Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി ആറു വയസ്സുകാരി ദേവനന്ദ ഓർമ്മയായി ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറി രാത്രികാല ഭക്ഷ്യസുരക്ഷാ പരശോധന കര്‍ശനമാക്കി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ചോദ്യങ്ങള്‍ മലയാളത്തിലും നല്‍കാന്‍ പി.എസ്.സിയെ സഹായിക്കുന്നതിന് ഉപസമിതി

9/10/2019

തിരു: തൊഴില്‍ പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലുംനല്‍കാന്‍ പി.എസ്.സിയെ സഹായിക്കുന്നതിന് സര്‍വകലാശാലകളുടെയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയുംപ്രതി നിധികളുളള ഉപസമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ വിളിച്ചുചേര്‍ത്തവൈസ് ചാന്‍സലര്‍മാരുടെ യോഗം തീരുമാനിച്ചു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ മലയാളം, സംസ്കൃതം സര്‍വകലാശാലകളുടെയും കേരള, മഹാത്മാ ഗാന്ധി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ ഉണ്ടാകും. ഇംഗ്ലീഷിലും മലയാള ത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുമുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി സമര്‍പ്പിക്കും. യോഗത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. കാര്‍ത്തികേയന്‍ നായര്‍, ഡോ. വി.പി. മഹാദേവന്‍ പിള്ള (കേരള), ഡോ. കെ.സി. സണ്ണി (നിയമ സര്‍വകലാശാല), ഡോ. രാജശ്രീ (എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതി ക സര്‍വകലാശാല), ഡോ. റിജി ജോണ്‍ (ഫിഷറീസ് സര്‍വകലാശാല), ഡോ. ഗോപിനാഥ് രവീന്ദ്രന്‍ (കണ്ണൂര്‍), ഡോ. മുഹമ്മദ് ബഷീര്‍ (കോഴിക്കോട്), പ്രൊഫ. സാബു തോമസ് (മഹാത്മാ ഗാന്ധി), ഡോ. പി.ജി ശങ്കരന്‍ (കുസാറ്റ്), ഡോ. എ. നളിനാക്ഷന്‍ (ആരോഗ്യ സര്‍വകലാശാല), ഡോ. ആര്‍. ചന്ദ്രബാബു (കാര്‍ഷിക സര്‍വകലാശാല), ഡോ. ധര്‍മ്മരാജ് അടാട്ട് (സംസ്കൃതം), ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യം തയ്യാറാക്കാന്‍ കഴിയുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ സര്‍വകലാശാലകള്‍ പി.എസ്.സിയെ സഹായി ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇംഗ്ലീഷില്‍ ചോദ്യം തയ്യാറാക്കുന്ന അധ്യാപകര്‍ തന്നെ അത് പരിഭാഷപ്പെടുത്തി നല്‍കണമെന്നാണ് പി.എസ്.സിയുടെ ആവശ്യം. പ്ലസ് ടു തലത്തില്‍ ഇപ്പോള്‍ തന്നെ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ. ആര്‍.ടി മലയാളത്തിലാക്കിയിട്ടുണ്ട്. അതിനുള്ള സാങ്കേതികപദ നിഘണ്ടുവും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് സഹായത്തിന് ഇത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സവിശേഷ സാങ്കേതിക പരീക്ഷകള്‍ക്കുള്ള വിജ്ഞാനപദകോശം നിര്‍മിക്കുന്നതിനും സര്‍വകലാശാലാ തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകണം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അനേകം വിജ്ഞാനപദ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ശാഖകളിലുള്ള നിഘണ്ടുക്കള്‍ ഈ വിധത്തില്‍ വാള്യങ്ങളായി പുറത്തിറക്കാനാകണം. സര്‍വകലാശാലാ ബിരുദം യോഗ്യതയായിട്ടുള്ള പരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രയാസമില്ല എന്ന അഭിപ്രായമാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പൊതുവെ വൈസ്ചാന്‍സലര്‍മാരും പ്രകടിപ്പിച്ചത്. ഇതിനാവശ്യമായ സഹായം ലഭ്യമാക്കാമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉറപ്പ് നല്‍കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെ മദ്യനിരോധനം പ്രഖ്യാപിച്ചു

തിരു: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യ നിരോധനം ഏര്‍പ്പെടുത്ത...തുട൪ന്ന് വായിക്കുക


തിരു. ജില്ലാ വികസനോത്സവം മാര്‍ച്ച് രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരു : ജില്ലയിലെ തദ്ദേശഭരണ സ്ഥാപങ്ങളുടെ കഴിഞ്ഞ നാലു വര്‍ഷത്തെ വികസന പ്രവര്‍ത്ത നങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഭാവി പ്രവര്‍ത്തങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായിതിരു. ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജില്ലാ വികസനോത്സവം മാര്‍ച്ച് രണ്ടിന് പുത്തിരിക്ക...തുട൪ന്ന് വായിക്കുക


രാത്രികാല ഭക്ഷ്യസുരക്ഷാ പരശോധന കര്‍ശനമാക്കി

തിരു: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന കര്‍ശനമാക്കിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. 54 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരു...തുട൪ന്ന് വായിക്കുക


കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

തിരു: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലും അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ...തുട൪ന്ന് വായിക്കുക


യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

തിരു: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റികോളേജ് നടത്തു ന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് അപേ ക്ഷിക്കാം. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്...തുട൪ന്ന് വായിക്കുക


ജില്ലാ കോര്‍ഡിനേറ്റര്‍,വുമന്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം

തിരു: മഹിളാശക്തി കേന്ദ്ര പദ്ധതിയുടെ ജില്ലാതല സംവിധാനമായ ഡിസ്ട്രിക്ട് ലെവല്‍ സെന്റര്‍ ഫോര്‍ വിമന്‍ ന്റെ ഓഫീസിലേക്ക് ജില്ലാ കോര്‍ഡിനേറ്റര്‍, വുമന്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍പ്രാവീണ്യമുള്ള ഹ്യുമാനി...തുട൪ന്ന് വായിക്കുക


രക്ഷകര്‍ത്താക്കള്‍ കുട്ടികളുടെ രക്ഷകര്‍ : ജസ്റ്റിസ് കെ.കെ.ദിനേശന്‍

തിരു: രക്ഷകര്‍ത്താക്കളാണ് കുട്ടികളുടെ രക്ഷകരെന്ന് ജസ്റ്റിസ് കെ.കെ.ദിനേശന്‍ കുട്ടികള്‍ക്കെ തിരെയുള്ള അതിക്രമങ്ങളെക്കറിച്ച് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് നടത്തിയ ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു....തുട൪ന്ന് വായിക്കുക


വിവരാവകാശകമ്മീഷണറുടെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരു : കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശകമ്മീഷണറുടെനിലവിലുളള ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദ ഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുളള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുളള മേഖലകൾ എന്നീ വിവ...തുട൪ന്ന് വായിക്കുക


ചരിത്രരേഖകളുടെ ശാസ്ത്രീയ ക്രമീകരണം പദ്ധതിയിലേക്ക് പ്രോജക്ട് അംഗങ്ങളെ നിയമിക്കുന്നു

തിരു: സംസ്ഥാന പുരാരേഖാ വകുപ്പ് നടപ്പിലാക്കുന്ന ചരിത്ര രേഖകളുടെ ശാസ്ത്രീയ ക്രമീകരണം എന്ന പദ്ധതിയിലേയ്ക്ക് പ്രോജക്ട് ട്രെയിനികളെയും ലാസ്‌കർമാരെയും തിരഞ്ഞെടുക്കുന്നു.പ്രോജ ക്ട് ട്രെയിനി വിഭാഗത്തിൽ അപേക്ഷിക്കുന്നതിന് അംഗീകൃതസർവ്വകലാശാലയിൽ നിന്നുംഹിസ്റ്...തുട൪ന്ന് വായിക്കുക


സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കു തുടക്കമായി

തിരു: സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട വനമേഖലകളില്‍ കഴിയുന്നവര്‍ക്കുംനേരി ട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കു ജില്ലയില്‍തുടക്കം.കാട്ടാ ക്കട മണ്ണാംകോണത്ത് നടന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പ...തുട൪ന്ന് വായിക്കുക


ആദ്യഘട്ട സെന്‍സസ് മേയ് ഒന്നു മുതല്‍ 30 വരെ

തിരു: 2021 ലെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ഉദേ്യാഗസ്ഥര്‍ക്ക് കളക്ടറേ റ്റില്‍ പരിശീലനം നല്‍കി. മേയ് ഒന്നു മുതല്‍ 30 വരെയാണ് ആദ്യഘട്ട കണക്കെടുപ്പ് നടക്കുന്നത്. ഇതില്‍ ഒരു പ്രദേശത്തെ കെട്ടിടങ്ങളുടെ എണ്ണം, അവിടത്തെ താമസക്കാര്‍, അടിസ്...തുട൪ന്ന് വായിക്കുക


ഒന്നാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കം

തിരു: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തി വെയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം വനം- വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിച്ചു. കേരളത്തില്‍ കുളമ്പുരോഗം എന്നന്നേക്കുമായി തുടച്ചുനീക്കാന്‍ മേഖലയില്‍ കാര്യ...തുട൪ന്ന് വായിക്കുക


ഗതാഗത നിയന്ത്രണം

തിരു: ചിറയിന്‍കീഴ് മണ്ഡലത്തിലെ പുതുക്കുറിച്ചി കഠിനംകുളം റോഡില്‍ കായലിനു കുറുകെ യുള്ള പുതുക്കുറിച്ചി പാലം പുതുക്കി പണിയുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഫെബ്രുവരി 28 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം എക്സ...തുട൪ന്ന് വായിക്കുക


ശ്രദ്ധേയമായി ഡയറി എക്സ്പോ 2020: പ്രദർശനം വെള്ളിയാഴ്ച സമാപിക്കും

(ഫോട്ടോ കാപ്ഷൻ; ക്ഷീര സംഗമത്തിന്റെ ഭാഗമായി നടത്തുന്ന ഡയറി എക്സ്പോ 2020 പ്രദർശന ത്തിൽ നിന്നും) തിരു: സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി കനകകുന്ന് വളപ്പിൽ നടക്കുന്ന കേരള ഡയറി എക്സ്പോ 2020 പ്രദർശനം ശ്രദ്ധേയമാകുന്നു. ക്ഷീര മേഖലയിലെ നൂതന സംരംഭങ്ങളും, ഇ...തുട൪ന്ന് വായിക്കുക


അടുത്ത വർഷത്തോടെ കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് റവന്യൂ മന്ത്രി

തിരു: അടുത്ത വർഷത്തോടെ കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാന ക്ഷീരവികസന സംഗമത്തിന്റേയും ആനന്ദ് മാതൃക സഹകരണ പ്രസ്ഥാനത്തിന്റെ നാല്പതാം വാർഷികത്തിന്റെയും ഉദ്ഘാടനം കനകക്കുന്നിൽ നിർവഹിക്കുകയായി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.