Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

എസ് എ ടി ആശുപത്രിയിലെ ആര്‍ ഇ ഐ സി വാര്‍ഷിക അവലോകനയോഗം ചേര്‍ന്നു

17/10/2019

(ചിത്രം: വാർഷിക അവലോകനത്തിൽ പങ്കെടുത്ത തെറാപ്പിസ്റ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാറിനും ഡോ.ജയപ്രകാശിനുമൊപ്പം)

തിരു: എസ് എ ടി ആശുപത്രിയിലെ റീജണല്‍ ഏര്‍ലി ഇന്‍റര്‍വെന്‍ഷന്‍ സെന്‍റര്‍ (ആര്‍ ഇ ഐ സി), ഓട്ടിസം നോഡല്‍ സെന്‍റര്‍ എന്നീ പദ്ധതികളുടെ വാര്‍ഷിക അവലോകനയോഗം ചേര്‍ന്നു. കേരള സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ യോഗം ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാര്‍ അധ്യക്ഷനായി. സെന്‍ററിലെ വിവിധ തെറാപ്പിസ്റ്റുകള്‍ ഒരുവര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാമൂഹ്യ സുരക്ഷാമിഷന്‍ സംസ്ഥാന പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ കുമാരി ഡാലിയ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ മുഹമ്മദ് കുഞ്ഞ്, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ ശോഭ, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ ലക്ഷ്മി, ഡോ ഗീത, ഡോ റിയാസ് എന്നിവര്‍ സംസാരി ച്ചു. ആര്‍ ഇ ഐ സി ആന്‍റ് ഓട്ടിസം സെന്‍റര്‍ നോഡല്‍ ഓഫീസര്‍ ഡോ ആര്‍ ജയപ്രകാശ് സ്വാഗ തവും പ്രോജക്ട്മാനേജര്‍ ആദിത്യ നന്ദിയും പറഞ്ഞു. നൂറിലേറെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയില്‍ വിവിധ കലാപരിപാടികളും നടന്നു. കുട്ടികള്‍ക്ക് സെന്‍ററില്‍ നിന്നും സേവനം ഉണ്ടായശേഷം ലഭിച്ച നല്ലമാറ്റങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ രക്ഷിതാക്കള്‍ പങ്കുവച്ചു. ശിശുരോഗവിഭാഗം ബിഹേവിയറല്‍ പീഡിയാട്രിക്സ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇവ കുട്ടികളുടെ വികസനവൈകല്യങ്ങള്‍, വൈകാരിക പ്രശ്നങ്ങള്‍, സ്വഭാവവൈകല്യം ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങിയ ആരോഗ്യ-മാനസിക പ്രശ്നങ്ങളുള്ള നിരവധി കുട്ടികളാണ് ഇവിടെ ചികിത്സ തേടുന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സ്പെക്ട്രം പദ്ധതിയുടെ കീഴില്‍ വരുന്ന ആര്‍ ഇ ഐ സി, ഓട്ടിസം സെന്‍റര്‍ എന്നിവ. നോഡല്‍ ഓഫീസര്‍ ഡോ ആര്‍ ജയപ്രകാശിന്‍റെ നേതൃത്വത്തില്‍ മള്‍ട്ടിഡിസിപ്ലിനറി തെറാപ്പി എന്ന വേറിട്ട ചികിത്സാരീതിയാണ് ഇവിടെ അവലംബിക്കുന്നത്. വികസനവൈകല്യങ്ങള്‍ക്കും കുട്ടികളുടെ മാനസികരോഗങ്ങള്‍ക്കും ശിശുരോഗവിഭാഗത്തില്‍ തന്നെ ചികിത്സ നല്‍കുന്ന സംവിധാനമാണ് ഇവിടെയുള്ളത്. രക്ഷിതാക്കളെയും തെറാപ്പിസെഷനില്‍ കുട്ടികള്‍ക്കൊപ്പമിരുത്തുകയും അമ്മയെ ഒരു കോ തെറാപ്പിസ്റ്റായി പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹോം ബേയ്സ്ഡ് ട്രയിനിംഗ് ഉറപ്പുവരുത്തുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം മാറ്റം ലഭിച്ചവർക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരു : ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾ ക്ക് ഹാൾടിക്കറ്റ്, സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാ ഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. പരീക്ഷാകേന്ദ്രം ലഭിച്ച വിദ്...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 163 പേര്‍

തിരു: ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(25/05/2020) 163പേര്‍ വന്നു. 95 പുരുഷന്മാരും 68 സ്ത്രീ കളും ഇതില്‍ ഉള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 145 പേരും കര്‍ണാടകയില്‍ നിന്ന് 8 പേരും തെല ങ്കാനയില്‍ നിന്ന് 2 പേരും മഹാരാഷ്ട്രയില്‍ നിന്ന് 8 പേരുമാണ് എ...തുട൪ന്ന് വായിക്കുക


ജൈവസമൃദ്ധി പദ്ധതിക്ക് കാട്ടാക്കടയില്‍ തുടക്കം

തിരു: കാട്ടാക്കട മണ്ഡലത്തെ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൈവസമൃദ്ധിക്ക് തുടക്കം കുറിച്ചു. ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാര്‍ഷിക വിപ്ലവത്തിനാണ് കാട്ടാ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5783 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങള...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ആകെ എത്തിയത് 4,416 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നുവരെ ആകെ 4,416 പേർ വന്നു. 2424 പുരു ഷന്മാർ 1992 സ്ത്രീകൾ എന്നിവർ ഇതിലുൾപ്പെടും. തമിഴ് നാട്ടിൽ നിന്ന് 3919 പേരും കർണ്ണാടകയിൽ നിന്ന് 322, ഹരിയാന 1, ഡൽഹി 4, രാജസ്ഥാൻ 2, തെലുങ്കാന 21, പോണ്ടിച്ചേരി 50, ഗ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധ സാമഗ്രികൾ വിലക്കുറവിൽ ലഭ്യമാക്കി ഇൻ ഹൗസ് ഡ്രഗ് ബാങ്ക്

