Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

അറിയിപ്പുകള്‍

കൂടുതല്‍ 

കേരള മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ ഫോര്‍ സര്‍വയ്‌വര്‍ ഓഫ് സെക്‌സ്വല്‍ ഒഫന്‍സസ് 2019: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു

9/10/2019

തിരു: മനുഷ്യ വംശത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യം ലൈംഗിക അതിക്രമങ്ങളാണ്. ഈ ദുരനുഭവത്തിലൂടെ കടന്നു പോകുന്നവക്ക് ജീവിതകാലം മുഴുവന്‍ മനോവിഷമം ഉണ്ടാക്കുന്നനീച വും നിന്ന്യവുമായ ഒരു പ്രവൃത്തിയായാണ് ഇതിനെ എക്കാലവും കണക്കാക്കിയിട്ടുളളത്. ഇരയാ ക്കപ്പെടുന്നവരില്‍ 99 ശതമാനത്തിലധികയും സ്ത്രീകളും കുട്ടികളുമാണെന്നത് ഇതിന്റെ ഗൗരവും വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം കൊണ്ടുതന്നെ ഈയൊരു കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടാത്ത വിധം അമര്‍ച്ച ചെയ്യേണ്ടതും ഇരയാക്കപ്പെടുന്നവര്‍ക്ക് സമഗ്രമായ നീതി ഉറപ്പാക്കേണ്ടതും രാജ്യത്തിന്റെ ഉത്തവാദിത്വമാണ്. ശരിയായ രീതിയിലുളള മെഡിക്കോ ലീഗല്‍ പരിശോധനകള്‍ നടത്തി തെളി വുകള്‍ ശേഖരിക്കുന്നതിലൂടെ മാത്രമേ കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താന്‍ കഴി യുകയൂളളൂ. അതോടൊപ്പം പ്രധാന്യമുളളതാണ് അതിജീവിതര്‍ക്ക് ശാരീരികവുംമാനസികവുമായ വൈദ്യസഹായം ഉറപ്പുവരുത്തുകയും നഷ്ടപരിഹാരമുള്‍പ്പെടെയുളള പുനഃരധിവാസം ഉറപ്പാക്കുക യും ചെയ്യുക എന്നത്. മാറിയ ലോകത്ത് സമഗ്രമായ പരിചരണവും സുരക്ഷയും അതിജീവിതര്‍ ക്ക് നല്‍കുന്നതിനാകണം പ്രഥമ പരിഗണന എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

ലൈംഗിക അതിക്രമങ്ങളിലെ അതിജീവിതര്‍ ഭൂരിഭാഗവും നിയമ നിയമപാലന സംവിധാനവു മായി ബന്ധപ്പെടുന്നതിന്റെ ആദ്യ സമ്പര്‍ക്കബിന്ദു പലപ്പോഴും ആശുപത്രികള്‍ ആയിരിക്കും. പരിചരണവും തെളിവു ശേഖരണവും തുടങ്ങുന്നത് ഭൂരിഭാഗം കേസുകളിലും ആശുപത്രികളില്‍ നിന്നാണെന്നത് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. അതുകൊണ്ട് തെളിവു ശേഖരണത്തെയും സമഗ്ര പരിചരണത്തെയും സംബന്ധിച്ച് വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്വമാണ്. ഈയൊരു ഉദ്ദേശത്തോടുകൂടിയാണ് കേരള സര്‍ക്കാര്‍ പുതിയ കേരള മെഡി ക്കോ ലീഗല്‍ പ്രോട്ടോക്കോള്‍ ഫോര്‍ സര്‍വയ്‌വര്‍ ഓഫ് സെക്‌സ്വല്‍ ഒഫന്‍സസ് 2019 പുറത്തിറ ക്കുന്നത്.

