Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

ദുരിത ബാധിതരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ അതിജീവിക: ഒരു കുടുംബത്തിന് 50,000 രൂപ ആശ്വാസം നല്‍കുന്ന പദ്ധതി

22/10/2019

തിരു:: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരു തരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിത ത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്ക രിച്ച അതിജീവിക പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.

പദ്ധതിയുടെ സുഗമമായി നടത്തിപ്പിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കുടുംബനാഥന്റെ വിയോഗം മൂലമോ അസുഖം മൂലമോ പ്രകൃതി ക്ഷോഭത്താലോ മറ്റ് കാരണത്താലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒറ്റത്തവണസഹായം നല്‍കുന്നതിനാണ് അതിജീവിക പദ്ധതി ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം ഒരു കുടുംബ ത്തിന് പരമാവധി 50,000 രൂപയായിരിക്കും ഇടക്കാലാശ്വാസമായി ലഭ്യമാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെ ചുമതലയിലാകുന്ന കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായാണ് അങ്കണവാടികള്‍ മുഖേന നടത്തുന്ന കുടുംബ സര്‍വേ പ്രകാരം സൂചിപ്പിക്കുന്ന ത്. കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതര മായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലമോ പെട്ടന്നുണ്ടാകുന്ന അപകടങ്ങളാലോ മരണപ്പെടുകയോ ചെയ്യുമ്പോള്‍ സ്ഥിരവരുമാനം ഇല്ലാത്തതിനാല്‍ നിത്യചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റും മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ പെട്ടന്ന് സംജാതമാകുന്നു. ബാങ്ക് ലോണെടുത്തും മറ്റും നിര്‍മ്മിച്ച വീടുകളുടെതിരിച്ചടവ്,ഭര്‍ത്താ വിന്റെ ചികിത്സയ്ക്ക് വേണ്ടി എടുത്ത ലോണ്‍ തിരിച്ചടവ് എന്നിവ മുടങ്ങുന്നത് കാരണം ഈ കുടുംബങ്ങള്‍ ജപ്തി ഭീഷണിയും നേരിടുന്നുണ്ട്. ഇത് പലപ്പോഴും കൂട്ട ആത്മഹത്യയിലേയ്ക്ക് എത്തിച്ചേരുന്ന സന്ദര്‍ഭങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് അതിജീവിക പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഗുണഭോക്താക്കള്‍

ഭര്‍ത്താവ്, കുട്ടികള്‍, കുടുംബനാഥ എന്നിവര്‍ രോഗബാധിതരായി കിടപ്പു രോഗിയുള്ളകുടുംബം, പ്രകൃതി ദുരന്തത്താലോ, മനുഷ്യ വിപത്തിനാലോ വീട് നഷ്ടപ്പെട്ട് നാശം സംഭവിച്ച് വാടകയ്ക്ക് താമസിക്കാന്‍ കഴിയാതെ ബുദ്ധിമിട്ടുന്ന സ്ത്രീ കുടുംബനാഥയായ കുടുംബം, കട ബാധ്യത മൂലം കുടുംബനാഥ ജപ്തി ഭീഷണി നേരിടുന്ന കുടുംബം, ഭര്‍ത്താവിന്റെ അസുഖം/വിയോഗം മൂലം മക്ക ളുടെ പഠനത്തിന് ആശ്രിതരുടെ ചികിത്സയ്ക്കും ബുദ്ധിമുട്ടുന്ന സ്ത്രീ കുടുംബനാഥയായകുടുംബം, അസുഖം ബാധിച്ച് മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകള്‍ (വിധവകളെ കൂടാതെ അവി വാഹിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ വിവാഹ മോചിതര്‍) എന്നിവരാണ് ഗുണ ഭോക്താക്കള്‍.

അര്‍ഹത മാനദണ്ഡം

അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ താഴെയായിരിക്കണം.അപേക്ഷ കര്‍ക്ക് പ്രായ പൂര്‍ത്തിയായ തൊഴില്‍ ചെയ്യുന്ന മക്കള്‍ ഉണ്ടായിരിക്കരുത്.

അപേക്ഷിക്കേണ്ട വിധം

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിമണ്‍ പ്രൊട്ട ക്ഷന്‍ ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ അപേക്ഷ സ്വീകരിക്കുന്നതാണ്. ഇവ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് കൈമാറും. ലഭ്യമായ അപേക്ഷകളില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വിശദമായ അന്വഷണം നടത്തി ദുരിതമനുഭവിക്കുന്നവരാണെന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി കൂടി ഈ അപേക്ഷകള്‍ പരിഗണിച്ചാണ് ധന സഹായത്തിന് വനിത ശിശു വികസന ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. പരമാവധി 50,000 രൂപവരെ ജില്ലാതലമോണി റ്ററിംഗ് കമ്മിറ്റിയ്ക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

കട്ടപ്പന : പഴവർഗ മൊത്തവിപണന കേന്ദ്രത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ച കട്ടപ്പന പൊതുചന്ത തുറന്നു. രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കടുത്ത നിയന്ത്രണങ്ങ ളോടെ ചന്ത തുറന്നത്‌. ജൂൺ 20നാണ്‌ പച്ചക്കറി, -മീൻ ചന്തകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾ പ്പ...തുട൪ന്ന് വായിക്കുക


നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു

കട്ടപ്പന : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ സഫല ബുക്ക്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു. കവിതകൾ അയക്കുന്നവർ അവരുടെ ഏറ്റവും മികച്ച സൃഷ്ടികൾക്കൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും വ...തുട൪ന്ന് വായിക്കുക


ആരവമില്ലാതെ മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു

മങ്കൊമ്പ് : വള്ളംകളിയുടെ ആവേശവും വഞ്ചിപ്പാട്ടിന്റെ താളവും ഇല്ലാതെ മൂലംജലോത്സവംആചാ രം നടത്തിപിരിഞ്ഞു. ചരിത്രപ്രസിദ്ധമായ മൂലം ജലോത്സവം കോവിഡ് 19 പശ്ചാത്തലത്തിൽ ആചാരം മാത്രമായി. അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കാനുള്ള വിഗ്രഹം കുറിച്ചി കരിങ്കുള...തുട൪ന്ന് വായിക്കുക


ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

അടൂർ : ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മരുതിമൂട് സെന്റ്‌ ജോർജ് കാത്തലിക്ക് പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ അജയ് ( 32), കുട്ടിയുടെ മാതാവ് മാരൂർ ഒഴുക്കു പാറ കിഴക്കേതിൽ ലിജ (33)...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1453 കേസുകള്‍; 1582 അറസ്റ്റ്; പിടിച്ചെടുത്തത് 398 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1453 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1582 പേരാണ്. 398 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5193 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


ചേനംചിറ, ചെമ്മണ്ണും കുന്നേല്‍ ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി പുതിയ കുടിവെള്ള പദ്ധതി

നാരങ്ങാനം പഞ്ചായത്തിലെ ചേനംചിറ കുടിവെള്ള പദ്ധതി വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചേനംചിറ, ചെമ്മണ്ണും കുന്നേല്‍ ഭാഗ ങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് പുതിയ കുടിവെള്ള പദ്ധതിയെന്ന് വീണാ ജോര...തുട൪ന്ന് വായിക്കുക


കാവനാല്‍കടവ് പാലം ഉദ്ഘാടനം ജൂലൈ 06ന്

മല്ലപ്പള്ളി - ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ നിര്‍മിച്ചകാവനാല്‍ കടവ് പാലത്തിന്റെ ഉദ്ഘാടനം ജൂലൈ 06 പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. മാത്യു.ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ മു...തുട൪ന്ന് വായിക്കുക


എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി

എലത്തൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട പഞ്ചായത്തുകളിലെയും കോര്‍പ്പറേഷന്‍ പരിധിയിലെ യും വിവിധ റോഡുകളുടെ നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാ ഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന റ...തുട൪ന്ന് വായിക്കുക


വ്യവസായ കാര്‍ഷിക മേഖലയിലും ഇ-മൊബിലിറ്റിയിലും ജപ്പാന്‍ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കും: മന്ത്രി ഇ പി ജയരാജന്‍

തിരു: വ്യവസായ-കാര്‍ഷിക മേഖലയില്‍ ജപ്പാന്‍ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കു മെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. ഇ-മൊബലിറ്റി രംഗത്ത് ജപ്പാന്റെ സഹായത്തോടുകൂടി കൂടുതല്‍ ഇല്ക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. പുതിയ പദ്ധതികള്‍ കേരളവുംജപ്പാനുംതമ്മി...തുട൪ന്ന് വായിക്കുക


തിരു.കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍

തിരു: താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയു...തുട൪ന്ന് വായിക്കുക


തിരു.വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ സ്വർണക്കടത്ത് : 15 കോടി രൂപയുടെ സ്വർണം പിടിച്ചു

തിരു: തിരു.വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ സ്വർണക്കടത്ത് : 15 കോടി രൂപയുടെ സ്വർണം പിടിച്ചു. നയതന്ത്ര പരിരക്ഷയുള്ളവരിൽനിന്നും ബാഗേജുകളിൽ നിന്നും കള്ളക്കടത്ത്‌ സാധനങ്ങൾ കണ്ടെത്തുന്നത്‌ അത്യപൂർവം.കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ സ്വർണക്കട...തുട൪ന്ന് വായിക്കുക


ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 126 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2228 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3174

തിരു: കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 ...തുട൪ന്ന് വായിക്കുക


തിരു.നഗരത്തിലേയ്ക്കുള്ള എല്ലാ റോഡു കളും പൂർണ്ണമായും അടയ്ക്കുമെന്ന് പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹ്‌റ

തിരു: തിരുവനന്തപുരം കോർപ്പറേഷൻ മേഖലയിൽ തിങ്കളാഴ്ച രാവിലെ ആറുമണി മുതൽ ഒരാഴ്ച ത്തേയ്ക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡു കളും പൂർണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹ്‌റഅറിയിച്ചു. നഗരത്തി...തുട൪ന്ന് വായിക്കുക


തിരു.കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ച

തിരു: തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്‌. മുഖ്യമന്ത്രിയുടെ നേതൃത്വ ത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമൂഹവ്യാപന സാധ്ത നിലനില്‍ക്കുകയും സമ്പര്‍ക്ക രോ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു

കൊച്ചി : സംസ്ഥാനത്ത് കോവിഡ് 19 രോഗംബാധിച്ച് ഒരാൾ കൂടി മരിച്ചു.എറണാകുളംമെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ് സൈഫുദ്ദീൻ (65) ആണ് മരിച്ചത്. സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച ഇദ്ദേഹത്തെ 28-നാണ് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശു...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.