Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യുവാക്കള്‍ക്ക് കളിക്കളമൊരുക്കാന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരും ഷോക്കേറ്റ് ആനകൾ ചരിയുന്നത് തടയാൻ വൈദ്യുതി കമ്പി വേലികൾക്ക് പകരം സോളാർ കമ്പി വേലികൾ പ്രോത്സാഹിപ്പിക്കും-കെഎസ്ഇബി പ്രകൃതി സംരക്ഷണത്തിനായി പോലീസ് പ്രത്യേക വിഭാഗം വേണം- ഐജി പി. വിജയൻ വാളയാറില്‍ നിന്നും അനധികൃത മരുന്നുകള്‍ പിടികൂടി സ്ട്രൈഡുമായി സൊണാറ്റ ഹൈബ്രിഡ് സ്മാര്‍ട്ട് വാച്ചുകളുടെ ശ്രേണിയിലേക്ക്

കായികം

കൂടുതല്‍ 

മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി പി വി സിന്ധു

9/10/2019

തിരു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ പി വി സിന്ധുവിന് കേരളത്തിന്റെ സ്നേഹാദരം. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധുവിന് ഉപഹാരം സമർ പ്പിച്ചു. സിന്ധു നേടിയ ലോക കിരീടം കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണെന്നും സംസ്ഥാന ത്തെ കായികതാരങ്ങൾക്ക് സിന്ധു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വർഷം ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടാൻ സിന്ധുവിന് കഴിയട്ടെയെന്ന് മന്ത്രി ഇ പി ജയരാജൻ ആശംസിച്ചു.

തുറന്ന ജീപ്പിൽ വാദ്യഘോഷങ്ങളോടെ പോലീസ് അശ്വാരൂഢസേന, കായിക താരങ്ങൾ, സൈ ക്കിള്‍ താരങ്ങള്‍, റോളര്‍ സ്‌കാറ്റേഴ്‌സ് എന്നിവരുടെ അകമ്പടിയോടെ തിരുവനന്തപുരംസെൻട്രൽ സ്റ്റേഡിയം മുതൽ ജിമ്മി ജോർജ് സ്‌റ്റേഡിയം വരെയുള്ള റോഡ് ഷോയോട് കൂടിയായിരുന്നു സ്വീ കരണ പരിപാടിക്ക് തുടക്കം. റോഡിനിരുവശവും അഭിവാദ്യങ്ങളുമായി ജനങ്ങൾ സിന്ധുവിനെ സ്വീകരിച്ചു. തുടർന്ന് പ്രൌഢഗംഭീരമായ സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധു വിന് ഉപഹാരം നൽകി ആദരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർ ക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് രാവിലെ സമ്മാനിച്ചി രുന്നു.

ഇപ്പോള്‍ ശ്രദ്ധമുഴുവന്‍ 2020 ഒളിമ്പിക്‌സിലാണെന്നും കഠിനപ്രയത്‌നം ചെയ്ത് ടോക്കിയോയില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും സിന്ധു പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ജപ്പാന്‍ താരം നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായത്. ക‍ഴിഞ്ഞദിവസം രാത്രിയോടെ സംസ്ഥാന ത്തിന്‍റെ ആദരം സ്വീകരിക്കാൻ സിന്ധു തിരുവനന്തപുരത്തെത്തി. പദ്മനാഭ സ്വാമി ക്ഷേത്രത്തി ലും ആറ്റുകാൽ ക്ഷേത്രത്തിലും സിന്ധു ദർശനം നടത്തി. കേരളീയവേഷത്തിലായിരുന്നുക്ഷേത്ര ദർശനം. കേരള ഒളിമ്പിക് അസോസിയേഷൻ ആസ്ഥാന മന്ദിരവും സിന്ധു സന്ദർശിച്ചു.

സാംസ്ക്കാരിക വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ. ശശി തരൂർ എംപി, വി എസ് ശിവകുമാർ എംഎൽഎ തുടങ്ങിയവർ സിന്ധുവിന് ആശംസ അറിയിച്ച് സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യുവാക്കള്‍ക്ക് കളിക്കളമൊരുക്കാന്‍ തൊഴിലുറപ്പ് പ്രവര്‍ത്തകരും

കാസര്‍കോട് : അലസരായിരിക്കുന്ന യുവാക്കളെ കേള്‍ക്കാനും അവരുടെ ആവശ്യങ്ങള്‍ അറിയാ നും ശ്രദ്ധിച്ചതോടെ അവര്‍ കൂട്ടമായി പഞ്ചായത്തിന്റെ പരിപാടികളില്‍ എത്തിത്തുടങ്ങി.യുവാക്കള്‍ ക്കായി ഫുട്ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, വടംവലി തുടങ്ങി നിരവധി പരിപാടികള്‍ സംഘടി ...തുട൪ന്ന് വായിക്കുക


കോവളം മുതല്‍ ബേക്കല്‍ വരെ കായിക താരങ്ങളെ അണിനിരത്തി കായികച്ചങ്ങല തീര്‍ക്കുന്നു

കൊല്ലo:കോവളം മുതല്‍ ബേക്കല്‍ വരെ കായിക താരങ്ങളെ അണിനിരത്തി കായികച്ചങ്ങല തീര്‍ക്കാനും ഉദ്ദേശിക്കുന്നു. കുട്ടികളുടെ കായിക ഉന്നമനത്തിനായി അവര്‍ക്ക് പോഷകാഹാരം കഴിക്കുന്നതിനുള്ള പണം ഇനി നേരിട്ടു നല്‍കും എന്നും കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു....തുട൪ന്ന് വായിക്കുക


