Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൈരളി കരകൗശല കൈത്തറി വിപണനമേള ശ്രദ്ധേയo ഓവറോള്‍ ചാമ്പ്യന്‍മാരായ കേരളത്തിന് കായികമന്ത്രിയുടെ അഭിനന്ദനം സാപ്റ്റൊ പൊതുസമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo പ്രവാസി ഡിവിഡന്റ് പദ്ധതി നിലവിൽ വന്നു കുടുംബശ്രീ സ്‌കൂൾ പരീക്ഷകൾ നടത്തി

ആരോഗ്യം

കൂടുതല്‍ 

തൈറോയ്ഡ് രോഗങ്ങളും വിറ്റമിൻ അപര്യാപ്തതയും ചർച്ച ചെയ്ത് മൈൻഡ്റേ സ്പെഷ്യൽ സയന്റിഫിക് ഫോറം കൊച്ചിയിൽ

21/10/2019

കൊച്ചി: ലോകത്ത് ഏറ്റവുമധികം പേരെ ബാധിക്കുന്ന എൻഡോക്രൈൻ രോഗങ്ങളിലൊന്നാണ് തൈറോയ്ഡ് രോഗമെന്നും രോഗബാധിതരുടെ എണ്ണം ഇന്ത്യയിലും വളരെ കൂടുതലാണെന്നും മൈൻഡ്റേ മെഡിക്കൽ ഇന്ത്യ കൊച്ചിയിൽ സംഘടിപ്പിച്ച പ്രത്യേക സയന്റിഫിക്ക് ഫോറം അഭി പ്രായപ്പെട്ടു. ഏതാണ്ട് 42 ദശലക്ഷം തൈറോയ്ഡ് രോഗികൾ രാജ്യത്തുണ്ട്. നേരത്തേയുള്ള രോഗ നിർണയവും ചികിത്സയുമാണ് ഇക്കാര്യത്തിൽ വേണ്ടത്, ഫോറമിൽ സംസാരിച്ച വിദഗ്ധ ഡോക്ടർ മാർ പറഞ്ഞു.

രാജ്യത്തെ ലാബ് പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൈൻഡ്റേ മെഡിക്കൽ ഇന്ത്യ കൊച്ചിയിൽ പ്രത്യേക സയന്റിഫിക് ഫോറം സംഘടിപ്പിച്ചത്. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ രോഗപ്രതിരോധത്തിൽ ലാബ് ടെസ്റ്റുകൾക്കുള്ള പ്രാധാ ന്യം ചർച്ചചെയ്യപ്പെട്ടു. തൈറോയ്ഡ് രോഗങ്ങൾ, വിറ്റമിൻ അപര്യാപ്തത എന്നിവയെപ്പറ്റി വിദഗ്ധർ സംസാരിച്ചു. ഡയഗ്നോസ്റ്റിക് ടെക്‌നോളജി രംഗത്തെ കമ്പനിയുടെ മേൽക്കൈയ്യും സാങ്കേതിക ത്തികവും പ്രദർശിപ്പിക്കുന്ന സമ്മേളനമായിരുന്നു കൊച്ചിയിൽ നടന്നത്. മെഡിക്കൽ ഉപകരണ സാങ്കേതിക മേഖലയിൽ ആഗോളതലത്തിൽ അതികായരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കമ്പനി യാണ് മൈൻഡ്റേ.

ആശുപത്രികൾക്കും ലാബുകൾക്കും ഡയഗ്നോസ്റ്റിക് സെന്ററുകൾക്കും നൂതന ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന മൈൻഡ്റേ, രാജ്യത്തെ ലാബ് പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ രംഗത്ത് പുതിയ ചുവടുവെപ്പുകൾ നടത്തുന്നത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളെജിലെ തൈറോയ്ഡ് വിഭാഗം തലവൻ ഡോ.എ.എസ്.കനകസഭാപതി തൈറോ യ്ഡ് രോഗനിർണയവും ചികിത്സയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മിംസ് ഹോസ്പിറ്റലി ലെ ക്ലിനിക്കൽ ലാബ് വിഭാഗം സീനിയർ കൺസൾട്ടന്റും അഡ്വൈസറുമായ ഡോ.ജോർജ്ജ് എബ്ര ഹാം ഇമ്മ്യൂണോ അസ്സേ ലാബുകളുടെ യന്ത്രവത്ക്കരണത്തെപ്പറ്റിയും കൊച്ചി മെഡ്‌വിൻ ലാബ് ഡയറക്ടർ ഡോ.ജെ സുരേഷ്‌കുമാർ ജീവകങ്ങളുടെ അപര്യാപ്തതയെക്കുറിച്ചുംക്‌ളാസ്സുകൾനയിച്ചു.

രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തുടനീളം ഇരുന്നൂറിൽപ്പരം ഇടങ്ങളിൽ സ്ഥാപിച്ച കെമിലുമിനെ സെൻസ് റേഞ്ചിലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിജയവും സയന്റിഫിക് ഫോറം ആഘോഷ മാക്കി. നൂതന സാങ്കേതികവിദ്യയും ലളിതവും കരുത്തുറ്റതുമായ ഹാർഡ്‌വെയറും മെച്ചപ്പെട്ട സാങ്കേതിക പിന്തുണയുമാണ് വിജയത്തിന് കാരണമെന്ന് മൈൻഡ്റേ ഇന്ത്യ പ്രൊഡക്റ്റ് മാനേജർ ധരംപാൽ ശർമ അഭിപ്രായപ്പെട്ടു. ഈ നേട്ടങ്ങൾ ആത്യന്തികമായി രോഗികൾക്കാണ് ഗുണം ചെയ്യുന്നത്. ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതോടൊപ്പം ഇന്നൊവേഷനും കൊണ്ടുവന്ന് ആരോഗ്യ രക്ഷ എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ദൗത്യമാണ് കമ്പനി നിറവേറ്റുന്നതെന്ന് ഷെൻഷെൻ മൈൻഡ് റേ ബയോമെഡിക്കൽ ഇലക്ട്രോണിക്സ് ഐ വി ഡി ചാനൽ സെയിൽസ് മാനേജർ നിന ഴാങ് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനകരമായ വിധത്തിൽ ചെലവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത് - അവർ വ്യക്തമാക്കി. ഹെമറ്റോളജി, ബയോ-കെമിസ്ട്രി, ഇമ്മ്യൂണോ ഡയഗ്നോസ്റ്റിക്സ് വിഭാഗങ്ങളിൽ ലോകോത്തര നില വാരമുള്ള ഉൽപ്പന്നങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പാത്തോളജിസ്റ്റുകളുമായി യോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെ വ്യത്യസ്ത ചികിത്സാ വിഭാഗങ്ങൾക്കാവശ്യമായ നൂതന സേവനങ്ങളാണ് മൈൻഡ്റേ നിർവഹിക്കുന്നത്. വൈജ്ഞാനിക മേഖലയിലെ ഗൗരവപൂർണമായ അന്വേഷണങ്ങ ളെയും സംവാദങ്ങളെയും പിന്തുണയ്ക്കുകയും അത്തരം പരിപാടികൾക്ക് ആതിഥേയത്വം വഹി ക്കുകയും ചെയ്യുന്നു. രാജ്യത്ത് അതിവേഗം വളർന്നുവരുന്ന ഐ വി ഡി മേഖലയിൽ വിപണി വിഹിതം വർധിപ്പിക്കാനുള്ള ഊർജിത ശ്രമങ്ങളും ഇതോടൊപ്പം നടത്തുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആരോഗ്യകേരളത്തില്‍ ഒഴിവ്

ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫാര്‍മ സിസ്‌റ്‌റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എക്‌സ്‌റേ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയ മനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം.എ/...തുട൪ന്ന് വായിക്കുക


ആർ.സി.സിയിൽ ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിംഗ്

തിരു: റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരം ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡിസംബർ 26ന് വൈകിട്ട് നാല് മണിയാണ് അപേക്ഷ കൾ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in വെബ്‌സൈ...തുട൪ന്ന് വായിക്കുക


മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനം: ആദ്യ സംരംഭം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരു: കേരളത്തിലെ ഔഷധ വിപണിയില്‍ മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രി ക്കുന്നതിനും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സം സ്ഥാന ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസ് മോണിറ്ററിംഗ് ആന്റ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപിച്ചു

തിരു:ആരോഗ്യ വകുപ്പ് മന്തി കെ.കെ.ശൈലജ ടീച്ചര്‍ പാലിയേറ്റീവ് പരിചരണ നയം പ്രഖ്യാപി ച്ചു.മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. നവജ്യോത് ഖോസ,...തുട൪ന്ന് വായിക്കുക


മൈൻഡ്ഫുൾനസിനെക്കുറിച്ച് അർദ്ധ വാർഷിക തുടർ വിദ്യാഭ്യാസ പരിപാടി 2020 ജനുവരി 19 ഞായറാഴ്ച തമ്പാനൂർ എസ്പി ഗ്രാൻഡ് ഡെയ്സിൽ

