Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍ റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

ആരോഗ്യം

കൂടുതല്‍ 

ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ആരോഗ്യ വകുപ്പ്മന്ത്രി സമ്മാനിച്ചു

11/11/2019

തിരു: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരി ക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശു പത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ് കേര ളത്തിന് ഇത്രയും പുരസ്‌കാരങ്ങള്‍ നേടിത്തന്നത്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകു പ്പും ചേര്‍ന്ന് വലിയ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശാരീരികവും മാനസികമായ ആരോഗ്യം ഉറപ്പ് വരുത്തി ആശുപത്രികളെ ഏറ്റവും മികവുറ്റതാക്കുക എന്നതാണ് ലക്ഷ്യം. ആ ഒരു ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി രാജ്യത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങളില്‍ 12 എണ്ണവും കേരളത്തിന് നേടാനായി. മാതൃ, ശിശു മരണ നിരക്കില്‍ ഏറ്റവും കുറവ് കേരള ത്തിലാണെന്ന പ്രത്യേകതയുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനമാണ് നടത്തിവരു ന്നത്. പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളുമാണ് കേരളത്തെ ഏറ്റവുമധികം അലട്ടു ന്നത്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ചില മാര്‍ഗരേഖയനുസരിച്ച് ആരോഗ്യ ജാഗ്രത ക്യാമ്പ യിന്‍ സംഘടിപ്പിച്ചു. പ്രതിദിനം പ്രതിരോധമാണ് ഇതിലൂടെ ലക്ഷ്യമാക്കിയത്. അതിന്റെ പരിപൂര്‍ ണതയ്ക്ക് എല്ലാവരും ഇനിയും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തെ അലട്ടുന്ന മറ്റൊന്നാണ് ജീവിത ശൈലീ രോഗങ്ങള്‍. 55,000 ത്തോളം പുതിയ ക്യാന്‍സര്‍ രോഗികള്‍ പ്രതിവര്‍ഷം ഉണ്ടാകുന്നു ണ്ടെന്നാണ് കണക്ക്. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖയാണ് അബലംബിക്കുന്നത്. രോഗം വന്നവരുടെ ചികിത്സയ്ക്കായി വലിയ സൗകര്യങ്ങ ളാണ് ആശുപത്രികളിലൊരുക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ക്കായി അമൃതം ആരോഗ്യം പദ്ധതി നടപ്പിലാക്കി. രോഗം മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളി ല്‍ക്കൂടി സൗകര്യമുണ്ടാക്കി.

266 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബരാരോഗ്യ കേന്ദ്രമാക്കി മാറ്റാന്‍ ആദ്യ വര്‍ഷത്തില്‍ തന്നെ സാധിച്ചു. രണ്ടാമത്തെ വര്‍ഷത്തില്‍ 504 കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിരിക്കുന്നത്. അവയില്‍ മിക്കതിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍തുടങ്ങിക്കഴിഞ്ഞു വെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ കായകല്‍പ്, നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ. എസ്), സംസ്ഥാനത്തെ തന്നെ അക്രഡിറ്റേഷന്‍ പദ്ധതിയായ കാഷ് (KASH) എന്നീ അവാര്‍ഡുകള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സമ്മാനിച്ചു.

ജില്ലാതല ആശുപത്രികളില്‍ ഒന്നാം സ്ഥാനത്തെത്തിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് 50 ലക്ഷം രൂപ സമ്മാനിച്ചു. ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കോഴിക്കോട് ജനറല്‍ ആശുപത്രി (ബീച്ച് ഹോസ്പിറ്റല്‍) 20 ലക്ഷം രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആലുവ (എറണാകുളം) ജില്ലാ അശുപത്രി 5 ലക്ഷം രൂപയും ഏറ്റുവാങ്ങി. ജില്ലാതലത്തില്‍ 70% ത്തില്‍ കൂടുതല്‍ നേടിയ 8 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായിനല്‍കി.

