Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി കെ.രൂപേഷ് കുമാറിന് ലോക ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് പുരസ്കാരം കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു 97 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി സൈമര്‍ രജതജൂബിലി ആഘോഷം ഞായറാഴ്ച:ആറ് വനിതകളെ വുമണ്‍ ഓഫ് സബ്‌സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

രാഷ്ട്രീയം

കൂടുതല്‍ 

മഹാരാഷ്ട്രയിൽ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ഗവർണർ എൻസിപിയെ ക്ഷണിച്ചു

11/11/2019

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി മൂന്നാ മത്തെ വലിയ കക്ഷിയായ എൻസിപിയെ ക്ഷണിച്ചു. അജിത്‌ പവാറിന്റെ നേതൃത്വത്തില്‍ എന്‍സി പി നേതാക്കള്‍ രാത്രി രാജ്‌ഭവനിലെത്തി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്‌ച രാത്രി എട്ടരക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്ന്‌ ഗവർണർ ആവശ്യപ്പെട്ടു. സഖ്യകക്ഷികളുമായി ചൊവ്വാഴ്‌ച ചർച്ച നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

ശിവസേനയ്‌ക്ക്‌ അനുവദിച്ച സമയപരിധി തീരുന്നതിന് തൊട്ടുമുമ്പ് തിങ്കളാഴ്‌ച വൈകിട്ട്‌ ആദിത്യ താക്കറേയും സംഘവും രാജ്‌ഭവനിലെത്തി സർക്കാരുണ്ടാക്കാന്‍ സന്നദ്ധത അറിയിച്ചു. പിന്തുണ കത്ത്‌ ഹാജരാക്കാൻ മൂന്ന്‌ ദിവസം സാവകാശം തേടി. എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ കത്തിനായി 6.30 വരെ കാത്തശേഷമാണ്‌ ശിവസേന നേതാക്കൾ ​ഗവര്‍ണറെ കണ്ടത്. കോൺഗ്രസിന്റെ ഉറപ്പ്‌ ലഭിക്കാത്തതിനാൽ ശിവസേന സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയി ച്ചിരുന്നില്ല. സമയം നീട്ടിചോദിക്കുകമാത്രമാണ്‌ ചെയ്‌തത്‌. മൂന്ന്‌ സ്വതന്ത്ര എംഎൽഎമാരും രാജ്‌ഭവ നിലെത്തി ശിവസേനയ്‌ക്ക്‌ പിന്തുണ അറിയിച്ചു.

സഖ്യസര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി വച്ച ഉപാധിയുടെ ഭാ​ഗമായി കേന്ദ്രസർക്കാരിലെ ശിവസേന പ്രതിനിധി അരവിന്ദ്‌ സാവന്ത്‌ മന്ത്രിസ്ഥാനം രാജിവച്ചു. എന്നാലും എന്‍സിപിയില്‍ നിന്ന് അനു കൂല തീരുമാനം ലഭിച്ചില്ല. കോൺഗ്രസ്‌ രാത്രി 7.25നു ഇറക്കിയ വാർത്താക്കുറിപ്പ്‌ നിലപാട് വ്യക്ത മാക്കിയില്ല. കോൺഗ്രസ്‌ പ്രവർത്തകസമിതി വിഷയം ചർച്ചചെയ്‌തെന്നും സംസ്ഥാനത്തുനിന്നുള്ള നേതാക്കളുമായി കൂടിയാലോചന നടത്തിയെന്നും കുറിപ്പിൽ പറഞ്ഞു. എൻസിപിയുമായി ചർച്ച തുടരുമെന്നും അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഉദ്ധവ് താക്കറെടെലി ഫോണിൽ ചര്‍ച്ച നടത്തിയിരുന്നു. എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ, അജിത്‌ പവാർ എന്നിവരു മായി മുംബൈയിലെ ഹോട്ടലിൽ 45 മിനിറ്റ് ചര്‍ച്ച നടത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള ഗവർണറോട് വിഎം സുധീരന്റെ അഭ്യർത്ഥന

തിരു:ഗവർണ്ണർ പദവിയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടുതന്നെ ആ സ്ഥാനത്തിരി ക്കുന്ന ബഹു.ആരിഫ് മുഹമ്മദ്ഖാനോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്...വിഎം സുധീരൻ. ദയവായി ഭരണഘടനപരമായി ഗവർണർക്കുള്ള അധികാര - അവകാശങ്ങളെക്കുറിച്ച് അങ്ങ് കൂടുതലായി പഠിക്കണം, ശരിയായ വ്...തുട൪ന്ന് വായിക്കുക


പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാക്കും ; മുഖ്യമന്ത്രി

തിരു;രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്‌ക്കുന്നത്‌ കാരണം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായി പ്രവർത്തിച്ച നവരത്‌ന സ്ഥാപനങ്ങൾവരെ വിൽക്കുകയാ ണ്‌....തുട൪ന്ന് വായിക്കുക


സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

(ഫോട്ടോ കാപ്ഷൻ: സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ (സ്പാറ്റൊ) അഞ്ചാം സംസ്ഥാന സമ്മേളനത്തിന് അനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനം എ.കെ.ജി ഹാളിൽ സി പിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനംചെയ്...തുട൪ന്ന് വായിക്കുക


സ്പാറ്റൊ സംസ്ഥാന സമ്മേളനത്തിന് ഗംഭീര തുടക്കം.

