Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌ ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

ആരോഗ്യം

കൂടുതല്‍ 

4 ആശുപത്രികളുടെ വികസനത്തിന് 41 കോടിയുടെ ഭരണാനുമതി

19/10/2019

തിരു: കണ്ണൂര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രി, തൃശൂര്‍ കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശു പത്രി, കണ്ണൂര്‍ പെരിങ്ങോം താലൂക്ക് ആശുപത്രി, തിരു. പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 41 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതാ യി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പഴയങ്ങാടി താലൂക്ക് ആശു പത്രിയ്ക്കായി 6 കോടി രൂപയും കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയ്ക്ക് 17 കോടി രൂപ യും പെരിങ്ങോം താലൂക്ക് ആശുപത്രിയ്ക്ക് 12 കോടി രൂപയും പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് 6 കോടി രൂപയുമാണ് അനുവദിച്ചത്. പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്. നബാര്‍ഡിന്റെ വിഹിതമായി 34.85 കോടി രൂപയും സംസ്ഥാന വിഹിതമായി 6.15 കോടി രൂപയുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

പഴയങ്ങാടി താലൂക്ക് ആശുപത്രി മെറ്റേണിറ്റി ബ്ലോക്കിന്റെ ഒന്നും രണ്ടും നിലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ഈ ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാങ്കേതിക അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു. കല്യാശേരി ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയുടെ വികസനത്തിലൂടെ പഴയങ്ങാടി പ്രദേശത്തെ വളരെയധികം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്. സ്ത്രീകളുടേയും കുട്ടികളു ടേയും ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കാനാണ് മെറ്റേണിറ്റി ബ്ലോക്ക് നിര്‍മ്മിക്കാന്‍ തീരു മാനിച്ചത്. റിസപ്ഷന്‍, ഒ.പി., ഫാര്‍മസി, കണ്‍സള്‍ട്ടിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, വാര്‍ഡു കള്‍, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ന്യൂബോണ്‍ സ്റ്റൈബിലൈസേഷന്‍ യൂണിറ്റ്, നഴ്‌സിംഗ് സ്റ്റേഷന്‍, ലാബ്,ലേബര്‍ റൂം,വാര്‍ഡുകള്‍,കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് സജ്ജമാക്കുന്നത്.

കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലെ പുരുഷന്‍മാരുടേയും സ്ത്രീകളുടേയും വാര്‍ഡു കളുടെ നിര്‍മ്മാണത്തിനായാണ് തുക അനുവദിച്ചത്. കുഷ്ഠരോഗികളുടെ പുനരധിവാസത്തിനും മികച്ച ചികിത്സാ സൗകര്യങ്ങള്‍ക്കുമായാണ് ഈ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. ഹൗസ് വാര്‍ഡ്, സിക്ക് വാര്‍ഡ്, ഹോസ്പിറ്റര്‍ വാര്‍ഡ്, സ്റ്റാഫ്, നഴ്‌സ് എന്നിവര്‍ക്കുള്ള മുറികള്‍, ഒ.പി. റൂം, ഡയറ്റ് ഹാള്‍, റിക്രിയേഷന്‍ ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍, കിച്ചന്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും.

പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ഒ.പി. ബ്ലോക്ക്, വാര്‍ഡുകള്‍, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ജനറേറ്ററോടു കൂടിയ എച്ച്.ടി. ഇന്റേണല്‍ സബ് സ്റ്റേഷന്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ജനറല്‍ ഒ.പി. റൂം, സര്‍ജറി ഒ.പി.റൂം, ഇ.എന്‍.ടി. ബ്ലോക്ക്, ലബോറട്ടറി, ഡെന്റല്‍ ബ്ലോക്ക്, സ്‌കിന്‍ ഒ.പി., പി.എം.ആര്‍. ബ്ലോക്ക്, ക്യാഷ്വാലിറ്റി, ഒബ്‌സര്‍വേഷന്‍ എന്നിവ ഒ.പി.ബ്ലോക്കില്‍ ഉണ്ടാകും.

പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 20 കിടക്കകളുള്ളവാര്‍ഡുകള്‍.നിര്‍മ്മിക്കുന്നതിനാണ് രണ്ടാം ഘട്ടമായി തുക അനുവദിച്ചത്. വളരെയേറെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ പള്ളിക്കല്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് : ജനങ്ങള്‍ ജാഗ്രത പാലിക്കണം- ഡി എം ഒ

കാസര്‍കോട് : ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ടു പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശ നമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാംദാസ് എ.വി അറിയി...തുട൪ന്ന് വായിക്കുക


ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തും കുന്നന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായി ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു. കുന്നന്താനം പഞ്ചായത്തിലെ അലോപ്പതി, ആയുര്‍വേദം, ഹോമിയോ, മൃഗ ഡോക്ടര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിച്ചു.ഗ്രാമ...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി പ്രതിരോധം ഊര്‍ജിതമാക്കി; ജനകീയ പങ്കാളിത്തത്തോടെ ഉറവിട നശീകരണം നടത്തണം- ഡി.എം.ഒ

