Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു മാതംഗ മാനവ മൈത്രി സമിതി ത്രിദിന ശിൽപശാല സമാപിച്ചു ബാലഭാസ്കറിന്റെ സ്മരണക്ക് മുന്നിൽ അവർ മെഴുകുതിരി കൊളുത്തി പ്രതിജ്ഞചൊല്ലി

അറിയിപ്പുകള്‍

കൂടുതല്‍ 

ഇരിങ്ങാലക്കുട നവംബർ 10 ന് ഭിന്നശേഷിക്കാർക്കായി ആദ്യത്തെ ഇപിഡിഎം സെൻസറി പാർക്കൊരുങ്ങുന്നു

7/11/2019

ഇരിങ്ങാലക്കുട : നവംബർ 10 ന് ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി കേരളത്തിലെ ആദ്യത്തെ ഇപിഡിഎം സെൻസറി പാർക്കൊരുങ്ങുന്നു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഇരി ങ്ങാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡി സിൻ ആൻഡ് റീഹാബിലിലേഷൻ സെന്ററിലാണ് സെൻസറി പാർക്ക്. സ്പർശനം, മണം, കാഴ്ച, കേൾവി തുടങ്ങിയ ഇന്ദ്രിയ അനുഭവങ്ങളെ ഉണർത്തുവാനും പരിപോഷിപ്പിക്കുവാനുംഭിന്നശേഷി ക്കാർക്ക് ഉപകാരപ്രദമാകും വിധമുള്ള സെൻസറി ഗാർഡന്റെ രണ്ടാം ഘട്ടമായിട്ടാണ് ഇപിഡിഎം ഫ്‌ളോർ സംവിധാനവുമായി സെൻസറിക് പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്.

4880 സ്‌ക്വയർ ഫീറ്റിൽ സാമൂഹിക നീതി വകുപ്പിൽ നിന്ന് അനുവദിച്ച 56 ലക്ഷം രൂപ ചിലവഴി ച്ചാണ് പാർക്കിന്റെ നിർമ്മാണം. തൃശൂർ കോസ്റ്റ് ഫോർഡാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കു ന്നത്. താഴെ വീണാലും കുട്ടികൾക്ക് പരുക്ക് പറ്റാതിരിക്കാൻ പൂർണ്ണമായും ഇപിഡിഎം സിന്ത റ്റിക് റബ്ബർ ഫ്‌ളോറിങ്ങാണ് ചെയ്തിരിക്കുന്നത്. താഴെ വീണാൽ പരുക്ക് പറ്റും എന്ന പേടിയില്ലാ തെ കുട്ടികൾക്ക് കളിക്കാം. കളികളിലൂടെ ഐന്ദ്രിയ പോരായ്മകളെ മറികടക്കാൻ ഓരോ കുട്ടി ക്കും കഴിയുന്നു എന്നതാണ് ഇ പി ഡി എം സെൻസറി പാർക്കിന്റെ പ്രത്യേകത.

കളികളോടൊപ്പം കുട്ടികളുടെ ഏഴ് ഐന്ദ്രിയ കഴിവുകളെക്കൂടി ഉണർത്തുന്ന രീതിയിൽപാർക്കി ലെ റൈഡുകൾ ക്രമീകരിച്ചിരിക്കുന്നു. റോക്കിങ് ബോട്ട്, റൈൻ വീൽ, സീ സോ, എ ടു ബി ക്ലൈമ്പർ, പ്ലേ ഗ്രൗണ്ട് ക്ലൈമ്പർ തുടങ്ങിയ ആക്ടിവിറ്റി റൈഡുകളാണ് പാർക്കിൽ ഒരുക്കിയി ട്ടുള്ളത്. ഓരോ തെറാപ്പി ചികിത്സക്കും അനുയോജ്യമായ രീതിയിൽ പാർക്കിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. വീൽ ചെയറിലിരുന്നും കുട്ടികൾക്ക് റൈഡുകൾ പരിചയപ്പെടാ വുന്ന രീതിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ പഠനത്തിന് സഹായക മാകുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ കൊണ്ട് വരും. അക്ഷരങ്ങളും അക്കങ്ങളും ശാസ്ത്രീയ പരീക്ഷണങ്ങളും മറ്റും ഉൾപ്പെടുത്തും.

ഭിന്നശേഷി പരിചരണ രംഗത്തു പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്ന എൻഐപിഎംആർ സെൻ സറി പാർക്കിന്റെ ഉദ്ഘാടനം പത്തിന് വൈകുന്നേരം മൂന്ന് മണിക്ക് ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിക്കും. കെ യു അരു ണൻ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും. ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയാകും. ഉച്ചക്ക് രണ്ടിന് രക്ഷിതാക്കൾക്കായി കുട്ടികളിലെ ഇന്ദ്രിയ സംയോജന പ്രശ്‌നങ്ങൾ എന്ന വിഷയ ത്തിൽ ഒക്യുപെഷണൽ തെറാപ്പിസ്റ്റ് അച്ചു രാജു എബ്രഹാം ബോധവൽക്കരണ ക്ലാസ്സെടുക്കും. എൻഐപിഎംആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ .ബി മുഹമ്മദ് അഷീൽ സ്വാഗതവും ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു നന്ദിയും പറയും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുക


പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടു മെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒ...തുട൪ന്ന് വായിക്കുക


പുണ്യം പൂങ്കാവനം പദ്ധതി ഒമ്പതാം വര്‍ഷത്തിലേക്ക്

ശബരിമല: തീര്‍ഥാടനകാലം മാലിന്യ മുക്തമാക്കുന്നതിന് എട്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പദ്ധതിയുടെ ശില്പി കൂടിയായ ഐജി പി.വിജയന്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയെ മാത്രമല്ല ...തുട൪ന്ന് വായിക്കുക


ശബരിമല മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനം വലിയ നടപ്പന്തലിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ സെന്ററി ന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ തുറന്നുകൊടുത്തു

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിര്‍വഹിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ...തുട൪ന്ന് വായിക്കുക


കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി:കായികരംഗത്തെകേരളചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍പി.ശ്രീരാമകൃഷ്ണന്‍. ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കടലിനോട് ഏറ്റുമുട്ടുന്ന തീരദേശ വാസികള്‍ക്ക് കായിക മേഖല ...തുട൪ന്ന് വായിക്കുക


ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല... കൂടെ തണലായി ഞങ്ങളുണ്ട്. പൊന്നാനി നഗരസഭ എട്ടാം വാര്‍ഡിലെ മാമ്പ്ര സരോജിനിയമ്മയെ ചേര്‍ത്ത് പിടിച്ച് ഗൃഹ സന്ദര്‍ശനത്തെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ സരോജിനിയമ്മയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. സംസ്ഥാനത്തൊ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ഥാടനം: ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടകര...തുട൪ന്ന് വായിക്കുക


തീരദേശ പരിപാലന നിയമം; 213 അപേക്ഷകർക്ക് അനുമതി നൽകാൻ തീരുമാനം

കാക്കനാട്: ജില്ലയിൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ലഭിച്ച 213 അപേക്ഷകൾക്ക് അനുമതി നൽകാൻ തീരദേശ പരിപാലന അതോറിട്ടിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. നിയമ ത്തിന് കീഴിൽ വരുന്ന 22 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായുള്ള 294 അപേക്ഷകൾ പരിഗണിച്ചശേഷ മാണ് നടപടി....തുട൪ന്ന് വായിക്കുക


പ്രവാസി നിയമ സഹായസെൽ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്

തിരു: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭി ഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യ ങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൂവൈറ്റ്, ഒമാൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സേവനം ബഹറിൻ, അബുദാബി എന്നി...തുട൪ന്ന് വായിക്കുക


നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡല്‍ഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച വിദ്യാര്‍ഥി യൂണിയന്റെ(ജെഎന്‍യുഎസ്‌യു)നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെസംരക്ഷിക്കുന്നതിനാണ് മാര്‍ച്ച് നടത്തുന്നതെന്ന് ജെഎന്‍യുഎസ്‌...തുട൪ന്ന് വായിക്കുക


ഊട്ടി കുന്നൂരിലുണ്ടായ ശക്തമായ മഴയില്‍ പതിനഞ്ചിലധികംവാഹനങ്ങള്‍ഒലിച്ചുപോയി

കുന്നൂര്‍: ഊട്ടി കുന്നൂരിലുണ്ടായ ശക്തമായ മഴയില്‍ പതിനഞ്ചിലധികംവാഹനങ്ങള്‍ഒലിച്ചുപോയി. ഊട്ടി, നീലഗിരി ജില്ലയിലെ കുന്നൂരും പരിസരത്തും ശനിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച രാവിലെ വരെ പെയ്ത ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടമാണുണ്ടായത്. തോട്ടില്‍ മല വെ...തുട൪ന്ന് വായിക്കുക


എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു

കൊച്ചി : മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം കേരളത്തിലൂടനീളം പൊതുജനങ്ങള്‍ക്കായി സൗജന്യ ബസ് യാത്ര ഒരുക്കുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എട്ടു ജില്ലകളിലായി 100 ബസുകളിലാണ് സൗജന്യ സര്‍വീസുകള്‍. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ...തുട൪ന്ന് വായിക്കുക


ബാലഭാസ്കറിന്റെ സ്മരണക്ക് മുന്നിൽ അവർ പ്രതിജ്ഞ ചൊല്ലി:റോഡുകളിൽ പൊലിക്കാനുള്ളതല്ല ജീവിതം

(ഫോട്ടോ കാപ്ഷൻ; നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച സംസ്ഥാന ആർടിഒയുടെ നേതൃത്വത്തിൽ റോഡപകടങ്ങളിൽ മരിച്ചവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയുംഓർമ്മ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പള്ളിപ്പു...തുട൪ന്ന് വായിക്കുക


ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടി ; മാതംഗ മാനവ മൈത്രി സമിതി ത്രിദിന ശിൽപശാല സമാപിച്ചു

(ഫോട്ടോ കാപ്ക്ഷൻ; വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജെന്റില്‍ ജയന്റ് സമ്മിറ്റിന്റെ അഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ത്രിദിന ശിൽപശാലയിൽ പങ്കെടുത്തവർ സംഘാടകയും വോയ്സ് ഓഫ് ഏഷ്യൻ എലിഫന്റ് സൊസൈറ്റി എക്സിക്യൂട്ടീ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.