Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് ടെക്നോപാര്‍ക്ക് ഡപ്യുട്ടി ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണിന് ഇടശ്ശേരി പുരസ്‌കാരം നാല് കഥാകൃത്തുക്കൾക്ക് പിഎസ്‌സി പരീക്ഷാഹാളിൽ സിസിടിവി ക്യാമറയും മൊബൈൽ ഫോൺ ജാമറും സ്ഥാപിക്കണമെന്ന്‌ ക്രൈംബ്രാഞ്ച്‌ പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 12ന് ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

അറിയിപ്പുകള്‍

കൂടുതല്‍ 

പട്ടയഭൂമിയിലെ മരം മുറിക്കല്‍: വിജ്ഞാപനം ഉടന്‍ മന്ത്രി അഡ്വ കെ രാജു

15/10/2019

ഇടുക്കി: പട്ടയഭൂമിയില്‍ വച്ചു പിടിപ്പിച്ച മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അവകാശം ഉടമസ്ഥര്‍ ക്ക് നല്‍കുന്നതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരിക യാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അറിയിച്ചു. ഇത് സംബന്ധി ച്ച് വനം, റവന്യൂ വകുപ്പുകള്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തി അനുകൂല തീരുമാനമെടുത്തിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ വനം അദാലത്ത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാപനം വരുന്നതോടെ പട്ടയഭൂമിയിലെ മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പരാതികള്‍ക്കും പരിഹാരമാവും. ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അനുകൂല നിലപാടാണ് വകുപ്പ് സ്വീകരിച്ചു പോരുന്നത്. വനമേഖലയുമായിബന്ധപ്പെട്ട ഭൂമി, മരം മുറിക്കല്‍, വന്യ ജീവി ആക്രമണം തുടങ്ങി എല്ലാ വിഷയങ്ങളിലും കര്‍ഷകര്‍ക്ക് അനു കൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മരം മുറിക്കുന്നതുമായി ബന്ധ പ്പെട്ട് ജില്ലയിലെ എട്ടു വില്ലേജുകള്‍ ഉള്‍പ്പെടുന്ന കാര്‍ഡമം ഹില്‍ റിസര്‍വില്‍ വകുപ്പ് അനുകൂല വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഈ വര്‍ഷം 1.70 കോടിയുടെ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. പുതുതായി 80 ലക്ഷം രൂപ ചെലവില്‍ 40 കിമി സൗരോര്‍ജ്ജ വേലിയും 15 ലക്ഷം രൂപ ചെലവില്‍ 1.5 കിമി കയ്യാലയും 19 ലക്ഷത്തിന്റെ 1.7 കി മി ട്രഞ്ചും നിര്‍മ്മിക്കും. സൗരോര്‍ജ വേലി സംരക്ഷണത്തിന് 27 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുന്ന തിന് 29.5 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ടെന്നും നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ സമയബന്ധിത മായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അദാലത്തില്‍ ലദിച്ച 197 പരാതികളില്‍ ഭൂരിഭാഗവും പട്ടയഭൂമിയിലെ മരം മുറിക്കലുമായി ബന്ധ പ്പെട്ടവയായിരുന്നു ലഭിച്ച പരാതികളില്‍ 153 എണ്ണവും വേദിയില്‍ തീര്‍പ്പാക്കി ഉത്തരവും നല്‍കി. ഇതില്‍ 103 എണ്ണവും അപേക്ഷകര്‍ക്ക് അനുകൂലമായി തീര്‍പ്പാക്കിയപ്പോള്‍ 33 എണ്ണം നിരസിച്ചു സ്ഥലപരിശോധനയടക്കം നടത്തി നിരസിച്ച കാരണവും അദാലത്തില്‍ പരാതിക്കാരെ ബോധ്യ പ്പെടുത്തുകയുണ്ടായി. വിവിധ പരാതികളിലായി 37,12432 രൂപയുടെ നഷ്ടപരിഹാരവും അദാല ത്ത് വേദിയില്‍ വച്ച് കൈമാറി. ജില്ലയിലെ 13 ഇ.ഡി.സി കള്‍ക്ക് 10.9 ലക്ഷം രൂപ ധനസഹാ യവും നല്‍കി. അദാലത്ത് വേദിയില്‍ ലഭിച്ച 47 പരാതികളടക്കം തുടര്‍നടപടികള്‍ വേണ്ടപരാതി കളില്‍ ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരെ നേരിട്ടറിയിക്കുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശ്രീ പത്മനാഭസ്വാമി ടെമ്പില്‍ ട്രസ്റ്റ് 50 ലക്ഷം രൂപ നല്‍കി

