Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു തുമ്പ ബഹിരാകാശ കേന്ദ്രത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നീതി; പള്ളിക്കും സ്‌കൂളിനും പളളിത്തുറയിലെ ഭൂമി പതിച്ചു നല്‍കാന്‍ മന്ത്രിസഭാ തീരുമാനം ഈ മാസം 26 നും 27 നും സംസ്ഥാനത്തെ മിൽമ ഡയറികൾ സന്ദർശിക്കാം പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ മന്ത്രിയുടെ ഉത്തരവ് ഒ.ഇ.ടി. ഹെല്‍ത്ത്‌കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം വിജയകരമായി സംഘടിപ്പിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ശബരിമല തീര്‍ഥാടനം: സമയബന്ധിതമായി അടിസ്ഥാന സൗകര്യങ്ങളൊരുക്കും- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

2/11/2019

പന്തളം : ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വില യിരുത്തുന്നതിന് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഈ മാസം ഒന്‍പതിന് മുഖ്യമന്ത്രിയുടെ നേതൃത്വ ത്തില്‍ അവലോകന യോഗം ചേര്‍ന്ന് അവസാനവട്ട വിലയിരുത്തല്‍ നടത്തും.ഇത്തവണ വളരെ നേരത്തെ തന്നെ മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞു. ഓഗസ്റ്റില്‍ പ്രാഥമി ക യോഗവും, സെപ്തംബര്‍ അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും, ബന്ധപ്പെട്ട ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തിലും യോഗങ്ങള്‍ ചേര്‍ന്ന് ഏറ്റെടുത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രാം ചാര്‍ട്ട് തയാറാക്കിയിരുന്നു. ഇതുപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരിക യാണ്. പന്തളത്ത് ഇടത്താവളം നിര്‍മിക്കുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങാനു ള്ള സാധ്യത പരിശോധിക്കും. മണ്ഡലകാലത്ത് ഭക്തര്‍ക്ക് നിറഞ്ഞ മനസോടെ ദര്‍ശനം നടത്തി തിരികെ പോകാന്‍ ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. പന്തളത്ത് സ്ഥിരം സംവിധാന ത്തില്‍ ഫയര്‍‌സ്റ്റേഷന്‍ ഉടന്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. തീര്‍ഥാടനത്തിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് തിരുവതാംകൂര്‍ ദേവ സ്വം ബോര്‍ഡ് അറിയിച്ചു. ജില്ലയിലെ പ്രധാന റോഡുകളുടേയും അനുബന്ധ റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ ഈ മാസം പത്തിനകം പൊതുമരാമത്ത് നിരത്ത് വിഭാഗം പൂര്‍ത്തിയാക്കും. തീര്‍ഥാടനത്തിന്റെ ഭാഗമായി പമ്പ, സന്നിധാനം ആശുപത്രികള്‍ ഈ മാസം ഒന്നു മുതല്‍ പതിന ഞ്ചു വരെ തുറന്നു പ്രവര്‍ത്തിക്കും. ഇതിലേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ജീവ നക്കാര്‍ എന്നിവരെ ആരോഗ്യ വകുപ്പ് നിയമിച്ചിട്ടുണ്ട്. 15 മുതല്‍ പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, സന്നിധാനം, സഹാസ്, നിലയ്ക്കല്‍, പത്തനംതിട്ട ജനറല്‍ ആശുപത്രി ശബരിമല വാര്‍ഡ്, പന്തളം വലിയകോയിക്കല്‍ താല്‍ക്കാലിക ആശുപത്രി എന്നിവിടങ്ങളില്‍ സ്‌പെഷല്‍ ഡ്യൂട്ടിക്കായി ജീവനക്കാരെ നിയമിക്കും.

പമ്പ, നിലയ്ക്കല്‍, വടശേരിക്കര, റാന്നി, പെരുനാട്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പന്തളം ഇടത്താവളം എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തും. സാമൂഹികാരോഗ്യകേന്ദ്ര ങ്ങളായ റാന്നി-പെരുനാട്, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, റാന്നി താലൂക്ക് ആശു പത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക ശബരിമല വാര്‍ഡ് തുറക്കും. കെ എസ് ആര്‍ ടി സി പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും സര്‍വീസ് നടത്തും. പന്തളം - പമ്പ റൂട്ടില്‍ സമയബന്ധിതമായി ആവശ്യമായ ബസ് സര്‍വീസ് നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.പന്തളത്ത് 16 പേരടങ്ങുന്ന ടീമാണ് അഗ്‌ നി ശമന സേനയിലുണ്ടാവുക. ഒരു വാഹനം, ആംബുലന്‍സ്, ജീപ്പ്, റബ്ബര്‍ ഡിങ്കി, നാല് സ്‌കൂ ബാ ഡൈവിംഗ് വിദഗ്ധര്‍, അഗ്നിശമനി, ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് എന്നിവ ഉണ്ടാകും.

