Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രളയ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയ്ക്ക് പുതുക്കിയ ദുരന്ത നിവാരണ പദ്ധതി

18/10/2019

തൃശൂർ : പ്രളയ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയ്ക്ക് പുതുക്കിയ ദുരന്ത നിവാരണ പദ്ധതി ഒരുങ്ങുന്നു.തുടർച്ചയായ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയ അനുഭവത്തെ ഉൾകൊണ്ടും ജില്ലയുടെ സവിശേഷ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും ജില്ലാ ദുരന്ത നിവാരണ പദ്ധതി പുതുക്കു ന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണിത്.തൃശൂർ ജില്ലാ കളക്ടർ അധ്യക്ഷനായ 11 അംഗ ഉപദേശക കമ്മറ്റി ഇതിനായി രൂപീകരിച്ചു. 2018 ലും 19 ലും കേരളത്തി ൽ എറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയെന്ന പശ്ചാത്തലം പദ്ധതി പുതുക്കുന്നതിൽ പ്രത്യേകം പരിഗണിക്കും. ഇതിന്റെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളുടെ മാപ്പിങ്ങ് ഉൾപ്പടെ യുള്ളവ ശാസ്ത്രീയമായി നടത്തും. നേർച്ചകൾ, ഉത്സവങ്ങൾ,പെരുന്നാളുകൾ തുടങ്ങി ആളുകൾ വലിയതോതിൽ ഒത്തുകൂടുന്ന ആഘോഷങ്ങൾ ജില്ലയിൽ കൂടുതലായതിനാൽ ഇതുമായി ബന്ധപ്പെട്ട് അപകടങ്ങൾ ഒഴിവാക്കു ന്നതിന് പ്രത്യേക ഊന്നൽ നൽകും. ഇത്തരം ആഘോഷങ്ങളുമായും മറ്റും ബന്ധപ്പെട്ട് നടക്കുന്ന വെടിക്കെട്ടുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കുന്നതിനും പദ്ധതിയിൽ പ്രത്യേകം ഊന്നൽ നൽകും. നാല് ഭാഗം ആയാണ് പദ്ധതി തയ്യാറാക്കുക. ഒന്നാം ഭാഗത്തിൽ ജില്ലയുടെ അടിസ്ഥാന വിവരങ്ങളും ദുരന്തസാധ്യതകളെയും അത്തരം പ്രദേശങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ഉണ്ടാവുക. ഭാഗം രണ്ടിൽ ദുരന്തത്തെ നേരിടുന്നതിനുള്ള പദ്ധതികളും മുൻകരുതലുകളുംമൂന്നാം ഭാഗത്തിൽ അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളെയും മറ്റും സംബന്ധിച്ച ആവശ്യമായ വിവരങ്ങളും ഉണ്ടാകും. 4-ാം ഭാഗത്തിൽ ദുരന്തങ്ങൾ ഇല്ലാത്ത സമയത്ത് നടത്തേ ണ്ട ബോധവൽക്കരണ പ്രവർത്തനങ്ങളെ സംബന്ധിച്ചും മോക് ഡ്രിൽ ഉൾപ്പടെയുള്ളവ നടത്തുന്ന തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉൾപ്പെടുത്തുക. 2015 ന് ശേഷം ആദ്യമായാണ് ജില്ലാ ദുരന്ത നിവാരണ പദ്ധതി പുതുക്കുന്നത്.

റോഡപകടങ്ങൾ വർദ്ധിച്ച് വരുന്ന പശ്ചാത്തലത്തിൽ അപകടങ്ങളുടെ കണക്കെടുക്കുകയും അപകടങ്ങൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങളുടെ മാപ്പിംഗ് നടത്തുകയും ചെയ്യും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വിവിധ വകുപ്പുകൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഇനത്തി ൽ എത്ര തുക ലഭിച്ചു, അവ എങ്ങിനെ ചെലവഴിച്ചു എന്നീ കണക്കുകൾ പദ്ധതിയുടെ ഭാഗമായി ശേഖരിക്കും. പോലീസ്, ജിയോളജി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, അഗ്നിശമന സേനാ വിഭാഗം, ജലസേചന വിഭാഗം, തദേശസ്വയംഭരണ വകുപ്പ്, ഗതാഗത വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, ഫാക്ടറീസ്& ബോയിലേഴ്‌സ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരാണ് പദ്ധതിയുടെ ജില്ലാതല ഉപദേശക സമിതി അംഗങ്ങൾ. പദ്ധതി തയ്യാറാക്കുന്ന തിൻെ്‌റ ഭാഗമായി 52 വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നടത്തികഴിഞ്ഞു.