വയനാട് : മഴക്കാലം തുടങ്ങിയതോടെ വയനാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ഡെങ്കിപ്പനി പ്രതി രോധം ഊര്‍ജിതമാക്കി. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണമെ ന്നും കോതുകുകളുടെ ഉറവിട നശീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ ...തുട൪ന്ന് വായിക്കുക


ദിശ അടിമുടി മാറുന്നു; കാരുണ്യ, ഇ-ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ സേവനങ്ങളും ദിശവഴി: പുതിയ ലോഗോ പ്രകാശനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്ന ഒരു നമ്പരാണ് ആരോഗ്യ വകുപ്പിന്റെ ദിശ 1056. ഒന്നര ലക്ഷത്തോളം ആളുകളാണ് കോവിഡി നെപ്പറ്റിയുള്ള സംശയവുമായി ബന്ധപ്പെട്ട് ദിശയില്‍ വിളിച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ ജനുവരി 2...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി കുമ്പള ഹെല്‍ത്ത് ബ്ലോക്ക് ഡെങ്കിയെ പ്രതിരോധിക്കാന്‍ 840 സ്‌ക്വാഡുകള്‍

കുമ്പള : ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിനായി 840 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കുമ്പള, ബദിയഡുക്ക, പുത്തിഗെ, മധൂര്‍, എന്‍മകജ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ആരോഗ്യരംഗം: ഡോക്ടർമാരുടെ പങ്ക് നിസ്തുലം- മുഖ്യമന്ത്രി

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന തിൽ ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഡോക്‌ടേഴ്‌സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരു...തുട൪ന്ന് വായിക്കുക


ക്വാറന്റീൻ ലംഘിച്ച് രോഗം പരത്തുമെന്ന് ഭീഷണി; പ്രവാസിക്കെതിരെ കേസെടുത്തു

തൃശൂർ : ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഭീഷണി മുഴു ക്കിയ പ്രവാസി മലയാളിക്കെതിരെ പോലീസ് കേസ്സെടുത്തു. അടാട്ട് പഞ്ചായത്തിൽ പുത്തൻ വീട്ടിൽ വിഷ്ണുവിനെതിരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് പോലീസ് കേസെടുത്തത്. അബുദാബിയ...തുട൪ന്ന് വായിക്കുക


ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും കിറ്റും കൈമാറി

മലപ്പുറം: ജില്ലയിലെ വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സുരക്ഷാ ഉപകരണങ്ങളും പി..പി ഇ കിറ്റുകളും കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറി. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേ ഷന്‍ ...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത പറഞ്ഞു. പരമാവധി വീടിനു പുറത്തിറങ്ങരുത്. ഗൃഹ സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ഒരു തരത്തിലു മുള്ള ഒത്തുകൂടലും ...തുട൪ന്ന് വായിക്കുക


എലിപ്പനി; ജാഗ്രത പാലിക്കണം:തിരു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.പി പ്രീത

തിരു:ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽപൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി പ്രീത അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ കെട്ടിടനിർമാണ തൊഴിലാളികൾ മൃഗ ങ്ങളെ പര...തുട൪ന്ന് വായിക്കുക


118 പേർക്ക് ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു; 42 പേർക്ക് രോഗമുക്തി: *ചികിത്സയിലുള്ളത് 2015 പേർ; 13 പുതിയ ഹോട്ട്‌സ്‌പോട്ട്

തിരു : കേരളത്തിൽ ഞായറാഴ്ച 118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ജില്ലയില്‍ 23 ആംബുലന്‍സുകള്‍

കൊല്ലം : ജില്ലയില്‍ കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ 23 ആംബുലന്‍സുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത അറി യിച്ചു. 108 ആംബുലന്‍സുകള്‍ 14 എണ്ണവും ആരോഗ്യ വകുപ്പിന്റെ ആറെണ്ണവും മൂന്നു സ്വകാര്...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രതാ ലംഘനം; മലപ്പുറം ജില്ലയില്‍ 35 പുതിയ കേസുകള്‍

മലപ്പുറം : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 35 കേസുകള്‍ കൂടി ഇന്നലെ (ജൂണ്‍ 26) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 25 പേരെ ഇന്നലെ അറസ്റ്റു ...തുട൪ന്ന് വായിക്കുക


കെഎസ്‌ആർടിസി കണ്ടക്‌ടർക്ക്‌ കോവിഡ്‌; ഗുരുവായൂർ ഡിപ്പോ അടച്ചു

ഗുരുവായൂർ : കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്‌ടറായ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരെയെല്ലാം നിരീക്ഷണത്തി ലാക്കി.മുൻകരുതൽ നടപടികളുടെ ഭാഗമായി ഗുരുവായൂർ ഡിപ്പോ അടച്ചു. ഇതോടെ ഇവിടെ നിന്നുള്ള ഏഴ് സർവ്...തുട൪ന്ന് വായിക്കുക


മാസ്‌ക്ക് ശരിയായി ഉപയോഗിക്കണം:പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : കോവിഡ് 19-രോഗ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ശരിയായ രീതിയില്‍ കര്‍ശനമായി ധരി ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. മൂക്ക്,വായ് എന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.