രണ്ട് കണ്‍ട്രോള്‍ റൂമുകളും സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 120 പോലീസുകാരെ യും ശബരിമല ജോലികള്‍ക്കായി പന്തളത്ത് പോലീസ് നിയമിച്ചിട്ടുണ്ട്. പോലീസുകാരെ മഫ്ടിയി ല്‍ നിയോഗിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുവാനുള്ള നടപടി സ്വീകരിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ രണ്ടു പേരടങ്ങുന്ന സ്‌ക്വാഡുകളെ നിയോഗിച്ച് അന്വേഷണം ഊര്‍ജി തമാക്കും. പമ്പയില്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി സ്ഥാപിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

വീണാ ജോര്‍ജ് എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി ബി നൂഹ്, ജില്ലാ പോലീസ് മേധാവി ജി. ജയ ദേവ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ശബരിമലയുടെ ചുമതയുള്ള എഡിഎം എന്‍.എസ്.കെ ഉമേഷ്, ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്, പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ്, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍, കുളനട പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, അടൂര്‍ ആര്‍ഡിഒ പി.ടി എബ്രഹാം, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, പത്തനം തിട്ട നഗരസഭ സെക്രട്ടറി എ.എം.മുംതാസ്, ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ രാജേന്ദ്രപ്ര സാദ്, അയ്യപ്പസേവാ സംഘം പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്ര ട്ടറിമാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സർഫാസി ആക്ട്: അഡ്‌ഹോക് കമ്മിറ്റി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിച്ചു

തിരു: സർഫാസി ആക്ട് പ്രകാരമുള്ള നടപടികൾ മൂലം സംസ്ഥാനത്തുളവായ അവസ്ഥാവിശേഷ ത്തെക്കുറിച്ച് അഡ്‌ഹോക് കമ്മിറ്റി പഠിച്ച് നിർദേശങ്ങൾ നിയമസഭയിൽ സമർപ്പിച്ചു. പ്രധാന ശിപാർശകൾ ചുവടെ. സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും സഹകരണബാങ്കുകളെ ഒഴിവാക്കണമെന്ന് കേന്ദ്ര ...തുട൪ന്ന് വായിക്കുക


സഹകരണം - നിയമസഭ അംഗീകരിച്ച പ്രമേയം

(ആദായനികുതി ആനുകൂല്യം എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അനുവദിക്കുക, കൂട്ടിച്ചേര്‍ത്ത 194 N വകുപ്പിന്റെ പരിധിയില്‍നിന്നുംപ്രാഥമിക സഹകരണസംഘങ്ങളെ ഒഴിവാക്കുക: കേരള നിയമസഭ പ്രമേയം വഴി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു) റിസര്‍വ്വ് ബാങ്കിന്റെ ...തുട൪ന്ന് വായിക്കുക


ഒ.ഇ.ടി. ഹെല്‍ത്ത്‌കെയര്‍ കമ്മ്യൂണിക്കേഷന്‍ ഫോറം വിജയകരമായി സംഘടിപ്പിച്ചു

(സുരക്ഷിതമായും കാര്യക്ഷമമായും ആരോഗ്യ മേഖലയിൽ സേവനങ്ങൾ അനുഷ്ഠിക്കാൻ ആവശ്യമായ മുഴുവൻ സഹായവും ഈ രംഗത്തെ പ്രൊഫഷണലുകൾക്ക് വാഗ്ദാനം ചെയ്ത് കേംബ്രിഡ്ജ് ബോക്‌സ്ഹില്‍ ലാംഗ്വേജ് അസെസ്സ്‌മെന്റ് സി.ഇ.ഒ.സുജാത സ്റ്റെഡ്) കൊച്ചി: ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത...തുട൪ന്ന് വായിക്കുക


പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ മന്ത്രിയുടെ ഉത്തരവ്

തിരു: വയനാട് ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷെഹലാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക്...തുട൪ന്ന് വായിക്കുക


തുമ്പ ബഹിരാകാശ കേന്ദ്രത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നീതി; പള്ളിക്കും സ്‌കൂളിനും പളളിത്തുറയിലെ ഭൂമി പതിച്ചു നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരു: തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനല്‍കണമെന്ന ഡോ.വിക്രം സാരാഭായിയുടെ അഭ്യര്‍ത്ഥന മാനിച്ച് 1963ല്‍ തുമ്പയില്‍ താമസിച്ചിരുന്ന183കുടുംബങ്ങളുടെ വീടും സ്ഥലവുംസെന്റ് മേരീസ് മഗ്ദലനപള്ളിയുടെ61ഏക്കറും പള്ളിത്തുറ സ്‌കൂളിന്റെ വക3.39 ഹെക്ടര...തുട൪ന്ന് വായിക്കുക


ഈ മാസം 26 നും 27 നും സംസ്ഥാനത്തെ മിൽമ ഡയറികൾ സന്ദർശിക്കാം , വിലക്കുറവിൽ മിൽമ ഉത്പന്നങ്ങൾ വാങ്ങാം