സബ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രികോട്ടത്തറ 15 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പയ്യന്നൂര്‍ 10 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കൊടുങ്ങ ല്ലൂര്‍ 3 ലക്ഷം രൂപയും ഏറ്റുവാങ്ങി. സബ് ജില്ലാതലത്തില്‍ 70% ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 4 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായി ലഭിച്ചു. മികച്ച സാമൂഹ്യാ രോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം/പ്രാഥമികാരോഗ്യ കേന്ദ്രം, അര്‍ബര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയ്ക്കുള്ള അവാര്‍ഡുകളും സമ്മാനിച്ചു.

ഇതോടൊപ്പം എന്‍.ക്യൂ.എ.എസ് കരസ്ഥമാക്കിയ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡും കാഷ് (KASH) അവാര്‍ഡും വിതരണം ചെയ്തു. സംസ്ഥാനത്ത് നിന്നും ഇതുവരെ 55 സ്ഥാപനങ്ങളാണ് എന്‍.ക്യു. എ. എസ് അംഗീകാരം നേടിയത്. ഇതോടുകൂടി രാജ്യത്തെ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99% മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു. ജില്ലാ തല ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യൂ & സി കോഴിക്കോട് 96% മാക്കുകള്‍ നേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്കുവെയ്ച്ചു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ 98.7% മാര്‍ക്കുകള്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയില്‍ ഒന്നാമതെത്തി. ഈ സ്ഥാപനങ്ങളും അവാര്‍ഡ് ഏറ്റുവാങ്ങി.

എന്‍.ക്യു.എ.എസ് അംഗീകാരം നേടിയ 55 ആശുപത്രികളെ ഉള്‍ക്കൊള്ളിച്ച നാള്‍വഴികള്‍ എന്ന ആല്‍ബത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

നഗരസഭ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ഡല്‍ഹി എന്‍.എച്ച്.എസ്.ആര്‍.സി. അഡൈ്വ സര്‍ ഡോ. ജെ.എന്‍. ശ്രീവാസ്തവ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വി.ഡി.ദേവസ്യഎം. എല്‍.എ., എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത, എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍. രാജു, ആയുഷ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് ക്വാളിറ്റി ഓഫീസര്‍ ഡോ. അംജിത് ഇ കുട്ടി എന്നി വര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി കുമ്പള ഹെല്‍ത്ത് ബ്ലോക്ക് ഡെങ്കിയെ പ്രതിരോധിക്കാന്‍ 840 സ്‌ക്വാഡുകള്‍

കുമ്പള : ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിനായി 840 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കുമ്പള, ബദിയഡുക്ക, പുത്തിഗെ, മധൂര്‍, എന്‍മകജ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ആരോഗ്യരംഗം: ഡോക്ടർമാരുടെ പങ്ക് നിസ്തുലം- മുഖ്യമന്ത്രി

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന തിൽ ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഡോക്‌ടേഴ്‌സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരു...തുട൪ന്ന് വായിക്കുക


ക്വാറന്റീൻ ലംഘിച്ച് രോഗം പരത്തുമെന്ന് ഭീഷണി; പ്രവാസിക്കെതിരെ കേസെടുത്തു

തൃശൂർ : ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഭീഷണി മുഴു ക്കിയ പ്രവാസി മലയാളിക്കെതിരെ പോലീസ് കേസ്സെടുത്തു. അടാട്ട് പഞ്ചായത്തിൽ പുത്തൻ വീട്ടിൽ വിഷ്ണുവിനെതിരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് പോലീസ് കേസെടുത്തത്. അബുദാബിയ...തുട൪ന്ന് വായിക്കുക


ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും കിറ്റും കൈമാറി

മലപ്പുറം: ജില്ലയിലെ വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സുരക്ഷാ ഉപകരണങ്ങളും പി..പി ഇ കിറ്റുകളും കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറി. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേ ഷന്‍ ...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത പറഞ്ഞു. പരമാവധി വീടിനു പുറത്തിറങ്ങരുത്. ഗൃഹ സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ഒരു തരത്തിലു മുള്ള ഒത്തുകൂടലും ...തുട൪ന്ന് വായിക്കുക


എലിപ്പനി; ജാഗ്രത പാലിക്കണം:തിരു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.പി പ്രീത

