Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു മാതംഗ മാനവ മൈത്രി സമിതി ത്രിദിന ശിൽപശാല സമാപിച്ചു ബാലഭാസ്കറിന്റെ സ്മരണക്ക് മുന്നിൽ അവർ മെഴുകുതിരി കൊളുത്തി പ്രതിജ്ഞചൊല്ലി

ആരോഗ്യം

കൂടുതല്‍ 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനു ആരോഗ്യമന്ത്രിയുടെ മറുപടി

5/11/2019

തിരു:10.06.2015 ലെ സ.ഉ. (എം.എസ്) 105/2015/നി.വ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ബി.പി.എൽ, എപി.എൽ ഭേദമന്യേ സംസ്ഥാനത്ത് ചികിത്സ നേടുന്ന മുഴുവൻ ഹീമോഫീലിയ രോഗികൾക്കും, കാരുണ്യ ബെനെവലന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ചികിത്സക്കുള്ള ഫാക്ടർ 8,9,7,7എ,ഫീബ എന്നീ മരുന്നുകൾ ആജീവനാന്തം സൗജന്യമായി നൽകുന്നതിന് ഉത്തരവായ തിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന മെഡിക്കൽ സർവ്വീസസ്‌ കോർപ്പറേഷൻ വഴി ആവ ശ്യമായ ഫാക്ടറുകൾ സൗജന്യമായി ലഭ്യമാക്കി വരുന്നുണ്ട്. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളായ ആർ. എസ്. ബി. വൈ , ചിസ്, ചിസ് പ്ലസ് എന്നിവയും കാരുണ്യ പദ്ധതിയും സംയോജിപ്പിച്ചുകൊണ്ട് കാരു ണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) നടപ്പാക്കി തുടങ്ങിയ സാഹചര്യത്തിൽ കെ.ബി.എഫ് ന്റെ പ്രവർത്തനം 21.06.2019 ലെ സ.ഉ.(എം.എസ്): 31/2019/നി.വ. നമ്പർ സർക്കാർ ഉത്തരവ് പ്രകാരം അവസാനിപ്പിച്ചു. എന്നാൽ കാരുണ്യ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുമായിരുന്ന ഹീമോഫീലിയ രോഗം KASP - ന്റെ പാക്കേജ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. ഹീമോഫീലിയ രോഗികൾ ഈ രോഗം മൂലം അനുഭവിക്കുന്ന കഷ്ടതകളും ഈ രോഗചികിത്സ ക്കായി വേണ്ടിവരുന്ന ഭാരിച്ച ചെലവ് കാരണം അവർ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും സർക്കാർ മനസിലാക്കുകയും, ഈ വിഷയം ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച്, 06.08.2019 -ലെ സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 122/2019/ആ.കു.വ. പ്രകാരം, കെ.ബി.എഫ് പദ്ധ തിയിൽ ഗുണഭോക്താക്കളായിരുന്ന മുഴുവൻ ഹീമോഫീലിയ രോഗികൾക്കും 31.03.2020 വരെ നിലവിലെ സ്ഥിതിയിൽ പൂർണമായും ചികിത്സാ ആനുകൂല്യം തുടരാൻ ഉത്തരവായി. 01.07.2019 നു ശേഷം പുതുതായി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് ആരോഗ്യ വകുപ്പിന്റെ പ്രസ്തുത ഉത്തരവ് പ്രകാരം സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ആയ ചിയാക്ക് 2020 മാർച്ച് 31 വരെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സൗജന്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 01.07.2019 നു ശേഷം പുതുതായി ലഭിച്ച 6 അപേക്ഷകൾ ചിയാക്ക് അംഗീകരിച്ച് 5,22,845 രൂപ വിവിധ ആശുപത്രികളിലേക്ക് നൽകുന്നതിനായി മെഡിക്കൽ സർവീസസ് കോർപറേഷന് അനുവദിച്ചു നൽകി.

നിലവിൽ ഉള്ള സ്ഥിതിവിവര കണക്കുകൾ പ്രകാരം കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ഹീമോഫീലിയ രോഗത്തിന് ചികിത്സ എടുക്കുന്ന രോഗികളുടെ എണ്ണം 1058 ആണ്. നാളിതുവരെ കേരള സംസ്ഥാന മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ഈ ഇനത്തിൽ 107 കോടി രൂപയുടെ ഫാക്ടറുകൾ വിതരണം ചെയ്തു കഴിഞ്ഞു. ടി രോഗികൾക്കു സൗജന്യമായി ഹീമോഫീലിയ രോഗത്തിനുള്ള മരുന്നുകൾ നൽകുന്ന ഇനത്തിൽ പ്രതിമാസം 2.75 കോടി തുക ആണ് ചെലവാകുന്നത്.