ലോഗാരോഗ്യ സംഘടനയും കേന്ദ്ര സര്‍ക്കാരും ഇതു സംബന്ധമായി പുറത്തിറക്കിയ മാര്‍ഗരേഖ കള്‍ക്ക് അനുസൃതമായാണ് 2015 ല്‍ കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു മാര്‍ഗരേഖപുറത്തി റക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടു വിച്ച ചില നിര്‍ദ്ദേശങ്ങളുടെയും നിയമത്തില്‍ വരുത്തിയ ഭേദഗതികളുടെയും അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പുനര്‍ നിര്‍ണ്ണയിക്കേണ്ടത് ആവശ്യമായിവന്നു. ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് 100 ശതമാനവും അനുസൃതമായിത്തന്നെയാണ് ഇതിലെ വ്യവസ്ഥകള്‍ എല്ലാം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

ലിംഗനീതിയുമായി ബന്ധപ്പെട്ട് ഒരു പിഴയും ഉണ്ടാകരുതെന്നുളള നിഷ്‌കര്‍ഷയിന്‍മേല്‍ രാജ്യത്തെ വിവിധ വനിതാ സംഘടനയുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇതിലെ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. തെളിവുശേഖരണം ഫലപ്രദമായി നടത്തുന്നതിന് അതു മായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍ നിന്നും ഉളള വിദഗ്ദധര്‍ പലവട്ടം നടത്തിയ ചര്‍ച്ചകളും ഈ പ്രോട്ടോക്കോള്‍ രൂപീകരിക്കുന്നതിന് അടിസ്ഥാനമായിട്ടുണ്ട്.

ഈ പ്രോട്ടോക്കോളിലെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏറ്റവുമധികം ഉന്നല്‍നല്‍കുന്നത് അതിജീവിതര്‍ക്ക് ആശ്വാസം നല്‍കുന്നതിന് തന്നെയാണ്. ആശുപത്രികളില്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുന്നതിനെ സംബന്ധി ച്ചും സര്‍വ്വോപരി അതിജീവിതര്‍ക്ക് സ്വകാര്യതയും സംരക്ഷണവും ആശ്വാസവും ഉറപ്പാക്കുന്നതി നെ സംബന്ധിച്ചും ഉളള വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങ ളെല്ലാം യാതൊരു വീഴ്ചയും വരാതെ നടപ്പാക്കാനുളള ചുമതല ആശുപത്രി മേലധികാരിക്കാണ് നല്‍കിയിരിക്കുന്നത്. അതിജീവിതരോട് സഹാനുഭൂതിയോടെ ഇടപെടുന്നതിനെ സംബന്ധിച്ചും സ്‌നേഹപൂര്‍ണമായ പരിചരണം നല്‍കുന്നതിനെ സംബന്ധിച്ചും ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍ പ്പടെ എല്ലാ ജീവനക്കാര്‍ക്കും വ്യക്തമായ അവബോധം നല്‍കാനുളള ചുമതലയും ആശുപത്രി മേലധികാരിക്കു തന്നെയായിരിക്കും.