ഓരോ വകുപ്പിന് കീഴിലും താലൂക്ക് അടിസ്ഥാനത്തിൽ ദുരന്തങ്ങളെ നേരിടുന്നതിനായുള്ള സംവിധാനങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പ് നിലവിൽ നടന്നുകൊണ്ടിരി ക്കുകയാണ്. ഒക്‌ടോബർ 20 നുളളിൽ ഈ വിവര ശേഖരണം പൂർത്തിയാക്കും. ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള നൂതന മാർഗങ്ങളെ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ വകുപ്പു കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, പൊതുജനങ്ങൾ എന്നിവരിൽനിന്നും അഭിപ്രായങ്ങൾ സ്വരൂപിക്കും. ഇതിൻെ്‌റ ഭാഗമായി 22 ന് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ മീറ്റിങ്ങ് നടത്തും. ഇതുവഴി ഉയർത്തുവരുന്ന നിർദേശങ്ങളും പരിഗണിച്ചാണ് ദുരന്ത നിവാരണ പദ്ധതി അന്തിമമായി പുതുക്കുക. നവംബർ അവസാന ത്തോടെ പുതുക്കൽ പ്രക്രിയ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ddmpthrissur@gmail.com എന്നവിലാസത്തിൽ അയയ്ക്കാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് പ്രതിരോധം:പത്തനംതിട്ട നഗരത്തിലെ ഓട്ടോറിക്ഷകളില്‍ ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചു

(പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായഅജയ കുമാറിന്റെ ഓട്ടോയിലാണ് ആദ്യത്തെ ഷീല്‍ഡും പോസ്റ്ററും മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വീണാ ജോര്‍ജ് എം.എല്‍.എ ഘടിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആര്‍.ടി.ഒ...തുട൪ന്ന് വായിക്കുക


മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി : മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായ ത്തില്‍ പകല്‍വീട് വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ള വ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയിലെത്തി

അടിമാലി: വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്‌ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരി...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു

കുമളി: കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭ ത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാന ത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും: മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയാണ് കേരള ബാങ്ക്. കേരള ബാങ്ക് അസാധ്യമാണെന്ന് പറഞ്ഞവരുടെ മോഹം അപ്രസക്തമാക്കിയാണ് നിലവിൽ വന്നത്. കോവിഡ് പ്രതിസന്ധ...തുട൪ന്ന് വായിക്കുക


കോവിഡ് 19: അറസ്റ്റിലാകുന്നവരെ കൊണ്ടുവരാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജാ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 754 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 288 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 754 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 288 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3576 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ : വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി

തിരു: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഇത്തരം വാഹനങ്ങള്‍ ഒരിടത്തും ...തുട൪ന്ന് വായിക്കുക


ആഭ്യന്തര സര്‍വീസ് തുടങ്ങി; ആദ്യ ദിനം ആറ് വിമാനങ്ങള്‍

തിരുവനന്തപുരത്തേക്കുള്ള ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങി. ആദ്യ ദിവസം ആറ് വിമാനങ്ങ ളാണ് വരികയും പോകുകയും ചെയ്തത്. ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, മധുര, കണ്ണൂര്‍, കോഴി ക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് തലസ്ഥാനത്ത് എത്തിയത്. ഉച്ചക്ക് 2.30 ന് 66...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍-

തിരു: കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിതശിശു വികസന വകുപ്പ് -കൂടെയുണ്ട് അങ്കണവാടികള്‍- പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കുടുംബങ്ങളിലേക്ക് അങ്കണവാടിയുടെ രണ്ടാം ഘട്ടമായാണ് കൂടെയുണ്ട് അങ്കണവാടികള്‍ ആവി ഷ്‌ക്കരിച്...തുട൪ന്ന് വായിക്കുക


ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ് :തത്സമയ നിരീക്ഷണവും പരിചരണവും പിന്തുണയും ഉറപ്പാക്കുന്നു

തിരു: കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളി കള്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രത ആപ്പ് ഏറെ ഉപയോഗപ്രദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറി...തുട൪ന്ന് വായിക്കുക


അറിയിപ്പ്: ചെറിയ പെരുനാൾ പ്രമാണിച്ചു ഇന്ന് ( 24.05.2020) പൊതുജനം.കോമിന് അവധി യാണ്: ചീഫ് എഡിറ്റർ

അറിയിപ്പ്: ചെറിയ പെരുനാൾ പ്രമാണിച്ചു ഇന്ന് ( 24.05.2020) പൊതുജനം.കോമിന് അവധി യാണ്: ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ക്ക് പ്രത്യേക സ്‌ക്വാഡ്

തിരു: കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലോക് ഡൗണ്‍ മാറുന്ന സാഹചര്യ ...തുട൪ന്ന് വായിക്കുക


ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 24ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കട കൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ...തുട൪ന്ന് വായിക്കുക


ഒരു സിനിമയുടെ അരുംകൊല, ഓർമകളുമായി ഡാം 999

2020 ജൂലായ് മാസം തകരുമെന്ന് നോസ്റ്റർഡാമസ് പ്രവചിച്ച മുല്ലപ്പെരിയാർ ഡാമിൻ്റെ തകർച്ച മുൻ കൂട്ടി കാട്ടിത്തന്ന സിനിമ. ഒരു സിനിമയുടെ പേരിൽ ഇന്ത്യൻ പാർലമെൻ്റു പോലുംരണ്ടുദിവസം തടസ്സപ്പെടുക. രണ്ടു സംസ്ഥാനങ്ങൾ അതിർത്തി അടച്ചു പരസ്പരം പോരാടുക. മുല്ലപ്പെരിയാറി ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.