Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍ റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

അറിയിപ്പുകള്‍

കൂടുതല്‍ 

ശബരിമല തീര്‍ഥാടനം: ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍

17/11/2019

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക സേവനം ലഭിക്കും.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ശബരിമല വാര്‍ഡില്‍ അഞ്ചു ബെഡുകള്‍ നിലവിലുണ്ട്. മൂന്നു ബെഡുകള്‍ പുരുഷന്മാര്‍ക്കും രണ്ടു ബെഡുകള്‍ സ്ത്രീകള്‍ക്കുമായി തയാറാണ്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഐ.സി.യുവില്‍ നാലു ബെഡുകളും ഇവിടെ ലഭിക്കും.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡില്‍ 17 ബെഡുകളാണുള്ളത്. ഇതില്‍ ഒന്‍പതു ബെഡുകള്‍ പുരുഷന്മാര്‍ക്കും എട്ടു ബെഡുകള്‍ സ്ത്രീകള്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. ഐ. സി.യുവില്‍ നാലു ബെഡുകളുമുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത്ലാബില്‍ രണ്ടു കാര്‍ഡിയോളജിസ്റ്റും സജീവമാണ്.

റാന്നി താലൂക്ക് ആശുപത്രിയില്‍ ശബരിമല വാര്‍ഡില്‍ ഏഴു ബെഡുകളില്‍ അഞ്ചെണ്ണം പുരുഷ ന്മാര്‍ക്കും രണ്ടെണ്ണം സ്ത്രീകള്‍ക്കുമായി തയാറാണ്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഐ. സി.യുവില്‍ നാലു ബെഡുകളും ഇവിടെ ലഭിക്കും.

ഇതുകൂടാതെ പന്തളത്ത് മെഡിക്കല്‍ എയ്ഡ് പോസ്റ്റ് സേവനം ലഭ്യമാണ്. രാവിലെഎട്ടു മുതല്‍രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. ഒരു ഡോക്ടര്‍, ഒരു നഴ്സ്, ഒരു അറ്റന്‍ഡര്‍ സേവനത്തിനുണ്ടാകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അടിമാലി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും

അടിമാലി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പുതിയ ഡയാലിസിസ് യൂണി റ്റിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക അവലോകന യോഗം ചേര്‍ന്നു. എസ് രാജേന്ദ്രന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യ...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനത്തിനായി ടി വി വിതരണം ചെയ്ത് സ്പൈസ് സൊസൈറ്റി

പീരുമേട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്പൈസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പീരു മേട് നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി ഓണ്‍ലൈന്‍ പഠനം നടത്താന്‍ കഴിയാ ത്ത കുട്ടികള്‍ക്ക് ടിവി യും മൊബൈല്‍ ഫോണും വിതരണം ചെയ്തു. ഇന്നലെ ( ജൂണ്‍ 30) മാത്രം വി...തുട൪ന്ന് വായിക്കുക


പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി

തിരു: മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കേരളത...തുട൪ന്ന് വായിക്കുക


തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

ചെന്നൈ : തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ രഘു ഗണേഷിനെ സിബി സിഐഡി കൊലക്കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌തു. നേരത്തെ ലോക്കൽ പൊലീസ്‌ ദുരൂഹമരണ ത്തിനാണ്‌ കേസെടുത്തിരുന്നത്‌. കോടതി ഉത്തരവിനെ തുടർന്നാണ്‌ അന്വേഷണം സിബിസിഐ ഡി ഏറ്റെടുത്തത്‌.വ്യാപാരി പ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളാണ് പ്രവര്‍ത്ത...തുട൪ന്ന് വായിക്കുക


നിസ്സാന്‍ പുതിയ ബി-എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊച്ചി: നിസ്സാന്‍ പുതിയ ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ഹെഡ്‌ലൈറ്റുകളുടെയും ഗ്രില്ലിന്റെയും ദൃശ്യങ്ങളാണ് നിസ്സാന്‍ അവതരിപ്പിച്ചത്. 2020 ജൂലൈ 16ന് നിസ്സാന്റെ ഗ്ലോബല്‍ ആസ്ഥാനത്തുവെച്ച് ബി-എ...തുട൪ന്ന് വായിക്കുക