സമഗ്രമായ മെഡിക്കോ ലീഗല്‍ പരിശോധനയും തെളിവുശേഖരണവും, അതിജീവിതരുടെബുദ്ധി മുട്ട് പരമാവധി കുറച്ച്, എങ്ങിനെ നടത്തണമെന്നതിനെ സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദ്ദേശ ങ്ങള്‍ ഈ പ്രോട്ടോക്കോളില്‍ നല്‍കിയിട്ടുണ്ട്. ലൈംഗീകാതിക്രമ കേസുകളില്‍ വിശദമായ പരി ശോധനകള്‍ പലപ്പോഴും അതിജീവിതര്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നത് പലപ്പോ ഴും ഉയര്‍ന്നു വരുന്നൊരു പരാതിയാണ്. വലിയൊരു ഭാഗം കേസുകളും അതിക്രമം നടന്ന് ഒരാഴ്ച യിലധികം പിന്നിട്ട ശേഷമാണ് പരിശോധനക്കെത്തുന്നത് എന്നതിനാല്‍ സമ്പൂര്‍ണ പരിശോധന അതിജീവിതരെ സംബന്ധിച്ച് ദുസഹമായ ഒരനുഭവമായിമാറാറുണ്ട്. മുതിര്‍ന്ന അതിജീവിതരില്‍ യാതൊരുവിധ തെളിവുകളും കിട്ടാന്‍ സാധ്യതയില്ലാത്ത അവസരങ്ങളില്‍ അതിക്രമത്തിന്റെ സ്വ ഭാവത്തിനനുസരിച്ചുളള പരിശോധനകളും തെളിവുശേരണവും മാത്രം നടത്തി സമ്പൂര്‍ണപരിശോ ധനയുടെ ബുദ്ധിമുട്ടുകളില്‍ നിന്നും അതിജീവിതരെ മുക്തരാക്കുക എന്ന വിപ്ലവകരമായ ഒരു ചുവടുവയ്പാണ് ഈ പ്രോട്ടോക്കോള്‍ മുന്നോട്ടു വയ്ക്കുന്നത്. തല്‍സമയചികിത്സ മാത്രമല്ല, തുടര്‍ ചികിത്സക്കും വ്യക്തമായ മാര്‍ഗ്ഗ രേഖ നിര്‍ദ്ദേശിക്കുന്നതിലൂടെ അതിജീവിതരുടെ ശാരീരികവും മാനസികവുമായ പൂര്‍ണ്ണ പുനരധിവാസത്തിനും പ്രോട്ടോക്കോള്‍ ഊന്നല്‍ നല്‍കുന്നു.

സമ്പൂര്‍ണ പരിശോധന ആവശ്യമായ സാഹചര്യങ്ങളിലേക്കു ചുരുക്കുമ്പോഴും ഏതെങ്കിലും വിധ ത്തിലുളള തെളിവു ലഭിക്കാന്‍ സാധ്യതയുളളിടത്ത് വിട്ടുവീഴ്ച കുടാതെ പരിശോധന നടത്തണം എന്നും പ്രോട്ടോക്കോള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസന്വേഷണത്തിനും വിചാരണ സമയത്തും കേസിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുളള ഒരു നിര്‍ദ്ദേശവും ഈ പ്രോട്ടോകോളില്‍ ഇല്ല എന്നറുപ്പാണ്. ശാസ്ത്രീയ പരമായ തെളിവു ശേഖരണത്തിനും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തു പരിചയമുളള വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ രൂപകല്പന ചെയ്തിരി ക്കുന്ന ടഅഎഋ ഗകഠ ഇന്നു ലോകത്തെവിടെയും ലഭിക്കുന്നവയേക്കാളും മെച്ചപ്പെട്ടതാണെന്ന് നിസംശയം പറയാം. തെളിവുശേഖരണ ഘട്ടങ്ങളുടെ പുനഃക്രമീകരണത്തിലൂടെയും അവയുടെ ശേഖരണം മുതല്‍ പരിശോധന വരെയുളള ഘട്ടങ്ങള്‍ സുരക്ഷിതമായും ചിലവുകുറഞ്ഞ രീതി യിലും നടത്തുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചതിലൂടെയും കുറ്റമറ്റ ഒരു സംവിധാനം ഒരുക്കാനായിട്ടുണ്ട്. അനുബന്ധ പരിശോധനകള്‍ ക്രോഡീകരിച്ചും പരിശോധനാഫല രൂപീകരണ ത്തിന് വ്യക്തമായവ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചും,പരിശോധനാ രേഖകള്‍ കൈമാറുന്നതിനുംസൂക്ഷി ക്കുന്നതിനും ഉളള വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ചും കുറ്റമറ്റ രീതിയില്‍ പരിശോ ധനകള്‍ സാധ്യമാക്കാന്‍ വേണ്ടതെല്ലാം ഈ പ്രോട്ടോക്കോളിന്റെ ഒന്നാം ഭാഗത്തിലുണ്ട്. രണ്ടാം ഭാഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയും പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലെയും, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പോക്‌സോനിയമത്തിലെ 39 -ാം വകുപ്പു പ്രകാരം പുറത്തിറക്കിയ മാര്‍ഗ രേഖകളിലെയും പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊളളിച്ചുട്ടുണ്ട്. ലൈംഗീക അതിക്രമങ്ങള്‍കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിലുളള നിയമങ്ങളും സുപ്രിംകോട തിയുടെ ഇതുസംബന്ധമായി നിര്‍ദ്ദേശങ്ങളുമാണ് മൂന്നാം ഭാഗത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. പരിശോധനാറിപ്പോര്‍ട്ടിന്റെ മാതൃകയാണ് നാലാം ഭാഗത്തിലുളളത്.

