Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

രക്ഷിതാക്കളുടെ മത്സര മനോഭാവം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്: ഡിഐജി കെ സേതുരാമന്‍

19/10/2019

കണ്ണൂർ : പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ബി പോസിറ്റീവിന്റെ മദര്‍ പിടിഎ സംഗമം ഡിഐജി കെ സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. മിക്ക വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണമാണ് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാല്‍ വിദ്യാര്‍ഥികളുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി അവര്‍ക്ക് ആവശ്യമായ സഹാ യങ്ങള്‍ നല്‍കണം. കൂടുതല്‍ മാര്‍ക്ക് വാങ്ങണമെന്ന രക്ഷിതാക്കളുടെ മത്സര മനോഭാവം കുട്ടി കളില്‍ അടിച്ചേല്‍പ്പിക്കുന്നത് ചിലപ്പോള്‍ അവരുടെ മാനസികാരോഗ്യത്തെസാരമായിബാധിക്കും. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി അവരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാന്‍ അമ്മമാരുമായി കൈകോര്‍ത്ത് മദര്‍ പിടിഎ വീടുകളിലും പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീടുകളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന്റെ വശങ്ങള്‍ മിക്ക കുട്ടികളും മനസ്സിലാക്കുന്നത് അതിനാല്‍ കുടുംബ പശ്ചാത്തലം അവലോകനം ചെയ്യാനായി മാതാപിതാക്കളെയും ചേര്‍ത്ത് മദര്‍ പിടിഎ യോഗം ചേരും. വിദ്യാര്‍ഥികളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക, ആരോഗ്യ കായിക ക്ഷമത കൈവരിക്കുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുക, നൈപുണി വികാസം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ സ്‌കൂളുകളില്‍ ബി പോസിറ്റീവ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും നൂറ് ശതമാനം വിജയം കൈവരിക്കുക എന്നതോടൊപ്പം വിദ്യാര്‍ഥികളെ കുറഞ്ഞത് ബി ഗ്രേഡ് നേടാന്‍ പ്രാപ്തരാക്കുകയും ചെയ്യും. ഇതോടൊപ്പം ഒരു വിദ്യാലയത്തില്‍ ചുരുങ്ങിയത് 20 ശതമാനമെങ്കിലും മുഴുവന്‍ എ പ്ലസ് നേടാനും പദ്ധതി ലക്ഷ്യമിടുന്നു. അധിക പഠന ക്ലാസുകള്‍, രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണം, വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ്, മുകുളം മോഡല്‍ പരീക്ഷകള്‍, വീഡിയോ ക്ലാസുകള്‍, യൂണിറ്റ് പരീക്ഷ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിലൂടെ വിദ്യാലയങ്ങളില്‍ നടപ്പിലാ ക്കും . പദ്ധതിയുടെ ഭാഗമായി അസാപുമായി സഹകരിച്ച് ജില്ലയിലെ തെരഞ്ഞെടുത്ത 23 വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് നൈപുണി വികസന പരിപാടികള്‍ സംഘടിപ്പിക്കും. പദ്ധതി പ്രകാരം കുട്ടികളിലെ ആരോഗ്യ-കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ യോഗ, മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നിവ തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളില്‍ നടപ്പാക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കും.

വാര്‍ഷിക പൊതുപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ മുന്‍ നിര്‍ത്തി സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്ന് നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ വിദ്യാര്‍ഥി കള്‍ക്ക് കൗണ്‍സലിംഗ് നല്‍കും. ഇതോടൊപ്പം നവംബര്‍ മാസത്തില്‍ പത്താം ക്ലാസിനും തുടര്‍ന്ന് എട്ട്, ഒമ്പത് ക്ലാസുകള്‍ക്കും മദര്‍ പിടിഎ സംഗമം നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍ദേശിച്ചു. ഡയറ്റ്, എക്‌സൈസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തിലായിരിക്കും സംഗമം സംഘടിപ്പിക്കുക.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാ രായ കെ പി ജയബാലന്‍, കെ ശോഭ, ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, സെക്രട്ടറി വി ചന്ദ്രന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി പി നിര്‍മ്മലാദേവി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ്, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാല്‍ കെ എം കൃഷ്ണദാസ്, ഡയറ്റ് സീനിയ ര്‍ ലക്ചറര്‍മാരായ രമേശന്‍ കടൂര്‍, എസ് കെ ജയദേവന്‍, ജില്ലാ വനിതാ ശിശു വികസനഓഫീസര്‍ പി സുലജ, അസാപ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇസ്മയില്‍ ബഷീര്‍, കണ്ണൂര്‍ ഡിഇഒ പിപിസനകന്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് പ്രതിരോധം:പത്തനംതിട്ട നഗരത്തിലെ ഓട്ടോറിക്ഷകളില്‍ ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചു

(പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായഅജയ കുമാറിന്റെ ഓട്ടോയിലാണ് ആദ്യത്തെ ഷീല്‍ഡും പോസ്റ്ററും മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വീണാ ജോര്‍ജ് എം.എല്‍.എ ഘടിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആര്‍.ടി.ഒ...തുട൪ന്ന് വായിക്കുക


മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി : മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായ ത്തില്‍ പകല്‍വീട് വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ള വ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയിലെത്തി

അടിമാലി: വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്‌ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരി...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു

കുമളി: കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭ ത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാന ത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും: മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയാണ് കേരള ബാങ്ക്. കേരള ബാങ്ക് അസാധ്യമാണെന്ന് പറഞ്ഞവരുടെ മോഹം അപ്രസക്തമാക്കിയാണ് നിലവിൽ വന്നത്. കോവിഡ് പ്രതിസന്ധ...തുട൪ന്ന് വായിക്കുക


കോവിഡ് 19: അറസ്റ്റിലാകുന്നവരെ കൊണ്ടുവരാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജാ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 754 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 288 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 754 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 288 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3576 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ : വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി

തിരു: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഇത്തരം വാഹനങ്ങള്‍ ഒരിടത്തും ...തുട൪ന്ന് വായിക്കുക


ആഭ്യന്തര സര്‍വീസ് തുടങ്ങി; ആദ്യ ദിനം ആറ് വിമാനങ്ങള്‍

തിരുവനന്തപുരത്തേക്കുള്ള ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങി. ആദ്യ ദിവസം ആറ് വിമാനങ്ങ ളാണ് വരികയും പോകുകയും ചെയ്തത്. ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, മധുര, കണ്ണൂര്‍, കോഴി ക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് തലസ്ഥാനത്ത് എത്തിയത്. ഉച്ചക്ക് 2.30 ന് 66...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍-

തിരു: കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിതശിശു വികസന വകുപ്പ് -കൂടെയുണ്ട് അങ്കണവാടികള്‍- പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കുടുംബങ്ങളിലേക്ക് അങ്കണവാടിയുടെ രണ്ടാം ഘട്ടമായാണ് കൂടെയുണ്ട് അങ്കണവാടികള്‍ ആവി ഷ്‌ക്കരിച്...തുട൪ന്ന് വായിക്കുക


ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ് :തത്സമയ നിരീക്ഷണവും പരിചരണവും പിന്തുണയും ഉറപ്പാക്കുന്നു

തിരു: കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളി കള്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രത ആപ്പ് ഏറെ ഉപയോഗപ്രദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറി...തുട൪ന്ന് വായിക്കുക


അറിയിപ്പ്: ചെറിയ പെരുനാൾ പ്രമാണിച്ചു ഇന്ന് ( 24.05.2020) പൊതുജനം.കോമിന് അവധി യാണ്: ചീഫ് എഡിറ്റർ

അറിയിപ്പ്: ചെറിയ പെരുനാൾ പ്രമാണിച്ചു ഇന്ന് ( 24.05.2020) പൊതുജനം.കോമിന് അവധി യാണ്: ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ക്ക് പ്രത്യേക സ്‌ക്വാഡ്

തിരു: കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലോക് ഡൗണ്‍ മാറുന്ന സാഹചര്യ ...തുട൪ന്ന് വായിക്കുക


ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 24ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കട കൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ...തുട൪ന്ന് വായിക്കുക


ഒരു സിനിമയുടെ അരുംകൊല, ഓർമകളുമായി ഡാം 999

2020 ജൂലായ് മാസം തകരുമെന്ന് നോസ്റ്റർഡാമസ് പ്രവചിച്ച മുല്ലപ്പെരിയാർ ഡാമിൻ്റെ തകർച്ച മുൻ കൂട്ടി കാട്ടിത്തന്ന സിനിമ. ഒരു സിനിമയുടെ പേരിൽ ഇന്ത്യൻ പാർലമെൻ്റു പോലുംരണ്ടുദിവസം തടസ്സപ്പെടുക. രണ്ടു സംസ്ഥാനങ്ങൾ അതിർത്തി അടച്ചു പരസ്പരം പോരാടുക. മുല്ലപ്പെരിയാറി ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.