Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

അറിയിപ്പുകള്‍

കൂടുതല്‍ 

അസ്ഥി, മുഖചര്‍മം, പുരുഷന്‍മാരിലെ പ്രത്യുല്‍പാദന, യൂറോളജി പ്രശ്നങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന ക്ലിനിക്ക് റീജെന്‍കെയര്‍ കൊച്ചിയില്‍

18/10/2019

കൊച്ചി: അസ്ഥി, മുഖചര്‍മം, പുരുഷന്‍മാരിലെ പ്രത്യുല്‍പാദന, യൂറോളജി പ്രശ്നങ്ങള്‍ക്ക് (ആന്‍ ഡ്രോളജി) റീജനറേറ്റിവ് ചികിത്സ നല്‍കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്ലിനിക്ക് റീജെന്‍കെയര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ റീജന റേറ്റിവ് തെറാപ്പി ക്ലിനിക്കില്‍ കായിക പരിക്കുകള്‍, ആമവാതം, മുട്ട്, തോള്‍, ഇടുപ്പ് എന്നിവയി ലെ തേയ്മാനം, ടെന്നിസ് എല്‍ബോ തുടങ്ങിയ പ്രധാന അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ക്കും മുടി കൊഴിച്ചില്‍, അപകടത്തെ തുടര്‍ന്നുള്ള പാടുകള്‍, ചുളിവുകള്‍ തുടങ്ങിയ സൗന്ദര്യപ്രശ്നങ്ങള്‍ക്കും ലളിതമായ പ്രതിവിധി ലഭ്യമാക്കുന്നു. പ്രോളോതെറാപ്പി ഉപയോഗിച്ച് മുഖകാന്തിവര്‍ധിപ്പിക്കാനും പ്ലേറ്റ്ലെറ്റ് പ്രോളോതെറാപ്പി ഉപയോഗിച്ചുള്ള ബോട്ടോക്സ് രഹിത ആന്റി ഏജിങ് പ്രതിവിധിക്ക് പുറ മേ ഡയബെറ്റിക് അള്‍സറിനും ക്ലിനിക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നു.

പേറ്റന്റ് ചെയ്യപ്പെട്ട പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പിആര്‍പി) ഇഞ്ചക്ഷനാണ് ഓര്‍ത്തോപീഡിക്, കോസ്മെറ്റോളജി, ആന്‍ഡ്രോളജി പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് റീജെന്‍കെയറിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. വിനീത് എം.ബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സന്ധി വേദനകള്‍, പരിക്ക് മൂലമുള്ള അസ്ഥി വേദനകള്‍, അപകടം മൂലമുണ്ടായിട്ടുള്ള പാടുകള്‍, മുഖത്തെ പാടുകള്‍, ചുളിവുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ശസ്ത്രക്രിയ രഹിതവും ചെലവിടുന്ന പണത്തിന് അനുസൃതവും ഏറെ ഫലപ്രദമായതുമാണ് റീജെന്‍കെയര്‍ ഇഞ്ചക്ഷനുകള്‍. താക്കോല്‍ദ്വാര ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗിക്ക് സുഖം പ്രാപിക്കാന്‍ വളരെ കുറഞ്ഞ സമയം മതിയാകുമെന്നതാണ് ഈ പ്രക്രിയയുടെ സവിശേഷത. രോഗിയുടെ ശരീരത്തില്‍ നിന്ന് തന്നെ എടുക്കുന്ന രക്തത്തില്‍ നിന്നും പ്ലേറ്റ്ലെറ്റ് സമ്പുഷ്ട പ്ലാസ്മ വേര്‍തിരിച്ചെടുത്ത് ബാധിക്കപ്പെട്ട ഭാഗത്ത് കുത്തിവെയ്ക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്.

