Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദേശീയ സ‌്കൂൾ അത‌്‌ലറ്റിക‌് മീറ്റിൽ കേരളത്തിന‌് ഓവറോൾ കിരീടം മുഖത്ത് മയക്ക് സ്‌പ്രേ അടിച്ചശേഷം ജ്വല്ലറിയിൽനിന്ന് 140 പവൻ കവർന്നു കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയo ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

അമ്പലപ്പുഴ - തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മൂന്ന് മാസത്തിനകം മാറ്റിയിടും

11/11/2019

തിരു:ആലപ്പുഴ മുനിസിപ്പാലിറ്റിയിലും സമീപത്തെ എട്ട് ഗ്രാമപഞ്ചായത്തുകളിലും ശുദ്ധജലവിത രണം നടത്തുന്ന പദ്ധതിയിലെ അമ്പലപ്പുഴ - തിരുവല്ല ഭാഗത്തെ കുടിവെള്ള പൈപ്പുകൾ മൂന്ന് മാസത്തിനകം മാറ്റിയിടും. നിയമസഭാ മന്ദിരത്തിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, ജി. സുധാ കരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഈ മേഖലയിൽ പൈപ്പ് പൊട്ടൽ തുടർച്ചയാവുന്ന സാഹചര്യത്തിലാണ് മാറ്റിയിടാൻ തീരുമാനിച്ചത്.

നിലവിൽ 1000 എംഎം. എച്ച്ഡിപിഇ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപകരം 900 എം എം. എംഎസ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഡിഎൽപി പ്രകാരം നിലവിലുള്ള കരാറുകാ രൻ തന്നെ പൈപ്പ്മാറ്റിയിടൽ പ്രവൃത്തികൾ നിർവഹിക്കും. ഈ ജോലികൾ പൂർത്തിയാകുന്നതു വരെ ആർ.ഒ. പ്ലാന്റ്, കുഴൽകിണർ, ടാങ്കർ ലോറികൾ തുടങ്ങിയ എല്ലാ മാർഗങ്ങളും ഉപയോ ഗിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി.

പൈപ്പ് മാറ്റിയിടുന്നതിനായി റോഡ് പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ചുമതല ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുക്കും. ഇതിന്റെ ചെലവ് ജല അതോറിറ്റി വഹിക്കും. തകഴിയിൽ 1084 മീറ്ററും കേളമംഗലത്ത് 440 മീറ്ററും അടക്കം 1524 മീറ്റർ റോഡിലാണ് അറ്റകുറ്റപണി വേണ്ടി വരുന്നത്. ഇതുവഴിയുള്ള ഗതാഗതത്തിന് പരമാവധി തടസം സൃഷ്ടിക്കാത്ത നിലയിലാവണം പൈപ്പ് മാറ്റിയിടൽ പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടതെന്നും മന്ത്രിമാർ ഓർമ്മിപ്പിച്ചു. ഈ പൈപ്പുകൾ മാറ്റിയിടുന്നതോടെ പൈപ്പ്പൊട്ടി കുടിവെള്ളം മുടങ്ങുന്ന അവസ്ഥയ്ക്ക് പരിഹാര മാകും. ഇത് സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രശ്നത്തിൽ ഇടപെടുകയും അടിയന്തര യോഗം വിളിച്ചുചേർത്ത് പരിഹാരത്തിന് ശ്രമിക്കുകയുമായിരുന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും നിർലോഭമായ പിന്തുണ അറിയിച്ചതോടെ പൈപ്പ് മാറ്റിയിടുന്നതിനുള്ള തീരുമാനം വേഗത്തിൽ കൈകൊള്ളുകയായി രുന്നു. തുടർ നടപടികളുമായി മുന്നോട്ട് പോകാൻ ബന്ധപ്പെട്ട അധികൃതർക്ക് യോഗം നിർദേശ വും നൽകി. കൂടുതൽകാലം നിലനിൽക്കുന്ന മൈൽഡ് സ്റ്റീൽ (എംഎസ്) പൈപ്പുകൾ ഈ പ്രദേശത്ത് ഉപയോഗിക്കും. ജല അതോറിറ്റിയിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗ സ്ഥർ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപൗരത്വഭേദഗതി നിയമത്തിനെതിരെ തിങ്കളാഴ്‌ച രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്‌,മന്ത്രിമാരും കക്ഷിനേതാക്കളും സത്യഗ്രഹം അനുഷ്‌ഠിക്കും

തിരു: പൗരത്വഭേദഗതി നിയമത്തിനെതിരെ തിങ്കളാഴ്‌ച രാവിലെ 10ന്‌ പാളയം രക്തസാക്ഷി മണ്ഡ പത്തിനുമുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളും സത്യഗ്രഹം അനുഷ്‌ഠിക്കും. സാംസ്കാരിക- കലാ-സാഹിത്യ മേഖല കള...തുട൪ന്ന് വായിക്കുക


കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയമാകുന്നു

തിരു: ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻസംഘടിപ്പിക്കുന്ന കരകൗശല കൈത്തറി ഉൽപന്നങ്ങളുടെ വിപണന പ്രദര്‍ശനമേള ജനപങ്കാളിത്തം കൊണ്ടും വൈ വിധ്യം കൊണ്ടും ശ്രദ്ധേയമാകുന്നു. പാളയം അയ്യങ്കാളി ഹാളിൽ ഈ മാസം 12ന് ആരംഭിച്ച മേള 22 വരെ തുടരും. 30ല...തുട൪ന്ന് വായിക്കുക