(ഫോട്ടോ കാപ്ഷന്‍; ശ്രീ പത്മനാഭസ്വാമി ടെമ്പില്‍ ട്രസ്റ്റ് ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂജാദി കര്‍മ്മങ്ങള്‍ക്കും , അറ്റകുറ്റപണികള്‍ നടത്തുന്നതിനും വേണ്ടി സംഭാവന നല്‍കുയ 50 ലക്ഷം രൂപ യുടെ ചെക്ക് രാജകുടുംബാംഗം ആദിത്യവര്‍മ്മ ക്ഷേത്രഎക്‌സിക്യൂട്ടീവ് ഓഫീസര്‍...തുട൪ന്ന് വായിക്കുക


ബാങ്ക് ഉദ്യോഗസ്ഥർക്കു നേരെയുള്ള രാഷ്ട്രീയാതിക്രമം അവസാനിപ്പിക്കണം - എ ഐ ഒ ബി സി

തിരു: വായ്പകൾ തിരിച്ചടയ്ക്കാത്തവർക്കെതിരെ നിയമാനുസൃതം റിക്കവറി നടപടി സ്വീകരി ക്കുന്ന ബാങ്കുദ്യോഗസ്ഥരുടെ കൃത്യനിർവഹണം ബലപ്രയോഗത്തിലൂടെ തടസ്സപ്പെടുത്തുന്ന നട പടികൾ രാഷ്ടീയ പ്രസ്ഥാനങ്ങളും, ജനപ്രതിനിധികളും അവസാനിപ്പിക്കണമെന്ന് ആൾ ഇൻഡ്യാ ബാങ്ക് ഓഫീസേഴ്സ് ...തുട൪ന്ന് വായിക്കുക


അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് ടെക്നോപാര്‍ക്ക് ഡപ്യുട്ടി ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണിന്

മികച്ച പൊതു സ്ഥാപനത്തിനുള്ള കേരള സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ടെക്നോപാര്‍ക്ക് ഡപ്യുട്ടി ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണിന് സമ്മാനിക്കുന്നു. സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി കെ പ്രശാന്ത...തുട൪ന്ന് വായിക്കുക


നിര്‍മാണ മേഖലയില്‍ തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തി

തിരു: നിര്‍മാണ മേഖലയില്‍ തൊഴില്‍ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മിന്നല്‍ പരിശോധന നടത്തി. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം കെട്ടിട നിര്‍മാണ സൈറ്റുകളിലെ തൊഴില്‍ സുരക്ഷിതത്വവും സുരക്ഷാ ക്രമീകരണങ്ങളും തൊഴിലാളി കളു...തുട൪ന്ന് വായിക്കുക


പൊതുമേഖലാ- സര്‍ക്കാര്‍ അധീനതയിലുള്ള മറ്റു സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പിഎസ്‌‌സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ അധീനതയിലുള്ള മറ്റു സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പിഎസ്‌‌സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയ മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനം പിഎസ്‌സിയുടെ പ...തുട൪ന്ന് വായിക്കുക


കീഴ്ക്കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഉന്നതതല യോഗ തീരുമാനo

തിരു: കീഴ്ക്കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷ്യല്‍ അക്കാദമിയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മ...തുട൪ന്ന് വായിക്കുക


ഈ വർഷത്തെ ഇടശ്ശേരി പുരസ്‌കാരം നാല് കഥാകൃത്തുക്കൾക്ക്

തൃശൂർ : ഈ വർഷത്തെ ഇടശ്ശേരി പുരസ്‌കാരം നാല് കഥാകൃത്തുക്കൾക്ക് നൽകാൻ സ്മാരക സമിതി തീരുമാനിച്ചു.ഉണ്ണി ആറിന്റെ വാങ്ക്, വി ആർ സുധീഷിന്റെ ശ്രീകൃഷ്ണൻ, ജി ആർ ഇന്ദു ഗോപന്റെ കൊല്ലപ്പാട്ടി ദയ, ഇ സന്ധ്യയുടെ അനന്തരം ചാരുലത എന്നീ കൃതികൾക്കാണ് പുരസ്‌കാ രമെന്ന് സ...തുട൪ന്ന് വായിക്കുക


ലത മങ്കേഷ്‌കറെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ : സുപ്രസിദ്ധ ഗായിക ലത മങ്കേഷ്‌കറെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പകൽ ഒന്നരയോടെയാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്ക...തുട൪ന്ന് വായിക്കുക


