Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അമൃതം പദ്ധതിക്കു തുടക്കമായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി ലോക ക്ഷീരകര്‍ഷക ദിനാചരണം നടത്തി ആശങ്കയില്ലാതെ ഇടുക്കി ഡാമില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി

അറിയിപ്പുകള്‍

കൂടുതല്‍ 

കാഴ്ച പരിമിതി നേടുന്നവര്‍ക്ക് ഉള്‍കാഴ്ചയ്ക്കായി 1000 സ്മാര്‍ട്ട് ഫോണുകള്‍:ഇന്ത്യയിലെ ആദ്യ സംരംഭം: 1.19 കോടി രൂപയുടെ അനുമതി

6/11/2019

തിരു: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ കാഴ്ച പദ്ധതിയിലേക്ക് 1000 സ്മാര്‍ട്ട് ഫോണു കള്‍ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് 1.19 കോടി രൂപ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാഴ്ച പരിമിതിയുള്ളവര്‍ക്കായി കോര്‍പറേഷന്‍ തയ്യാറാക്കിയ സ്‌പെസിഫിക്കേഷനോട് കൂടിയഫോണു കളാണ് വിതരണം ചെയ്യുന്നത്. നൂതന സാങ്കേതിക വിദ്യകളുള്ള 1000 ഫോണുകളാണ് പര്‍ച്ചേസ് കമ്മിറ്റിയുടേയും സാങ്കേതിക സമിതിയുടേയും അംഗീകാരത്തോടെ വാങ്ങുന്നത്.ഗുണനിലവാരം, സര്‍വീസ്, വാറണ്ടി എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്. എത്രയുംവേഗം ഫോണുകള്‍സജ്ജമാക്കി അര്‍ഹരായവരിലേക്ക് എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കാഴ്ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു യര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഈ പദ്ധതിയിലുടെ കാഴ്ച പരിമിതി യുള്ള യുവതീ യുവാക്കള്‍ക്ക് പ്രത്യേക സോഫ്ട്‌വെയറോടു കൂടിയ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണു കളുമാണ് ലഭ്യമാക്കുന്നത്. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ നടപ്പാക്കുന്ന പദ്ധതിക്ക് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ആണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.

കാഴ്ച പരിമിതിയുള്ളവര്‍ക്ക് കാഴ്ച നല്‍കുന്നതിങ്ങനെ

കാഴ്ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 3 ജി, 4 ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോ യിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് ഫോണുകളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്റ്റുവെയറിലൂടെ സാധിക്കുന്നതാണ്. കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് സ്ഥലങ്ങള്‍ കണ്ടെത്തുക എന്നത്. എന്നാല്‍ സംസാരിക്കുന്ന റൂട്ട് മാപ്പിലൂടെ പരാശ്രയമില്ലാതെ തങ്ങള്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും ഇനി പോകാനുള്ള ഡയറക്ഷന്‍ തിരിച്ചറിയാനും സാധിക്കുന്നു. മത്സര പരീക്ഷകള്‍ക്ക് തയ്യാറാകു ന്നവര്‍ക്കും ഈ ഫോണ്‍ വളരെ സഹായിക്കും. മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ച റിയാനും സാധിക്കുന്നതാണ്.

കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടാണ് ഫോണുകള്‍ ലഭ്യമാക്കുന്നത്. ഈ ഫോണുകള്‍ സുഗമമായി ഉപയോഗിക്കു ന്നതിനും സാധ്യതകള്‍ മനസിലാക്കിപ്പിക്കുന്നതിനും ആവശ്യമായ പരിശീലവും നല്‍കിവരുന്നു. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവന ന്തപുരത്ത് വച്ച് നടത്തിയിരുന്നു. ഓരോ ജില്ലയിലും ഫോണുകള്‍ വിതരണം ചെയ്യുമ്പോള്‍ ഈ പരിശീലനം പൂര്‍ത്തിയാക്കിയ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ഗുണഭോക്താക്കള്‍ക്ക് അന്നുതന്നെ ഫോണ്‍ ഉപയോഗം സംബന്ധിച്ച പരിശീലനം നല്‍കുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



86 പേർക്ക് കൂടി കോവിഡ്; 19 പേർക്ക് രോഗമുക്തി:ചികിത്സയിലുള്ളത് 774 പേർ: പുതിയ ഒരു ഹോട്ട് സ്‌പോട്ട്

തിരു : കേരളത്തിൽ ചൊവ്വാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലംജില്ലയിൽ...തുട൪ന്ന് വായിക്കുക


ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി

തൃശൂർ : ജൂൺ നാല് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നട ത്താൻ അനുമതി നൽകി. സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് ജൂൺ നാല് മുതൽ വിവാഹ ങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാ ഹങ്ങൾ നടത്തുന്നതിനുളള...തുട൪ന്ന് വായിക്കുക


വിക്ടേർസ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ച സംഭവം; യുവജനകമ്മീഷൻ സ്വമേധയാ കേസ് എടുത്തു

