Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് ടെക്നോപാര്‍ക്ക് ഡപ്യുട്ടി ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണിന് ഇടശ്ശേരി പുരസ്‌കാരം നാല് കഥാകൃത്തുക്കൾക്ക് പിഎസ്‌സി പരീക്ഷാഹാളിൽ സിസിടിവി ക്യാമറയും മൊബൈൽ ഫോൺ ജാമറും സ്ഥാപിക്കണമെന്ന്‌ ക്രൈംബ്രാഞ്ച്‌ പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 12ന് ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

ആരോഗ്യം

കൂടുതല്‍ 

കേരളത്തിലെ ആദ്യ മെമ്മറി കഫേ കാക്കനാട് നടന്നു; ലക്ഷ്യം അല്‍ഷിമേഴ്സ് ബാധിതരുടെ സമഗ്ര ഉന്നമനം

21/10/2019

(ഫോട്ടോ ക്യാപ്ഷന്‍- കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ നേതൃത്വത്തില്‍ നടപ്പാ ക്കുന്ന അല്‍ഷിമേഴ്‌സ് ബോധവല്‍കരണ പദ്ധതി ഉദ്‌ബോധിന്റെ ഭാഗമായി സംഘടിപ്പിച്ച മെമ്മറി കഫേയില്‍ നിന്ന്)

കൊച്ചി: ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിമെന്‍ഷ്യ സൗഹൃദ സമൂഹം എന്ന വിശാല ലക്ഷ്യം മുന്‍നിര്‍ത്തി കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ ഉദ്യമമായ പ്രജ്ഞ നടപ്പാക്കുന്ന ഉദ്‌ബോധ് എന്ന പദ്ധതിയുടെ ഭാഗമായി മെമ്മറി കഫേ കാക്കനാടുള്ള ടോണിക്കോ കഫേയില്‍ നടന്നു. മാജിക്‌സ് എന്ന സന്നദ്ധസംഘടനയും, എറണാകുളം ജില്ലാ ഭരണകൂടവും, ഐഎംഎ കെയര്‍ ഫോര്‍ എല്‍ഡേര്‍ളി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെമ്മറി കഫേയി ല്‍ അല്‍ഷിമേഴ്‌സ് ബാധിതരും അവരെ പരിപാലിക്കുന്നവരും പങ്കെടുത്തു. അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളും മെമ്മ റി കഫേയുടെ ഭാഗമായി.

ഡിമെന്‍ഷ്യ ഒരു രോഗാവസ്ഥയാണെന്നും അത് അനുഭവിക്കുന്ന ആളുകളെ സമൂഹത്തില്‍നിന്നും മാറ്റിനിര്‍ത്താതെ അവരുടെ അന്തസ്സിന് കോട്ടം തട്ടാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് മെമ്മറി കഫേ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉദ്‌ബോധിന്റെ കണ്‍വീ നറായ ഡോ.ബേബി ചക്രപാണി അഭിപ്രായപ്പെട്ടു. അല്‍ഷിമേഴ്‌സ് ബാധിച്ച ആളുകള്‍ മാത്രമല്ല, അവരെ പരിപാലിക്കുന്നവര്‍ക്കും ഈ മെമ്മറി കഫേയിലൂടെ അവരുടെ മാനസികവും വൈകാ രികവുമായ ആരോഗ്യം നിലനിര്‍ത്താനാകുമെന്ന് പരിപാടിയില്‍ പങ്കെടുത്ത പ്രമുഖ ന്യൂറോളജി സ്റ്റ് ഡോ. മാത്യു എബ്രഹാം പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്‌റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ ജി. പൈ, ഉദ്‌ബോധിന് എന്‍എച്ചഎമ്മിന്റെ എല്ലാപിന്തുണയുംപ്രഖ്യാ പിച്ചു. ഇത്തരം കൂട്ടായ്മകള്‍ ഡിമെന്‍ഷ്യക്ക് വേണ്ടി സര്‍ക്കാര്‍ തലത്തിലുള്ള നയരൂപീകരണ ത്തിന് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ രോഗാവസ്ഥ മൂലം സമൂഹത്തില്‍ അവര്‍ക്ക് നഷ്ടമായ സൗഹൃദ സദസ്സുകള്‍ പുനഃസൃഷ്ഠിക്കു ക, ഒരേ അവസ്ഥയിലൂടെ കടന്നുപോകുന്നവരെ ഒരുമിച്ച് നിര്‍ത്തുക അതിലൂടെ അവര്‍ നേരി ടുന്ന സാമൂഹികവും മാനസികവും ശാരീരികവുമായ വെല്ലുവിളികളെ കൂട്ടായ്മയിലൂടെ നേരിടു വാന്‍ പ്രാപ്തരാക്കുക എന്നതും മെമ്മറി കഫേയുടെ ലക്ഷ്യങ്ങളില്‍ പെടുന്നതാണെന്ന് ഉദ്‌ബോധ് കോ-കണ്‍വീനര്‍ പ്രസാദ് എം. ഗോപാല്‍ അഭിപ്രായപ്പെട്ടു. മെമ്മറി കഫേയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 9946712125 ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യുവാക്കളിലെ ഹൃദയ രോഗങ്ങളെ പ്രതിരോധിക്കാൻ വിദഗ്ധ സംഗമം

