Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു ആരോഗ്യരംഗം മെച്ചപ്പെടുത്താൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച ദിവസങ്ങൾക്കുള്ളിൽ കേരളബാങ്ക് യാഥാർഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം യു എസ് ടി ഗ്ലോബൽ കോഗ്നിഫൈ ടെക്‌നോളജീസിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി

രാഷ്ട്രീയം

കൂടുതല്‍ 

തിരഞ്ഞെടുപ്പ് ഫലം: വി എം സുധീരന്റെ പ്രതികരണം

24/10/2019

തിരു:ദേശീയതലത്തിൽ ഇന്ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാധാന്യവും പ്രസക്തിയും വളരെയേറെ വർധിപ്പിച്ചിരിക്കുകയാണെന്ന് വി എം സുധീരൻ പ്രതികരിച്ചു.

ഏകാധിപത്യ-വർഗീയ- ഫാസിസ്റ്റ് ശക്തിക്കെതിരെയുള്ള പോരാട്ടത്തിൽ നേതൃത്വപരമായ നിർണായക പങ്കുവഹിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന ശക്തമായ സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്.

കേരളത്തിലാകട്ടെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മും അധികാര ദുർവിനിയോഗം നടത്തിയും പണമൊഴുക്കിയും നടത്തിയ പ്രചാരണ- പ്രവർത്തനങ്ങളെ അതിജീവിച്ച് അഞ്ചിൽ മൂന്ന് സീറ്റിൽ യുഡിഎഫിന് വിജയിച്ചു കയറാനായി എന്നത് എടുത്തു പറയത്തക്ക രാഷ്ട്രീയനേട്ടം തന്നെയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 89 വോട്ടിന്റെ ഭൂരിപക്ഷം ഏതാണ്ട് എണ്ണായിരത്തോളമായി ഉയർത്താൻ യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ്.

കനത്ത പേമാരിയും പ്രകൃതിക്ഷോഭവും ഉണ്ടായതിന്റെ ഫലമായി പതിനായിരങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയാതെ പോയ എറണാകുളത്ത് ഭേദപ്പെട്ട നിലയിൽ മൂവായിരത്തിൽ പരം വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദ് വിജയിച്ചു കയറി എന്നത് ആർക്കും നിസാരവൽക്കരിക്കാനാകില്ല. അതൊരു നല്ല വിജയം തന്നെയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38000ൽ പരം വോട്ടിന് സിപിഎം സ്ഥാനാർഥി ജയിച്ച അരൂരിൽ നല്ല നിലയിൽ ഷാനിമോൾ ഉസ്മാന് വിജയിക്കാനായത് തികച്ചും അഭിമാനകരമാണ്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ വിജയം തെന്നി പോയെങ്കിലും ഇത്തവണ നിയമസഭയിലേക്ക് ഷാനിമോൾ നേടിയ വിജയം ഏറെ തിളക്കമുള്ളതാണ്.

യുഡിഎഫ് കാലങ്ങളായി വിജയിച്ചു വരുന്ന കോന്നിയിലെയും വട്ടിയൂർക്കാവിലെയും പരാജയം വൻ തിരിച്ചടി തന്നെയാണ്.

ഗുരുതരമായ ഒരുപാട് പ്രശ്നങ്ങളിലേക്ക് ഈ തോൽവി വിരൽചൂണ്ടുന്നുണ്ട്.

വസ്തുനിഷ്ഠമായ പരിശോധന ഇക്കാര്യത്തിൽ നടത്തേണ്ടതുണ്ട്. അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്തുന്ന നിലയിൽ ഫലപ്രദമായ തുടർനടപടികളും വേണം.

തൊലിപ്പുറമേയുള്ള നടപടികൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല. പ്രവർത്തനരീതിയിലും സമീപനങ്ങളിലും സർവ്വ തലത്തിലും അടിമുടി മാറ്റം ഉണ്ടായേ മതിയാകൂ.