തിരു : സർക്കാരിന്റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജനകമ്മീഷൻ സ്വമേധയാ കേസ് എടുത്തു.അധ്യാ പകർക്കെതിരെ ലൈംഗികചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമെന്റുകളും പ്രചരിപ്പിച്ച വർക്കെതിരെയാണ് കേ...തുട൪ന്ന് വായിക്കുക


ആശങ്കയില്ലാതെ ഇടുക്കി ഡാമില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി

ഇടുക്കി ഡാമിലെ ജലനിരപ്പു മുന്നറിയിപ്പിന് മുന്നോടിയായി ഇന്ന്( ജൂണ്‍-2) രാവിലെ 11.20 ഓടെ ആദ്യ പരീക്ഷണ സൈറണ്‍ മുഴങ്ങി. ട്രയല്‍ സൈറണ്‍ സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്കിയി രുന്നതിനാല്‍ പരിസരവാസികള്‍ക്ക് ഇത് ആശങ്കയ്ക്ക് ഇടനല്കിയില്ല. ട്രയല്‍ സൈറണ്‍ ഇ...തുട൪ന്ന് വായിക്കുക


അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ കാര്‍ഡ് പിടിച്ചെടുത്തു

പൊന്നാനി: താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ അനര്‍ഹമായി കൈവശം വച്ച രണ്ട് മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ആയിരം ചതുരശ്രയടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടിന്റെ ഉടമയായ പൊന്നാനി കറുകത്തിരുത്തി സ്വദേശിയില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്...തുട൪ന്ന് വായിക്കുക


ലോക ക്ഷീരകര്‍ഷക ദിനാചരണം നടത്തി

ഇടുക്കി : പൂമാല ക്ഷീരകര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ലോക ക്ഷീരകര്‍ഷക ദിനാ ചരണം സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 647 കേസുകള്‍; 665 അറസ്റ്റ്; പിടിച്ചെടുത്തത് 219 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 647 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 665 പേരാണ്. 219 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2877 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ; അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന ജോലിക്കെത്തുന്നവര്‍ക്ക് താല്‍ക്കാലിക പാസ്

തിരു ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊ ഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്‍മെന്‍റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറി യിച്ചു. കണ്ട...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി

തിരു : അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും എസ്.എം.എസ് മുഖേനയും വ്യ...തുട൪ന്ന് വായിക്കുക


അധ്യാപികമാര്‍ക്കെതിരെ അവഹേളനം : സൈബര്‍ ക്രൈം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

തിരു : വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരു വനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഫെയ്സ്ബുക...തുട൪ന്ന് വായിക്കുക


കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അമൃതം പദ്ധതിക്കു തുടക്കമായി

കുടയത്തൂര്‍ :കോവിഡ് 19 പ്രരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിനും ആയുര്‍വേദ ആരോഗ്യ രക്ഷാ ഉപാധികള്‍ സ്വീകരിക്കുന്നതിനുമുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി പഞ്ചായത്ത് പ്രസി...തുട൪ന്ന് വായിക്കുക


മൃഗസംരക്ഷണ വകുപ്പ് 1600 കിലോ കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു

അയ്യപ്പന്‍കോവില്‍ : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് 1600 കിലോ കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു. ക്വാറന്റിയിനി ലിരുന്നവരുടെ വീടുകളില്‍ വളര്‍ത്തുന്ന 16 പശുക്കള്‍ക്കാണ് 100 കിലോ വീതം കാലിത്തീറ...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികളുടെ മടക്കം: തീവണ്ടികളുടെ ലിസ്റ്റ് തയ്യാറായി

തിരു : സംസ്ഥാനത്ത് നിന്നും മടങ്ങാന്‍ തയാറാകുന്ന അതിഥി തൊഴിലാളികള്‍ക്കായി തീവണ്ടി കളുടെ ലിസ്റ്റ് തയാറാക്കി. ജില്ലയിലെ ലിസ്റ്റ് പ്രകാരം തിരുവനന്തപുരത്ത് നിന്നും ഇന്ന് (ജൂണ്‍ മൂന്ന്) യുപിയിലെ ലഖ്നൗവിലേക്ക് തീവണ്ടി പുറപ്പെടും. ഇതിന് തിരുവനന്തപുരത്തിനു പ...തുട൪ന്ന് വായിക്കുക


എല്‍ജിബിടിക്യുഐഎ നയവും റോഡ്മാപ്പും അവതരിപ്പിച്ച് മഹീന്ദ്ര ലോജിസ്റ്റിക്സ്

കൊച്ചി: ജോലിസ്ഥലത്ത് വൈവിധ്യവും സമന്വയും നടപ്പാക്കി ലിംഗസമത്വം ഉറപ്പാക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് സൊലൂഷ്യന്‍ ദാതാക്കളായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് എല്‍ജിബിടിക്യുഐഎ നയവും റോഡ്മാപ്പും അവതരിപ്പിച്ചു. അഞ്ചുവ...തുട൪ന്ന് വായിക്കുക


അധ്യാപികമാര്‍ക്കെതിരെയുള്ള അവഹേളനം: കര്‍ശന നടപടി സ്വീകരിക്കും

തിരു: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ്-19ന്റെ പശ്ചാ ത്തലത്തില്‍ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.