ഇന്ത്യ സ്‌കിൽസ് കേരള 2020 ഫൈനൽ മത്സരങ്ങൾ കോഴിക്കോട് നടത്തും

തിരു: തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെയും (കെയ്‌സ്) വ്യാവ സായിക പരിശീലന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2020ലെ ഇന്ത്യ സ്‌കിൽസ് കേരള സംസ്ഥാനതല മത്സരങ്ങൾ കോ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്ക് കായികമത്സരങ്ങൾ

തൃശൂർ :ഭിന്നശേഷിക്കാർക്കായുളള അന്തർദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് ഭിന്നശേഷിയുളളവരുടെ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യ മുളള സ്‌പെഷ്യൽ സ്‌കൂളുകൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നവംബർ പത്തിനകംതൃശൂർ ചെമ്പൂക്കാവ് മിനി സിവ...തുട൪ന്ന് വായിക്കുക


എസ്ബിഐ ഹരിത മാരത്തണിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത്

തിരു: സുസ്ഥിരമായ പരിസ്ഥിതിയും ഭാവി തലമുറയ്ക്കു നല്ല ജീവിതവും ഉറപ്പുവരുത്തുന്നതി നുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സംഘടിപ്പിക്കുന്ന ഹരിത മാരത്തണിന്റെ മൂന്നാമത് പതിപ്പ് തിരുവനന്തപുരത്ത് നടന്ന...തുട൪ന്ന് വായിക്കുക


കായികമേള: ത്രോ മത്സരം ഒരു സമയത്ത് ഒരിനം മാത്രം; സീനിയര്‍ കോച്ചിനെ നിരീക്ഷകനാക്കും

തിരു: സംസ്ഥാനത്ത് നടത്തുന്ന കായികമേളകളില്‍ ത്രോ മത്സരങ്ങളില്‍ ഒരു സമയത്ത് ഒരു ഇനം മാത്രമേ നടത്താവൂ. സ്‌കൂള്‍ മീറ്റില്‍ ജില്ലാതലം മുതലുള്ള മത്സരങ്ങള്‍ക്ക് ഒരു സീനിയര്‍ കോച്ചിനെ നിരീക്ഷകനായി നിയോഗിക്കും. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയതായി കായിക മ...തുട൪ന്ന് വായിക്കുക


പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എൽദോ എബ്രഹാം എം. എൽ. എ

മൂവാറ്റുപുഴ: പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എൽദോ എബ്രഹാം എം. എൽ. എ ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എം. എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്നും ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനായി റുമ...തുട൪ന്ന് വായിക്കുക


സ്‌പോട് ദ ടാലന്റ് പദ്ധതി: നവംബർ 20 വരെ അപേക്ഷിക്കാം

തിരു: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുളളവരുമായി ശുപാർശിത വിഭാഗ ങ്ങളിൽപ്പെട്ട (ഒ.ഇ.സി) മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർത്ഥരായ വ...തുട൪ന്ന് വായിക്കുക


കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കള്ളിയത്ത് ടിഎംടി

(ഫോട്ടോ ക്യാപ്ഷന്‍- കള്ളിയത്ത് ടിഎംടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറാകുന്നതിന്റെ പ്രഖ്യാപന ചടങ്ങില്‍ കെബിഎഫ്‌സി സിഇഒ വിരെന്‍ ഡിസില്‍വ, കള്ളിയത്ത് ഗ്രൂപ്പ് എക്‌സിക്യു ട്ടിവ് ഡയറക്ടര്‍ ദിര്‍ഷ കെ. മുഹമ്മദ്, ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് എല്‍...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കേരള ടീം സെലക്ഷൻ

തിരു: 2020 ജനുവരിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17, അണ്ടർ 21 ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ഒക്‌ടോബർ 26, 28, 29, 30 തീയതികളിൽ നടക്കും. ഫുട്‌ബോൾ (അണ്ടർ 17-ആൺ), കബഡി (അണ്ടർ 17-ആൺ), ഖോഖോ(അണ്ടർ 17-ആൺ...തുട൪ന്ന് വായിക്കുക


കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ചു

(ചിത്രം:കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങളുടെ ഭാഗമായുള്ള മാർച്ച് പാസ്റ്റി ഡോ എം കെ സി നായർ അഭിവാദ്യം ചെയ്യുന്നു) തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയ ത്തിൽ ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് ...തുട൪ന്ന് വായിക്കുക


ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും

തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ചആരംഭിക്കും.ആരോ ഗ്യ സർവകലാശാലയുടെ കീഴിലുള്ള മെഡിക്കൽ, ആയുർവേദ, ഡെന്റൽ, ഹോമിയോ, നേഴ്സിംഗ് കോളേജുകളിൽ നിന്നായി ആയിരത്തിലധികം മത്സരത്തിൽ പങ്കെടുക്കും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ ആഭ...തുട൪ന്ന് വായിക്കുക


കേരള പോലീസിൽ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു

തിരു: കേരള പോലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) - ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) - ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്...തുട൪ന്ന് വായിക്കുക


യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്കും

തിരു: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച സന്നദ്ധ സേവനസേന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായാണ് പഞ്ചായത്തുകളില്‍ സേന രൂപീകരിക്കുന്നത്. ചുരുങ്ങിയത് 10 പേരടങ്ങുന്ന സന്...തുട൪ന്ന് വായിക്കുക


ഒളിമ്പ്യൻ പി.വി.സിന്ധുവിനെ ഒൻപതിന് സംസ്ഥാനം ആദരിക്കും

തിരു: ലോക ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാവായ ഒളിമ്പ്യൻ പി.വി.സിന്ധുവിനെ സംസ്ഥാന കായിക,യുവജനകാര്യവകുപ്പിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റയും ആഭിമുഖ്യത്തിൽ ആദരിക്കും. ഒക്ടോബർ ഒൻപതിന് വൈകിട്ട് 3.30ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചട...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.