അതിജീവിതര്‍ക്കും, നിയമ - നീതി പാലന വിഭാഗത്തിലുളളവര്‍ക്കും മാത്രമല്ല, പരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ക്കും ഏറ്റവും ഉപകാരപ്രദമാകുന്ന തരത്തിലാണ് റിപ്പാര്‍ട്ട് മാതൃക തയ്യാറാക്കിയിട്ടുളളത്. പരിശോധനകള്‍ എങ്ങിനെ നടത്തണമെന്നും എങ്ങിനെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും, നിയമപരമായി ഡോക്ടര്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും തുടങ്ങീ പ്രസക്തമായ എല്ലാ നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. ഓരോ പേജിലും പരിശോധനാ ഫലങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍തൊട്ട് ഇടത്തേ പേജില്‍ അതു സംബന്ധമായ എല്ലാ നിര്‍ദ്ദേശങ്ങളും വരുന്ന രീതിയിലാണ് റിപ്പോര്‍ട്ട് മാതൃക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരു പക്ഷേ ലോകത്താദ്യമായിട്ടായിരിക്കും ഒരു മെഡിക്കോലീഗല്‍ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു നൂതനാശയ പ്രയോഗിക്കപ്പെടുന്നത്. പ്രാഥമിക റിപ്പോര്‍ട്ടിലെ പേജുകളുടെ എണ്ണം പത്തില്‍ നിന്നും അഞ്ചായി ചുരുക്കാനും ഇതുമൂലം സാധിച്ചു. ഡോക്ടര്‍മാര്‍ക്കു മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതികള്‍ക്കും ഈ പരിഷ്‌കാരം അങ്ങേയറ്റം സഹായകമായിരിക്കും.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഫോറന്‍സിക് മെഡിസിന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി.ബി. ഗുജ്‌റാള്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, ജോ. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാരായ ഡോ. ശ്രീകുമാരി, ഡോ. അജയകുമാര്‍ എന്നിവര്‍ സന്നിഹിതരായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി

തിരു: സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി ഉയര്‍ന്നതായി സ്റ്റാർട്ടപ് ഇക്കോസിസ്റ്റം- 2019 റിപ്പോര്‍ട്ടില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിലുടെ ഇക്കാര്യം അറിയിച്ചു.2019 ന്‌ മുമ്പ്‌ 17 ശത...തുട൪ന്ന് വായിക്കുക


സെവൻത്‌ കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി

വൈപ്പിൻ :സെവൻത്‌ കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി. കൊച്ചി നേവൽബേസിൽനിന്ന്‌ ദേശീയ ജലപാതയിലൂടെ വ്യാഴാഴ്ച ആരംഭിച്ച പര്യടനo കോട്ടപ്പുറം മുസിരിസ് യാർഡ് വഴി 40 കിലോമീറ്റർ സഞ്ചരിച്ച് വിശ്രമത്തിനായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പും വണ്‍ സ്‌റ്റോപ്പ് ബ്രസ്റ്റ് ക്ലിനിക്കും പ്രവര്‍ത്തനം ആരംഭിച്ചു

