Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌ ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സിദ്ധമെഡിക്കൽ ഓഫീസർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു

22/10/2019

തിരു: ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകുപ്പ് എന്നിവർ ചേർന്നു നടത്തുന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സിദ്ധമെഡിക്കൽ ഓഫീ സർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിദ്ധമെഡിസിൻ ബിരുദം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച എ ക്ലാസ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 29ന് രാവിലെ പത്തിന് ആയുർവേദ കോളേജിനു സമീപ മുള്ള ആരോഗ്യ ഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡി ക്കൽ ഓഫീസിൽ എത്തണം. വിശദ വിവരങ്ങൾക്ക് 04712320988.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌

തിരു: മുംബൈയിൽനിന്ന്‌ നേത്രാവതി എക്‌സ്‌പ്രസിൽ തലസ്ഥാനത്തെത്തിയ നാടോടി സ്‌ത്രീക്കും കുഞ്ഞിനും തണലൊരുക്കി പൊലീസും ആരോഗ്യ പ്രവർത്തകരും . ബുധനാഴ്‌ച രാത്രി തിരുവന ന്തപുരം സെൻട്രൽ സ്‌റ്റേഷനിലാണ്‌ നാടോടി സ്‌ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്‌. മാനസികാ സ്വാസ്ഥ...തുട൪ന്ന് വായിക്കുക


എല്ലാ വീടുകളിലും കുടിവെള്ളമെത്തി ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു

തിരു: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജലവിതരണ പദ്ധതിയായ ജലജീവന്‍ മിഷന്റെ തിരു.ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ നവ ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 2024 ഓടെ എല്ലാ വ...തുട൪ന്ന് വായിക്കുക


ഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

തിരു: ഉള്‍നാടന്‍ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലയില്‍ ആരംഭിച്ച ഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. സുഭിക്ഷകേരളം പദ്ധതിപ്രകാരം ബയോ ഫ്‌ളോക്ക് പദ്ധതിക്കായി അപേക്ഷ നല്‍കിയ മത്സ്യ കര്‍ഷകര്‍ വീണ്ടും അപേക്ഷിക്കേണ്...തുട൪ന്ന് വായിക്കുക


ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായിതിരു. ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

തിരു: ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവ ജ്യോത് ഖോസ പ്രഖ്യാപിച്ചു. (1) നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് - 17 - വഴുതൂർ (2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് - തളയൽ (3) തിരു: കോർപ്പറേഷനിലെ വാർഡ് - 66 -...തുട൪ന്ന് വായിക്കുക


ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം

തിരു: ഇരുചക്ര വാഹനയാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി പുതുതായി ആരംഭിച്ച ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് ജില്ലയില്‍ തുടക്കം. 51 യാത്രക്കാരുമായി നെയ്യാറ്റിന്‍കരയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പുറപ്പെട്ട ആദ്യ സര്‍വീസ് കെ.ആന്‍സലന...തുട൪ന്ന് വായിക്കുക


കോവിഡ് 19;തിരു.ജില്ലയിൽ ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഒൻപതു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി 45 കാരി. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 30ന...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തൻ പള്ളി, മാണിക്യ വിളാകം,ബീമാ പളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാകളക്ടർനവജ്യോത് ഖോസപ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ പ്രദേശങ്ങളിൽ സർക്കാർ മുൻനിശ...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ അമ്പലത്തറ,പുത്തൻ പള്ളി, മാണിക്യ വിളാകം,ബീമാ പളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാ പിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ പ്രദേശങ്ങളിൽ സർക്കാർ മുൻ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഇന്ന്(1.7.20) രോഗം സ്ഥിരീകരിച്ചവർ

തിരുവനന്തപുരത്ത് ഇന്ന്(1.7.20) രോഗം സ്ഥിരീകരിച്ചവർ: ഇന്ന് (01 ജൂലൈ) നാലുപേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ ചുവടെ. 38 വയസുള്ള പുരുഷൻ - ചെമ്പഴന്തി സ്വദേശി - ജൂൺ 19ന് ദോഹയിൽ നിന്നുമെത്തി. 47 വയസുള്ള പുരുഷൻ - പൂന്തുറ സ്വദേശി - ക...തുട൪ന്ന് വായിക്കുക


കളക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു

തിരു: സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ലഭ്യമാക്കു ന്നതിനായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടെലിവിഷൻ, ലാപ്‌ടോപ് എന്നിവ യ്ക്കായുള്ള കളക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. ആറ് പഞ്ചായത്തുകളിലെയും വി.ഇ.ഓമാരുടെ ഓഫ...തുട൪ന്ന് വായിക്കുക


റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ

തിരു: കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇനി ഒരറിയിപ്പുാകുന്നതുവരെ റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് സൗത്ത് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. പുതിയ റേഷൻ കാർഡിനുളള അപേക്ഷകൾ, പേരുകൾ കുറവ് ചെയ്യുന്ന തിനും കൂട്ടിചേർക്...തുട൪ന്ന് വായിക്കുക


പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു

തിരു: ഹരിതകേരളം മിഷനും തിരുവനന്തപുരം കോർപ്പറേഷനും സംയുക്തമായി കളക്ടറേറ്റ് വള പ്പിൽ സ്ഥാപിച്ച ഹരിതവനം പച്ചത്തുരുത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ നിർ വഹിച്ചു. സപ്പോട്ട, നാരകം, വേപ്പ്, ജാമ്പ, കറിവേപ്പ്, മാതളം, നെല്ലി, ചെറി, മുള്ളാത്തി,പപ്...തുട൪ന്ന് വായിക്കുക


മിനി സ്‌നേഹിത പ്രവർത്തനം ആരംഭിച്ചു

തിരു: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമേകുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിതുര സി.ഡി.എസിൽ ആരംഭിച്ച മിനി സ്‌നേഹിത സെന്റർ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. കൗൺസിലിംഗ് ആവശ്യമുള്ളവ...തുട൪ന്ന് വായിക്കുക


വഴിയമ്പലം ഉദ്ഘാടനം ചെയ്തു

തിരു: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാറശ്ശാല കുറുങ്കുട്ടിയിൽ നിർമിച്ച വഴിയമ്പലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയമ്പലം നിർമിച്ചത്. തീർത്ഥാടകരും വ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: കന്റോൺമെന്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബ്രിഗേഡിയർ ലെയിൻ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ജൂലൈ 1 രാവിലെ എട്ടുമണിമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.