(ചിത്രം: സി ഡി സി യിൽ നടന്ന സെമിനാർ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം കെ സി നായർ ഉദ്ഘാടനം ചെയ്യുന്നു) തിരു: യുവാക്കളിലെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങളെ പ്രതി രോധിക്കാൻ ലക്ഷ്യമിട്ട് വിദഗ്ധ സംഗമം നടന്നു.തിരു.മെഡിക്കൽ കോളേജ് ചൈൽ...തുട൪ന്ന് വായിക്കുക


ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ആരോഗ്യ വകുപ്പ്മന്ത്രി സമ്മാനിച്ചു

തിരു: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരി ക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശു പത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ് കേര ളത്തിന് ഇത്...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ജനകീയ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന്

തിരു: സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീ യമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകു പ്പുക...തുട൪ന്ന് വായിക്കുക


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനു ആരോഗ്യമന്ത്രിയുടെ മറുപടി

തിരു:10.06.2015 ലെ സ.ഉ. (എം.എസ്) 105/2015/നി.വ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ബി.പി.എൽ, എപി.എൽ ഭേദമന്യേ സംസ്ഥാനത്ത് ചികിത്സ നേടുന്ന മുഴുവൻ ഹീമോഫീലിയ രോഗികൾക്കും, കാരുണ്യ ബെനെവലന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ചികിത്സക്കുള്ള ഫാക്ടർ 8,9,7,7എ,ഫീബ എന്നീ മര...തുട൪ന്ന് വായിക്കുക


സൗജന്യ മെഡിക്കൽ ക്യാമ്പുകളുമായി തൃശൂർ നഗരസഭ

തൃശൂർ : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ അംഗീകാർ ക്യാമ്പയിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, മെഡിക്കൽ ക്യാമ്പുകൾ സംഘടി ക്കുന്നു. നവംബർ 9, 16, 20, 23 തീയതികളിൽ വിവിധ പ്രദേശങ്ങളിൽ മലബാർ കണ്ണാശുപത്രി, അഹല്യ കണ്ണാശു...തുട൪ന്ന് വായിക്കുക


പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ആവശ്യകത വിളിച്ചോതി ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി

(ഫോട്ടോ ക്യാപ്ഷന്‍: കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ നടക്കുന്ന നാലാമത് ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജി ഉദ്ഘാടനം ചെയ്യുന്നു. അനര്‍ട്ട് ജനറല്‍ മാനേജര്‍ പി.ചന്ദ്രശേഖരന്‍, ക്രീപ പ്രസിഡന്റ് ജോസ് കല്ലൂക്കാരന്‍,ക...തുട൪ന്ന് വായിക്കുക


ഡിമെന്‍ഷ്യ ബാധിതരെ പരിപാലിക്കുന്നവര്‍ പ്രതിദിനം ശരാശരി 10.6 മണിക്കൂര്‍ ചെലവിടുന്നുവെന്ന് വിദഗ്ധര്‍

