Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍ റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

ആരോഗ്യം

കൂടുതല്‍ 

ആര്‍ദ്രം ജനകീയ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന്

10/11/2019

തിരു: സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീ യമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകു പ്പുകളു ടേയും സഹകരണത്തോടെയാണ് വിപുലമായ ജനകീയ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കു ന്നത്. രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആര്‍ദ്രം ജനകീയ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് മുഖ്യമന്ത്രി പിണ റായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ അധ്യക്ഷത യില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

പകര്‍ച്ചവ്യാധികള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും എതിരായ ശക്തമായ മുന്നേറ്റമാകും ഈ ജനകീയ കാമ്പയിനെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളര്‍ത്തിയെടുക്കുക, ഓരോ വ്യക്തിയുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം. രോഗ പ്രതിരോധവും ആരോഗ്യ പ്രോത്സാഹനവും നല്ല ആരോഗ്യശീലങ്ങളും, ആരോഗ്യ കരമായ ഭക്ഷണം, വ്യായാമവും പ്രവര്‍ത്തനങ്ങളും, മദ്യം, പുകവലി, ലഹരിവസ്തുക്കളുടെ ദുരു പയോഗം അവയുടെ ആസക്തി ഇല്ലാതാക്കുക, ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവുംഎന്നീപ്രവര്‍ ത്തനങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ജനകീയ കാമ്പയിന്റെ ശരിയായ നടത്തിപ്പിന് നിലവിലെ ആര്‍ദ്രം മിഷന്റെ കമ്മിറ്റികളെ ഉള്‍ക്കൊ ള്ളിച്ചുകൊണ്ട് പുതിയ കാമ്പയിന്‍ കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ആര്‍ദ്രം മിഷന്റെ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി, ഉപാ ധ്യക്ഷന്‍മാരായ ധനകാര്യ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി, ആദ്രം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മറ്റ് അംഗങ്ങള്‍ എന്നിവര്‍ കാമ്പയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും മാര്‍ഗനിര്‍ദ്ദേശം നല്‍കുകയുംചെയ്യും.

വിവിധ തലത്തിലുള്ള വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുംപ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം നല്‍കുന്നതിനും സംസ്ഥാനതലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സണും ധനകാര്യ വകുപ്പ് മന്ത്രി, തദ്ദേശഭരണ മന്ത്രി, ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി എന്നിവര്‍ സഹചെയര്‍മാന്‍മാരുമായ കമ്മിറ്റിയും രൂപീകരിച്ചു. ജലവിഭവ മന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, കൃഷി മന്ത്രി, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, എല്ലാ സംസ്ഥാനതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

ആര്‍ദ്രം കാമ്പയിന്റെ ജില്ലാതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഖ്യ രക്ഷാധികാരിയും ജില്ലയിലെ എല്ലാ എംപിമാരും എംഎല്‍എമാരും രക്ഷാധികാരികളു മാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാകളക്ടര്‍ സഹ ചെയര്‍മാനും ജില്ല മെഡി ക്കല്‍ ഓഫീസര്‍ കണ്‍വീനറും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ജോ. കണ്‍ വീനറുമാണ്. തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മി റ്റി ചെയര്‍മാന്‍, പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.

കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയില്‍ മേയര്‍/ ചെയര്‍പേഴ്‌സണ്‍/പ്രസി ഡന്റ്, തദ്ദേശ സ്ഥാപന പരിധിയിലെ ആശുപത്രി സൂപ്രണ്ട്/മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന കാമ്പയിന്‍ കമ്മിറ്റി പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ജില്ലാ ആരോഗ്യദൗത്യവും ജില്ലാ ആര്‍ദ്രം ടാസ്‌ക് ഫോഴ്‌സും ജില്ലാ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.എം.എല്‍.എ.മാര്‍ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വാര്‍ഡ് തലത്തില്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികളായിരിക്കും പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജില്ലയില്‍ അതത് കാമ്പയിനുകള്‍ക്കായുള്ള തീമുകളും ആളുകളു ടെ പങ്കാളിത്തവും ജില്ലാതലത്തില്‍ ഉറപ്പുവരുത്തും. സ്ഥാപന തലത്തില്‍ ആര്‍ദ്രം ജനകീയ കാമ്പ യിനിലുള്ള കമ്മിറ്റിയായിരിക്കും പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുക. ആര്‍ദ്രം ജനകീയ കാമ്പ യിന്‍ വലിയ വിജയമാകാന്‍ എല്ലാവരുടേയും സഹകരണം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭ്യര്‍ ത്ഥിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി കുമ്പള ഹെല്‍ത്ത് ബ്ലോക്ക് ഡെങ്കിയെ പ്രതിരോധിക്കാന്‍ 840 സ്‌ക്വാഡുകള്‍

കുമ്പള : ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിനായി 840 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കുമ്പള, ബദിയഡുക്ക, പുത്തിഗെ, മധൂര്‍, എന്‍മകജ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ആരോഗ്യരംഗം: ഡോക്ടർമാരുടെ പങ്ക് നിസ്തുലം- മുഖ്യമന്ത്രി

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന തിൽ ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഡോക്‌ടേഴ്‌സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരു...തുട൪ന്ന് വായിക്കുക