വി.സി.ബിന്ദു പ്രസിഡന്റ്, ആനക്കൈ ബാലകൃഷണൻ ജന.സെക്രട്ടറി

തിരു; സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ (സ്പാറ്റൊ) പുതിയ സംസ്ഥാന പ്രസിഡന്റായി വി. സി ബിന്ദുവിനേയും, ജനറൽ സെക്രട്ടറിയായി ആനക്കൈ ബാലകൃഷണനേയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് വെച്ച് നടന്ന അഞ്ചാമത് സംസ്ഥാന സമ്മേളനമാ...തുട൪ന്ന് വായിക്കുക


ജലക്ഷാമത്തെയും മലിനീകരണത്തെയും ജനകീയ പദ്ധതികളിലൂടെ ചെറുത്തു തോൽപ്പിക്കും : വി.കെ മധു

തിരു: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരള മിഷൻറെ നേതൃത്വത്തിൽ നടക്കുന്ന ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിരു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി കെ മധു നിർവഹിച്ചു. ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ് ഓരോ നദികളും. അവയെ ശുചീകരിച്ചു...തുട൪ന്ന് വായിക്കുക


സ്വതന്ത്ര മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളം -ഗവർണർ:

തിരു : സ്വതന്ത്രമായ മാധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളമെന്ന് ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാദമിയുടെ 2017-18ലെ മാധ്യമ അവാർഡുകൾ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വിതരണം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. ...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു

തിരു : വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിലാണ് ലോകത്തെ സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തിൽ ഐ.എഫ്.എഫ്.കെ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) സമാപന സമ്മേ ളനം ഉദ്ഘാ ടനം ചെയ്തു...തുട൪ന്ന് വായിക്കുക


തലസ്ഥാനനഗരിയിലെ വൈദ്യുത തടസ്സം ഇനി മിനിട്ടുകൾക്കുള്ളിൽ പരിഹരിക്കാം

തിരു : തലസ്ഥാന നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലും വൈദ്യുത തടസ്സമുണ്ടായാൽ മിനി ട്ടുകൾക്കുള്ളിൽ തടസ്സമുണ്ടായ സ്ഥലം തിരിച്ചറിഞ്ഞ് പരിഹാരം കാണാനായി വൈദ്യുതഭവനിൽ സ്‌കാഡ ഡിസ്ട്രിബ്യൂഷൻ കൺ ട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചു. കൺട്രോൾ സെന്ററിന്റെ ഉദ്ഘാടനം വൈദ്...തുട൪ന്ന് വായിക്കുക


പി.ആർ.ഡിയിൽ കണ്ടന്റ് എഡിറ്റർ: വാക്ക് ഇൻ ഇന്റർവ്യൂ 20ന്

തിരു: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നതിന് കണ്ടന്റ് എഡിറ്റർമാരുടെ പാനൽ രൂപീകരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം ആണ് യോ...തുട൪ന്ന് വായിക്കുക


സിനിമ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ ഡിസം. 18, 19, 20 തീയതികളിൽ തിരു.ശ്രീ തിയേറ്ററിൽ

തിരു: കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് 2019-ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ ഡിസംബർ 18, 19, 20 തീയതികളിൽ തിരു.ശ്രീ തിയേറ്ററിൽ നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാ ലയവു...തുട൪ന്ന് വായിക്കുക


കരകൗശല കൈത്തറി വിപണനമേളയ്ക്ക് തുടക്കമായി

തിരു : കരകൗശല വികസന കോർപ്പറേഷന്റെ വിപണന യൂണിറ്റായ കൈരളിയുടെ ആഭിമുഖ്യ ത്തിൽ കരകൗശല കൈത്തറി വിപണന മേള തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം കേരള കരകൗശല വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എൻ.കെ.മനോജിന്റെ സാന്നിദ്ധ്യത്തിൽ കോർപ്പറ...തുട൪ന്ന് വായിക്കുക


തിരു,മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാസ്കുലാര്‍ സര്‍ജറി ആന്‍റ് വെരിക്കോസ് വെയിന്‍ ക്ലിനിക്ക് ആരംഭിച്ചു

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ആരംഭിച്ച നാലാമത്തെ സ്പെഷ്യാലിറ്റി ക്ലിനിക്കായ വാസ്കുലാര്‍ സര്‍ജറി ആന്‍റ് വെരിക്കോസ് വെയിന്‍ ക്ലിനിക്കിന്‍റെ ഉദ്ഘാടനം തിരു,മെഡി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ: എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു) തിരു: രക്തക്ക...തുട൪ന്ന് വായിക്കുക


തൈറോയ്ഡ് ഒപി ദിവസത്തിൽ മാറ്റം

തിരു: ശ്വാസകോശ രോഗവിഭാഗത്തിന്റെ ഒ പി ക്രമീകരണവുമായി ബന്ധപ്പെട്ട് ന്യൂക്ലിയാർ മെഡി സിൻ നടത്തി വരുന്ന തൈറോയ്ഡ് ഒപി ദിവസത്തിൽ മാറ്റം. ഒപി ബ്ലോക്കിന്റെ 229-ാം നമ്പർ മുറി യിൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രവർത്തിച്ചിരുന്ന ഒപി ഇനി എല്ലാ ചൊവ്വാഴ്ചയും ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റിൽ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

സെക്രട്ടേറിയറ്റിൽ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ദർബാർ ഹാളിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്യോഗസ്ഥർക്ക് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14 പൊതു അവധിയായതിനാലാണ് ഡിസംബർ 13 ദിനാ ചരണം സംഘടിപ്പിച്ചത്. ഊർജ്ജ ...തുട൪ന്ന് വായിക്കുക


മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തിരു: മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 17 രാവിലെ പത്തിന് യോഗ്യത, ജനന തീയതി, മുന്‍ പരിചയം...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെ ഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡിന്റെ വകയായി 25 ലക്ഷം രൂപ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചടങ്ങിൽ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.