Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സജി ചെറിയാന്‍ എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി

6/11/2019

തിരു: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 2019 സെപ്റ്റംബര്‍ 5-ാം തീയതി യോഗം ചേര്‍ന്ന് തീരുമാനങ്ങല്‍ എടുത്തിരുന്നു. ഇതിന്റെ അടി സ്ഥാനത്തില്‍ തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവള കേന്ദ്രങ്ങളായ ചെങ്ങന്നൂര്‍, ഏറ്റുമാനൂര്‍, ‌എരുമേലി, പന്തളം എന്നീ കേന്ദ്രങ്ങളില്‍‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ബന്ധ പ്പെട്ട എം.എല്‍.എ മാര്‍ ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ എന്നിവരുടെയോഗം ചേര്‍ന്ന് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും കൈ കൊണ്ടിട്ടുണ്ട്.

ചെങ്ങന്നൂര്‍ നഗരത്തില്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യംചെങ്ങ ന്നൂര്‍ മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവസ്വം ഭൂമിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. അയ്യപ്പന്‍മാര്‍ക്ക് വിരി വയ്ക്കുന്നതിന് ഓപ്പണ്‍ ആഡിറ്റോറിയത്തിന്റെ നവീകരണ പണികള്‍ അവസാന ഘട്ടത്തിലാണ്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ടിക്കറ്റ് കൗണ്ടറിന്റെയും, ഷെഡുകളും ആറാട്ടുകടവില്‍ ഫയര്‍ഫോഴ്സിനും പോലീസിനുമുള്ള ഷെഡുകളും ക്ഷേത്രത്തി നോട് ചേര്‍ന്ന് പോലീസ് എയ്ഡ് പോസ്റ്റിന്റെ ഷെഡും, ആരോഗ്യവകുപ്പിന്റെ ഷെഡിന്റെ പണികളും അവസാന ഘട്ടത്തിലാണ്. ടോയിലറ്റ് ബ്ലോക്കുകളുടെ അറ്റകുറ്റ പണികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ കുന്നത്ത് ക്ഷേത്രത്തിന് സമീപം പാര്‍ക്കിംഗിനും ടോയിലറ്റിനുമുള്ള സൗകര്യ ങ്ങളും ഒരുക്കിയിട്ടുണ്ട്.

വര്‍ദ്ധിച്ചു വരുന്ന തീര്‍ത്ഥാടക ബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍ മെച്ച പ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്കായി 10കോടി രൂപയുടെ ഇടത്താവള സമുച്ചയം പദ്ധതിക്ക് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം ഭക്ഷണത്തിനുമുള്ള സൗക ര്യം, വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യം തുടങ്ങി തീര്‍ത്ഥാടകര്‍ക്ക് വിപുല മായ സൗകര്യങ്ങള്‍ ഒരുക്കുവാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതി നുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. അടുത്ത തീര്‍ത്ഥാടന കാലത്തിനുമുമ്പ് ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന കവാടങ്ങളിലൊന്നായ ചെങ്ങന്നൂരിന്റെ പ്രാധാന്യ ത്തിനനു സരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം മാറ്റം ലഭിച്ചവർക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരു : ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾ ക്ക് ഹാൾടിക്കറ്റ്, സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാ ഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. പരീക്ഷാകേന്ദ്രം ലഭിച്ച വിദ്...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 163 പേര്‍

തിരു: ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(25/05/2020) 163പേര്‍ വന്നു. 95 പുരുഷന്മാരും 68 സ്ത്രീ കളും ഇതില്‍ ഉള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 145 പേരും കര്‍ണാടകയില്‍ നിന്ന് 8 പേരും തെല ങ്കാനയില്‍ നിന്ന് 2 പേരും മഹാരാഷ്ട്രയില്‍ നിന്ന് 8 പേരുമാണ് എ...തുട൪ന്ന് വായിക്കുക


ജൈവസമൃദ്ധി പദ്ധതിക്ക് കാട്ടാക്കടയില്‍ തുടക്കം

തിരു: കാട്ടാക്കട മണ്ഡലത്തെ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൈവസമൃദ്ധിക്ക് തുടക്കം കുറിച്ചു. ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാര്‍ഷിക വിപ്ലവത്തിനാണ് കാട്ടാ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5783 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങള...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ആകെ എത്തിയത് 4,416 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നുവരെ ആകെ 4,416 പേർ വന്നു. 2424 പുരു ഷന്മാർ 1992 സ്ത്രീകൾ എന്നിവർ ഇതിലുൾപ്പെടും. തമിഴ് നാട്ടിൽ നിന്ന് 3919 പേരും കർണ്ണാടകയിൽ നിന്ന് 322, ഹരിയാന 1, ഡൽഹി 4, രാജസ്ഥാൻ 2, തെലുങ്കാന 21, പോണ്ടിച്ചേരി 50, ഗ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധ സാമഗ്രികൾ വിലക്കുറവിൽ ലഭ്യമാക്കി ഇൻ ഹൗസ് ഡ്രഗ് ബാങ്ക്

