Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എല്ലാ ആധുനിക സൗകര്യങ്ങളും കേരള ബാങ്കില്‍ ഒരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തണലിലും ഫസ്റ്റ്‌ബെല്‍ ക്ലാസ്; സഹായത്തിന് അധ്യാപകരും റൂട്രോണിക്‌സ് ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമായി 14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

അറിയിപ്പുകള്‍

കൂടുതല്‍ 

ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുo:സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.കെ ശൈലജ ടീച്ചര്‍, ഇ.പി ജയരാജന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കുo

5/11/2019

തിരു: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വിവിധ കലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ ഉദ്ഘാടനം നവംബര്‍ 7-ാം തീയതി വൈകുന്നേരം 6 മണിക്ക് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ നിര്‍വഹിക്കുo. ആരോ ഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഭിന്നശേഷിക്കുട്ടികളെ പരിപാലിക്കേണ്ടതിന്റെ ശാസ്ത്രീയ വശങ്ങള്‍ പ്രതിപാദിക്കുന്നതിനായി വിമാനത്തിന്റെ മാതൃകയില്‍ തയ്യാറാക്കിയിരിക്കുന്ന ഡിഫറന്റ് തോട്ട് സെന്റര്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സാക്ഷാത്കരിക്കാന്‍ സഹകരിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപഹാരം നല്‍കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.

സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാമിഷന്‍, തിരുവനന്തപുരം നഗരസഭ, മാജിക് അക്കാഡമി, കെ ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ ഒരുക്കുന്നത്. സര്‍ഗാത്മക കഴിവുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ വിവിധകലകള്‍ പരിശീലി പ്പിച്ച്, ലോകത്തിലെ ആദ്യത്തെ മാജിക് മ്യൂസിയമായ കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ സ്ഥിരം കലാ വതരണത്തിന് അവസരമൊരുക്കുന്ന ബൃഹത് പദ്ധതിയാണ് ഡിഫറന്റ് ആര്‍ട്ട് സെന്റര്‍.ഭിന്നശേഷി ക്കാരായ കുട്ടികളിലെ സിനിമ, സംഗീതം, നൃത്തം, അഭിനയം, ചിത്രകല, ശില്പകല, വാദ്യോ പകരണസംഗീതം എന്നീ വിഭാഗങ്ങളിലുള്ള കഴിവുകള്‍ ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ 7 വേദിക ളില്‍ ഇനി നിറയും.

ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ വേദികളില്‍ കലാവതരണം നടത്തുന്നതിന്, തിരുവനന്തപുരം നഗര സഭാപരിധിയിലുള്ള കുട്ടികളടക്കം 100 ഓളം പേരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ചെല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററിന്റേയും ഐക്കോണ്‍സിന്റേയും നേതൃത്വ ത്തില്‍ ഈ കുട്ടികളുടെ മാനസിക, ശരീരിക നിലവാരം വിലയിരുത്തുകയും ചെയ്തു. നിശ്ചിത ഇടവേളകളില്‍ വിലയിരുത്തല്‍ തുടരാനാണ് തീരുമാനം.

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ സമഗ്രപദ്ധതിയാണ് അനുയാത്ര. ഈ പദ്ധതിയുടെ അംബാസഡര്‍മാരായ ഭിന്നശേഷിക്കാരായ കുട്ടികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി മാജിക് പ്ലാനറ്റില്‍ എം പവര്‍ സെന്റര്‍ രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ്. മാജിക് അവതരണത്തിലൂടെ ഈ കുട്ടികളുടെ മാനസിക നിലവാരത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായതായി ചൈല്‍ഡ് ഡവലപ്പ്‌ മെന്റ് സെന്റര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ തീരുമാനിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎല്‍ജിബിടിക്യുഐഎ നയവും റോഡ്മാപ്പും അവതരിപ്പിച്ച് മഹീന്ദ്ര ലോജിസ്റ്റിക്സ്

കൊച്ചി: ജോലിസ്ഥലത്ത് വൈവിധ്യവും സമന്വയും നടപ്പാക്കി ലിംഗസമത്വം ഉറപ്പാക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് സൊലൂഷ്യന്‍ ദാതാക്കളായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് എല്‍ജിബിടിക്യുഐഎ നയവും റോഡ്മാപ്പും അവതരിപ്പിച്ചു. അഞ്ചുവ...തുട൪ന്ന് വായിക്കുക


അധ്യാപികമാര്‍ക്കെതിരെയുള്ള അവഹേളനം: കര്‍ശന നടപടി സ്വീകരിക്കും

തിരു: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ്-19ന്റെ പശ്ചാ ത്തലത്തില്‍ ...തുട൪ന്ന് വായിക്കുക


കേരളത്തിൽ 57 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ചികിത്സയിലുള്ളത് 708 പേർ; 18 പേർ രോഗമുക്തി നേടി

തിരു : കേരളത്തിൽ തിങ്കളാഴ്ച 57 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിപിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും തൃശൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലംജില്ലയിൽ നിന്നുള്ള5പേർക്കും, പത്...തുട൪ന്ന് വായിക്കുക


എല്ലാ ആധുനിക സൗകര്യങ്ങളും കേരള ബാങ്കില്‍ ഒരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: സാധാരണ ജനങ്ങള്‍ക്കും, കര്‍ഷകര്‍ക്കും പ്രയോജനകരമായ ബാങ്കായിരിക്കും കേരള ബാങ്കെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ നാടിന്റെ അതിജീവനപ്പോരാട്ടത്തിന് കേരള ബാങ്ക് കരുത്തു പകരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും കേരള ...തുട൪ന്ന് വായിക്കുക


പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 650 കോടിയുടെ പദ്ധതി നടപ്പാക്കും