(ഫോട്ടോ ക്യാപ്ഷന്‍- ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ച ആസ്റ്റര്‍ കാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് സംരം ഭമായ സമസ്തയുടെ ഉദ്ഘാടനം സിനിമ താരം അപര്‍ണ ബാലമുരളി ഉദ്ഘാടനം ചെയ്യുന്നു. (ഇടത്ത് നിന്ന്) കൊച്ചിന്‍ കാന്‍സേര്‍വ് അംഗം അംബിക, ആസ്റ്റര്‍ മെഡ്‌സിറ്റി സി...തുട൪ന്ന് വായിക്കുക


സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പിൽ 313 ഫയലുകൾ നാലു ദിവസം കൊണ്ട് തീർപ്പാക്കി

തിരു: സമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളിലെ ഫയലുകൾ തീർപ്പാക്കുന്നതിന് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിർദേശ പ്രകാരമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പി ച്ചത്. ഒക്ടോബർ ഒൻപത്, പത്ത...തുട൪ന്ന് വായിക്കുക


പ്രവാസി മാധ്യമപ്രവർത്തകരുടെ വിവരശേഖരം തയാറാക്കുന്നു

തിരു: കേരളത്തിനു പുറത്തുള്ള കേരളീയരായ മാധ്യമപ്രവർത്തകരുടെ വിവരശേഖരം കേരള സർ ക്കാർ തയാറാക്കുന്നു. സംസ്ഥാനത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ആസൂ ത്രണം ചെയ്തിട്ടുള്ള ഈ ദൗത്യം ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് നിർവഹിക്കുന്നത്. മലയാളമോ മ...തുട൪ന്ന് വായിക്കുക


വ്യാപാര, നിക്ഷേപ മേഖല സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ

ചെന്നൈ : വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈനരണ്ടാം അനൗപചാരിക ഉച്ചകോടിയില്‍ ധാരണ. ഇതിലേക്ക്‌ മന്ത്രിതല സംവിധാനം രൂപീകരിക്കും. പ്രാദേശിക, ആഗോള പ്രശ്‌നങ്ങളില്‍ പരസ്പരസഹകരണം ഉറപ്പാക്കും. പ്രതിരോധ, സുരക്ഷാ മേഖലയില്‍ തന്ത്രപ്രധാന ബന്...തുട൪ന്ന് വായിക്കുക


ആൽഫൈന്‌ ബ്രഡ്ഡിൽ സയനൈഡ്‌ ചേർത്തെന്ന്‌ മൊഴി

കോഴിക്കോട്‌ : കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടുവയസുകാരി ആൽഫൈന്‌ സയനൈ ഡ്‌ നൽകി കൊലപ്പെടുത്തിയ മുഖ്യപ്രതി ജോളി. സയനൈഡ്‌ നിറച്ച ബോട്ടിൽ എപ്പോഴും ബാഗിൽ സൂക്ഷിച്ചിരുന്നതായും ജോളി സമ്മതിച്ചു. കുട്ടിയെ കൊന്നത്‌ താനല്ലെന്നായിരുന്നു ചോദ്യം ചെയ്യലി ലും തെളിവെട...തുട൪ന്ന് വായിക്കുക


മന്ത്രി കൃഷ്ണന്‍കുട്ടി സമ്പൂര്‍ണ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഫറോക്ക് : കാര്‍ഷിക ജലസേചന രംഗത്ത് കേരളം ഏറെ പിന്നിലാണെന്നും അയല്‍ സംസ്ഥാന ങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലപ്രദമായി ജലം വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ലെന്നും ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.ഫറോക്ക് നഗരസഭ സമ്പൂര്‍ണ കുടിവെള്ള വിതരണ കുടി...തുട൪ന്ന് വായിക്കുക