ബുൾബുൾ ചുഴലിക്കാറ്റ്‌ ബംഗാളിൽ ആഞ്ഞടിച്ചു:10 മരണo

കൊൽക്കത്ത: കനത്ത നാശം വിതച്ച്‌ ബുൾബുൾ ചുഴലിക്കാറ്റ്‌ ബംഗാളിൽ ആഞ്ഞടിച്ചു. 10 പേർ മരിച്ചു. 2.73ലക്ഷം കുടുംബങ്ങൾ കെടുതിക്കിരയായി. ഞായറാഴ്‌ച രാവിലെ മുതൽ മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ കനത്ത നാശം നേരിട്ടു.തെക്ക്‌–വടക്ക്‌ 24പർഗാന ജില...തുട൪ന്ന് വായിക്കുക


37 വനിതക ളുൾപ്പെടെ 121 എസ്‌ഐമാർ പരിശീലനം പൂർത്തിയാക്കി

തൃശൂർ: രാമവർമപുരം പൊലീസ്‌ അക്കാദമിയിൽ നടന്ന 29–മത്‌ ബാച്ച്‌ എസ്‌ഐമാരുടെ പാസിങ് ഔട്ട്‌ പരേഡിൽ മുഖ്യമന്ത്രി പിണറായിവിജയൻ സല്യൂട്ട്‌ സ്വീകരിച്ചു. ഡിജിപിലോക്‌നാഥ്‌ ബെഹ്‌റ, പൊലീസ്‌ അക്കാദമി ഡയറക്ടർ ഡോ.ബി.സന്ധ്യ എന്നിവരും സല്യൂട്ട്‌ സ്വീകരിച്ചു. 37 വനിതക...തുട൪ന്ന് വായിക്കുക


മുൻ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ടി എൻ ശേഷൻ അന്തരിച്ചു

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ടി എൻ ശേഷൻ അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നെയിലെ ആൾവാർപേട്ട്‌ സെൻറ്‌ മേരീസ്‌ റോഡിലുള്ളവീട്ടിൽ ഞായറാഴ്‌ചയായിരുന്നുഅന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. വീട്ടിലെ ജോലിക്ക...തുട൪ന്ന് വായിക്കുക


പിഎസ്‌സി പരീക്ഷാഹാളിൽ സിസിടിവി ക്യാമറയും മൊബൈൽ ഫോൺ ജാമറും സ്ഥാപിക്കണമെന്ന്‌ ക്രൈംബ്രാഞ്ച്‌

തിരു: പിഎസ്‌സി പരീക്ഷ കുറ്റമറ്റതാക്കാൻ പരീക്ഷാഹാളിൽ സിസിടിവി ക്യാമറയും മൊബൈൽ ഫോൺ ജാമറും സ്ഥാപിക്കണമെന്ന്‌ ക്രൈംബ്രാഞ്ച്‌ നിർദേശം. ഉദ്യോഗാർഥികൾ സ്മാർട് വാച്ച്, മൊ ബൈൽ ഫോൺ, ബ്ലുടൂത്ത് ഇയർ പീസ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗി ക്കുന്നത് തടയ...തുട൪ന്ന് വായിക്കുക


അക്ഷയ ഊര്‍ജ്ജ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും

തിരു: അക്ഷയ ഊര്‍ജ്ജ രംഗത്തെ മികച്ച സംഭാവനകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2018 ലെ അക്ഷയ ഊര്‍ജ്ജ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. 2019 നവംബര്‍ 11ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം മാസ്കറ്റ്‌ ഹോട്ടലില്‍നടക്കുന്ന ചടങ്ങില്‍സഹ...തുട൪ന്ന് വായിക്കുക


ഗോൾ പോസ്റ്റ് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരു: സെൻട്രൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഗോൾ പോസ്റ്റ് വീണു പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടി ഗവ. സ്കൂളിൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളായ കാലടി സ്വദേശി ആകാശ് (14), വണ്ടി ത്തടം...തുട൪ന്ന് വായിക്കുക


അമ്പലക്കുളത്തില്‍ മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന് പൊലീസ് രക്ഷകരായി

ആലപ്പുഴ : അമ്പലക്കുളത്തില്‍ മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന് പൊലീസ് രക്ഷകരായി . ആലപ്പുഴ കളര്‍കോട് ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ കുതിരപ്പന്തി സ്വദേശിയായ 12 വയസുള്ള മുഹ മ്മദ് ഇര്‍ഫാനാണ് കാല്‍ വഴുതി കുളത്തിലേയ്ക്ക് പതിച്ചത്. ഇതിനിടെ ഇതുവഴി പെട്രോള...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.