കുട്ടിപ്രേക്ഷകര്‍ക്ക് സമ്മാനപ്പെരുമഴയുമായി സോണി യായ് ചാനല്‍

കൊച്ചി: കുട്ടികളായ പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ വിനോദ ചാനലായ സോണി യായ് നിര വധി സമ്മാനങ്ങളുമായെത്തുന്നു. ഗിഫ്റ്റ് പെ നോ ബ്രേക്ക് എന്ന പ്രത്യേക ഓണ്‍-എയര്‍ കോണ്ടെ സ്റ്റിലൂടെ എണ്ണമറ്റ സമ്മാനങ്ങള്‍ കുട്ടിക്കൂട്ടുകാര്‍ക്കായി നല്‍കാന്‍ തയാറായിരിക്കുകയാണ് ...തുട൪ന്ന് വായിക്കുക


വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുക ളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 13 വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ 56 വിദ്യാര്‍ത്ഥിനികള്‍ പരീക്...തുട൪ന്ന് വായിക്കുക


ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക കെട്ടിടം ഒരുങ്ങുന്നു

തിരു: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനു കീഴില്‍ ഇടുക്കി ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയകെട്ടിടംഒരുങ്ങുന്നു. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈന്‍വഴി നിര്‍വഹിച്ചു. 34000 സ്...തുട൪ന്ന് വായിക്കുക


മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന് 15.25 കോടി അനുവദിച്ചു

തിരു: മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പരിഗണിച്ച് 15.25 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്ന് ലഭ്യ മാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യാധുനിക സംവിധ...തുട൪ന്ന് വായിക്കുക


ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍

കൊച്ചി: രാജ്യ സുരക്ഷയും താല്‍പ്പര്യവും കണക്കിലെടുത്ത് ഗവണ്‍മെന്റ് 59 ചൈനീസ് ആപ്പുകള്‍ ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ ഫോ മായ ഷെയര്‍ചാറ്റില്‍ വന്‍ കുതിപ്പ്. മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡാണ് പ്ലാറ്റ...തുട൪ന്ന് വായിക്കുക


മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്; പ്രത്യേക ചികിത്സയ്ക്ക് 102 തസ്തികകള്‍

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 102 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 15 അധ്യാപക തസ്തികകളും 87 അ...തുട൪ന്ന് വായിക്കുക


വിദ്യാര്‍ത്ഥികള്‍ക്ക് 26 ടെലിവിഷനുകള്‍ ലഭ്യമാക്കി അദ്ധ്യാപിക

ഇടുക്കി : മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലേയ്ക്ക് 26 ടെലിവിഷനുകള്‍ ലഭ്യമാക്കി വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമാക്കിയിരിക്കുകയാണ് പ്രൈമറി വിഭാഗം അദ്ധ്യാപി കയായ ലിന്‍സി ജോര്‍ജ്. നവമാധ്യമങ്ങളില്‍ കൂടി സഹായമഭ്യര്‍ത്ഥിച്ച് സുമനസുകളുടെയു...തുട൪ന്ന് വായിക്കുക


മെഡിക്കല്‍ കോളേജിലേക്ക് ടിവി നല്കി ഡോക്ടറും കുടുംബവും

ഇടുക്കി മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റിലേക്ക് ടിവി നല്കി വാഴത്തോപ്പ് പ്രാഥമികാ രോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സിബി ജോര്‍ജ്ജും കുടുംബവും. മെഡിക്കല്‍ കോളേജിലേക്കുള്ള ടിവി ജില്ലാ കളക്ടര്‍ എച്ച് ദിനേശന് ഡോക്ടറും കുടുംബവും കൈമാറി. ഇതോടൊപ്പം ഓണ്‍ലൈന്‍ ...തുട൪ന്ന് വായിക്കുക


ആര്‍.ടി. ഓഫീസിലേക്കുള്ള അപേക്ഷകള്‍ കളക്ടറേറ്റ് കവാടത്തിലെ പെട്ടിയില്‍ നിക്ഷേപിക്കാം

കോട്ടയം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിക്കേണ്ട അപേക്ഷകള്‍ ഇനി മുതല്‍ കളക്ടറേറ്റിന്‍റെ പ്രധാന കവാടത്തിനു സമീപം സജ്ജീകരിച്ചിട്ടുള്ള പെട്ടി യില്‍ നിക്ഷേപിച്ചാല്‍ മതിയാകും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.