തിരു: കോവിഡ് പരിശോധനാ ഉപകരണവും പ്രതിരോധ സാമഗ്രികളും കുറഞ്ഞ വിലയിൽ എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വഴി വിൽക്കാൻ നടപടിയായി.ലോക്ക് ഡൗൺ ഇള വുകൾ വന്നതോടെ വിവിധ വ്യാപാര സ്ഥാപനങ്ങളും മറ്റും നിബന്ധനകൾക്കു വിധേയമായി പ്രവർ ത്തനം പുനരാരംഭിച്ചതോടെയാണ്...തുട൪ന്ന് വായിക്കുക


അമിത വില ഈടാക്കിയ ഇറച്ചി കടകൾക്കെതിരെ നടപടി

തിരു: അമിതമായി വില ഈടാക്കിയ മണക്കാടുള്ള രണ്ട് ഇറച്ചി കടകൾക്കെതിരെ കേസെടുത്ത തായി ജില്ലാ കളക്ടർ അറിയിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിച്ച 64 കടകൾക്ക് നോട്ടീസ് നൽകി. ഇറച്ചിക്ക് അമിത വില ഈടാക്കുന്നതായ പരാതിയെ തുടർന്ന് ...തുട൪ന്ന് വായിക്കുക


കോവിഡ് 19 : ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം ഹോംഗാര്‍ഡുകള്‍ക്കും ബാധകം

തിരു: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം എന്ന സംവിധാനം പോലീസിനൊപ്പം ജോലി ചെയ്യുന്ന ഹോം ഗാര്‍ഡുമാര്‍ക്കും ബാധകമാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതുസംബ...തുട൪ന്ന് വായിക്കുക


നാലു ട്രെയിനുകളിലായി തിരു.ജില്ലയിലെത്തിയത് പേർ 564 പേർ

ന്യൂഡൽഹി, ജലന്ദർ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നും നാല് ട്രെയിനുകളിലായി തിരു. ജില്ലയിലെ ത്തിയത് 564 പേർ. ഇവരിൽ ആർക്കുംതന്നെ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇവരെഹോംക്വാറ ന്റൈനിൽ പ്രവേശിപ്പിച്ചു. വിവിധ ട്രെയിനുകളിലെ യാത്രക്കാരുടെ വിവരം ചുവടെ. രാജധാനി എക്...തുട൪ന്ന് വായിക്കുക


ദേവഹരിതം പദ്ധതി ജില്ലാതല ഉദ്ഘാടനം ആറ്റിപ്ര തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

തിരു: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സ്ഥലങ്ങളിൽ കാര്‍ഷിക പ്രവർത്തന ങ്ങൾ നടത്തുന്ന ദേവഹരിതം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആറ്റിപ്ര വാര്‍ഡിലെ തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച...തുട൪ന്ന് വായിക്കുക


ഇറച്ചി വില നിശ്ചയിച്ചു; അമിതവില ഈടാക്കിയാൽ നടപടി

തിരു: മത്സ്യം, പോത്തിറച്ചി, കോഴി ഇറച്ചി എന്നിവയ്ക്ക് അമിതവില ഈടാക്കിയാൽ കർശന നട പടി സ്വീകരിക്കുമെന്ന് തിരു.ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇറച്ചി വില നിശ്ച യിച്ചതായും കളക്ടർ അറിയിച്ചു. അമിതവില ഈടാക്കുന്നതായി ഉപഭോക്താക്കളിൽ നിന്നും പരാതി ലഭിച...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്ന്(22/05/2020) 95 പേര്‍ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(22/05/2020) 95 പേര്‍ വന്നു. 51 പുരുഷന്മാ രും 44 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 91 പേരും മധ്യപ്രദേശില്‍ നിന്ന് 3 പേരും ആന്ധ്രയില്‍ നിന്ന് ഒരാളുo എത്തി. റെഡ് സോണിലുള്ളവര്‍ 17. എല...തുട൪ന്ന് വായിക്കുക


നാല് ട്രെയിനുകൾ മെയ് 22 നു എത്തും; രണ്ട് ട്രെയിനുകൾ പുറപ്പെടും

ന്യൂഡൽഹി, ജയ്പൂർ, ജലന്ദർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകൾ 22 നു തിരുവനന്തപുരത്തെത്തും. ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾ പുറപ്പെടും. ന്യൂ ഡൽഹി- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂർ - തിരുവനന്ത...തുട൪ന്ന് വായിക്കുക


റഷ്യ-കുവൈറ്റ് വിമാനങ്ങളെത്തി

തിരു: റഷ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ പ്രവാസികളുമായി മെയ് 20ന് തിരുവനന്തപുരംഅന്താ രാഷ്ട്ര വിമാനത്താവളത്തിലെത്തി. റഷ്യയിലെ മോസ്‌കോയിൽ നിന്നുമെത്തിയ വിമാനത്തിൽ 104 യാത്രക്കാരുണ്ടായിരുന്നു. ആർക്കും രോഗലക്ഷണമില്ല. എല്ലാവരെയും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് ( 21.05.2020)തിരു. ജില്ലയിൽ പുതുതായി 209 പേർ രോഗ നിരീക്ഷണത്തിലായി.704പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് ( 21.05.2020)തിരു. ജില്ലയിൽ പുതുതായി 209 പേർ രോഗ നിരീക്ഷണത്തിലായി.704പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.തിരു. ജില്ലയിൽ 4787പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി18 ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.