൾ രോഗീ സൗഹൃദമാക...തുട൪ന്ന് വായിക്കുക |
|
ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ് |
തിരു: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരത്തിനായി തെരഞ്ഞെടുക്ക പ്പെട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭി...തുട൪ന്ന് വായിക്കുക |
|