ക്വാറന്റീൻ ലംഘിച്ച് രോഗം പരത്തുമെന്ന് ഭീഷണി; പ്രവാസിക്കെതിരെ കേസെടുത്തു

തൃശൂർ : ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഭീഷണി മുഴു ക്കിയ പ്രവാസി മലയാളിക്കെതിരെ പോലീസ് കേസ്സെടുത്തു. അടാട്ട് പഞ്ചായത്തിൽ പുത്തൻ വീട്ടിൽ വിഷ്ണുവിനെതിരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് പോലീസ് കേസെടുത്തത്. അബുദാബിയ...തുട൪ന്ന് വായിക്കുക


ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും കിറ്റും കൈമാറി

മലപ്പുറം: ജില്ലയിലെ വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സുരക്ഷാ ഉപകരണങ്ങളും പി..പി ഇ കിറ്റുകളും കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറി. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേ ഷന്‍ ...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത പറഞ്ഞു. പരമാവധി വീടിനു പുറത്തിറങ്ങരുത്. ഗൃഹ സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ഒരു തരത്തിലു മുള്ള ഒത്തുകൂടലും ...തുട൪ന്ന് വായിക്കുക


എലിപ്പനി; ജാഗ്രത പാലിക്കണം:തിരു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.പി പ്രീത

തിരു:ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽപൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി പ്രീത അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ കെട്ടിടനിർമാണ തൊഴിലാളികൾ മൃഗ ങ്ങളെ പര...തുട൪ന്ന് വായിക്കുക


118 പേർക്ക് ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു; 42 പേർക്ക് രോഗമുക്തി: *ചികിത്സയിലുള്ളത് 2015 പേർ; 13 പുതിയ ഹോട്ട്‌സ്‌പോട്ട്

തിരു : കേരളത്തിൽ ഞായറാഴ്ച 118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ജില്ലയില്‍ 23 ആംബുലന്‍സുകള്‍

കൊല്ലം : ജില്ലയില്‍ കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ 23 ആംബുലന്‍സുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത അറി യിച്ചു. 108 ആംബുലന്‍സുകള്‍ 14 എണ്ണവും ആരോഗ്യ വകുപ്പിന്റെ ആറെണ്ണവും മൂന്നു സ്വകാര്...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രതാ ലംഘനം; മലപ്പുറം ജില്ലയില്‍ 35 പുതിയ കേസുകള്‍

മലപ്പുറം : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 35 കേസുകള്‍ കൂടി ഇന്നലെ (ജൂണ്‍ 26) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 25 പേരെ ഇന്നലെ അറസ്റ്റു ...തുട൪ന്ന് വായിക്കുക


കെഎസ്‌ആർടിസി കണ്ടക്‌ടർക്ക്‌ കോവിഡ്‌; ഗുരുവായൂർ ഡിപ്പോ അടച്ചു

ഗുരുവായൂർ : കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്‌ടറായ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരെയെല്ലാം നിരീക്ഷണത്തി ലാക്കി.മുൻകരുതൽ നടപടികളുടെ ഭാഗമായി ഗുരുവായൂർ ഡിപ്പോ അടച്ചു. ഇതോടെ ഇവിടെ നിന്നുള്ള ഏഴ് സർവ്...തുട൪ന്ന് വായിക്കുക


മാസ്‌ക്ക് ശരിയായി ഉപയോഗിക്കണം:പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : കോവിഡ് 19-രോഗ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ശരിയായ രീതിയില്‍ കര്‍ശനമായി ധരി ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. മൂക്ക്,വായ് എന...തുട൪ന്ന് വായിക്കുക


വയോജനങ്ങള്‍ക്ക് ഗ്രാന്റ് കെയര്‍ ഒരുക്കി കുടുംബശ്രീ

കാസർകോഡ് : കോവിഡ്കാലത്ത് അതീവശ്രദ്ധ വേണ്ട വയോജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പു വരുത്താന്‍ ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ ഗ്രാന്റ് കെയര്‍ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറു ന്നു. രോഗവ്യാപന സാധ്യത തടയുന്നതിനായി വയോജനങ്ങള്‍ വീടിനുള്ളില്‍ തന്നെകഴിയണമെന്...തുട൪ന്ന് വായിക്കുക


ലഹരി വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു

(ചിത്രം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ഡോ:എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു) തിരു: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഹരി വിരുദ്ധ ബോധവത്കരണം നടന്നു. ആശുപത്രി സംരക്ഷണ സമിതിയുടെ...തുട൪ന്ന് വായിക്കുക


വിക്‌ടേഴ്‌സിൽ ലഹരി വിരുദ്ധ പരിപാടി ഇന്ന്; മൊബൈൽ ഫോൺ സമ്മാനം നേടാൻ അവസരം

തിരു: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് വിദ്യാഭ്യാസ വകു പ്പുമായി സഹകരിച്ച് ലഹരിയുടെ ദുരുപയോഗം, ദോഷവശങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവ യെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പരിപാടി നടത്തുന്നു.വിദ്യാർഥികൾ,രക്ഷകർത്താക്കൾ, അധ്യാപക...തുട൪ന്ന് വായിക്കുക


ഒറ്റയ്ക്കല്ല ഒപ്പമുണ്ട് പദ്ധതി കുട്ടികളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: കോവിഡ് കാലത്ത് ജനങ്ങളുടെ മാനസികാരോഗ്യ പരിചരണത്തിനായി രൂപീകരിക്കപ്പെട്ട ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ വിപുലീകരിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍പറഞ്ഞു. ഇതിന്റെ ഭാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.