എങ്കിലേ വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്കും മുന്നണിക്കും വിജയകരമായി മുന്നോട്ടു പോകാനാകൂ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മഹാരാഷ്ട്ര സർക്കാർ രൂപീകരണം: വി.എം.സുധീരൻ്റെ പ്രതികരണം

മഹാരാഷ്ട്രയിൽ ശിവസേന ഉൾപ്പെടുന്ന മുന്നണിയുടെ ഭാഗമാകാനും അധികാരം പങ്കിടാനുമുള്ള സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ ചരടുവലികൾക്ക് തടയിടാൻ ഇനിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്നാണ് വി.എം.സുധീരൻ്റെ അഭ്യർത്ഥന. ബിജെപിയെ പോലെ തന്നെ അപകടകാരികളായ ശിവസേന...തുട൪ന്ന് വായിക്കുക


അക്ഷയ കേന്ദ്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കണം: ഐ.ടി.എംപ്ലോയീസ് യൂണിയന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരു: അക്ഷയ പദ്ധതിയും സംരംഭകരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് അക്ഷയ ഐ.ടി. എംപ്ലോയീസ് യൂണിയന്‍ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന് നിവേദനം നല്...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ തുടരുമെന്ന്‌ വിവിധ പാർടികൾ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ചകൾ തുടരുമെന്ന്‌ വിവിധ പാർടികൾ പ്രതികരിച്ചു. പൊതുമിനിമം പരിപാടിയിൽ എത്താൻ എൻസിപിയോടും കോൺഗ്രസിനോടുംചർച്ച തുടരുമെന്ന്‌ ശിവസേന അധ്യക്ഷൻ ഉദ്ധവ്‌ താക്കറേ പറഞ്ഞു. ഇനി ആറുമാസമുണ്ടെന്നും-അദ്ദേഹം പറഞ്ഞു. തിടുക...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം: ശിവസേന സുപ്രീംകോടതിയില്‍

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം. ഭൂരിപക്ഷം തെളിയിക്കാന്‍ എൻസിപിക്ക്‌ ചൊവ്വാഴ്‌ച രാത്രി 8.30 വരെ അനുവദിച്ച സമയം തീരുംമുമ്പേ ഗവർണർ ഭഗത്‌സിങ്‌ കോശ്‌ യാരി രാഷ്ട്രപതിഭരണത്തിന് ശുപാർശചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രസീല്‍ യാത്രയ്‌ക്...തുട൪ന്ന് വായിക്കുക


ധനകാര്യ മന്ത്രിക്ക് പറ്റിയ അബദ്ധം

തിരു: നിയമസഭയിൽ ഇന്ന് ടി.വി.രാജേഷിന്റെ ചോദ്യത്തിനു നൽ കിയ ഉത്തരത്തോടൊപ്പം മന്ത്രി ടി.എം.തോമസ്സ് ഐസക് അദ്ദേഹത്തിനു ഇന്നലെ ഉണ്ടായ സംഭവത്തെ സഭയെ അറിയിച്ചത് ഇപ്ര കാരം. കേരളത്തിൽ പാലം പണിതുകഴിഞ്ഞാൽ താഴെക്ക് ഇറങ്ങാൻ കഴിയത്തഅവസ്ത് ഇന്നുംഉണ്ട്. ഇന്നലെ കുട്ടന...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ഗവർണർ എൻസിപിയെ ക്ഷണിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ഗവർണർ ഭഗത്‌സിങ്‌ കോശ്‌യാരി മൂന്നാ മത്തെ വലിയ കക്ഷിയായ എൻസിപിയെ ക്ഷണിച്ചു. അജിത്‌ പവാറിന്റെ നേതൃത്വത്തില്‍ എന്‍സി പി നേതാക്കള്‍ രാത്രി രാജ്‌ഭവനിലെത്തി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്‌ച രാത്രി ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബിജെപി

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്ന് ബിജെപി. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരു മാനം. പാര്‍ട്ടി നിലപാട് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗവര...തുട൪ന്ന് വായിക്കുക


ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാര മേറ്റു

ന്യൂഡൽഹി : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാര മേറ്റു. ജെജെപി നേതാവ്‌ ദുഷ്യന്ത്‌ ചൗതാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു. ഗവർ ണർ സത്യദേവ്‌ നാരായൺ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ...തുട൪ന്ന് വായിക്കുക