നിലവിൽ കെ.ബി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഹീമോഫീലിയ ചികിത്സ സ്വീകരിക്കുന്ന ഗുണഭോക്താക്കൾക്ക് പ്രതിമാസം ശരാശരി 4502 യൂണിറ്റ് ഫാക്ടർ VIII, 463 യൂണിറ്റ് ഫാക്ടർ 9, 680 യൂണിറ്റ് ഫീബ എന്നിങ്ങനെ ആണ് സാധാരണ ഗതിയിൽ ആവശ്യമായി വരുന്നത്. തുടർച്ച യായുള്ള മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രതിമാസം വേണ്ടി വരുന്ന അളവിന് ആനുപാതികമായി ഉള്ള ഫാക്ടറുകൾ കരുതൽ ശേഖരമായി സൂക്ഷിക്കുന്ന രീതിയാണ് അവലംബിച്ച് വരുന്നത്.

തുടർച്ചയായി ചികിത്സ എടുത്താലും മറ്റു രോഗാവസ്ഥകളിൽ നിന്നും വിഭിന്നമായി തലച്ചോറിന് ഉള്ളിലേക്കും സന്ധികളിലേക്കും ആന്തരികാവയവങ്ങളിലേക്കും രക്തസ്രാവം, തുടങ്ങിയ അടി യന്തിര സാഹചര്യങ്ങൾ വന്നു ചേരുന്നത് ചികിത്സിച്ചു ഭേദമാക്കാൻ, കരുതൽ ശേഖരത്തിനു സമാനമായോ, അധികമായോ ഹീമോഫീലിയ ഫാക്ടറുകൾ ആവശ്യംവരുന്ന ഘട്ടങ്ങൾ വന്നു ചേരാറുണ്ട്. അത്യധികം ശ്രദ്ധയോടെ ശീതീകരണ ശേഖരണ സംവിധാനം ഏകോപിപ്പിച്ചു മാത്രം സംഭരണ-വിതരണ പ്രക്രിയ കൈകാര്യം ചെയ്യേണ്ടുന്ന ഹീമോഫീലിയ മരുന്ന് വിതരണം മേൽ വിശദീകരിച്ച ഘട്ടങ്ങളിൽ അസ്വാഭാവികമായ മരുന്ന് ക്ഷാമം സൃഷ്ടിക്കുമെങ്കിലും, അവസരോ ചിതവും അടിയന്തിരവുമായ ഇടപെടലുകളിലൂടെ തുടർച്ചയായ മരുന്നുകളുടെ ലഭ്യത കാരുണ്യ ഔട്ട്‍ലെറ്റുകളിലൂടെ ഉറപ്പാക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് .

ഹീമോഫീലിയ രോഗികൾക്ക് സൗജന്യമായി മരുന്നുകളും ചികിത്സയും തുടർന്നും ലഭ്യമാക്കുന്ന തിനായുള്ള വിശദമായ ചികിത്സാ പ്രോട്ടോകോൾ തയ്യാറാക്കുന്ന കാര്യം സർക്കാർ പരിശോധി ച്ചു വരുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശുചീകരണത്തിന് പുത്തൻ ഉപകരണങ്ങളെത്തി

(ചിത്രം: ആശുപത്രി ശുചീകരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാങ്ങിയ പുതിയ ഉപകരണങ്ങൾ) തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെയും എസ് എ ടിയിലെയും ശുചീകരണ പ്രവർത്ത നങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായി പുത്തൻ ഉപകരണങ്ങളെത്തി. സർക്കാർ ആശുപത്രി കൾ രോഗീ സൗഹൃദമാക...തുട൪ന്ന് വായിക്കുക


ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ്

തിരു: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്ക പ്പെട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭി...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഗവേഷണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുo

(ചിത്രം: ദേശീയ മെഡിക്കൽ ഗവേഷണ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നെത്തിയ പ്രതിനിധികൾ) തിരു: മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഗവേഷണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി കെ കെ ശൈലജ ട...തുട൪ന്ന് വായിക്കുക


ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ചുമക്കളെ വിശിഷ്ടാതിഥികളാക്കിഎസ് എ ടിയിൽശിശുദിനാഘോഷം

(ചിത്രം: എസ് എ ടി യിൽ നടന്ന ശിശുദിനാഘോഷത്തിൽ മുഖ്യ തെരഞ്ഞെ ടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും ആശുപത്രി അധികൃതർക്കുമൊപ്പം രമാദേവിയും മക്കളും) തിരു: ശിശുദിനാഘോഷത്തിന് മിഴിവേകി എസ് എ ടി ആശുപത്രിയിലെ ആഘോഷച്ചടങ്ങിൽ പഞ്ചരത്നങ്ങളും. 1995-ൽ വെഞ്ഞാറമ്മൂട് സ...തുട൪ന്ന് വായിക്കുക


ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാനായി നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുന്നു

തിരു: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ആന്റി മൈക്രോബിയല്‍ റെസി സ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ അടിസ്ഥാനമാക്കി 2020 ഓടെ ആന്റിബയോട്ടിക് സാക്ഷരത യുള്ള സംസ്ഥാനമാക്കി മാറ്റാന്‍ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറി ന...തുട൪ന്ന് വായിക്കുക


വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു

തിരു: ജോലിയ്‌ക്കെത്തുന്ന വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു. നൂറോളം വനിത ജീവനക്കാര്‍ ഈ ഓഫീസില്‍ ജോലി ചെയ്യുന്നു. അവരുടെ 10 വയസ് വരെയുള്ള കുട്ടികളെ സംര ക്ഷിക്കാനായാണ് ക്ര...തുട൪ന്ന് വായിക്കുക


മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ രോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാനാന്‍ പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രമേഹ തലസ്ഥാനമാണ് കേരളം എന്ന പേര് മാറ്റിയെടുക്കാനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തി...തുട൪ന്ന് വായിക്കുക


ലോക പ്രമേഹ ദിനാചരണം: നിയമസഭാ സാമാജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു

തിരു: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് നിയമസഭാ സാമജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. വര്‍ധിച്ചു വരുന്ന ജീവിത ശൈല...തുട൪ന്ന് വായിക്കുക


കേരളം പുതിയ കാല്‍വയ്പ്പിലേക്ക്: നവംബര്‍ 15 നല്ലനടപ്പ് ദിനം:സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

തിരു: ശിക്ഷാ സമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനിക രീതികളിലൊന്നായ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്ന തിനുമായി നവംബര്‍ 15 നല്ലനടപ്പ് ദിനം ആയി ആചരിക്കുകയാണ്. ഭരണ, നീതിന്യായ മേഖല കളില്‍ വ്യക്തി...തുട൪ന്ന് വായിക്കുക


എസ്.യു.ടി റോയല്‍ സൗജന്യ പ്രമേഹ,രക്തസമ്മര്‍ദ്ദ പരിശോധന ക്ലിനിക്കുകള്‍ക്ക് 14 ന് തുടക്കം

തിരു: ലോക പ്രമേഹ ദിനത്തില്‍ ഉള്ളൂര്‍ എസ്.യു.ടി റോയല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.പാളയം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ നവംബര്‍ 14 മുതല്‍എല്ലാ തിങ്കള്‍...തുട൪ന്ന് വായിക്കുക


ലോക പ്രമേഹ ദിനാചരണം: പ്രമേഹം-നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക

തിരു: നവംബര്‍ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോ ടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രമേഹം നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക- എന്നതാണ് ഈ വര്‍ഷത്...തുട൪ന്ന് വായിക്കുക


യുവാക്കളിലെ ഹൃദയ രോഗങ്ങളെ പ്രതിരോധിക്കാൻ വിദഗ്ധ സംഗമം

(ചിത്രം: സി ഡി സി യിൽ നടന്ന സെമിനാർ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം കെ സി നായർ ഉദ്ഘാടനം ചെയ്യുന്നു) തിരു: യുവാക്കളിലെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങളെ പ്രതി രോധിക്കാൻ ലക്ഷ്യമിട്ട് വിദഗ്ധ സംഗമം നടന്നു.തിരു.മെഡിക്കൽ കോളേജ് ചൈൽ...തുട൪ന്ന് വായിക്കുക


ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ആരോഗ്യ വകുപ്പ്മന്ത്രി സമ്മാനിച്ചു

തിരു: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരി ക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശു പത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ് കേര ളത്തിന് ഇത്...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ജനകീയ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന്

തിരു: സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീ യമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകു പ്പുക...തുട൪ന്ന് വായിക്കുക


സൗജന്യ മെഡിക്കൽ ക്യാമ്പുകളുമായി തൃശൂർ നഗരസഭ

തൃശൂർ : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ അംഗീകാർ ക്യാമ്പയിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, മെഡിക്കൽ ക്യാമ്പുകൾ സംഘടി ക്കുന്നു. നവംബർ 9, 16, 20, 23 തീയതികളിൽ വിവിധ പ്രദേശങ്ങളിൽ മലബാർ കണ്ണാശുപത്രി, അഹല്യ കണ്ണാശു...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.