Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍ റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

അറിയിപ്പുകള്‍

കൂടുതല്‍ 

പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

17/11/2019

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടു മെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മാസ പൂജ സമയം ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ പമ്പയില്‍ എത്തി ആളെ ഇറക്കി മടങ്ങാന്‍ സൗകര്യം നല്‍കിയിരുന്നു. മാസപൂജ സമയത്ത് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിട്ടതെന്നും മന്ത്രി പറഞ്ഞു. പമ്പ നിലയ്ക്കല്‍ റൂട്ടില്‍ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കുമായി പ്രത്യേക ബസ് സര്‍വീസ് നടത്തും. ചെയിന്‍ സര്‍വീസ് ബസുകളില്‍ ടിക്കറ്റ് നല്‍കുന്നതിന് കണ്ടക്ടര്‍മാരെ നിയോഗിക്കും. തിരക്ക് നിയന്ത്രി ക്കുന്നതിന് ബസില്‍ കയറുന്നതിന് ക്യു സംവിധാനം നടപ്പാക്കും. തീര്‍ഥാടന കാലം കുറ്റമറ്റതര ത്തില്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പും പൂര്‍ത്തിയായി. എല്ലാ ആശങ്കകളും ഒഴിഞ്ഞുള്ള മണ്ഡലകാലത്തിനാണ് തുടക്കമായിട്ടുള്ളത്. ആഹ്‌ളാദത്തോടെ, ഭയാശങ്ക ഇല്ലാത്ത ഭക്തരുടെ മുഖമാണ് കാണാന്‍ സാധിച്ചത്. വൃശ്ചികം ഒന്നിന് മുന്‍പുള്ള വര്‍ഷങ്ങളെ അപേ ക്ഷിച്ച് തീര്‍ഥാടകരുടെ വരവില്‍ വലിയ വര്‍ധനയാണുള്ളത്.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എല്ലാം പരിശോധിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ അവശേഷിക്കുന്നവ കൂടി പൂര്‍ത്തീകരിക്കും. ശബരിമല തീര്‍ഥാട നത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്ര തീര്‍ഥാടകര്‍ വന്നാലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനം വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി സ്വീകരി ച്ചിട്ടുള്ളത്. നിലയ്ക്കല്‍ വാഹനപാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. പോലീസ്, ഗതാഗത വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ താമസ സൗകര്യം ഒരുക്കി നല്‍കി. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കി. ആരോഗ്യ വകുപ്പിന്റെ എമര്‍ജന്‍സി മെഡിക്കല്‍ സെന്റ റുകള്‍ വരും ദിവസം പൂര്‍ണതോതിലാകും. സന്നിധാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് പുതിയ ലാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരംഭിക്കും.

പൊതുമരാമത്ത് നിരത്ത് വിഭാഗം 99 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അവ ശേഷിക്കുന്നവ നാലു ദിവസത്തിനകം പൂര്‍ത്തിയാക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നി വിടങ്ങളില്‍ ശുചീകരണത്തിനായി ജില്ലാ ഭരണകൂടം 900 വിശുദ്ധി സേനാംഗങ്ങളെ നിയോഗിച്ചി ട്ടുണ്ട്. 33000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡ പത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ അയ്യപ്പ സേവാ സംഘവും അയ്യപ്പ സേവാ സമാജവും സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. കൂടുതല്‍ പേര്‍ എത്തിയാല്‍ അതിന് അനുസ രിച്ച് ഭക്ഷണം തയാറാക്കി നല്‍കും. കഴിഞ്ഞ ഓഗസ്റ്റ് മാസം തന്നെ തീര്‍ഥാടനത്തിനുള്ള മുന്നൊ രുക്കം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു. എല്ലാ പ്രധാന ഇടത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും ദേവസ്വം മന്ത്രി അവലോകന യോഗങ്ങള്‍ വിളിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി യിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചിരുന്നു. ഇതില്‍ ഹരിത ചട്ടം പാലിച്ച് തീര്‍ഥാടനം നടത്താനും പ്ലാസ്റ്റിക് രഹിത ശബരിമല എന്ന ലക്ഷ്യം നേടുന്നതിന് പ്രവര്‍ത്തിക്കുന്നതിനും യോഗം തീരുമാനിച്ചിരുന്നു. പമ്പ, ചെങ്ങന്നൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്കു പകരം തുണി സഞ്ചികള്‍ തീര്‍ഥാടകര്‍ക്ക് നല്‍കും. ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിനായി നടപ്പാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി വിപുലമാക്കും.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിന് ശബരിമല എ ഡി എം എന്‍എസ്‌കെ ഉമേഷിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സെന്റര്‍പ്രവര്‍ത്തിപ്പിക്കും. എല്ലാ ദിവസവും രാവിലെ വകുപ്പ് തലവന്മാരുടെ യോഗം ചേരും. ശബരിമലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. മണ്ഡലകാലം വിജയകരമായിരിക്കും. ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സഹായം തീര്‍ഥാടകരില്‍ നിന്നു ലഭിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എം എല്‍ എ മാരായ രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മെമ്പര്‍മാരായ അഡ്വ. എന്‍. വിജയകുമാര്‍, കെ.എസ്. രവി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎസ്.എസ്.എല്‍.സി: ഹോപ്പ് പദ്ധതിപ്രകാരം പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം

(ഫോട്ടോ ക്യാപ്ഷന്‍ : ഹോപ്പ് പദ്ധതിപ്രകാരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു) തിരു: പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തി വരുന്ന ഹോപ്പ് എന്ന പദ്ധതിപ്രകാരം പരിശീലനം ലഭിച്...തുട൪ന്ന് വായിക്കുക