കൊച്ചി: ഡിമെന്‍ഷ്യ ബാധിച്ച തങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിന് കൂട്ടിരിപ്പുകാര്‍ പ്രതിദിനം ശരാശരി 10.6 മണിക്കൂര്‍ ചെലവിടുന്നതായി സ്‌കിസോഫ്രിനിയ റിസേര്‍ച്ച് ഫൗണ്ടേ ഷന്‍ (സ്‌കാര്‍ഫ്) ചെന്നൈ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ശ്രീധര്‍ വൈതീശ്വരന...തുട൪ന്ന് വായിക്കുക


ജെന്‍ഡര്‍ പാര്‍ക്കുമായി ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സഹകരണം

തിരു: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച ജെന്‍ഡര്‍ പാര്‍ക്കുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ (ക്യാബിനറ്റ് റാങ്ക്) സുബ്രദോ ബഗ്ചി. സംസ്ഥാന ആരോഗ...തുട൪ന്ന് വായിക്കുക


ആയുഷ് മേഖല മുന്നേറ്റത്തിന്റെ പാതയില്‍:ആയുഷ് മേഖലയില്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ആയുഷ് മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ ആയുര്‍വേദ മേഖലയുടെ ശാക്തീകരണ ത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമായ ഇന്റ...തുട൪ന്ന് വായിക്കുക


ദേശീയ ആയുര്‍വേദ വാരം ഒക്‌ടോബര്‍ 25 മുതല്‍

തിരു: ദീര്‍ഘായുസിന് ആയുര്‍വേദം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയിലാകമാനം ഒക്‌ടോബര്‍ 25ന് നാലാമത് ദേശീയ ആയുര്‍വേദ ദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍, നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ വിദ്യാ ഭ്യാസ വക...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ തുണച്ചു; ഹസ്സന് ഇത് രണ്ടാം ജന്മം

(ഫോട്ടോ ക്യാപ്ഷന്‍- ഹസ്സന്‍ ഡോ.മൂസക്കുഞ്ഞിയോടൊപ്പം) കൊച്ചി: പമ്പിങ് ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ താളം തെറ്റി ഏറ്റവും അപകടകരമായ അവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 50 കാരനായ രോഗിക്ക് അപൂര്‍വ ബൈപ്പാസ് ശസ്ത്രക...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം: പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം:

തിരു: കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അന്ത...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വിവിധ കലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റര്‍

തിരു: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വിവിധ കലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എന്ന ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വിക സന വകുപ്പ് മ...തുട൪ന്ന് വായിക്കുക


തൈറോയ്ഡ് രോഗങ്ങളും വിറ്റമിൻ അപര്യാപ്തതയും ചർച്ച ചെയ്ത് മൈൻഡ്റേ സ്പെഷ്യൽ സയന്റിഫിക് ഫോറം കൊച്ചിയിൽ

കൊച്ചി: ലോകത്ത് ഏറ്റവുമധികം പേരെ ബാധിക്കുന്ന എൻഡോക്രൈൻ രോഗങ്ങളിലൊന്നാണ് തൈറോയ്ഡ് രോഗമെന്നും രോഗബാധിതരുടെ എണ്ണം ഇന്ത്യയിലും വളരെ കൂടുതലാണെന്നും മൈൻഡ്റേ മെഡിക്കൽ ഇന്ത്യ കൊച്ചിയിൽ സംഘടിപ്പിച്ച പ്രത്യേക സയന്റിഫിക്ക് ഫോറം അഭി പ്രായപ്പെട്ടു. ഏതാണ്ട് 42 ദശല...തുട൪ന്ന് വായിക്കുക


4 ആശുപത്രികളുടെ വികസനത്തിന് 41 കോടിയുടെ ഭരണാനുമതി

തിരു: കണ്ണൂര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രി, തൃശൂര്‍ കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശു പത്രി, കണ്ണൂര്‍ പെരിങ്ങോം താലൂക്ക് ആശുപത്രി, തിരു. പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 41 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതാ ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.