(മിൽമയുടെ തിരുവനന്തപുരം അമ്പലത്തറ ഡയറി) തിരു : ദേശീയ ക്ഷീര ദിനമായ നവംബർ 26 നും,27 നും സംസ്ഥാനത്തെ 14 മിൽമ ഡയറികളും പൊതുജനങ്ങൾക്കും,വിദ്യാർത്ഥികൾക്കും സന്ദർശിക്കാനുള്ള അവസരം ഒരുക്കും. ഈ ദിവസ ങ്ങളിൽ ഡയറികളിൽ നിന്നും നേരിട്ടു മിൽമ ഉത്പന്നങ്ങൾ വി...തുട൪ന്ന് വായിക്കുക


ഡിജിറ്റല്‍ മേഖലയിലേക്ക് ചുവടുവച്ച് ബാംബൂ കോര്‍പ്പറേഷന്‍

തിരു: മുളയുല്‍പ്പന്നങ്ങളുടെ ആഗോളവിപണനവും പ്രചാരണവും ലക്ഷ്യമിട്ട് പുത്തന്‍ വെബ്‌ സൈറ്റുമായി കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍. സ്ഥാപനത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും കോര്‍ത്തിണക്കിയാണ് വെബ്സൈറ്റ് ആരംഭിച്ചത്. ഒപ്പം ഉപഭോക്താക്കള്‍ക്കുള്ള ഓണലൈന്‍...തുട൪ന്ന് വായിക്കുക


മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മ്യൂസിയം ഓഡിറ്റോറിയത്തിൽ പ്രത്യേക പ്രദർശനം സന്ദർശിച്ചു

തിരു:ലോക പൈതൃകവാരത്തോടനുബന്ധിച്ച് മ്യൂസിയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പ്രദർശനം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർ ശിച്ചു. പൊതുജനങ്ങൾക്കിടയിൽ നടത്തുന്ന പ്രശ്നോത്തരി മത്സരത്തിനായുള്ള തുറന്ന വാഹനം മ...തുട൪ന്ന് വായിക്കുക


ദൃശ്യ ശ്രവ്യ രംഗത്ത് പുത്തൻ കാൽവെപ്പുമായി കെൽട്രോൺ

തിരു: ദൃശ്യ ശ്രവ്യ മേഖലയിലെ പുത്തന്‍ ആശയമായ ഓഗ്മന്റഡ് റിയാലിറ്റിയും (എആര്‍), വെര്‍ ച്ച്വല്‍ റിയാലിറ്റിയും (വിആര്‍) ജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാന വ്യവസായ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ സ്ഥാപിച്ച എആര്‍-വിആര്‍ ലാബ് ഉദ്ഘാടനം ചെയ്തു. കെൽട്രോണി ന്റെ തിരുവ...തുട൪ന്ന് വായിക്കുക


പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

തിരു:വയനാട് സുൽത്താൻ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംര ക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ പി.സുരേഷ് സ്വമേധയാ കേസെടുത്തു. സംസ്ഥാന പോലീസ് മേധാവി, ജില്ല കളക്ടർ, പൊതുവിദ്...തുട൪ന്ന് വായിക്കുക


ശബരിമല നട തുറന്ന് 5 ദിവസം കൊണ്ട് 15 പേര്‍ക്ക് ഹൃദയാഘാതം വന്നു:മല കയറുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടവ

തിരു: ശബരിമല തീര്‍ത്ഥാടകര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്ക ണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു. പമ്പ മുതല്‍ ശബരി മല വരെയുള്ള ദീര്‍ഘദൂര കയറ്റം ആരോഗ്യമുള്ള ഒരാളില്‍ പോലും വിവിധ ആരോഗ്യ പ്രശ്‌നങ്...തുട൪ന്ന് വായിക്കുക


ദിവസങ്ങൾക്കുള്ളിൽ കേരളബാങ്ക് യാഥാർഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ധനമൂലധനശക്തികൾക്കെതിരെ ജനകീയമൂലധനമെന്ന ബദലുയർത്തിയുള്ള പോരാട്ടമാണ് സഹകരണപ്രസ്ഥാനം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പറ ഞ്ഞു. 66 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേ ളനം ഉദ്ഘാടനം ചെയ്തു സംസാരിക...തുട൪ന്ന് വായിക്കുക


ആരോഗ്യരംഗം മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി

തിരു: ആർദ്രം മിഷൻ വിജയകരമായി നടപ്പാക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തു. ചികിത്‌സയ്‌ക്കൊ...തുട൪ന്ന് വായിക്കുക


58.7 കോടി രൂപയുടെ നിർമാണം മണ്ഡല മകരവിളക്ക് സീസൺ കഴിഞ്ഞാൽ ഉടൻ ആരംഭിക്കുo: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ലോക്സഭയിൽ ഒരു യുഡിഎഫ് എംപിക്ക് മറുപടിയായി കേന്ദ്ര ടൂറിസം മന്ത്രി കേരളം ശബരിമല മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടില്ല എന്ന് പറഞ്ഞതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. ഇത് തിക ച്ചും അവാസ്തവം ആണ്. തെറ്റിദ്ധാരണ കൊണ്ടുള്ള പരാമര്‍ശമാകാം അത്.മന്ത്രി കടകംപള്ളി സു...തുട൪ന്ന് വായിക്കുക


റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

തിരു: രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജി സ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം നല്‍കി തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.01-01-1999 മു...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.