Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു മാതംഗ മാനവ മൈത്രി സമിതി ത്രിദിന ശിൽപശാല സമാപിച്ചു ബാലഭാസ്കറിന്റെ സ്മരണക്ക് മുന്നിൽ അവർ മെഴുകുതിരി കൊളുത്തി പ്രതിജ്ഞചൊല്ലി

ആരോഗ്യം

കൂടുതല്‍ 

ദേശീയ ആയുര്‍വേദ വാരം ഒക്‌ടോബര്‍ 25 മുതല്‍

24/10/2019

തിരു: ദീര്‍ഘായുസിന് ആയുര്‍വേദം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയിലാകമാനം ഒക്‌ടോബര്‍ 25ന് നാലാമത് ദേശീയ ആയുര്‍വേദ ദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍, നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ വിദ്യാ ഭ്യാസ വകുപ്പ്, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ദീര്‍ഘായുസിന് ആയുര്‍ വേദം എന്ന സന്ദേശവുമായി കേരളത്തില്‍ ഒക്‌ടോബര്‍ 25 മുതല്‍ ഒരാഴ്ചക്കാലം വിവിധ പരിപാടി കള്‍ സംഘടിപ്പിക്കുകയാണ്. ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായി ദീര്‍ഘായുസിന് ആയുര്‍വേദം ക്യാമ്പയിനും തുടക്കം കുറിക്കുകയാണ്.

വര്‍ണാഭമായ പരിപാടികളോടെ ദീര്‍ഘായുസിന് ആയുര്‍വേദം സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, മാരത്തോണ്‍ എന്നിവ സംഘടിപ്പിക്കുന്നു. ജനങ്ങളില്‍ ആയുര്‍വേദത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിനും ആരോഗ്യരംഗത്ത് ജനങ്ങള്‍ക്ക് വേണ്ട ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ദേശീയ ആയുര്‍വേദ വാരാഘോഷം മികച്ച അവസരമായി മാറ്റണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.

മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനം 30 ന്

സംസ്ഥാനത്തെ പൊതു, സ്വകാര്യ മേഖലയിലെ ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ഡോക്ടര്‍മാര്‍ക്കും ആയുര്‍വേദ കോളേജ് അധ്യാപകര്‍ക്കുമുള്ള 2018 ലെ സംസ്ഥാനതല അവാര്‍ഡ് ദാനം ഒക്‌ടോബര്‍ 30 ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും.

സൗജന്യ ആയുര്‍വേദ മെഗാ മെഡിക്കല്‍ ക്യാമ്പ്

ദീര്‍ഘായുസിന് ആയുര്‍വേദം എന്ന തിരിച്ചറിവ് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ഒക്‌ടോബര്‍ 25 ന് രാവിലെ 10 മണിക്ക് ചിറയിന്‍കീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടക്കുന്ന മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിഉദ്ഘാടനംചെയ്യും. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്, ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ദീന തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്‍കുകയും തുടര്‍ചികിത്സ ലഭിക്കുംവിധം നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

പൊതുജനങ്ങള്‍ക്ക് ആയുര്‍വേദ ജീവിതരീതി; ബോധവത്ക്കരണ പരിപാടികള്‍

ആയുര്‍വേദം ഒരു ഉത്തമ ജീവിത ദര്‍ശനമാണ്. ആരോഗ്യം തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. ഇന്നേവരെ തിരിച്ചറിയപ്പെട്ടിട്ടുള്ള എല്ലാ രോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്. ആയുര്‍വേദ വൈദ്യവൃത്തി അനുഷ്ഠിക്കുന്നവരെ മാത്രം ഉദ്ദേശിച്ച് ഉപദേശി ക്കപ്പെട്ട് ചിട്ടപ്പെടുത്തിയ ശാസ്ത്രമല്ല. എന്നാല്‍ ആരോഗ്യത്തോട് കൂടി ദീര്‍ഘകാലം ജീവിതം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരോ വ്യക്തികള്‍ക്കും തത്വാധിഷ്ടിത ഉപദേശ സാരാംശ ങ്ങളാണ് ആയുര്‍വേദം. ആരോഗ്യത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന ജീവിതചര്യ കൂടി പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി ശക്തമായ ബോധവത്ക്കരണ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശുചീകരണത്തിന് പുത്തൻ ഉപകരണങ്ങളെത്തി

(ചിത്രം: ആശുപത്രി ശുചീകരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാങ്ങിയ പുതിയ ഉപകരണങ്ങൾ) തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെയും എസ് എ ടിയിലെയും ശുചീകരണ പ്രവർത്ത നങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായി പുത്തൻ ഉപകരണങ്ങളെത്തി. സർക്കാർ ആശുപത്രി കൾ രോഗീ സൗഹൃദമാക...തുട൪ന്ന് വായിക്കുക


ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനം: കേരളത്തിന് ദേശീയ അവാര്‍ഡ്

തിരു: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്ക പ്പെട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭി...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഗവേഷണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുo

(ചിത്രം: ദേശീയ മെഡിക്കൽ ഗവേഷണ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നെത്തിയ പ്രതിനിധികൾ) തിരു: മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഗവേഷണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി കെ കെ ശൈലജ ട...തുട൪ന്ന് വായിക്കുക


ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ചുമക്കളെ വിശിഷ്ടാതിഥികളാക്കിഎസ് എ ടിയിൽശിശുദിനാഘോഷം