51 സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റു ബിജെപിക്ക്‌; കോൺഗ്രസ്‌ 12 സീറ്റ്‌ നേടി

ന്യൂഡൽഹി: 51 സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ്‌ ബിജെപിക്ക്‌ ലഭി ച്ചത്‌. കോൺഗ്രസ്‌ 12 സീറ്റ്‌ നേടി. ശേഷിക്കുന്ന സീറ്റുകളിൽ പ്രാദേശിക പാർടികൾ നേട്ടമുണ്ടാ ക്കി. കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലത്തിലും രണ്ട്‌ ലോക്‌സഭാ മണ...തുട൪ന്ന് വായിക്കുക


വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം

ഓസക:(ജപ്പാൻ):ജപ്പാനിലെ ഓസകയിൽ നടക്കുന്ന ടൂറിസം എക്സ്പോ ജപ്പാൻ 2019 ലെ കേരള ടൂറിസം സ്റ്റാളിൽ എത്തിയ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചു പ്രതികരിച്ചു. വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ജയിച്ചത് LDF...തുട൪ന്ന് വായിക്കുക


ജാതിയും മതവും പറഞ്ഞ് തെരഞ്ഞെടുപ്പിനെ യുദ്ധ ഭൂമിയാക്കാൻ പാടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരു:സമുദായസംഘടനകൾ രാഷ്ട്രീയ പാർടിക്കുവേണ്ടി വോട്ടുചോദിക്കുന്നത് ധാർമികതയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വിലപേശലും സമ്മർദതന്ത്രവുമാണ്‌ പലപ്പോഴും പ്രയോഗിക്കുന്നത്‌. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിച്ചാൽ തെരഞ്ഞെടുപ്പ്‌ ജാതി ഇലക്‌ഷ നാ...തുട൪ന്ന് വായിക്കുക


ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷിക പരിപാടികൾ വ്യാഴാഴ്‌ച തുടങ്ങും

തിരു: ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷിക പരിപാടികൾ വ്യാഴാഴ്‌ച തുടങ്ങും. സംസ്ഥാനത്ത്‌ ഒരു വർഷം നീളുന്ന പരിപാടികളാണ് സിപി എം സംഘടിപ്പിക്കുന്നത്‌. സംസ്ഥാനത്തെ മുപ്പത്തയ്യായിരത്തോളം ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ വ്യാഴാഴ്‌ച പാർടി അംഗങ്ങളും...തുട൪ന്ന് വായിക്കുക


പാലായിൽ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ മിന്നും വിജയം നേടി

പാലാ: പാലായിൽ എൽഡിഎഫ്‌ സ്ഥാനാർഥി മാണി സി കാപ്പൻ മിന്നും വിജയം നേടി. 2943 വോട്ടുകൾക്കാണ്‌ യുഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി കേരള കോൺഗ്രസിലെ ജോസ്‌ ടോമിനെ പരാ ജയപ്പെടുത്തിയത്‌. നാലുമാസംമുമ്പ്‌ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 33472 വോട്ട്‌ യുഡിഎഫിന്‌ ലഭിച്ച സ്ഥ...തുട൪ന്ന് വായിക്കുക


മരട് വിഷയം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വി എം സുധീരന്റെ പ്രതികരണം

തിരു: മരട് കേസിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം നിയമലംഘനം നടത്തി നിർമ്മാണ ങ്ങൾ നടത്തിയവർക്കും നടത്തിക്കൊണ്ടിരിക്കുന്ന വർക്കും അതിനെല്ലാം കൂട്ടുനിൽക്കുന്ന ഭരണ കൂടത്തിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ രംഗത്തെ മാഫിയ പ...തുട൪ന്ന് വായിക്കുക


പാലായില്‍ 71.43 ശതമാനം പോളിങ്; ഫലം 27ന്

പാലാ : പാലാ ഉപതെരഞ്ഞെടുപ്പില്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവില്‍ 71.43 ശതമാനo പോളി ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 77.25%ആണ് ആകെ പോള്‍ ചെയ്തത്. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍ ഉപയോ ഗിച്ചു...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.