Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു ആരോഗ്യരംഗം മെച്ചപ്പെടുത്താൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച ദിവസങ്ങൾക്കുള്ളിൽ കേരളബാങ്ക് യാഥാർഥ്യമാകും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം യു എസ് ടി ഗ്ലോബൽ കോഗ്നിഫൈ ടെക്‌നോളജീസിൽ തന്ത്രപ്രധാന നിക്ഷേപം നടത്തി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ശബ്ദാവലിശില്പശാല സംഘടിപ്പിച്ചു

11/10/2019

തിരു : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലി ശില്പശാല തിരുവനന്തപുരത്ത് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ആസൂത്രണ ബോര്‍ഡ്‌ അംഗവും കേരള സര്‍വകലാശാല മുന്‍ വി.സിയുമായ ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷനില്‍ സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എ.ആര്‍.രാജന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ.ഷിബു ശ്രീധര്‍ .സ്വാഗതവും ജി.ബി.ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് നടന്ന ഗ്രൂപ്പ്‌ ചര്‍ച്ചയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച ശാസ്ത്ര-പദാവലികള്‍ പരിഷ്കരിക്കുന്നതിനെ കുറിച്ചും പുതിയ വാക്കുകള്‍ ഉള്‍പ്പെടുത്തുന്ന തിനെയും സംബന്ധിച്ച് പണ്ഡിതന്മാര്‍ അവരുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഡോ.എം.എന്‍. ശ്രീധരന്‍ നായര്‍, കെ.കെ.കൃഷ്ണകുമാര്‍, ഡോ.വി.ശശികുമാര്‍, പ്രൊഫ.കെ.പാപ്പൂട്ടി, ഡോ.പി. സോമന്‍, ഡോ.ആറന്മുള ഹരിഹരപുത്രന്‍, ഡോ.അച്യുത്ശങ്കര്‍. എസ്.നായര്‍,ഡോ.കെ.രാജശേഖ രന്‍ നായര്‍, ഡോ.അരുണ്‍.ബി.നായര്‍, സുരേഷ് മുതുകുളം എന്നിവര്‍ സംസാരിച്ചു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1969മുതല്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന ശബ്ദാവലികളും നിഘണ്ടുക്കളും കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ ശാസ്ത്ര-സാങ്കേതിക ശാസ്ത്ര ശബ്ദാവലികള്‍ പരിഷ്കരിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചത്. തുടര്‍ന്ന് വിവിധവിഷയ ങ്ങളില്‍ പദാവലികള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ശില്‍പശാലകള്‍ സംഘടിപ്പിക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്ന ശില്പശാലയെ തുടര്‍ന്ന് വിവിധ വിഷയങ്ങളെ സംബ ന്ധിച്ച് മലയാളത്തില്‍ ചോദ്യശേഖരമുണ്ടാക്കുന്നതിനുള്ള ശില്പശാലയും നടത്തുന്നതാണ്.

കേരള സയന്‍സ് കമ്മീഷന്‍ ഫോര്‍ ടെക്നിക്കല്‍ ടെര്‍മിനോളജി എന്ന സമിതിയുണ്ടാക്കണമെന്ന ശില്‍പശാലയില്‍ ഉയര്‍ന്ന നിര്‍ദേശം സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിക്കുമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. ശാസ്ത്ര-സാങ്കേതികശാസ്ത്ര വിഷയങ്ങ ളില്‍ അവഗാഹമുള്ള തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരുമാണ് ശില്പശാലയില്‍ പങ്കെടുത്തത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു

തിരു: കേരളത്തിലെ അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പോഷന്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായ അങ്കണവാടി കുടുംബ സര്‍വേ ആരംഭി ച്ചു. കണ്ണൂര്‍, കാസര്‍ഗ...തുട൪ന്ന് വായിക്കുക


അംഗൻവാടി വർക്കർ, ഹെൽപ്പർ കൂടിക്കാഴ്ച 26 മുതൽ

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഐ.സി.ഡി.എസ് അർബൻ 4 ഓഫീസിനു കീഴിലു ള്ള ശ്രീകാര്യം, ആറ്റിപ്ര, കരിക്കകം, കഴക്കൂട്ടം, വേളി സോണലുകളിലെ അംഗൻവാടി വർക്കർ, ഹെൽപ്പർ അപേക്ഷകരുടെ ഇന്റർവ്യൂ 26 മുതൽ 30 വരെയും ഡിസംബർ അഞ്ച് മുതൽ പത്ത് വരെ യും രാവിലെ ഒൻപതു മുതൽ മെഡ...തുട൪ന്ന് വായിക്കുക


കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരു: സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പാറശ്ശാല ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ ജെന്റര്‍ റിസോഴ്സ് ആന്‍ഡ് കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ ത്തനമാരംഭിച്ചു. പാറശ്ശാല ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാ...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷക്ഷണിച്ചു.ഏതെ ങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ksg.ketlron.in, 8137969292....തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള കിള്ളിപ്പാലം നമ്പര്‍ 2 ട്രാന്‍സ്‌ഫോറില്‍ എ.ബി.സി മെയിന്റനന്‍സ് പണി നടക്കുന്നതിനാല്‍ ദുര്‍ഗ്ഗാ നഗറിലും പരിസരപ്രദേശങ്ങളിലുംനവം ബര്‍ 21 രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി വിതരണം മുടങ...തുട൪ന്ന് വായിക്കുക