തിരു; സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്ത് ഗംഭീര തുടക്കം. തലസ്ഥാത്തെ എ.കെ.ജി ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ...തുട൪ന്ന് വായിക്കുക


ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണത്തിനെ അനു കൂലിച്ച് 293 പേരും എതിര്‍ത്ത് 82 പേരും വോട്ട് ചെയ്തു

ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണത്തിനെ അനു കൂലിച്ച് 293 പേരും എതിര്‍ത്ത് 82 പേരും വോട്ട് ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിം ലീഗും ഡിഎംകെയും എന്‍സിപിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ലോകസഭയില്‍ശിവസേന കേന്ദ...തുട൪ന്ന് വായിക്കുക


കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും ബിജെപി വിജയിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന്റെ പത്തും ജെഡിഎസ്സിന്റെ ഒരു സിറ്റിങ് സീറ്റും പിടിച്ചെടുത്താണ് ബിജെപി വിജയം നേടിയത്.കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ യെല്ലാപുര, ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു 169 എംഎല്‍എമാരുടെ പിന്തുണ

മുംബൈ : മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍വിശ്വാസ വോട്ട് നേടി. 169 എംഎല്‍എമാരുടെ പിന്തുണ സര്‍ക്കാരിനു ലഭിച്ചത്. കോണ്‍ഗ്രസ് നേതാവ് അശോ ക് ചവാനാണ് വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്‍സിപിയില്‍നിന്നുള്ള ദിലീപ് പാട്ടീല...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ കോൺഗ്രസ്‌‐എൻസിപി‐ശിവസേന സർക്കാർ അധികാരമേറ്റു:ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി

മുംബൈ : മഹാരാഷ്ട്രയിൽ കോൺഗ്രസ്‌‐എൻസിപി‐ശിവസേന സർക്കാർ അധികാരമേറ്റു. സംസ്ഥാ നത്തിന്റെ 18–ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ‍ചെയ്തു. ശിവാജി പാർക്കിൽ ഗവ‍ർണ‌ർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവാജി പാർക്കിൽ ബാൽ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേയുടെ നേതൃത്വത്തിൽ ത്രികക്ഷി മന്ത്രിസഭ ഡിസംബർ ഒന്നിന്‌ ശിവാജി പാർക്കിൽ സത്യപ്രതിജ്ഞചെയ്യും

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേയുടെ നേതൃത്വത്തിൽ ത്രികക്ഷി മന്ത്രിസഭ ഡിസംബർ ഒന്നിന്‌ ശിവാജി പാർക്കിൽ സത്യപ്രതിജ്ഞചെയ്യും. എൻസിപിയിലെ ജയന്ത്‌ പാട്ടീലും കോൺഗ്രസിലെ ബാലസാഹിബ്‌ ഥൊറാതും ഉപമുഖ്യമന്ത്രിമാരാകും. മഹാവികാസ്‌ അഘാഡി യോഗം ചൊ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു

മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേ റി 80 മണിക്കൂർ മാത്രം നീണ്ട ഭരണത്തിന് ശേഷം ഭൂരിപക്ഷമില്ലെന്ന് വ്യക്തമായപ്പോഴാണ് രാജി...തുട൪ന്ന് വായിക്കുക


കോൺഗ്രസ്‌, ശിവസേന, എൻസിപി, സഖ്യം സുപ്രീംകോടതിയിൽ ഹർജി നൽകി. ഞായറാഴ്‌ച 11.30ന്‌ പരിഗണിക്കും

ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ന്യൂനപക്ഷ സർ ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌, ശിവസേന, എൻസിപി, സഖ്യം സുപ്രീംകോടതിയിൽ ഹർജി നൽകി. ഞായറാഴ്‌ച 11.30ന്‌ പരിഗണിക്കും. കേന്ദ്രമന്ത്രിസഭയുടെ തീരുമാനമില്...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്ര സർക്കാർ രൂപീകരണം: വി.എം.സുധീരൻ്റെ പ്രതികരണം

മഹാരാഷ്ട്രയിൽ ശിവസേന ഉൾപ്പെടുന്ന മുന്നണിയുടെ ഭാഗമാകാനും അധികാരം പങ്കിടാനുമുള്ള സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ ചരടുവലികൾക്ക് തടയിടാൻ ഇനിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്നാണ് വി.എം.സുധീരൻ്റെ അഭ്യർത്ഥന. ബിജെപിയെ പോലെ തന്നെ അപകടകാരികളായ ശിവസേന...തുട൪ന്ന് വായിക്കുക


അക്ഷയ കേന്ദ്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണം: ഐ.ടി.എംപ്ലോയീസ് യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരു: അക്ഷയ പദ്ധതിയും സംരംഭകരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് അക്ഷയ ഐ.ടി. എംപ്ലോയീസ് യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന് നിവേദനം നല്...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ തുടരുമെന്ന്‌ വിവിധ പാർടികൾ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ തുടരുമെന്ന്‌ വിവിധ പാർടികൾ പ്രതികരിച്ചു. പൊതുമിനിമം പരിപാടിയിൽ എത്താൻ എൻസിപിയോടും കോൺഗ്രസിനോടുംചർച്ച തുടരുമെന്ന്‌ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേ പറഞ്ഞു. ഇനി ആറുമാസമുണ്ടെന്നും-അദ്ദേഹം പറഞ്ഞു. തിടുക...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം: ശിവസേന സുപ്രീംകോടതിയില്‍

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം. ഭൂരിപക്ഷം തെളിയിക്കാന്‍ എൻസിപിക്ക്‌ ചൊവ്വാഴ്‌ച രാത്രി 8.30 വരെ അനുവദിച്ച സമയം തീരുംമുമ്പേ ഗവർണർ ഭഗത്‌സിങ്‌ കോശ്‌ യാരി രാഷ്ട്രപതിഭരണത്തിന് ശുപാർശചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസീല്‍ യാത്രയ്‌ക്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.