തിരു: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കോവിഡിന്റെ പശ്ചാത്തല ത്തിൽ 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ നടപ്പിലാക്കും. ലോക്ഡൗണിനെ തുടർന്ന് വരുമാന മില്ലാതായ സംരംഭകർക്ക് ഇവ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം വാർഷിക പലിശ നിരക...തുട൪ന്ന് വായിക്കുക


ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരു: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി സർക്കാർ അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അയൽപക്ക പഠന കേന്ദ്രങ്ങൾ കെ. എസ്. എഫ്. ഇ സ്‌പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലിവിഷനുകൾ വാങ്ങു ന്നതിനുള്ള ചെലവിന്...തുട൪ന്ന് വായിക്കുക


സാധാരണക്കാര്‍ക്ക് കൈത്താങ്ങായി സുഭിക്ഷ ഭക്ഷണശാലകള്‍: മന്ത്രി പി തിലോത്തമന്‍

ആലപ്പുഴ: കുറഞ്ഞ ചെലവില്‍ മികച്ച ഭക്ഷണം നല്‍കുന്നതിലൂടെ വിശപ്പ് രഹിത കേരളം- സുഭിക്ഷ ഭക്ഷണശാലകള്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായിമാറുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ചേര്‍ത്തല നഗരസഭയില്‍ പുതുതായി ആരം ഭിച്ച സുഭിക്ഷ...തുട൪ന്ന് വായിക്കുക


പ്രശസ്ത അമേരിക്കൻ ഗായകൻ എഡോൺ മൊള ഏരീസ് ഗ്രൂപ്പിന്റെ പുതിയ ചിത്രത്തിലേക്ക്

ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽപ്രശസ്തനായഅമേരിക്കൻ സംഗീതജ്ഞൻ എഡോൺ മൊള, ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ, ഹോളിവുഡ് സംവിധായകനും കവിയുമായ സോഹൻ റോയ് നിർമ്മിച്ച് വിജേഷ് മണി സംവിധാനം ചെയ്യുന്ന -മ്..... - എന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നു. ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി പ്രൊഫ. ഡോ സാറ വർഗീസ് ചുമതലയേറ്റു

(ചിത്രം. ഡോ സാറ വർഗീസ്) തിരു: മെഡിക്കൽ കോളേജിന്റെ 31 -ാമത് പ്രിൻസിപ്പലായി പ്രൊഫ.ഡോ: സാറ വർഗീസ് ചുമതല യേറ്റു. ഡോ സാറ വർഗീസ് 2017 മുതൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി സേവ നമനുഷ്ഠിച്ചു വരികയായിരുന്നു. ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജില...തുട൪ന്ന് വായിക്കുക


726 ലാപ്പാ തൊഴിലാളികള്‍ കെഎംഎംഎല്‍ യൂണിഫോം അണിയും

തിരു: സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍(കെ എം എം എല്‍) ലാപ്പാതൊഴിലാളികളെ കമ്പ നിക്ക് കീഴിലെ കോണ്‍ട്രാക്റ്റ് തൊഴിലാളികളായി നിയമിച്ച് ഉത്തരവായി. 726 ലാപ്പ തൊഴിലാളി കള...തുട൪ന്ന് വായിക്കുക


ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിനു ശേഷം 14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍

തിരു: ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിനു ശേഷം 14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തി യത് 2,777 യാത്രക്കാര്‍. ഇതില്‍ 2,059 പേര്‍ എത്തിയത് ന്യൂ ഡല്‍ഹിയില്‍ നിന്നാണ്. മെയ് 15ന് ന്യൂ ഡല്‍ഹിയില്‍ നിന്നാണ് യാത്രക്കാരുമായി ആദ്യ ട്രെയിന്‍ തിരുവനന്തപുരത്തെത്തിയ...തുട൪ന്ന് വായിക്കുക


ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

പത്തനംതിട്ട: ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്. പത്തനംതിട്ട കൊടുന്തറ ഗവണ്‍ മെന്റ് എല്‍പി സ്‌കൂളില്‍ ദേവാംഗനനാഥ്, പ്രാര്‍ഥനാനാഥ്,ശബരീനാഥ് എന്നീ മൂവര്‍സംഘംചേര്‍ന്നു. കെഎസ്ആര്‍ടിസി ജീവനക്കാരായ കൈലാസ്‌നാഥ്, സുരേഖ ദമ്പതികളുടേതാണ് ഒറ്റപ്ര...തുട൪ന്ന് വായിക്കുക


റൂട്രോണിക്‌സ് ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമായി

തിരു: വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനംനിര്‍വഹിച്ചു. നൂതന സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനാണ് പദ്ധതി.കൊ...തുട൪ന്ന് വായിക്കുക


നാളെയുടെ വേരുകള്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എന്‍എസ്എസ് പാഷണ്‍ ഫോളോവേഴ്‌സ് (എന്‍പിഎഫ്) പത്തനംതിട്ട യൂണിറ്റ് സംഘടിപ്പിക്കുന്ന -നാളെയുടെ വേരുകള്‍- എന്ന പരിപാടി യുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു. എന്‍എസ്എസ് വോളണ്ടിയര്...തുട൪ന്ന് വായിക്കുക


തണലിലും ഫസ്റ്റ്‌ബെല്‍ ക്ലാസ്; സഹായത്തിന് അധ്യാപകരും

പത്തനംതിട്ട: ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമായ തണലിലും കുട്ടി കള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ഒരുക്കി. ഒന്നാം ക്ലാസില്‍ ഒരു കുട്ടിയും രണ്ടാം ക്ലാസില്‍ രണ്ട് കുട്ടികളുമാണ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.