തിരു:ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽപൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി പ്രീത അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ കെട്ടിടനിർമാണ തൊഴിലാളികൾ മൃഗ ങ്ങളെ പര...തുട൪ന്ന് വായിക്കുക


118 പേർക്ക് ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു; 42 പേർക്ക് രോഗമുക്തി: *ചികിത്സയിലുള്ളത് 2015 പേർ; 13 പുതിയ ഹോട്ട്‌സ്‌പോട്ട്

തിരു : കേരളത്തിൽ ഞായറാഴ്ച 118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ജില്ലയില്‍ 23 ആംബുലന്‍സുകള്‍

കൊല്ലം : ജില്ലയില്‍ കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ 23 ആംബുലന്‍സുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത അറി യിച്ചു. 108 ആംബുലന്‍സുകള്‍ 14 എണ്ണവും ആരോഗ്യ വകുപ്പിന്റെ ആറെണ്ണവും മൂന്നു സ്വകാര്...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രതാ ലംഘനം; മലപ്പുറം ജില്ലയില്‍ 35 പുതിയ കേസുകള്‍

മലപ്പുറം : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 35 കേസുകള്‍ കൂടി ഇന്നലെ (ജൂണ്‍ 26) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 25 പേരെ ഇന്നലെ അറസ്റ്റു ...തുട൪ന്ന് വായിക്കുക


കെഎസ്‌ആർടിസി കണ്ടക്‌ടർക്ക്‌ കോവിഡ്‌; ഗുരുവായൂർ ഡിപ്പോ അടച്ചു

ഗുരുവായൂർ : കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്‌ടറായ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരെയെല്ലാം നിരീക്ഷണത്തി ലാക്കി.മുൻകരുതൽ നടപടികളുടെ ഭാഗമായി ഗുരുവായൂർ ഡിപ്പോ അടച്ചു. ഇതോടെ ഇവിടെ നിന്നുള്ള ഏഴ് സർവ്...തുട൪ന്ന് വായിക്കുക


മാസ്‌ക്ക് ശരിയായി ഉപയോഗിക്കണം:പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : കോവിഡ് 19-രോഗ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ശരിയായ രീതിയില്‍ കര്‍ശനമായി ധരി ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. മൂക്ക്,വായ് എന...തുട൪ന്ന് വായിക്കുക


വയോജനങ്ങള്‍ക്ക് ഗ്രാന്റ് കെയര്‍ ഒരുക്കി കുടുംബശ്രീ

കാസർകോഡ് : കോവിഡ്കാലത്ത് അതീവശ്രദ്ധ വേണ്ട വയോജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പു വരുത്താന്‍ ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ ഗ്രാന്റ് കെയര്‍ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറു ന്നു. രോഗവ്യാപന സാധ്യത തടയുന്നതിനായി വയോജനങ്ങള്‍ വീടിനുള്ളില്‍ തന്നെകഴിയണമെന്...തുട൪ന്ന് വായിക്കുക


ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു

(ചിത്രം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ഡോ:എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു) തിരു: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഹരി വിരുദ്ധ ബോധവത്കരണം നടന്നു. ആശുപത്രി സംരക്ഷണ സമിതിയുടെ...തുട൪ന്ന് വായിക്കുക


വിക്‌ടേഴ്‌സിൽ ലഹരി വിരുദ്ധ പരിപാടി ഇന്ന്; മൊബൈൽ ഫോൺ സമ്മാനം നേടാൻ അവസരം

തിരു: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് വിദ്യാഭ്യാസ വകു പ്പുമായി സഹകരിച്ച് ലഹരിയുടെ ദുരുപയോഗം, ദോഷവശങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവ യെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പരിപാടി നടത്തുന്നു.വിദ്യാർഥികൾ,രക്ഷകർത്താക്കൾ, അധ്യാപക...തുട൪ന്ന് വായിക്കുക


ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതി കുട്ടികളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: കോവിഡ് കാലത്ത് ജനങ്ങളുടെ മാനസികാരോഗ്യ പരിചരണത്തിനായി രൂപീകരിക്കപ്പെട്ട ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ വിപുലീകരിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍പറഞ്ഞു. ഇതിന്റെ ഭാ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.