തിരു: കോവിഡ് പരിശോധനാ ഉപകരണവും പ്രതിരോധ സാമഗ്രികളും കുറഞ്ഞ വിലയിൽ എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വഴി വിൽക്കാൻ നടപടിയായി.ലോക്ക് ഡൗൺ ഇള വുകൾ വന്നതോടെ വിവിധ വ്യാപാര സ്ഥാപനങ്ങളും മറ്റും നിബന്ധനകൾക്കു വിധേയമായി പ്രവർ ത്തനം പുനരാരംഭിച്ചതോടെയാണ്...തുട൪ന്ന് വായിക്കുക


അമിത വില ഈടാക്കിയ ഇറച്ചി കടകൾക്കെതിരെ നടപടി

തിരു: അമിതമായി വില ഈടാക്കിയ മണക്കാടുള്ള രണ്ട് ഇറച്ചി കടകൾക്കെതിരെ കേസെടുത്ത തായി ജില്ലാ കളക്ടർ അറിയിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിച്ച 64 കടകൾക്ക് നോട്ടീസ് നൽകി. ഇറച്ചിക്ക് അമിത വില ഈടാക്കുന്നതായ പരാതിയെ തുടർന്ന് ...തുട൪ന്ന് വായിക്കുക


കോവിഡ് 19 : ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം ഹോംഗാര്‍ഡുകള്‍ക്കും ബാധകം

തിരു: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം എന്ന സംവിധാനം പോലീസിനൊപ്പം ജോലി ചെയ്യുന്ന ഹോം ഗാര്‍ഡുമാര്‍ക്കും ബാധകമാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതുസംബ...തുട൪ന്ന് വായിക്കുക


നാലു ട്രെയിനുകളിലായി തിരു.ജില്ലയിലെത്തിയത് പേർ 564 പേർ

ന്യൂഡൽഹി, ജലന്ദർ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നും നാല് ട്രെയിനുകളിലായി തിരു. ജില്ലയിലെ ത്തിയത് 564 പേർ. ഇവരിൽ ആർക്കുംതന്നെ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇവരെഹോംക്വാറ ന്റൈനിൽ പ്രവേശിപ്പിച്ചു. വിവിധ ട്രെയിനുകളിലെ യാത്രക്കാരുടെ വിവരം ചുവടെ. രാജധാനി എക്...തുട൪ന്ന് വായിക്കുക


ദേവഹരിതം പദ്ധതി ജില്ലാതല ഉദ്ഘാടനം ആറ്റിപ്ര തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

തിരു: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സ്ഥലങ്ങളിൽ കാര്‍ഷിക പ്രവർത്തന ങ്ങൾ നടത്തുന്ന ദേവഹരിതം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആറ്റിപ്ര വാര്‍ഡിലെ തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച...തുട൪ന്ന് വായിക്കുക


ഇറച്ചി വില നിശ്ചയിച്ചു; അമിതവില ഈടാക്കിയാൽ നടപടി

തിരു: മത്സ്യം, പോത്തിറച്ചി, കോഴി ഇറച്ചി എന്നിവയ്ക്ക് അമിതവില ഈടാക്കിയാൽ കർശന നട പടി സ്വീകരിക്കുമെന്ന് തിരു.ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇറച്ചി വില നിശ്ച യിച്ചതായും കളക്ടർ അറിയിച്ചു. അമിതവില ഈടാക്കുന്നതായി ഉപഭോക്താക്കളിൽ നിന്നും പരാതി ലഭിച...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്ന്(22/05/2020) 95 പേര്‍ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(22/05/2020) 95 പേര്‍ വന്നു. 51 പുരുഷന്മാ രും 44 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 91 പേരും മധ്യപ്രദേശില്‍ നിന്ന് 3 പേരും ആന്ധ്രയില്‍ നിന്ന് ഒരാളുo എത്തി. റെഡ് സോണിലുള്ളവര്‍ 17. എല...തുട൪ന്ന് വായിക്കുക


നാല് ട്രെയിനുകൾ മെയ് 22 നു എത്തും; രണ്ട് ട്രെയിനുകൾ പുറപ്പെടും

ന്യൂഡൽഹി, ജയ്പൂർ, ജലന്ദർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകൾ 22 നു തിരുവനന്തപുരത്തെത്തും. ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾ പുറപ്പെടും. ന്യൂ ഡൽഹി- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂർ - തിരുവനന്ത...തുട൪ന്ന് വായിക്കുക


റഷ്യ-കുവൈറ്റ് വിമാനങ്ങളെത്തി

തിരു: റഷ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ പ്രവാസികളുമായി മെയ് 20ന് തിരുവനന്തപുരംഅന്താ രാഷ്ട്ര വിമാനത്താവളത്തിലെത്തി. റഷ്യയിലെ മോസ്‌കോയിൽ നിന്നുമെത്തിയ വിമാനത്തിൽ 104 യാത്രക്കാരുണ്ടായിരുന്നു. ആർക്കും രോഗലക്ഷണമില്ല. എല്ലാവരെയും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് ( 21.05.2020)തിരു. ജില്ലയിൽ പുതുതായി 209 പേർ രോഗ നിരീക്ഷണത്തിലായി.704പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് ( 21.05.2020)തിരു. ജില്ലയിൽ പുതുതായി 209 പേർ രോഗ നിരീക്ഷണത്തിലായി.704പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.തിരു. ജില്ലയിൽ 4787പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി18 ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.