ഗ്രീൻ പ്രോട്ടോകോൾ ;ശുചിത്വ മിഷൻ മാതൃകാ ബൂത്ത് ഒരുക്കി

ആലപ്പുഴ: ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചുള്ള ഉപതിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാതൃകാ പോളിങ് ബുത്ത് ഒരുക്കി. ഗ്രീൻ പ്രോട്ടോകോളിന് അനുസരിച്ച് തയ്യാറാക്കിയ ഈ ബുത്ത് ബദൽ മാതൃക എന്ന നിലയിലാണ് അവതരിപ്പിച്ചത്.ചേർത്തലഅരൂക്കുറ്റി...തുട൪ന്ന് വായിക്കുക


യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

തിരു:യുവജനക്ഷേമ ബോർഡ് രൂപീകരിച്ച സന്നദ്ധ സേവന വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സി ന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പഞ്ചായത്തുതലങ്ങളിൽ രൂപീകരിക്കുന്നു. 10 പേരടങ്ങുന്ന പ്രവർ ത്തകർ പ്രാദേശികതലത്തിൽ സന്നദ്ധ സേവന പ്രവർത്തനം നടത്തും. സന്നദ്ധ സേവകർക്കുള്ള പഞ്ചായ...തുട൪ന്ന് വായിക്കുക


വോട്ടിംഗ് മെഷീനുകൾ സജ്ജം,വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതി

തിരു: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലും ഉപയോഗിക്കേണ്ട മെഷീനുകളെ ഓൺലൈനായി തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയായി. തുടർന്ന് മെഷീനുകൾ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ റിട്ടേണിംഗ് ഓഫീസർ ജിയോ.ടി. മനോജിന് കൈമാറി. 168 ബൂത്തുകളിൽ ഉപയോഗിക്കാനുള്ള മെഷ...തുട൪ന്ന് വായിക്കുക


ഒഡെപെക്ക് മുഖേന ദുബായിൽ മേസൺ നിയമനം

തിരു: ഒഡെപെക്ക് മുഖേന ദുബായിലെ പ്രമുഖ സ്ഥാപനത്തിലേക്ക് മേസൺമാരെ തിരഞ്ഞെടുക്കു ന്നു. ബഹുനില കെട്ടിടനിർമാണത്തിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ദുബായിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ uae.odepc @gmail.com എ...തുട൪ന്ന് വായിക്കുക


റേഷൻ കടകളിൽ നിന്ന് ബിൽ ചോദിച്ച് വാങ്ങണം

തൃശൂർ: റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ നിർബന്ധമായി വാങ്ങണ മെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. വാങ്ങിയ സാധനങ്ങളുടെ വിവരം, വാങ്ങാൻ ബാക്കിയു ള്ളത്, വില എന്നിവ ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അംഗങ്ങളുടെ ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ സദസ്സ്

തൃശൂർ :ഭരണഘടനാ സംരക്ഷണാവബോധം വളർത്തിയെടുക്കുന്നതിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ യുവജന കമ്മീഷന്റെ സഹകരണത്തോടെ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ തെര ഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഭരണഘടനാ സംരക്ഷണ സദസ്സുകൾ നടത്തുന്നു. സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോ...തുട൪ന്ന് വായിക്കുക


ഇ.പി.എഫ്: കേന്ദ്രസർക്കാറിന് വീണ്ടും കത്തയച്ചു

തിരു: ഹാജർ പരിഗണിക്കാതെ പത്ത് വർഷം പൂർത്തിയാക്കിയ മുഴുവൻ തൊഴിലാളികൾക്കും ഇ. പി.എഫ് പെൻഷൻ അനുവദിക്കുക, മിനിമം പെൻഷൻ 3,000 രൂപയായി ഉയർത്തുക,കമ്മ്യൂട്ടേഷൻ കാലാവധി കഴിഞ്ഞും മുഴുവൻ പെൻഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കശുവണ്ടി വ്യവസായ മന്ത്രി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.