(ചിത്രം: എസ് എ ടി യിൽ നടന്ന ശിശുദിനാഘോഷത്തിൽ മുഖ്യ തെരഞ്ഞെ ടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും ആശുപത്രി അധികൃതർക്കുമൊപ്പം രമാദേവിയും മക്കളും) തിരു: ശിശുദിനാഘോഷത്തിന് മിഴിവേകി എസ് എ ടി ആശുപത്രിയിലെ ആഘോഷച്ചടങ്ങിൽ പഞ്ചരത്നങ്ങളും. 1995-ൽ വെഞ്ഞാറമ്മൂട് സ...തുട൪ന്ന് വായിക്കുക


ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കാനായി നവംബര്‍ 18 മുതല്‍ 24 വരെ ലോക ആന്റിബയോട്ടിക് അവബോധ വാരം ആചരിക്കുന്നു

തിരു: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ആന്റി മൈക്രോബിയല്‍ റെസി സ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ അടിസ്ഥാനമാക്കി 2020 ഓടെ ആന്റിബയോട്ടിക് സാക്ഷരത യുള്ള സംസ്ഥാനമാക്കി മാറ്റാന്‍ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറി ന...തുട൪ന്ന് വായിക്കുക


വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു

തിരു: ജോലിയ്‌ക്കെത്തുന്ന വനിത ജീവനക്കാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഹെഡ് ഓഫീസില്‍ ക്രഷ് സ്ഥാപിച്ചു. നൂറോളം വനിത ജീവനക്കാര്‍ ഈ ഓഫീസില്‍ ജോലി ചെയ്യുന്നു. അവരുടെ 10 വയസ് വരെയുള്ള കുട്ടികളെ സംര ക്ഷിക്കാനായാണ് ക്ര...തുട൪ന്ന് വായിക്കുക


മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ രോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാനാന്‍ പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രമേഹ തലസ്ഥാനമാണ് കേരളം എന്ന പേര് മാറ്റിയെടുക്കാനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തി...തുട൪ന്ന് വായിക്കുക


ലോക പ്രമേഹ ദിനാചരണം: നിയമസഭാ സാമാജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു

തിരു: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് നിയമസഭാ സാമജികര്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. വര്‍ധിച്ചു വരുന്ന ജീവിത ശൈല...തുട൪ന്ന് വായിക്കുക


കേരളം പുതിയ കാല്‍വയ്പ്പിലേക്ക്: നവംബര്‍ 15 നല്ലനടപ്പ് ദിനം:സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കുo

തിരു: ശിക്ഷാ സമ്പ്രദായങ്ങളില്‍ ഏറ്റവും ആധുനിക രീതികളിലൊന്നായ പ്രൊബേഷന്‍ അഥവാ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്ന തിനുമായി നവംബര്‍ 15 നല്ലനടപ്പ് ദിനം ആയി ആചരിക്കുകയാണ്. ഭരണ, നീതിന്യായ മേഖല കളില്‍ വ്യക്തി...തുട൪ന്ന് വായിക്കുക


എസ്.യു.ടി റോയല്‍ സൗജന്യ പ്രമേഹ,രക്തസമ്മര്‍ദ്ദ പരിശോധന ക്ലിനിക്കുകള്‍ക്ക് 14 ന് തുടക്കം

തിരു: ലോക പ്രമേഹ ദിനത്തില്‍ ഉള്ളൂര്‍ എസ്.യു.ടി റോയല്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.പാളയം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ നവംബര്‍ 14 മുതല്‍എല്ലാ തിങ്കള്‍...തുട൪ന്ന് വായിക്കുക


ലോക പ്രമേഹ ദിനാചരണം: പ്രമേഹം-നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക

തിരു: നവംബര്‍ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോ ടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രമേഹം നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക- എന്നതാണ് ഈ വര്‍ഷത്...തുട൪ന്ന് വായിക്കുക


യുവാക്കളിലെ ഹൃദയ രോഗങ്ങളെ പ്രതിരോധിക്കാൻ വിദഗ്ധ സംഗമം

(ചിത്രം: സി ഡി സി യിൽ നടന്ന സെമിനാർ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം കെ സി നായർ ഉദ്ഘാടനം ചെയ്യുന്നു) തിരു: യുവാക്കളിലെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങളെ പ്രതി രോധിക്കാൻ ലക്ഷ്യമിട്ട് വിദഗ്ധ സംഗമം നടന്നു.തിരു.മെഡിക്കൽ കോളേജ് ചൈൽ...തുട൪ന്ന് വായിക്കുക


ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ആരോഗ്യ വകുപ്പ്മന്ത്രി സമ്മാനിച്ചു

തിരു: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരി ക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശു പത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ് കേര ളത്തിന് ഇത്...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ജനകീയ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന്

തിരു: സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീ യമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകു പ്പുക...തുട൪ന്ന് വായിക്കുക


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനു ആരോഗ്യമന്ത്രിയുടെ മറുപടി

തിരു:10.06.2015 ലെ സ.ഉ. (എം.എസ്) 105/2015/നി.വ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ബി.പി.എൽ, എപി.എൽ ഭേദമന്യേ സംസ്ഥാനത്ത് ചികിത്സ നേടുന്ന മുഴുവൻ ഹീമോഫീലിയ രോഗികൾക്കും, കാരുണ്യ ബെനെവലന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ചികിത്സക്കുള്ള ഫാക്ടർ 8,9,7,7എ,ഫീബ എന്നീ മര...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.