വിദഗ്ധ റീജനറേറ്റിവ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഡെര്‍മ പി, ഓര്‍ത്തോജന്‍ പി എന്നീ പ്ലേറ്റ്ലെറ്റ് പ്രോളോതെറാപ്പി ഇഞ്ചക്ഷനുകള്‍ നല്‍കുന്നതെന്ന് ക്ലിനിക്കിലെ കോസ്മെറ്റോളജിസ്റ്റ് ഡോ. അശ്വതി മോഹന്‍ പറഞ്ഞു. സ്ത്രീകളിലും പുരുഷന്‍മാരിലും ഉണ്ടാകുന്ന വന്‍തോതിലുള്ള മുടികൊഴിച്ചിലിന് റീജനറേറ്റിവ് ചികിത്സയിലുള്ള ഏറ്റവും ആധുനിക പ്രക്രിയയാണ് ഡെര്‍മ പി. അലോപീഷിയ, ചുളിവുകള്‍, നിറം മാറ്റം, സൂര്യരശ്മി ഏല്‍ക്കുന്നതിലൂടെയുണ്ടാകുന്ന ഫോട്ടോ ഡാമേജ് എന്നീ അവസ്ഥകള്‍ക്കുള്ള ചികിത്സ ലഭ്യമാക്കുന്നതിന് പുറമേ ഫേസ് ലിഫ്റ്റ്, ഡെര്‍മല്‍ ഇന്‍പ്ലാന്റ്, സ്‌കാര്‍ കറക്ഷന്‍ തുടങ്ങിയ പുനര്‍നിര്‍മാണ പ്രക്രിയകളും ഇവിടെ ചെയ്യുന്നു.

എല്ലാ ഓര്‍ത്തോപീഡിക്, കോസ്മെറ്റോളജി, ആന്‍ഡ്രോളജി ചികിത്സകളും വളരെ ലളിതവും ഫല പ്രദവും സാമ്പത്തികമായി താങ്ങാവുന്നതും വെറും 30 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാകുന്നതുമാണെ ന്ന് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ.വിനു രാജേന്ദ്രന്‍ പറഞ്ഞു. സ്റ്റെം സെല്ലുകള്‍, പ്ലേറ്റ്ലെറ്റ് സമ്പുഷ്ടമായ പ്ലാസ്മ എന്നിങ്ങനെയുള്ള മനുഷ്യ ശരീരത്തിലെ തന്നെ പ്രാഥമിക രോഗ ശമന ഘടകങ്ങള്‍ ഉപയോഗിച്ചുള്ള സ്വാഭാവിക പ്രക്രിയകളാണ് ഓര്‍ത്തോജന്‍ പി-യും ഡെര്‍മ പി-യും. രോഗിയുടെ തന്നെ രക്തം ഉപയോഗിക്കുന്നതിലൂടെ അതില്‍ മറ്റ് പദാര്‍ഥങ്ങള്‍ ഒന്നും കലരുന്നില്ലെന്ന് മാത്രമല്ല അതുകൊണ്ട് എന്തെങ്കിലും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത യുമില്ലെന്നും ഡോ.വിനു പറഞ്ഞു. കായികതാരങ്ങള്‍ക്കും എപ്പോഴും പ്രവര്‍ത്തനസജ്ജരായ ആളുകള്‍ക്കും ഓര്‍ത്തോജന്‍ പിചികിത്സ ഏറെ ഫലപ്രദമാണ്. കാരണം ഇവര്‍ക്ക് എത്രയും വേഗത്തില്‍ സുഖംപ്രാപിച്ച് തങ്ങളുടെ പ്രവര്‍ ത്തനങ്ങളിലേക്ക് മടങ്ങാനാകും. ആന്റീരിയര്‍ ക്രൂഷ്യേറ്റ് ലിഗമെന്റ് (എസിഎല്‍), പോസ്റ്റീരിയര്‍ ക്രുഷ്യേറ്റ് ലിഗമെന്റ് (പിസിഎല്‍) എന്നിങ്ങനെയുള്ള സ്പോര്‍ട്സുമായി ബന്ധപ്പെട്ടുള്ള പരിക്കുകള്‍ക്ക് ഓര്‍ത്തോജന്‍ പി ചികിത്സ ഏറെ വിജയകരമാണെന്ന് ഡോ. വിനീത് പറഞ്ഞു. മുട്ടിലെ തേയ്മാന ത്തിന് സ്റ്റിറോയ്ഡ്, ഹയാലുറോണിക് ആസിഡ് ഇഞ്ചക്ഷനുകളേക്കാള്‍ ഓര്‍ത്തോജന്‍ പി ഏറെഫല പ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് പ്രതിരോധം:പത്തനംതിട്ട നഗരത്തിലെ ഓട്ടോറിക്ഷകളില്‍ ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കല്‍ ആരംഭിച്ചു

(പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായഅജയ കുമാറിന്റെ ഓട്ടോയിലാണ് ആദ്യത്തെ ഷീല്‍ഡും പോസ്റ്ററും മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വീണാ ജോര്‍ജ് എം.എല്‍.എ ഘടിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആര്‍.ടി.ഒ...തുട൪ന്ന് വായിക്കുക


മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി : മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായ ത്തില്‍ പകല്‍വീട് വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ള വ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയിലെത്തി

അടിമാലി: വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്‌ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരി...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു

കുമളി: കോവിഡ് പ്രതിസന്ധികളൊന്നും പ്രസാദിന്റെയും ഗായത്രിയുടെയും പുതു ജീവിതാരംഭ ത്തിന് തടസമായില്ല. വധുവും വരനും കേരള- തമിഴ്നാട് സ്വദേശികളാകുമ്പോൾ ഇരു സംസ്ഥാന ത്തിന്റെയും അതിർത്തിയായ കുമളി ചെക്ക് പോസ്റ്റു തന്നെ ഈ വിവാഹത്തിന് അനുയോജ്യമായ മണ്ഡപമായി. കമ്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും: മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയാണ് കേരള ബാങ്ക്. കേരള ബാങ്ക് അസാധ്യമാണെന്ന് പറഞ്ഞവരുടെ മോഹം അപ്രസക്തമാക്കിയാണ് നിലവിൽ വന്നത്. കോവിഡ് പ്രതിസന്ധ...തുട൪ന്ന് വായിക്കുക


കോവിഡ് 19: അറസ്റ്റിലാകുന്നവരെ കൊണ്ടുവരാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജാ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 754 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 288 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 754 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 288 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3576 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ : വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി

തിരു: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ഇത്തരം വാഹനങ്ങള്‍ ഒരിടത്തും ...തുട൪ന്ന് വായിക്കുക


ആഭ്യന്തര സര്‍വീസ് തുടങ്ങി; ആദ്യ ദിനം ആറ് വിമാനങ്ങള്‍

തിരുവനന്തപുരത്തേക്കുള്ള ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങി. ആദ്യ ദിവസം ആറ് വിമാനങ്ങ ളാണ് വരികയും പോകുകയും ചെയ്തത്. ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, മധുര, കണ്ണൂര്‍, കോഴി ക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് തലസ്ഥാനത്ത് എത്തിയത്. ഉച്ചക്ക് 2.30 ന് 66...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍-

തിരു: കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിതശിശു വികസന വകുപ്പ് -കൂടെയുണ്ട് അങ്കണവാടികള്‍- പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കുടുംബങ്ങളിലേക്ക് അങ്കണവാടിയുടെ രണ്ടാം ഘട്ടമായാണ് കൂടെയുണ്ട് അങ്കണവാടികള്‍ ആവി ഷ്‌ക്കരിച്...തുട൪ന്ന് വായിക്കുക


ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ് :തത്സമയ നിരീക്ഷണവും പരിചരണവും പിന്തുണയും ഉറപ്പാക്കുന്നു

തിരു: കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മലയാളി കള്‍ എത്തുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രത ആപ്പ് ഏറെ ഉപയോഗപ്രദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറി...തുട൪ന്ന് വായിക്കുക


അറിയിപ്പ്: ചെറിയ പെരുനാൾ പ്രമാണിച്ചു ഇന്ന് ( 24.05.2020) പൊതുജനം.കോമിന് അവധി യാണ്: ചീഫ് എഡിറ്റർ

അറിയിപ്പ്: ചെറിയ പെരുനാൾ പ്രമാണിച്ചു ഇന്ന് ( 24.05.2020) പൊതുജനം.കോമിന് അവധി യാണ്: ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ക്ക് പ്രത്യേക സ്‌ക്വാഡ്

തിരു: കേരളത്തിലെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലോക് ഡൗണ്‍ മാറുന്ന സാഹചര്യ ...തുട൪ന്ന് വായിക്കുക


ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 24ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കട കൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ...തുട൪ന്ന് വായിക്കുക


ഒരു സിനിമയുടെ അരുംകൊല, ഓർമകളുമായി ഡാം 999

2020 ജൂലായ് മാസം തകരുമെന്ന് നോസ്റ്റർഡാമസ് പ്രവചിച്ച മുല്ലപ്പെരിയാർ ഡാമിൻ്റെ തകർച്ച മുൻ കൂട്ടി കാട്ടിത്തന്ന സിനിമ. ഒരു സിനിമയുടെ പേരിൽ ഇന്ത്യൻ പാർലമെൻ്റു പോലുംരണ്ടുദിവസം തടസ്സപ്പെടുക. രണ്ടു സംസ്ഥാനങ്ങൾ അതിർത്തി അടച്ചു പരസ്പരം പോരാടുക. മുല്ലപ്പെരിയാറി ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.