വിദ്യാര്‍ഥികള്‍ ജീവിതത്തിലും എ പ്ലസ് നേടണം;മന്ത്രി സി രവീന്ദ്രനാഥ്

തിരു: വിദ്യാഭ്യാസത്തിലും ജീവിതത്തിലും എ പ്ലസ് കരസ്ഥമാക്കുന്ന തലമുറയെ സൃഷ്ടിക്കലാണ് പൊതു വിദ്യാഭ്യാസയജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കാട്ടാക്കടയെ പൊതുവിദ്യാഭ്യാസ രംഗത്തെ സമ്പൂര്‍ണ ഡി...തുട൪ന്ന് വായിക്കുക


ജനുവരി മുതൽ എല്ലാ ക്ലാസ്റൂമുകളിലും ലൈബ്രറി

തിരു : സർഗ്ഗവായന സമ്പൂർണ വായന പദ്ധതിക്കു തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ യജ്ഞത്തെ ശക്തിപ്പെടുത്തി സമ്പൂർണ ക്ലാസ്റൂം ലൈ ബ്രറി ജില്ലയായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ...തുട൪ന്ന് വായിക്കുക


എല്ലാം മറന്ന് ഒരു മാജിക് പോലെ അവര്‍ അബുദാബിയിലേക്ക് പറക്കുന്നു

തിരു: അബുദാബിയില്‍ ഇന്ദ്രജാല പ്രകടനത്തിനായി യാത്ര തിരിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷ ന്റെ അനുയാത്ര പദ്ധതിയുടെ അംബാസഡര്‍മാരായ എം പവര്‍ ടീം അംഗങ്ങളായ ഭിന്നശേഷി കുട്ടി കള്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ യാത്രയയപ...തുട൪ന്ന് വായിക്കുക


ഈ വര്‍ഷത്തെ പുഷ്പമേള കൂടുതല്‍ പുതുമയോടെ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വസന്തോത്സവം പുഷ്പമേള 2019 ഡിസംബര്‍ 21 മുതല്‍ 2020 ജനുവരി 3 വരെ നടക്കും. ഈ വര്‍ഷ ത്തെ പുഷ്പമേള കൂടുതല്‍ കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്ന രീതില്‍ കൂടുതല്‍ പുതുമയോടെ നട ത്തു...തുട൪ന്ന് വായിക്കുക


പ്രതീക്ഷ പദ്ധതി: എൻ.ജി.ഒകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു

തിരു : മാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പരിപാലിക്കുന്നതിനായി പരിചയ സമ്പന്ന രായ സർക്കാരിതര സംഘടനകൾക്ക് നിശ്ചിത നിരക്കിൽ ഗ്രാന്റ് അനുവദിക്കുന്ന പ്രതീക്ഷ പദ്ധതി യിൽ താത്പര്യപത്രം ക്ഷണിച്ചു. ഒരാൾക്ക് ഒരു വർഷത്തേയ്ക്ക് 39,700 രൂപ ഗ്രാന്റ് അനുവദിക്ക...തുട൪ന്ന് വായിക്കുക


കൈമനം പോളിടെക്‌നിക് കോളേജിൽ താത്കാലിക അധ്യാപക നിയമനം

തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക് കോളേജിൽ മണിക്കൂർ വേത നാടിസ്ഥാനത്തിൽ ഹിന്ദി അധ്യാപകന്റേയും ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ ലക്ചറുടെയും ഒഴിവുണ്ട്. ഹിന്ദി അധ്യാപകന് ഒന്നാം ക്ലാസോടെ ബിരുദാനന്തരബിരുദ യോഗ്യത വേണം. ഇലക്...തുട൪ന്ന് വായിക്കുക


വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തിരു:കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറു മാസമാണ് കാലാവധി. ഇരു കേന്ദ്രങ്ങളിലും 30 പേർക്ക് പ്രവേശനം. അതിനൂതന സോഫ്റ്റ്വെയറു ...തുട൪ന്ന് വായിക്കുക


കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തു

തിരു: കേരളീയ യുവത്വത്തിന്റേത് ശക്തമായ ജനകീയ അടിത്തറയാണെന്നും ശരിയായ പ്രചോദനം ഉണ്ടായാൽ മണ്ണോടു ചേർന്നു നിൽക്കുന്ന ശക്തിയും സ്‌നേഹവും ഒത്തൊരുമയും അവർ പ്രകടിപ്പി ക്കുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് സൂര്യ കാന്തിയിൽ രണ്ടാംഘട്ട പ...തുട൪ന്ന് വായിക്കുക


ബാലാവകാശ കമ്മീഷൻ സാർവദേശീയ ശിശുദിനാഘോഷം നവംബർ 19 ന് തിരു.സെന്റ് ജോസഫ്സ് സ്‌കൂളിൽ

തിരു: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തിരു.സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സാർവദേശീയ ശിശുദിനാഘോഷംനവംബർ 19ന് സംഘടിപ്പിക്കും. രാവിലെ 11.45 ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ-സാമൂഹികനീതി- വനിതാ ശിശു വികസന വകു പ്പ് മന്ത്രി കെ.കെ. ശൈലജ...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്ക് പ്രാക്ടീസിന് രജിസ്‌ട്രേഷൻ നിർബന്ധം

തിരു: എംസിഐയിൽ നിന്നോ അന്യസംസ്ഥാന കൗൺസിലിൽ നിന്നോ രജിസ്‌ട്രേഷൻ നേടിയി ട്ടുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതിനും ബിരുദാനന്തര പഠനത്തിനും സൂപ്പർ സ്‌പെഷ്യാലിറ്റി പഠനം നടത്തുന്നതിനും റ്റിസിഎംസി രജിസ്‌ട്രേഷൻ നിർബ ന്ധമാണെന്ന് മ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.