തിരു: മൈൻഡ്ഫുൾനസിനെക്കുറിച്ച് അർദ്ധ വാർഷിക തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പി ക്കുന്നു.വൈഭാവെ ട്രസ്റ്റ്, തിരു. മെഡിക്കൽ കോളേജ് സൈക്യാടി വിഭാഗത്തിലെ ഹോളിസ്റ്റിക് ആൻറ് സൈക്കോ സൊമാറ്റിക് ക്ലിനിക്ക്, മൈൻഡ് ഫുൾ ഇന്ത്യ ഇനിഷ്യേറ്റീവ് തൃശൂർ, തിരു. മൈൻഡ് പോർ...തുട൪ന്ന് വായിക്കുക


ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കട്ടപ്പനയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ഇടുക്കി : കട്ടപ്പന നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാ ഭ്യാസം, തൊഴിൽ, എക്സൈസ്, പോലീസ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹ കരണ ത്തോടെ ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ക്ഷയരോഗമില്ലാത്ത ഇടുക്കി നമ്മുടെ ലക്ഷ്യം എന്ന മുദ്രാവാക...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ രണ്ട് സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി

(ചിത്രം: ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ ബുധനാഴ്ച ആരംഭിച്ച രണ്ടു സ്പെഷ്യാലിറ്റി ക്ലിനി ക്കുകളുടെ ഉദ്ഘാടനം തിരു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ എം കെ അജയകുമാര്‍ നിര്‍വഹിക്കുന്നു) തിരു: മെഡിക്കല്‍ കോളേജ് ജനറല്‍ സര്‍ജറി വിഭാഗത്തിനു കീഴില്‍ പ...തുട൪ന്ന് വായിക്കുക


ശ്രീചിത്രയില്‍ അര്‍ഹരായവര്‍ക്ക് ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍,പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും

തിരു: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ സൗജന്യ ചികിത്‌സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്‌സ ഉറപ്പാക്കാന്‍ ആവശ്യപ്പെട...തുട൪ന്ന് വായിക്കുക


ഭക്ഷ്യസുരക്ഷാ പരിശോധന: ഇതുവരെ 1176 ഭക്ഷണശാലകള്‍ പരിശോധിച്ചു; 451 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

തിരു: ശബരിമല സീസണ്‍ പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രണ്ടാംഘട്ട പരിശോധനകള്‍ നടത്തി. നവംബര്‍ 28, 29, 30 ദിവസങ്ങളിലായി 780 സ്ഥാപനങ്ങള്‍ പരിശോധന നടത്തിയതില്‍ 30...തുട൪ന്ന് വായിക്കുക


വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം;80,000 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം;ഇനി സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും

തിരു: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പി ന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി ആര്‍ദ്ര വിദ്യാലയ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ഇ-ഹെല്‍ത്തിനെ അഭിനന്ദിച്ച് നീതി ആയോഗ് : 2.58 കോടി ജനങ്ങളുടേയും ചികിത്സാ വിവരങ്ങള്‍ ഇ ഹെല്‍ത്തില്‍

തിരു: കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായനീതിആയോഗ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിനും ഇ-ഹെല്‍ത്ത് കിയോസ്‌കുംഫോട്ടോ സഹ...തുട൪ന്ന് വായിക്കുക


5 ലക്ഷത്തിലധികം നവജാത ശിശുക്കളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കി

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷന്‍ ആരോഗ്യ വകുപ്പിന്റെ സഹകണത്തോടെ നടപ്പിലാക്കുന്ന കാതോരം പദ്ധതിയിലൂടെ 5,44,497-ലധികം നവജാത ശിശുക്ക ളുടെ കേള്‍വി പരിശോധന നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈല...തുട൪ന്ന് വായിക്കുക


ഹൃദയാഘാതം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് ജീവന്‍ രക്ഷിക്കാം

തിരു: ഹൃദയാഘാതത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇ.സി.ജി.യില്‍ മാറ്റങ്ങള്‍ വരുന്നതിന് മുമ്പു തന്നെ ഹൃദയാഘാതം കണ്ടെത്താന്‍ സാധിക്കുന്ന ട്രോപ്പ് റ്റി അനലൈസര്‍ 28 ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 1...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടി

തിരു: സംസ്ഥാനത്തെ 6 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡി ക്കല്‍ കോളേജിന് ...തുട൪ന്ന് വായിക്കുക


അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു

തിരു: ഗുരുതര രോഗമായ സൈലോതൊറാക്‌സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാല ക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയി ലൂടെ അന...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.