അക്രമം തടയാൻ പോലീസിന്റെ പൊൽ-ആപ്പ്

തൃശൂർ : അക്രമം തടയുന്നതിനും അക്രമിയെ അറസ്റ്റ് ചെയ്യുന്നതിനും പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ പൊൽ-ആപ്പ്. അക്രമികളുടേയും സാമൂഹ്യദ്രോഹികളുടേയും അക്രമത്തിനിരയാ കുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരുടെയും സുരക്ഷയ്ക്കായി പൊൽ ആപ്പിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക സംവ...തുട൪ന്ന് വായിക്കുക


തൃശൂർ ജില്ലയിൽ രണ്ടാംഘട്ട പാഠപുസ്തക വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും

തൃശൂർ : ജില്ലയിൽ ഒന്നാംതരം മുതൽ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. വിതരണത്തിന്റെ ആദ്യഘട്ടം ജൂൺ 30ന് പൂർത്തി യാക്കിയിരുന്നു. വെളിയന്നൂർ പാഠപുസ്തക ഡിപ്പോ, ചേറൂർ ഗവ. എൻജിനീയറിങ് കോളേജ് ഓഡി റ്റോറിയം എന...തുട൪ന്ന് വായിക്കുക


അധിക യാത്രക്കാര്‍: 29 വാഹന ഉടമകള്‍ക്കെതിരേ കേസ്

ഇടുക്കി : അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി കൊവിഡ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ ഇടുക്കി ജില്ലയില്‍ 29 വാഹന ഉടമകള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാ വിയുടെ നിര്‍ദേശപ്രകാരം ഇന്നലെ (30) 2699 വാഹനങ്ങള്‍ പരിശോധിച്ചു. ബസുകളും മറ്റ് ...തുട൪ന്ന് വായിക്കുക


അടിമാലി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും

അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പുതിയ ഡയാലിസിസ് യൂണി റ്റിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക അവലോകന യോഗം ചേര്‍ന്നു. എസ് രാജേന്ദ്രന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യ...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനത്തിനായി ടി വി വിതരണം ചെയ്ത് സ്പൈസ് സൊസൈറ്റി

പീരുമേട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്പൈസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പീരു മേട് നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാ ത്ത കുട്ടികള്‍ക്ക് ടിവി യും മൊബൈല്‍ ഫോണും വിതരണം ചെയ്തു. ഇന്നലെ ( ജൂണ്‍ 30) മാത്രം വി...തുട൪ന്ന് വായിക്കുക


പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി

തിരു: മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കേരളത...തുട൪ന്ന് വായിക്കുക


തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

ചെന്നൈ : തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ രഘു ഗണേഷിനെ സിബി സിഐഡി കൊലക്കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌തു. നേരത്തെ ലോക്കൽ പൊലീസ്‌ ദുരൂഹമരണ ത്തിനാണ്‌ കേസെടുത്തിരുന്നത്‌. കോടതി ഉത്തരവിനെ തുടർന്നാണ്‌ അന്വേഷണം സിബിസിഐ ഡി ഏറ്റെടുത്തത്‌.വ്യാപാരി പ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളാണ് പ്രവര്‍ത്ത...തുട൪ന്ന് വായിക്കുക


നിസ്സാന്‍ പുതിയ ബി-എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊച്ചി: നിസ്സാന്‍ പുതിയ ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ഹെഡ്‌ലൈറ്റുകളുടെയും ഗ്രില്ലിന്റെയും ദൃശ്യങ്ങളാണ് നിസ്സാന്‍ അവതരിപ്പിച്ചത്. 2020 ജൂലൈ 16ന് നിസ്സാന്റെ ഗ്ലോബല്‍ ആസ്ഥാനത്തുവെച്ച് ബി-എ...തുട൪ന്ന് വായിക്കുക


കുട്ടിപ്രേക്ഷകര്‍ക്ക് സമ്മാനപ്പെരുമഴയുമായി സോണി യായ് ചാനല്‍

കൊച്ചി: കുട്ടികളായ പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ വിനോദ ചാനലായ സോണി യായ് നിര വധി സമ്മാനങ്ങളുമായെത്തുന്നു. ഗിഫ്റ്റ് പെ നോ ബ്രേക്ക് എന്ന പ്രത്യേക ഓണ്‍-എയര്‍ കോണ്ടെ സ്റ്റിലൂടെ എണ്ണമറ്റ സമ്മാനങ്ങള്‍ കുട്ടിക്കൂട്ടുകാര്‍ക്കായി നല്‍കാന്‍ തയാറായിരിക്കുകയാണ് ...തുട൪ന്ന് വായിക്കുക


വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുക ളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 13 വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ 56 വിദ്യാര്‍ത്ഥിനികള്‍ പരീക്...തുട൪ന്ന് വായിക്കുക


ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക കെട്ടിടം ഒരുങ്ങുന്നു

തിരു: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനു കീഴില്‍ ഇടുക്കി ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയകെട്ടിടംഒരുങ്ങുന്നു. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈന്‍വഴി നിര്‍വഹിച്ചു. 34000 സ്...തുട൪ന്ന് വായിക്കുക


മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന് 15.25 കോടി അനുവദിച്ചു

തിരു: മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പരിഗണിച്ച് 15.25 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്ന് ലഭ്യ മാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യാധുനിക സംവിധ...തുട൪ന്ന് വായിക്കുക


ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍

കൊച്ചി: രാജ്യ സുരക്ഷയും താല്‍പ്പര്യവും കണക്കിലെടുത്ത് ഗവണ്‍മെന്റ് 59 ചൈനീസ് ആപ്പുകള്‍ ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ ഫോ മായ ഷെയര്‍ചാറ്റില്‍ വന്‍ കുതിപ്പ്. മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡാണ് പ്ലാറ്റ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.